ഫിലിപ്പിനോ ഭാഷ
ഫിലിപ്പിനോ | |
---|---|
Pilipino, Wikang Filipino | |
ഉച്ചാരണം | [ˌfɪl.ɪˈpiː.no] |
ഉത്ഭവിച്ച ദേശം | ഫിലിപ്പീൻസ് |
മാതൃഭാഷയായി സംസാരിക്കുന്നവർ | (see Tagalog) L2: 45 million (2013)[1] Total: 90 million |
Latin (Filipino alphabet) Philippine Braille | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Philippines |
Regulated by | Komisyon sa Wikang Filipino |
ഭാഷാ കോഡുകൾ | |
ISO 639-2 | fil |
ISO 639-3 | fil |
ഗ്ലോട്ടോലോഗ് | fili1244 [2] |
ഫിലിപ്പീൻസിലെ ദേശീയഭാഷയാണ് ഫിലിപ്പിനോ.( Filipino [ˌfɪl.ɪˈpiː.no]; Pilipino [ˌpɪl.ɪˈpiː.no] വൈക്കാങ്ങ് ഫിലിപ്പിനൊ) ഇംഗ്ലീഷിനോടൊപ്പം ആ രാജ്യത്തിലെ ഔദ്യോഗികഭാഷയുമാണ് ഫിലിപ്പിനോ.[3] ടാഗലോഗ് ഭാഷയുടെ മാനകരൂപവുമാണ് ഈ ഭാഷ.[4] ആസ്ട്രോനേഷ്യൻ ഭാഷാഗോത്രത്തിൽപ്പെടുന്ന ഈ ഭാഷ ഫിലിപ്പൈൻസിൽ വ്യാപകമായി സംസാരിക്കപ്പെടുന്നു. 2007-ലെ കണക്കുകൾ പ്രകാരം ടാഗലോഗ് പ്രഥമഭാഷയായി 2.8 കോടി ജനങ്ങൾ സംസാരിക്കുന്നു എങ്കിലും[5] ഫിലിപ്പിനോ 4.5 കോടി ആളുകൾ രണ്ടാം ഭാഷയായി സംസാരിക്കുന്നു.[1] ഫിലിപ്പൈൻസിലെ 185 ഭാഷകളിൽ ഒന്നാണ് ഫിലിപ്പിനൊ.[6]
കോമിസൊൻ സ വൈകാങ് ഫിലിപ്പിനൊ (കമ്മീഷൻ ഓൺ ദ് ഫിലിപ്പിനോ ലാംഗ്വേജ് Commission on the Filipino Language അഥവാ കെ.ഡബ്ലു.എഫ്) നിർവചനപ്രകാരം തലസ്ഥാനമായ മനില നഗരപ്രദേശത്തേയും നാഷനൽ കാപിറ്റൽ റീജിയണിലെയും ആളുകൾ തദ്ദേശീയമായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഭാഷ എന്നാണ് ഇതിനെ നിർവചിച്ചിട്ടുള്ളത്.[7]
ചരിത്രം[തിരുത്തുക]
പതിനാറാം നൂറ്റാണ്ടിൽ സ്പെയിൻകാരുടെ ആഗമനസമയത്ത് ഫിലിപ്പൈൻസ് ദ്വീപസമൂഹങ്ങളിൽ ഒരു പൊതു ഭാഷ ഇല്ലായിരുന്നു. അന്നത്തെ പൊതു സംസാരഭാഷകൾ കപാമ്പാങ്കൻ, ഇലോകാനൊ, വിസായൻ എന്നിവയായിരുന്നു. പെദ്രോ ദെ സാൻ ബ്യൂയെനവെഞ്ചുറ എന്ന ഫ്രാൻസിസ്കൻ സംന്യാസിയായിരുന്നു 1613-ൽ ടാഗലോഗ് ഭാഷയിലെ ആദ്യ നിഘണ്ടു വൊകാബുലറിയോ ഡി ലാ ലെങ്ക്വാ ടാഗാല ( Vocabulario de la Lengua Tagala)എഴുതിയത്,[8] ഫിലിപ്പിനോ അച്ചടിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന തോമാസ് പിൻപിൻ ആണ് ഇത് പ്രസിധീകരിച്ചത്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇതേ പേരിലുള്ള മറ്റൊരു നിഘണ്ടു ചെക്ക് യേശൂയി (Jesuit) പാതിരിയായ പാബ്ലോ ക്ലൈൻ നിർമ്മിക്കുകയുണ്ടായി. ടാഗലോഗ് വശമുണ്ടായിരുന്ന ക്ലൈൻ ആ ഭാഷ പല ഗ്രന്ഥങ്ങളും രചിക്കാൻ ഉപയോഗിച്ചു.
1936 നവംബർ 13ന് ഫിലിപ്പൈൻസ് ഗവണ്മെന്റിന്റെ കോമൺവെൽത്ത് ആക്റ്റ് 184, നിലവിലുണ്ടായിരുന്ന പ്രാദേശികഭാഷകൾ അപഗ്രഥനം നടത്തി ഒരു ദേശീയഭാഷയുടെ അടിത്തറയുണ്ടാക്കുകയെന്നതായിരുന്ന ലക്ഷ്യത്തോടെ നാഷനൽ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യീട്ടിന്റെ രൂപീകരണത്തിന് ഹേതുവായി[9]. 1937 ഡിസംബർ 13-ന്, ഫിലിപ്പൈൻസ് പ്രസിഡന്റ് മാനുവേൽ ക്വിസോൺ ടാഗലോഗ് അടിസ്ഥാമായാണ് ദേശീയഭാഷ നിർമ്മിക്കേണ്ടതെന്ന് ഉത്തരവ് പുറപ്പെടുവിച്ചു.
ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷനിലെ (ISO) ഭാഷാ രെജിസ്റ്റ്രിയിൽ 2004 സെപ്തംബർ 21-ന് ഫിലിപ്പിനൊ 639-2 code fil ആയി റജിസ്റ്റർ ചെയ്യപ്പെട്ടു.[10]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 ഫിലിപ്പിനോ at Ethnologue (18th ed., 2015)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, സംശോധകർ. (2017). "Filipino". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: Unknown parameter|chapterurl=
ignored (|chapter-url=
suggested) (help) - ↑ Constitution of the Philippines 1987, Article XIV, Sections 6 and 7
- ↑ Nolasco, Ricardo Ma. (24 April 2007). "Filipino and Tagalog, Not So Simple". dalityapi unpoemed. മൂലതാളിൽ നിന്നും 2014-05-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 May 2014.
- ↑ "Världens 100 största språk 2007" [The World's 100 Largest Languages in 2007], Nationalencyklopedin, Nationalencyklopedin, 2007
{{citation}}
: Missing or empty|url=
(help) - ↑ "Philippines". Ethnologue.
- ↑ Pineda, Ponciano B.P.; Cubar, Ernesto H.; Buenaobra, Nita P.; Gonzalez, Andrew B.; Hornedo, Florentino H.; Sarile, Angela P.; Sibayan, Bonifacio P. (13 May 1992). "Resolusyon Blg 92-1". Commission on the Filipino Language (ഭാഷ: Tagalog). ശേഖരിച്ചത് 22 May 2014.
Ito ay ang katutubong wika, pasalita at pasulat, sa Metro Manila, ang Pambansang Punong Rehiyon, at sa iba pang sentrong urban sa arkipelago, na ginagamit bilang.
{{cite web}}
: Unknown parameter|trans_title=
ignored (|trans-title=
suggested) (help)CS1 maint: unrecognized language (link) - ↑ Ambeth Ocampo (August 1, 2014). "'Vocabulario de la Lengua Tagala'". Philippine Daily Inquirer.
- ↑ Commonwealth Act No. 184 of 13 നവംബർ 1936 AN ACT TO ESTABLISH A NATIONAL LANGUAGE INSTITUTE AND DEFINE ITS POWERS AND DUTIES Archived 2015-11-26 at the Wayback Machine. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-11-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-11-26.
- ↑ "Documentation for ISO 639 identifier: fil". Summer Institute of Linguistics. മൂലതാളിൽ നിന്നും 2007-11-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-07-24.