ഫിലിപ്പീൻ എജ്യൂക്കേഷണൽ തിയറ്റർ അസോസിയേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിലിപ്പീൻ എജ്യൂക്കേഷണൽ തിയറ്റർ അസോസിയേഷൻ
രൂപീകരണംഏപ്രിൽ 7, 1967; 56 വർഷങ്ങൾക്ക് മുമ്പ് (1967-04-07)
സ്ഥാപകർസെസിൽ ഗുദോത് അൽവാരിസ്
തരം]
ആസ്ഥാനംPETA Theater Center, മനില, ഫിലിപ്പൈൻസ്
ചെയർപെഴ്സൺ
മർലോൺ റിവേര
പ്രസിഡന്റ്
സെസില ഗാറുച്ചോ
ബന്ധങ്ങൾഅന്തർദേശീയ നാടക ഇൻസ്റ്റിറ്റ്യൂ‌ട്ട്
വെബ്സൈറ്റ്petatheater.com

ഫിലിപ്പൈൻസിലെ നാടക കലാകാരന്മാരു‌‌ടെയും വിദ്യാഭ്യാസ പ്രവർത്തകരു‌ടെയും കൂട്ടായ്മയാണ് ഫിലിപ്പീൻ എജ്യൂക്കേഷണൽ തിയറ്റർ അസോസിയേഷൻ(PETA)യുനെസ്കോയുടെ ഫിലിപ്പൈൻസിലെ അന്തർദേശീയ നാടക ഇൻസ്റ്റിറ്റ്യൂട്ടുകൂടിയാണിത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സർക്കാരിതര - സന്നദ്ധ സ്ഥാപനമാണ്.[1]2017 ൽ മാഗ്സസെ പുരസ്കാരം ലഭിച്ചു.

ചരിത്രം[തിരുത്തുക]

ഏപ്രിൽ 7, 1967, നാണ് സെസിൽ ഗുദോത് അൽവാരിസ് പെറ്റ ആരംഭിക്കുന്നത്. 1971 ൽ യുനെസ്കോയുടെ ഫിലിപ്പൈൻസിലെ അന്തർദേശീയ നാടക ഇൻസ്റ്റിറ്റ്യൂട്ടായി. സാമൂഹിക മാറ്റത്തിനായി നിരവധി ഇടപെടലുകൾ നടത്തി. നിരവധി അന്തർദേശീയ നാടകോത്സവങ്ങൾ നടത്തി. [2]

പ്രസിഡന്റ് ഫെർഡിനാൻഡ് മർക്കോസിന്റെ സ്വേച്ഛാധിപത്യഭരണകാലത്തു പ്രതിഷേധ നാടകങ്ങൾ നടത്തുകയും ലൈംഗികത, എച്ച്ഐവി തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി കലാപ്രവർത്തനം നടത്തുകയും ചെയ്തു. 1972 ൽ സെസിൽ ഗുദോത് അൽവാരിസ് ഒളിവിൽ പോകേണ്ടി വന്നെങ്കിലും നാടക പ്രവർത്തനത്തിന് തടസമുണ്ടായില്ല. [2] മുന്നൂറിലധികം നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

നാടകരംഗത്തെ സംഭാവനകൾക്കു 2017 ൽ മാഗ്സസെ പുരസ്കാരം ലഭിച്ചു.

References[തിരുത്തുക]

  1. "Organizational Profile". Philippine Educational Theater Association. Retrieved 5 November 2016.
  2. 2.0 2.1 "Our Company, Our Story". Philippine Educational Theater Association. Retrieved 5 November 2016.