ഫിലിം ടൂറിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാമോജി ഫിലിം സിറ്റിയിലെ സന്ദർശകർ

സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടതിനാൽ ജനപ്രിയമായ സ്ഥലങ്ങളും ലക്ഷ്യസ്ഥാനങ്ങളും സന്ദർശിക്കുന്ന വിനോദസഞ്ചാരത്തിന്റെ ഒരു രൂപമാണ് ഫിലിം ടൂറിസം, ഫിലിം ഇൻഡ്യൂസ്ഡ് ടൂറിസം അല്ലെങ്കിൽ മൂവി ടൂറിസം എന്നെല്ലാം അറിയപ്പെടുന്നത്. [1] പ്രൊഡക്ഷൻ സ്റ്റുഡിയോകളിലേക്കും സിനിമ- ടെലിവിഷൻ സംബന്ധിയായ പാർക്കുകളിലേക്കോ ഉള്ള ടൂറുകളും ഇതിൽ ഉൾക്കൊള്ളുന്നു.[2]

ഫിലിം ടൂറിസത്തിന് പ്രാധാന്യം നൽകുന്ന ഇന്ത്യയിലെ ഒരു പ്രധാന സ്ഥാപനമാണ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി. വിജയ ചിത്രമായ ബാഹുബലിയുടെ സെറ്റ് പൊളിച്ചുമാറ്റാതെ നിലനിർത്തി വിനോദസഞ്ചാരികൾക്കായി തുറന്ന് കൊടുത്തത് ഒരു ഉദാഹരണമാണ്.[3]

അവലോകനം[തിരുത്തുക]

നിലവിൽ വിനോദസഞ്ചാരത്തിൽ അതിവേഗം വളരുന്ന മേഖലകളിലൊന്നാണ് ഫിലിം-ഇൻഡ്യൂസ്ഡ് ടൂറിസം. [4] 1990-കളിൽ ഇത് ഒരു പ്രമുഖ ടൂറിസം രൂപമായി ഉയർന്നു. ടൂറിസം വ്യവസായത്തിന്റെ അതുല്യമായ ഒരു ചാലകമായി ഉയർന്നുവരുന്നതിന് മുമ്പ്, ചലച്ചിത്ര ടൂറിസം പ്രതിഭാസത്തെക്കുറിച്ച് അക്കാദമിക് വിദഗ്ധരുടെ ഹ്രസ്വ പരാമർശങ്ങളും അനുമാന പരാമർശങ്ങളും ഉണ്ടായിരുന്നു.

1996-ൽ, ബ്രിട്ടീഷ് ടൂറിസം അസോസിയേഷൻ ഗ്രേറ്റ് ബ്രിട്ടന്റെ ഒരു ഭൂപടം പ്രസിദ്ധീകരിച്ച് സിനിമാ ലൊക്കേഷനുകൾ അടയാളപ്പെടുത്തി ഫിലിം ടൂറിസം മുതലെടുക്കുന്ന ആദ്യത്തെ ടൂറിസം ഏജൻസിയായി. [5]

അന്താരാഷ്ട്ര യാത്രകളുടെ ഉയർച്ചയും വിനോദ വ്യവസായത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയും സെലിബ്രിറ്റി ആരാധനയുമാണ് ഫിലിം ടൂറിസത്തിന്റെ ഈ വർദ്ധിച്ചുവരുന്ന ജനപ്രീതിക്ക് കാരണം. [6]

സിനിമകൾ ലക്ഷ്യസ്ഥാനങ്ങൾക്ക്, ദീർഘകാല ടൂറിസം വരുമാനം നൽകുന്നു. ഒരു സിനിമയിലോ ടെലിവിഷനിലോ ഒരു പ്രത്യേക പ്രദേശം പ്രത്യക്ഷപ്പെടുന്നത് ഇതിനകം നിലവിലുള്ള സ്ഥലത്തെ സന്ദർശകരുടെ എണ്ണത്തിൽ വലിയ സ്വാധീനം ചെലുത്തുകയും പ്രദേശത്തേക്ക് ഒരു പുതിയ തരം ടൂറിസം സൃഷ്ടിക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം സൃഷ്ടിക്കുകയും ചെയ്യും. ഒരു സിനിമയ്ക്ക് ടൂറിസവും വരുമാനവും ശരാശരി 31% വർദ്ധിപ്പിക്കാൻ കഴിയും. [7]

ലോർഡ് ഓഫ് ദി റിംഗ്സ് സിനിമാ സീരീസിന്റെ ആരാധകർ മിക്ക സിനിമാ രംഗങ്ങളും ചിത്രീകരിച്ച ന്യൂസിലാൻഡ് സന്ദർശിക്കുന്നു. ഈ സിനിമകൾ ന്യൂസിലൻഡിലേക്കുള്ള വാർഷിക വിനോദസഞ്ചാരികളുടെ വരവ് 2000-ൽ 1.7 മില്യൺ യുഎസ് ഡോളറിൽ നിന്ന് 2004-ൽ 2.4 മില്യൺ ഡോളറായി ഉയർത്തി, ഇത് 40 ശതമാനം കുതിച്ചുചാട്ടം ആണ്. [8] [9]

ബ്രിട്ടനിൽ, ഹാരി പോട്ടർ എന്ന സിനിമയുടെ രംഗങ്ങൾ ചിത്രീകരിച്ച ആൽൻ‌വിക്ക് കാസിലിൽ, സന്ദർശകരുടെ എണ്ണത്തിൽ 120% വർദ്ധനയുണ്ടായി, ഇത് പ്രദേശത്തേക്ക് 9 ദശലക്ഷം പൗണ്ട് മൂല്യമുള്ള ടൂറിസ്റ്റ് വരുമാനം എത്തിച്ചു. [10]

പ്രശസ്ത സ്ഥലങ്ങൾ[തിരുത്തുക]

പ്രശസ്തമായ ചലച്ചിത്ര-ടെലിവിഷൻ സീരിയൽ ചിത്രീകരണ സ്ഥലങ്ങളിൽ ഇവ ഉൾപ്പെടുന്നു:

സിനിമ/ ടിവി സീരീസ് സ്ഥാനം നഗരം അല്ലെങ്കിൽ രാജ്യം
ലോർഡ് ഓഫ് ദ റിംഗ്സ് ന്യൂസിലാന്റ്
ബ്രേവ്ഹേർട്ട് വാലസ് സ്മാരകം സ്കോട്ട്ലൻഡ്
ഹാരി പോട്ടർ ആൽൻവിക്ക് കാസിൽ, മറ്റുള്ളവ യുകെ
പ്രൈഡ് ആൻഡ് പ്രിജുഡിസ് ലൈം പാർക്ക് ഇംഗ്ലണ്ട്
ബീച്ച് തായ്ലൻഡ്
സെക്സ് ആൻഡ് ദ സിറ്റി ന്യൂയോർക്ക്, യുഎസ്എ
ഗെയിം ഓഫ് ത്രോൺസ് വടക്കൻ അയർലൻഡ്, ഐസ്ലാൻഡ്, ഡുബ്രോവ്നിക്
ദിമ്മുബോർഗിർ ; Mývatn ; Grjótagjá ; റെയ്നിസ്ഫ്ജാര [11] ഐസ്ലാൻഡ്
ഹാംഗോവർ ലാസ് വെഗാസ്, യുഎസ്എ
ഡൗണ്ടൺ ആബി ബാംപ്ടൺ യുകെ
ബ്രോഡ് ചർച്ച് വെസ്റ്റ് ബേ യുകെ
ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ ടോക്കിയോ, ജപ്പാൻ
മമ്മ മിയ! സ്കോപെലോസ് ഗ്രീസ്
ഇന്ത്യാന ജോൺസ് ആൻഡ് ദ ലാസ്റ്റ് ക്രൂസേഡ് പെട്ര ജോർദാൻ
ദ സൗണ്ട് ഓഫ് മ്യൂസിക്ക് സാൽസ്ബർഗ്, ഓസ്ട്രിയ
ദ ടാലന്റഡ് മിസ്റ്റർ റിപ്ലി ഇഷ്യ ഇറ്റലി
മോണ്ടി പൈത്തൺ ആൻഡ് ഹോളി ഗ്രെയ്ൽ ഡൗൺ കാസിൽ സ്കോട്ട്ലൻഡ്
സ്റ്റാർ വാർസ് എപ്പിസോഡ് IV: എ ന്യൂ ഹോപ്പ് ഹോട്ടൽ സിഡി ഡ്രീസ് ടുണീഷ്യ
ഡാർക്ക് നൈറ്റ് റൈസസ് മെഹ്റൻഗഡ് കോട്ട ജോധ്പൂർ, ഇന്ത്യ
ദ ഗോഡ്ഫാദർ സിസിലി, ഇറ്റലി
ജോക്കർ (2019 സിനിമ) ജോക്കർ പടികൾ ന്യൂ യോർക്ക് നഗരം

ഇതും കാണുക[തിരുത്തുക]

 • പോപ്പ്-കൾച്ചർ ടൂറിസം, ഒരു അനുബന്ധ വിഷയം

അവലംബം[തിരുത്തുക]

 1. Zimmermann, Stefan. "Reisen in den Film, Filmtourismus in Nordafrika". researchgate.net. ശേഖരിച്ചത് 10 September 2020.
 2. Beeton, Sue (2005). Film-induced Tourism. United Kingdom: Ch annel View Publications. പുറം. 270. ശേഖരിച്ചത് 10 September 2020. line feed character in |publisher= at position 3 (help)
 3. "Baahubali Sets Retained By Ramoji Film City For Tourist Attraction". www.ndtv.com. NDTV. 15 ഡിസംബർ 2020. Archived from the original on 2020-12-15. ശേഖരിച്ചത് 2022-04-08.CS1 maint: bot: original URL status unknown (link)
 4. Berning, Leonie. "Exploring the Benefits of Film Tourism". tourismtattler.com. ശേഖരിച്ചത് 10 September 2020.
 5. "50 Years Timeline - 1990 to 1999". visitbritian.org. ശേഖരിച്ചത് 10 September 2020.
 6. Hudson, Simon; Ritchie, J. R. B (1 July 2006). "Film tourism and destination marketing: The case of Captain Corelli's Mandolin". Journal of Vacation Marketing. 12 (3): 256. doi:10.1177/1356766706064619.
 7. "Popular Movies Can Increase Tourism to the Film's Location between 25%-300%". championtraveler.com. ശേഖരിച്ചത് 10 September 2020.
 8. Gilsdorf, Ethan. "Cities both big and small are offering tours of film locations". usatoday30.usatoday.com. ശേഖരിച്ചത് 11 September 2006.
 9. Croy, W. "The Lord of the Rings, New Zealand and Tourism: Image Building with Film". researchgate.net. ശേഖരിച്ചത് 10 September 2020.
 10. Luty, J. "Annual revenue from Warner Bros. Studios Tour London - 'The Making of Harry Potter' tour from 2012 to 2018". statista.com. ശേഖരിച്ചത് 25 May 2020.
 11. Torfadóttir, Áslaug (2019-04-28). "Top Game Of Thrones Iceland Shooting Locations - Our Guide". Iceland Travel (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-09-10.
"https://ml.wikipedia.org/w/index.php?title=ഫിലിം_ടൂറിസം&oldid=3777069" എന്ന താളിൽനിന്ന് ശേഖരിച്ചത്