ഫിറോസ് കുന്നംപറമ്പിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫിറോസ് കുന്നംപറമ്പിൽ
Firos Kunnamparambil.jpg
ജനനംആലത്തൂർ ,പാലക്കാട് , കേരളം, ഇന്ത്യ
ദേശീയത ഇന്ത്യ
തൊഴിൽസാമൂഹ്യ പ്രവർത്തകൻ

സോഷ്യൽ മീഡിയയുടെ സാധ്യതകൾ  ഉപയോഗിച്ചു ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തിയാണ് ഫിറോസ് കുന്നംപറമ്പിൽ.

പുരസ്‌കാരങ്ങൾ[തിരുത്തുക]

2018 ലെ മനോരമ ന്യൂസ് സോഷ്യൽ സ്റ്റാർ ആയി ഫിറോസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു [1].സാമൂഹ്യ രാഷ്ട്രീയ സാഹിത്യ സിനിമാ മേഖലകളിൽ തിളങ്ങി സമൂഹമാധ്യമങ്ങളിൽ വാർത്താനായകരായ തിരുവനന്തപുരം കളക്ടർ കെ വാസുകി , യതീഷ് ചന്ദ്ര IPS , എം ൽ എ വി ടി ബൽറാം , സിനിമ നടൻ ടോവിനോ തോമസ്, സിനിമ നടി പാർവതി, ദീപ നിശാന്ത് , കവി എസ് കലേഷ് , മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്, സൗഭാഗ്യ വെങ്കിടേഷ് , ഹനാൻ,കേരള പോലീസ് ഫേസ്ബുക് പേജ് തുടങ്ങിയ 12 പേരിൽ നിന്നാണ് ഫിറോസ് തിരഞ്ഞെടുക്കപ്പെട്ടത് എന്നത് ഫിറോസിന്റെ പ്രശസ്തിയുടെ മാറ്റു കൂട്ടുന്നു [2], [3] . ഇതിൽ 12 പേരിൽ ഒരാളായ വി ടി ബൽറാം തന്നെ തന്റെ വോട്ട് ഫിറോസിന് വോട്ടു നൽകിയിരുന്നു[4].

ജീവകാരുണ്യ പ്രവർത്തനങ്ങൾ[തിരുത്തുക]

മണ്ണാർക്കാട് മുൻ എംഎൽഎയായ കളത്തിൽ അബ്ദുള്ളയുടെ ഡ്രൈവറായിരുന്നു ഫിറോസ്  പിന്നീട് ആലത്തൂർ ടൗണിൽ ഒരു മൊബൈൽ ഷോപ്പ് നടത്തി ജീവിക്കുന്നതിടയിൽ  തികച്ചും യാദൃശ്ചികമായാണ് സേവന രംഗത്തേക്ക് വരുന്നത് [5] . തുടക്കത്തിൽ തെരുവുകളിൽ വിശന്നു അലഞ്ഞിരുന്നവർക്ക് ഭക്ഷണം എത്തിക്കുന്ന പ്രവർത്തനങ്ങളാണ് ഏറ്റെടുത്തിരുന്നത്. പിന്നീട് ഫേസ്ബുക്ക് ലൈവ് വഴി കേരളത്തിനകത്തു   വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന , സാമ്പത്തിക സഹായം ആവശ്യമുള്ള ആളുകളുടെ  വിഷയങ്ങളിൽ ഇടപെട്ട് അവർക്കു ചികിത്സക്ക് വേണ്ട സാമ്പത്തിക സഹായം   ഫേസ്ബുക്ക് ലൈവ് വഴി നേടി നല്കാൻ ഫിറോസിന് കഴിഞ്ഞു [6] . സ്വന്തമായി വീട് ഇല്ലാത്ത ഫിറോസിന് വീട് വെക്കാനുള്ള പണം ജിദ്ദയിലെ പ്രവാസികൾ നൽികിയിരുന്നു.

 • ദൈവദൂതനായി ഫിറോസ് - ഓട്ടിസം ബാധിച്ച കുഞ്ഞിന് വേണ്ടി സ്വരൂപിച്ചു നൽകിയത് 45 ലക്ഷം [7]
 • മത സൗഹാർദ്ദത്തെ മഹത്തരമാക്കി കനക ചേച്ചിയുടെ മകളുടെ വിവാഹത്തിന് പണവുമായി ഫിറോസ് [8]
 • അനീഷിനെയും കുടുംബത്തെയും സഹായിക്കാൻ ഫിറോസ് കുന്നംപറമ്പിൽ [9]
 • ഒൻപത് മാസം പ്രായമുള്ള അഭിരൂപ മോളുടെ ചികിത്സയ്ക്ക് വേണ്ടി ഫിറോസ് കുന്നംപറമ്പിൽ [10]
 • ജിദ്ദയിലെ ജനക്കൂട്ടത്തിനിടയിൽ വീർപ്പുമുട്ടി ഫിറോസ് കുന്നംപറമ്പിൽ [11]

അവലംബം[തിരുത്തുക]

 1. "ഫിറോസ് കുന്നംപറമ്പിൽ ഈ വർഷത്തെ മനോരമ സോഷ്യൽ സ്റ്റാർ-". www.manoramanews.com.
 2. "SocialStar 2018 Contestant List-". specials.manoramaonline.com.
 3. "ആരാണ് ഈ വർഷത്തെ സോഷ്യൽ സ്റ്റാർ..? ആ 12 പേർ ഇവരാണ്-". www.manoramanews.com.
 4. "ഇവിടെയും നിങ്ങളെന്നെ തോൽപിച്ചു; ബൽറാമിന് ഫിറോസിൻറെ സ്നേഹം-". www.manoramanews.com.
 5. "എന്നെ ഞാൻ ആക്കിയത് ഈ മനുഷ്യൻ -". www.vanitha.in.
 6. "നന്മ വിശേഷങ്ങളുമായി ഫിറോസ് കുന്നംപറമ്പിൽ -". www.manoramaonline.com.
 7. "ദൈവദൂതനായി ഫിറോസ് കുന്നംപറമ്പിൽ -". bignewskerala.com.
 8. "മത സൗഹാർദ്ദത്തെ മഹത്തരമാക്കി ഫിറോസ് -കനക ചേച്ചിയുടെ മകളുടെ വിവാഹത്തിന് പണവുമായി ഫിറോസ് കുന്നംപറമ്പിൽ -". bignewskerala.com.
 9. "അനീഷിനെയും കുടുംബത്തെയും സഹായിക്കാൻ ഫിറോസ് കുന്നംപറമ്പിൽ -". www.mangalam.com.
 10. "ഒൻപത് മാസം പ്രായമുള്ള അഭിരൂപ മോളുടെ ചികിത്സയ്ക്ക് വേണ്ടി ഫിറോസ് കുന്നംപറമ്പിൽ -". www.youtube.com.
 11. "ജിദ്ദയിലെ ജനക്കൂട്ടത്തിനിടയിൽ വീർപ്പുമുട്ടി ഫിറോസ് കുന്നംപറമ്പിൽ -". www.madhyamam.com.

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

ഫിറോസ് കുന്നംപറമ്പിൽ ഫേസ് ബുക്ക് https://www.facebook.com/FirosKunnamparambilOfficial/

"https://ml.wikipedia.org/w/index.php?title=ഫിറോസ്_കുന്നംപറമ്പിൽ&oldid=3217976" എന്ന താളിൽനിന്ന് ശേഖരിച്ചത്