ഫിനൈൽകീറ്റോൺയൂറിയ
ഫീനൈൽകീറ്റോന്യൂറിയ | |
---|---|
മറ്റ് പേരുകൾ | ഫീനൈൽഅലാനിൻ ഹൈഡ്രോക്സിലെസ് അപര്യാപ്തത രോഗം, PAH അപര്യാപ്തത, ഫോളിങ് രോഗം |
ഫീനൈൽഅലാനിൻ | |
സ്പെഷ്യാലിറ്റി | വൈദ്യ ജനിതകം, പീഡിയാട്രിക്‌സ് |
ലക്ഷണങ്ങൾ | വ്യക്തിത്വ അഭാവ പ്രശ്നങ്ങൾ,രോഗമൂർച്ഛ, പെരുമാറ്റ പ്രശ്‌നങ്ങൾ, മാനസിക രോഗം, |
സാധാരണ തുടക്കം | ജന്മനാ |
തരങ്ങൾ | ക്ലാസിക്ക്, വേരിയന്റ് |
കാരണങ്ങൾ | ജനിതകം (സ്വരൂപ ക്രോമോസോമകളുടെ ഗുപ്ത സ്വഭാവവുമായി ബന്ധപ്പെട്ട വൈകല്യം, Autosome recessive) |
ഡയഗ്നോസ്റ്റിക് രീതി | ജനിച്ച ശിശുവിൽ സ്ക്രീനിംഗ് നടത്തുക |
Treatment | ആഹാരക്രമം വഴി (ഫീനൈൽഅലാനിൻ കുറവ് ഉള്ള ആഹാര പഥ്യം) |
മരുന്ന് | സാപ്രോപ്റ്ററിൻ ഹൈഡ്രോക്ലോറൈഡ് |
രോഗനിദാനം | രോഗ ശുശ്രൂഷ വഴി ആരോഗ്യം വീണ്ടെടുക്കുക |
ആവൃത്തി | 12,000 നവജാത ശിശുക്കളിൽ ഏകദേശം 1 എന്ന നിരക്കിൽ |
മനുഷ്യരിൽ കാണപ്പെടുന്ന ഒരു ജനിതക വൈകല്യമാണ് ഫിനൈൽകീറ്റോൺയൂറിയ (PKU).[1][2] മനുഷ്യശരീരത്തിലെ ഉപാപചയപ്രക്രിയയിലെ പാകപ്പിഴ മൂലം ഫിനൈൽഅലാനീൻ എന്ന അമിനോ അമ്ലത്തെ ടൈറോസിൻ ആക്കി മാറ്റാനുള്ള രാസാഗ്നിയായ ഫിനൈൽഅലാനിൻ ഹൈഡ്രോക്സിലേസിന്റെ ഉത്പാദനം നിശ്ശേഷം നിലയ്ക്കുകയോ അഥവാ തീരെ കുറഞ്ഞ അളവിൽ മാത്രം നടക്കുകയോ ചെയ്യുന്നു. ഇക്കാരണത്താൽ ശരീരത്തിൽ ഫിനൈൽഅലാനീൻറെ അളവ് ക്രമാതീതമായി വർധിക്കുകയും അത്യന്തം ഹാനികരമായ ഫെനൈൽ പെറുവിക് ആസിഡ് പോലുള്ള ഉപോൽപ്പന്നങ്ങളായി രാസമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു.[3][4] തക്കസമയത്ത് വേണ്ടപോലെ ചികിത്സിക്കാതിരുന്നാൽ ബുദ്ധിമാന്ദ്യത്തിനും അപസ്മാരം പോലുള്ള രോഗങ്ങൾക്കും മറ്റു മാനസികവൈകല്യങ്ങൾക്കും ഈയവസ്ഥ കാരണമായേക്കും. കൂടാതെ ശരീരത്തിൽനിന്നു ദുർഗന്ധം വമിച്ചേക്കാം, വിളർച്ചയും കണ്ടേക്കാം[1].
മാതാപിതാക്കളിൽ നിന്നു പൈതൃകമായി ലഭിക്കുന്നതാണ് ഈ രോഗം. PAH എന്ന ജീനിൻറെ രണ്ടു പകർപ്പുകളിലും ഒരേയിടത്ത് പകപ്പിഴയുണ്ടായാലേ രോഗം പ്രകടമാവൂ[5]. അല്ലെങ്കിൽ രോഗലക്ഷണങ്ങൾ ഉണ്ടാവില്ല. ഫിനൈൽഅലാനിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുകയും പ്രത്യേക പോഷകങ്ങൾ നല്കുകയുമാണ് ചികിത്സാരീതി. രോഗം സ്ഥിരീകരിച്ചയുടൻ ഭക്ഷണരീതി അവലംബിക്കേണ്ടതുണ്ട്[6]. ശിശുക്കൾക്ക് വളരെ കുറച്ചുമാത്രം മുലപ്പാൽ നൽകുകയും പകരം ഡോക്റ്റർ നിർദ്ദേശിച്ച പ്രകാരം പ്രത്യേകം തയ്യാറാക്കിയ ഭക്ഷണം നൽകുകയും വേണം. ഈ ഭക്ഷണരീതി ആജിവനാന്തം തുടരേണ്ടതുണ്ട്. ഇടക്കിടെ രക്തപരിശോധന നടത്തി രോഗവാസ്ഥയിൽ മാറ്റമുണ്ടോ എന്നു കണ്ടെത്തുകയും വേണം. സാപ്രോടെറിൻ ഡൈഹൈഡ്രോക്ലോറൈഡ് എന്ന ഔഷധം ചിലർക്കെങ്കിലും ഉപകാരപ്രദമായിട്ടുണ്ട്.[7]
ചരിത്രം
[തിരുത്തുക]ശിശുക്കളിൽ പന്തീരായിരത്തിൽ ഒരാൾക്ക് എന്നതോതിൽ ഈ രോഗം കാണപ്പെടുന്നു. രോഗത്തിന് ലിംഗവിവേചനമില്ല. 1934-ൽ ഇവർ അസ്ബിയോൺ ഫോളിംഗ് എന്ന നോർവീജിയൻ ഡോക്റ്ററാണ് ഈ രോഗത്തെ തിരിച്ചറിഞ്ഞത്[3], [8]. മൂത്രത്തിൽ ഫിനൈൽകീറ്റോണിൻറെ (ഫിനൈൽ പൈറുവേറ്റ്) ആധിക്യം കണ്ടെത്തിയ ലിയണൽ പെൻറോസ് എന്ന ബ്രിട്ടീഷ് ഡോക്റ്ററാണ് രോഗത്തിന് ഫിനൈൽകീറ്റോൺയൂറിയ എന്ന പേരു നല്കിയത്[8]. ഭക്ഷണത്തിനുള്ള പങ്ക് നിർണയിക്കപ്പെട്ടത് 1953-ലാണ്. ജീൻ തെറാപി ഏറെ പ്രതീക്ഷക്കു വക നൽകുന്നുണ്ടെങ്കിലും ഇനിയും പഠനങ്ങൾ നടത്തേണ്ടതുണ്ട് [9][10],[11],[12],[13].
രോഗലക്ഷണങ്ങൾ
[തിരുത്തുക]നവജാതശിശുക്കളിൽ രോഗലക്ഷണങ്ങൾ ഉടൻതന്നെ കാണപ്പെടാറില്ല. മൂന്നു മുതൽ ആറു മാസം വരെയുള്ള കാലയളവിൽ രോഗം പ്രകടമാകും. വളർച്ച മുരടിക്കൽ, ബുദ്ധിമാന്ദ്യം , മൂത്രത്തിലും ശ്വാസത്തിലും ദുർഗന്ധം, വിളർച്ച. അപസ്മാരം, വിറയൽ എന്നിവ രോഗലക്ഷണങ്ങളാണ്[14][15].
രോഗനിർണയം
[തിരുത്തുക]ഗുത്രി കാർഡ് സ്ക്രീനിംഗ് എന്ന പദ്ധതിയുപയോഗിച്ച് നവജാതശിശുക്കളിൽ, മൂന്നുദിവസത്തിനകം പികെയു ഉൾപെടെ മറ്റു പല രോഗങ്ങളും നിർണയിക്കപ്പെടുന്നു[16],[17],. അമേരിക്കൻ ഡോക്റ്റർ റോബർട്ട് ഗുത്രിയും സഹപ്രവർത്തകരും ചേർന്നാണ് ഈ ടെസ്റ്റ് രൂപപ്പെടുത്തിയെടുത്തത്. ശിശുവിൻറെ കുതികാലിൽനിന്നുള്ള ഏതാനും തുള്ളി രക്തം പരിശോധനക്ക് വിധേയമാക്കുന്നു. ഫിനൈൽഅലാനിൻ ഹൈഡ്രോക്സിലേസ് എന്ന രാസാഗ്നി രക്തത്തിലുണ്ടോ എന്നു കണ്ടെത്തുകയാണ് ലക്ഷ്യം[18].
പികെയു: ഗുരുതരവും അല്ലാത്തതും
[തിരുത്തുക]രക്തത്തിൽ ഫിനൈൽഅലാനിൻറെ അളവ് എത്രയുണ്ട് എന്നതനുസരിച്ച് പികെയു ഗുരുതരമാണോ അല്ലയോ എന്നു നിർണയിക്കപ്പടുന്നു. ഒരു ഡെസിലിറ്റർ രക്തത്തിൽ ഫിനൈൽഅലാനിൻറെ അളവ് സാധാരണയായി 2മില്ലിഗ്രാമിൽ താഴെയാണ്. 2മുതൽ 6 മില്ലിഗ്രാം വരെയുള്ള അവസ്ഥ ആശങ്കയുളവാക്കുന്നതാണ്. 20മില്ലിഗ്രാമോ അതിൽ കൂടുതലോ ആയാൽ സ്ഥിതി ഗുരുതരം എന്നു വിശേഷിപ്പിക്കപ്പെടുന്നു[19].
ജനിതക കാരണങ്ങൾ
[തിരുത്തുക]ഫിനൈൽഅലാനിൻ ഹൈഡ്രോക്സിലേസ് ( പിഎഎച് എന്നു ചുരുക്കം) എന്ന രാസാഗ്നിയുടെ വിവരങ്ങളടങ്ങിയിരിക്കുന്ന പിഎഎച് ജീനിലെ തകരാറാണ് മൂലകാരണം. ഓരോ ജീനിനും അച്ഛനിൽനിന്നും അമ്മയിൽ നിന്നും ലഭിക്കുന്ന ഓരോ കോപ്പികളുണ്ടെന്നിരിക്കെ, രണ്ടിലും തകരാറുണ്ടെങ്കിലെ രോഗം പ്രകടമാവൂ[3],. ക്രോമസോം -12-ലാണ് പിഎഎച് ജീൻ ഉള്ളത്. അതിൻറെ സ്ഥാനവും കൃത്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട് (12q23.2)[20]. അതായത് പന്ത്രണ്ടാമത്തെ ക്രോമോസോമിൻറെ നീളംകൂടിയ ഭാഗത്ത്(q arm) 23.1ഖണ്ഡത്തിലാണ് പിഎഎച് ജീൻ സ്ഥിതി ചെയ്യുന്നത്.
മസ്തിഷ്കത്തിൻറെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണ് ഡോപാമിൻ എന്ന രാസസംയുക്തം. ഉപാപചയപ്രക്രിയയിലൂടെ ശരീരം , ഫിനൈൽഅലാനിനെ ആദ്യം ടൈറോസിനായും അടുത്തപടി എൽഡോപയായും പിന്നീട് ഡോപാമിനായും മാറ്റിയെടുക്കുന്നു. ഫിനൈൽഅലാനിനെ ടൈറോസിനായി മാറ്റുന്ന ആദ്യ പടവ് തന്നെ തടസ്സപ്പെടുന്നതിനാൽ ഡോപാമിൻ ഉത്പാദനം നടക്കുന്നതേയില്ല. ഇതാണ് ബുദ്ധിമാന്ദ്യത്തിനും മറ്റു മസ്തിഷ്കസംബന്ധിയായ തകരാറുകൾക്കും കാരണം.
ചർമത്തിന് ഇരുണ്ട നിറം നൽകുന്ന മെലാനിൻ എന്ന വർണപദാർഥത്തിൻറെ നിർമാണവും ടൈറോസിനിൽ നിന്നാണ്. അതിനാൽ ടൈറോസിൻറെ ലഭ്യത കുറയുമ്പോൾ മെലാനിൻറെ ഉത്പാദനവും നിലയ്ക്കും. അതുകൊണ്ടാണ് പികെയു രോഗികളിൽ വിളർച്ച കാണപ്പെടുന്നത്[21].
രക്തത്തിൽ അളവ് ക്രമാതീതമായി വർദ്ധിക്കുന്ന ഫിനൈൽഅലാനിൻ രാസപ്രക്രിയയിലൂടെ ആദ്യം ഫിനൈൽപൈറുവേറ്റായും (ഫിനൈൽകീറ്റോൺ) പിന്നീട് ഫിനൈൽലാക്റ്റേറ്റ്, ഫിനൈൽഅസറ്റേറ്റ് എന്നിവയായും മാറുന്നു. ഈ രാസസംയുക്തങ്ങളാണ്, ശരീരത്തിൻറെ ദുർഗന്ധത്തിനു കാരണം[22].
രോഗചികിത്സ
[തിരുത്തുക]ചികിത്സിച്ചു മാറ്റാവുന്ന രോഗമല്ല, പികെയു[23]. രക്തത്തിൽ ഫിനൈൽഅലാനിൻറെ അളവ് ക്രമതീതമായി വർധിക്കുന്നതാണ് രോഗകാരണമെന്നതിനാൽ ഫിനൈൽഅലാനിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുകയാണ് മുഖ്യചികിത്സാവിധി.[24] രോഗിയുടെ സമഗ്രമായ ആരോഗ്യത്ത മുൻനിറുത്തി ഡോക്റ്റർ ഭക്ഷണചാർട്ട് നിർദ്ദേശിക്കുന്നു[25]. കുവാൻ എന്ന പേരിൽ ബയോമറിൻ ഔഷധ കമ്പനി പുറത്തിറക്കിയ സാപ്രോടെറിൻ ഡൈഹൈഡ്രോക്ലോറൈഡ് എന്ന ഔഷധത്തിന് അമേരിക്കൻ ഗവണ്മെൻറ് അംഗീകാരം നല്കിയിട്ടുണ്ട് .[7],[12],[26]. ഈ ഓഷധം രക്തത്തിൽ ഫിനൈൽഅലാനിൻറെ അളവ് ൊരു പരിധി വരെ കുറയ്ക്കാൻ സഹായിക്കുന്നു.
ജീൻ തെറാപിയിലൂടെ രോഗം പൂർണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു[13].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Phenulketonurea". MedicinePlus.Gov. US National Library of Medicine. 2020-08-18. Retrieved 2020-10-14.
- ↑ "Phenylketonurea(PKU)". Mayoclinic.org. Mayoclinic. Retrieved 2020-10-14.
- ↑ 3.0 3.1 3.2 Williams, Robin; Mamotte, Cyril D.S; Burnett, John R (2008-02-01). "Phenylketonuria: An Inborn Error of Phenylalanine metabolism". Clinical Biochemists Reviews. Retrieved 2020-10-15.
- ↑ Regier, Debra S (2017-01-10). "Phenylalanine Hydroxylase Deficiency". ncbi.nlm.nih.gov. NCBI GeneReviews. Retrieved 2020-10-17.
- ↑ "Phenylketonuria : National Center for Biotechnology Information (US) Genes and Diseases(Internet)". ncbi.nlm.nih.gov. Retrieved 2020-10-17.
- ↑ "PKU Nutrition Management Guidelines". npkua.org. National PKU Alliance. 2016-08-31. Retrieved 2020-10-17.
- ↑ 7.0 7.1 "Sapropterin dihydrochloride". "PubChem Compound Summary for CID 135409471, Sapropterin dihydrochloride". National Center for Biotechnology Information. Retrieved 2020-10-15.
- ↑ 8.0 8.1 "Discovery of PKU-" (PDF). Depts.washington.edu. University of Washington PKU Clinic. Retrieved 2020-10-14.
- ↑ Eisensmith, R.C; Woo, S.L.C (1996-01-01). "Gene therapy for phenylketonuria". Retrieved 2020-10-15.
{{cite journal}}
: Cite journal requires|journal=
(help) - ↑ Ding, Zhaobing; Harding, Cary; Thony, Beat (2004-01-01). "State of the art 2003 on PKU gene therapy". Molecular Genetics Meabolism. Retrieved 2020-10-15.
- ↑ "PKU Treatment: Cure program". americangene.com. American Gene Technologies. Retrieved 2020-10-15.
- ↑ 12.0 12.1 "Biomarin, Pioneer in Phenylketonuria and Gene Therapy, Doses First Participant in Global PHEARLESS Phase 1/2 Study of BMN 307 Gene Therapy". investors.biomarin.com. Biomarin. 2020-09-24. Archived from the original on 2020-10-21. Retrieved 2020-10-15.
- ↑ 13.0 13.1 Girsch-Chan; Schwank; Harding; Thony (2019-09-24). "State of the Art 2019 on Gene Therapy for Phenylketonuria". Human Gene Therapy. 30(10): 1274–1283.
- ↑ "What are common symptoms of phenylketonuria(PKU)?". nichd.nih.gov. US Department of Health and Human Services. Retrieved 2020-10-15.
- ↑ "Phenylketonuria- Rare Disease Database". rarediseases.org. National Organisation for Rare Dieases(NORD). Retrieved 2020-10-15.
- ↑ "AAP Newborn Screening Task Force. Newborn screening: a blueprint for the future. A call for a national agenda on state newborn screening programs". Pediatrics. 106: 389–422. 2000-08-01. Retrieved 2020-10-15.
- ↑ "Newborn blood spot test-". nhs.uk. National Health Service, UK. Retrieved 2020-10-16.
- ↑ Zhu, Meilin (2017-03-30). "The Guthrie Test for Early Diagnois of Phenylketonuria". embryo.asu.edu. The Embryo Project Encyclopaedia. Retrieved 2020-10-16.
- ↑ Rush, Eric T (2017-05-18). "Hyperphenylalaninemia: Background". emedicine.medscape.com. Medscape. Retrieved 2020-10-17.
- ↑ Konecki, DS; Wang, UY; Trefz, FK; Lichter-Konecki, U; Woo, SL (1992-09-08). "Structural characterization of the 5' regions of the human phenylalanine hydroxylase gene". Biochemistry. 31(35): 8363–8. Retrieved 2020-10-15.
- ↑ "Melanin- biological pigment". britannica.com. Encyclopaedia Britannica. Retrieved 2020-10-16.
- ↑ "Phenylketonuria:PKU". medicalbiochemistrypage.org. The Medical Biochemistry Page. Retrieved 2020-10-16.
- ↑ "What are the common treatments for phenylketoneuria (PKU)?". nichd.nih.gov. US Dept of Health and Human Services. Retrieved 2020-10-17.
- ↑ MacLeod, Erin L; Ney, Denise M (2010-06-01). "Nutritional Management of Phenylketoneuria". Ann Nestle Engg. 68(2): 58–69. PMID 22475869. Retrieved 2020-10-17.
- ↑ "What are common treatment for Phenylketonuria(PKU)?". nichd.nih.gov. US Department of Health and Human Services. Retrieved 2020-10-17.
- ↑ "KUVAN (sapopterin dihydrochloride)" (PDF). fda.gov. USFDA. Retrieved 2020-10-17.