ഫിജിയിലെ ഇസ്‌ലാം മതം
ഈ ലേഖനം ഇപ്പോൾ നിർമ്മാണ പ്രക്രിയയിലാണ്. താല്പര്യമുണ്ടെങ്കിൽ താങ്കൾക്കും ഇത് വികസിപ്പിക്കാൻ സഹായിക്കാം. ഈ ലേഖനമോ ലേഖന വിഭാഗമോ ഏതാനും ദിവസങ്ങൾക്കുള്ളിൽ എഡിറ്റ് ചെയ്യപ്പെടുന്നില്ലെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക. ഈ ലേഖനം താൾ അവസാനം തിരുത്തിരിക്കുന്നത് 7 months ago InternetArchiveBot (talk | contribs) ആണ്. (Purge) |
തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് ഫിജി. ഏകദേശം 60,000 മുസ്ലീങ്ങളാണ് ഇവിടെയുള്ളത്. [1] [2] ഫിജിയിലെ മുസ്ലീങ്ങൾ കൂടുതലും സുന്നി മുസ്ലീങ്ങളാണ്. ഷിയ, അഹ്മദിയ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ന്യൂനപക്ഷവുമുണ്ട്. [3] 1966-ലെ ഫിജി തിരഞ്ഞെടുപ്പിൽ, സുവ ആസ്ഥാനമായുള്ള ഒരു മുസ്ലീം പാർട്ടിയായ മുസ്ലീം പൊളിറ്റിക്കൽ ഫ്രണ്ട് പങ്കെടുത്തു. നിലവിൽ, ഫിജിയിലുടനീളമുള്ള ഫിജിയൻ മുസ്ലീങ്ങൾക്കായി മുസ്ലീം സ്കൂളുകളിൽ ഉറുദുവും ഉറുദുവൽക്കരിക്കപ്പെട്ട/അറബിവൽക്കരിക്കപ്പെട്ട/പേർഷ്യൻവൽക്കരിക്കപ്പെട്ട ഫിജി ഹിന്ദിയും വ്യാപകമായി പഠിപ്പിക്കപ്പെടുന്നു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ദക്ഷിണേഷ്യയിൽ നിന്നാണ് മുസ്ലീങ്ങൾ ഫിജിയിലേക്ക് കുടിയേറിയത്. [4] 1926-ൽ ഫിജി മുസ്ലീം ലീഗ് (FML) രൂപീകൃതമായി. [5] [6] ഫിജിയിലെ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിന് സംഭാവന നൽകിയ സംഘടനയാണ് എഫ്എംഎൽ. രാജ്യത്തെ ഇസ്ലാമിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച ഈ സംഘടന, രാജ്യത്ത് മുസ്ലീം സ്കൂളുകൾ ആരംഭിക്കാനും മുന്നോട്ട് വന്നു. [7] രാഷ്ട്രീയത്തിലും തങ്ങളുടേതായ ഇടപെടൽ നടത്തിയതിന്റെ ഭാഗമായി1929-ൽ ഫിജി മുസ്ലീം ലീഗ് ഫിജി ലെജിസ്ലേറ്റീവ് കൗൺസിലിൽ മുസ്ലീങ്ങൾക്ക് പ്രത്യേക പ്രാതിനിധ്യം നേടാൻ ശ്രമിച്ചിരുന്നു. [4]
സുഡാൻ, യെമൻ, ഈജിപ്ത് തുടങ്ങിയ അറബ് രാജ്യങ്ങളിൽ നിന്നുള്ള ചില ആധുനിക മുസ്ലീം കുടിയേറ്റക്കാരും ഫിജിയിൽ സ്ഥിരതാമസമാക്കി. ഇത് ഒരു ഫിജിയൻ-അറബ് ജനതായി രൂപപ്പെടാൻ കാരണമായി.ഇസ്ലാമിക ലോകത്തെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മറ്റ് കുടിയേറ്റക്കാരും ഇതിൽ ഉൾപ്പെടുന്നു. ഫിജിയൻ സർക്കാർ മൗലിദ് പോലുള്ള ഇസ്ലാമിക പുണ്യദിനങ്ങളും അവധി ദിവസമായി നൽകാറുണ്ട്. [8]
ചരിത്രം
[തിരുത്തുക]ആദ്യകാല ചരിത്രം
[തിരുത്തുക]വളരെക്കാലം മുമ്പ്, 1800-കളുടെ തുടക്കത്തിൽ.[9], ദക്ഷിണേഷ്യയിൽ നിന്ന് മുസ്ലീം ജനത ഫിജിയിലേക്ക് കുടിയേറി. വർഷങ്ങളോളം അവർ തങ്ങളുടെ കുടുംബങ്ങളിൽ തങ്ങളുടെ മതമായ ഇസ്ലാം നിലനിർത്തി. 1879-ൽ ഫിജിയിലേക്ക് തൊഴിലാളികളെ കൊണ്ടുവന്ന ആദ്യ കപ്പലിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള ആളുകളുണ്ടായിരുന്നു, അവരിൽ 22%.[10] പേരും മുസ്ലീങ്ങളായിരുന്നു. 1879-നും 1916-നും ഇടയിൽ, 60,000-ത്തിലധികം തൊഴിലാളികൾ കൃഷിയിടങ്ങളിലും മറ്റ് ജോലികളിലും നിർബന്ധിത ജോലികൾ ചെയ്യാൻ ഫിജിയിലേക്ക് വന്നു..[11] ഈ തൊഴിലാളികളിൽ ചിലർ മുസ്ലീങ്ങളായിരുന്നു, എന്നാൽ ഇവരോട് വളരോ മോശമായ രീതിയിലായിരുന്നു ഉടമകളുടെ പെരുമാറ്റം.ഇതിൽ അസ്വസ്ഥരായ അവർ, 1907-ൽ, ലബാസ [12] എന്ന സ്ഥലത്തെ ഒരു കൂട്ടം മുസ്ലീം തൊഴിലാളികൾ ജോലി നിർത്തി പ്രതിഷേധിച്ചു. ഈ തൊഴിലാളികളിൽ പലരും പഷ്തൂൺ, പഞ്ചാബ് എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു. മുസ്ലീങ്ങൾ[13] വെവ്വേറെ താമസിച്ചിരുന്നെങ്കിലും, തദ്ദേശീയ ഫിജിയൻ ജനതയുമായും ഇന്ത്യൻ ഹിന്ദു ജനതയുമായും അവർ നന്നായി ഇടപഴകി.
1884 മുതൽ, തൊഴിലാളികൾ അവരുടെ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയതോടെ, ഫിജിയിലെ പല പ്രദേശങ്ങളിലും മുസ്ലീം സമൂഹങ്ങൾ രൂപപ്പെടാൻ തുടങ്ങി. [4] സ്വതന്ത്ര കുടിയേറ്റക്കാരനായ മുല്ല മിർസ ഖാന്റെ വരവ് ഫിജിയിലെ ഇസ്ലാമിന് ഒരു ഉത്തേജനമായി മാറി, കാരണം അദ്ദേഹം മുസ്ലീങ്ങളുടെ വിദ്യാഭ്യാസപരവും മതപരവുമായ ആവശ്യങ്ങൾക്ക് വളരെയധികം സംഭാവന നൽകി. [4] 1900-ൽ നൗസോറിയിലും നവുവയിലും പള്ളികൾ നിർമ്മിക്കപ്പെട്ടു, 1902-ൽ ലബാസയിൽ മറ്റൊരു പള്ളി നിർമ്മിക്കപ്പെട്ടു [4] [14] പിന്നീട് ഫിജിയിൽ നിരവധി പള്ളികൾ നിർമ്മിക്കാൻ തുടങ്ങുകയും ഇസ്ലാം മതം കൂടുതൽ പ്രചരിക്കുകയും ചെയ്തു.1909-ൽ, തങ്ങളുടെ കുട്ടികൾക്ക് പേർഷ്യൻ ലിപിയിൽ ഉറുദു പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീങ്ങൾ വിദ്യാഭ്യാസ കമ്മീഷനിൽ അപേക്ഷ സമർപ്പിച്ചു. [4] 1915-ൽ, ഒരു ഇസ്ലാമിക സംഘടനയായ അൻജുമാൻ ഹിദായത്ത് ഉൽ-ഇസ്ലാം ഫിജിയൻ സർക്കാരിനോട് മുസ്ലീം വിവാഹങ്ങൾ ഒരു ഖാസി മുഖേന നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു നിവേദനം നൽകുകയും സുവ പ്രദേശത്തേക്ക് ഒരു സെക്രട്ടറിയെ നിയമിക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു. [4]
ഫിജി മുസ്ലീം ലീഗിന്റെ സ്ഥാപനം
[തിരുത്തുക]ഫിജിയിലെ മുസ്ലീങ്ങൾ കരാറിൽ ഏർപ്പെട്ടതിനുശേഷം, 1926 ഒക്ടോബർ 31 ന് തൂറാക്കിലെ ജാമിയ മസ്ജിദിൽ ഫിജി മുസ്ലീം ലീഗ് രൂപീകരിച്ചു [15] ഫിജിയിലെ വിദ്യാഭ്യാസത്തിന് ഫിജി മുസ്ലീം ലീഗ് സംഭാവന നൽകിയിട്ടുണ്ട്. അവരുടെ ആദ്യത്തെ സ്കൂളായ സുവ മുസ്ലീം പ്രൈമറി സ്കൂൾ 1926 ൽ സ്ഥാപിതമായി. [4] ഇന്ന്, ഫിജി മുസ്ലീം ലീഗിന് 17 പ്രൈമറി സ്കൂളുകളും 5 സെക്കൻഡറി സ്കൂളുകളും ഉണ്ട്, കൂടാതെ ഇസ്ലാമിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി സൗത്ത് പസഫിക് എന്നറിയപ്പെടുന്ന ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനവും ഉണ്ട്. [4] ഫിജി മുസ്ലീം ലീഗ് മുസ്ലീങ്ങളെ മാത്രമല്ല, എല്ലാ വംശീയ, മത വിഭാഗങ്ങളിലെയും വിദ്യാർത്ഥികളെയും സ്റ്റാഫ് അംഗങ്ങളെയും ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കുന്നുണ്ട്.
ഫിജി മുസ്ലീം ലീഗ് അതിന്റെ വിദ്യാഭ്യാസ ട്രസ്റ്റിൽ നിന്നും ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്കിൽ നിന്നുമുള്ള വായ്പകൾ വഴി ദരിദ്രരായ മുസ്ലീങ്ങൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും സഹായം നൽകി വരുന്നു. തൃതീയ പഠനത്തിനുള്ള രണ്ട് ഐഡിബി വായ്പക്ക് പുറമെ വിവരസാങ്കേതികവിദ്യയ്ക്ക് പ്രാദേശികമായി അവാർഡും നൽകിവരുന്നു.[4] മുസ്ലീം വനിതാ ഡോക്ടർമാരെ പരിശീലിപ്പിക്കുന്നതിനായും ഫണ്ട് നീക്കിവെച്ചിട്ടുണ്ട്.ഇപ്രകാരം പഠനം നടത്തിയ ചിലർ ഫിജിയിൽ തന്നെ ജോലി ചെയ്യുന്നു.
വിദ്യാഭ്യാസത്തിന് പുറമെ മുസ്ലീം സമൂഹത്തിന്റെ വിശാലമായ സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും തുടക്കം മുതൽ തന്നെ ഫിജി മുസ്ലീം ലീഗ് പരിശ്രമിച്ചിട്ടുണ്ട്..[16] ദേശീയ, പ്രാദേശിക തലങ്ങളിൽ സാമൂഹിക ക്ഷേമത്തിൽ സംഘടന സജീവമായി ഇടപെടുന്നു. പ്രകൃതിദുരന്തങ്ങളോ പ്രതിസന്ധി ഘട്ടങ്ങളോ ഉണ്ടാകുമ്പോൾ, ഫിജി മുസ്ലീം ലീഗ് തടസ്സങ്ങൾ ബാധിച്ച മുസ്ലീങ്ങൾക്കും അമുസ്ലിംകൾക്കും നേരിട്ട് സഹായം നൽകുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ, കുടുംബങ്ങൾക്ക് ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ ലഭിക്കുന്നുണ്ടെന്നും കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാകുന്നുണ്ടെന്നും ലീഗ് ഉറപ്പാക്കുന്നു.[17].
രാഷ്ട്രീയം
[തിരുത്തുക]1929 മുതൽ ഫിജി മുസ്ലീം ലീഗ് നിയമസഭയിലും 1970 മുതൽ പ്രതിനിധിസഭയിലും സെനറ്റിലും മുസ്ലീങ്ങൾക്ക് പ്രത്യേക പ്രാതിനിധ്യം നേടാൻ ശ്രമിച്ചു [4] 1932 നും 1937 നും ഇടയിലുള്ള കാലഘട്ടം ഒഴികെ, ഫിജിയുടെ പാർലമെന്റിൽ മുസ്ലീങ്ങൾക്ക് നല്ല പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. [4] 1937 മുതൽ 1963 വരെ, ആകെയുള്ള അഞ്ച് ഇന്തോ-ഫിജിയൻ പ്രതിനിധികളിൽ കുറഞ്ഞത് ഒരു മുസ്ലീമിനെയെങ്കിലും നിയമനിർമ്മാണ കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. [4] 1966-ലെ ഫിജി തിരഞ്ഞെടുപ്പിനായി, മുസ്ലീം രാഷ്ട്രീയ അവകാശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി മുസ്ലീം രാഷ്ട്രീയ മുന്നണി രൂപീകരിച്ചു. പിന്നീട് അത് പുതുതായി രൂപീകരിച്ച അലയൻസ് പാർട്ടിയിൽ ചേർന്നു. [4]
കായികം
[തിരുത്തുക]1944-ൽ ഫിജി മുസ്ലീം സ്പോർട്സ് അസോസിയേഷൻ സിഗറ്റോകയിൽ ആദ്യത്തെ മുസ്ലീം അസോസിയേഷൻ ഫുട്ബോൾ ഇന്റർ-ഡിസ്ട്രിക്റ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ശേഷം ഇത് ഒരു വാർഷിക പരിപാടിയായി മാറി. 2006 ൽ, പ്രഥമ ഫിജി മുസ്ലീം ഫുട്ബോൾ അസോസിയേഷൻ ഇന്റർനാഷണൽ മുസ്ലീം ക്ലബ് ചാമ്പ്യൻഷിപ്പിൽ വിദേശങ്ങളിൽ നിന്നുള്ള മൂന്ന് ടീമുകൾ പങ്കെടുത്തു. ഫിജി മുസ്ലീം ഫാങ്ക സ്പോർട്സ് ഫെഡറേഷനുമായി സഹകരിച്ച് ഫിജി മുസ്ലീം സ്പോർട്സ് അസോസിയേഷൻ 2007 ലെ ഈസ്റ്റർ വാരാന്ത്യത്തിൽ ലൗട്ടോകയിൽ അതിന്റെ ഉദ്ഘാടന ക്ലബ് ചാമ്പ്യൻഷിപ്പ് നടത്തുന്നു. ഓസ്‌ട്രേലിയയിൽ നിന്ന് 4 ടീമുകളും ന്യൂസിലൻഡിൽ നിന്ന് 5 ടീമുകളും യുഎസിൽ നിന്ന് 1 ടീമും ഫിജിയിൽ നിന്ന് ഒരു മുഴുവൻ ജില്ലാ ടീമും പങ്കെടുക്കും. ഫിജിയിലെ മുസ്ലീം കായിക വിനോദങ്ങളെ ഏറ്റവും മികച്ചവയിൽ ഉൾപ്പെടുത്തുന്നതിനുള്ള ഒരു വാർഷിക പരിപാടിയായിരിക്കും ഇത്. നിരവധി മുസ്ലീങ്ങൾ ഫിജി ദേശീയ ഫുട്ബോൾ ടീമിലും കളിക്കുന്നുണ്ട്.
മുസ്ലീം യുവാക്കൾ
[തിരുത്തുക]1960-കളിൽ ഉത്ഭവിച്ച ഒരു സജീവ മുസ്ലിം യുവജന പ്രസ്ഥാനവും നിലവിലുണ്ട്, അവരുടെ എക്സിക്യൂട്ടീവുകൾ പതിവായി യോഗം ചേരുകയും യുവ മുസ്ലീങ്ങൾക്കായി ക്യാമ്പുകളും മറ്റ് ഒത്തുചേരലുകളും സംഘടിപ്പിക്കുകയും ചെയ്യുന്നു. ഹൈസ്കൂളുകളിൽ നിന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള അംഗങ്ങളും യൂണിവേഴ്സിറ്റി ബിരുദധാരികളും തൊഴിൽ മേഖലയിലെ പ്രൊഫഷണലുകളും ഉൾപ്പെടുന്ന ഒരു ദേശീയ പ്രവർത്തന മേഖലയാണിത്. മുസ്ലീം യുവതികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി അടുത്തിടെ ഒരു വിഭാഗം കൂടി ഇത് സംഘടിപ്പിച്ചു. [4]
2002-ലെ അമേരിക്കൻ സമോവ നിയന്ത്രണങ്ങൾ
[തിരുത്തുക]2002-ൽ, അമേരിക്കൻ സമോവയുടെ പുതിയ നയം കാരണം മുസ്ലീങ്ങൾക്ക് ആ പ്രദേശത്തേക്ക് പ്രവേശനം നിയന്ത്രിക്കുന്നതിനാൽ പൗരന്മാർക്ക് അവിടെ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ 25 രാജ്യങ്ങളിൽ ഒന്നായിരുന്നു ഫിജി. ഫിജിയൻ സർക്കാർ പ്രതിഷേധിച്ചു, 2003-ൽ ഫിജിയെ നിയന്ത്രിത പട്ടികയിൽ നിന്ന് നീക്കം ചെയ്തു. [18]
പ്രശസ്തരായ ഫിജിയൻ മുസ്ലിംകൾ
[തിരുത്തുക]- ഗാഫർ അഹമ്മദ്, ഫിജിയൻ രാഷ്ട്രീയക്കാരൻ
- റോസി അക്ബർ, ഫിജിയൻ രാഷ്ട്രീയക്കാരി, നിലവിലെ വിദ്യാഭ്യാസ മന്ത്രി.
- ജോയ് അലി (1978-2015), ഫിജിയൻ ബോക്സർ
- ജൂനിയർ ഫർസാൻ അലി, ഫിജിയൻ ബോക്സർ, നിലവിലെ WBF ഏഷ്യ പസഫിക് ലൈറ്റ്വെയ്റ്റ് ചാമ്പ്യൻ (അന്തരിച്ച ജോയ് അലിയുടെ സഹോദരൻ)
- ഷമീമ അലി, ഫിജിയൻ രാഷ്ട്രീയ പ്രവർത്തക,
- അഹമ്മദ് ഭാംജി, ഫിജിയിലെ രാഷ്ട്രീയക്കാരനും ബിസിനസുകാരനും, മുൻ കമ്മ്യൂണിക്കേഷൻസ്, ഗതാഗതം, പ്രവൃത്തികൾ എന്നിവയുടെ മന്ത്രിയും.
- എം എസ് ബുക്ഷ്, ഫിജിയൻ രാഷ്ട്രീയക്കാരൻ, ഔപചാരിക വിദ്യാഭ്യാസം നേടിയ ആദ്യത്തെ ഇന്തോ-ഫിജിയൻ എന്നറിയപ്പെടുന്നു.
- മിർസ നംറൂദ് ബുക്ഷ് (1925–2007), ഫിജിയൻ ടിവി, റേഡിയോ വ്യക്തിത്വം, ലേലക്കാരൻ, രാഷ്ട്രീയക്കാരൻ
- ഫാറൂഖ് ജെയിൻമാൻ (1953-2013), ഫിജിയൻ മുൻ ഫുട്ബോൾ കളിക്കാരനും പരിശീലകനും
- അയാസ് സയ്യിദ്-ഖൈയും, ഫിജിയൻ രാഷ്ട്രീയക്കാരൻ
- അയ്യൂബ് അലി ഹുസൈൻ, ലൗട്ടോക്കയിൽ നിന്നുള്ള എം.പി
- അമൻ സമുത്, ബിസിനസുകാരനും ലൗട്ടോക്കയുടെ മേയറുമാണ്
ഇതും കാണുക
[തിരുത്തുക]- ഫിജി മുസ്ലീം ലീഗ്
- ഓഷ്യാനിയയിലെ ഇസ്ലാം
അവലംബം
[തിരുത്തുക]- ↑ "Australia – Oceania :: Fiji — The World Factbook – Central Intelligence Agency". cia.gov. Retrieved 14 December 2018.
- ↑ "Fiji military chief hits back at former PM's Muslim backlash claim". www.abc.net.au (in ഓസ്‌ട്രേലിയൻ ഇംഗ്ലീഷ്). 2014-09-04. Retrieved 2021-07-14.
- ↑ Ali-Chand, Zakia; Buksh, Shazna; Anzeg, Afshana (2016). "Islam in Fiji: Continuity, Adaptation and Change during the Indenture and Post-Indenture Periods". Indentured Muslims in the Diaspora. pp. 275–302. doi:10.4324/9781315272030-8. ISBN 9781315272030.
- ↑ 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 4.13 4.14 "Islam in Fiji". www.muslimpopulation.com. Retrieved 2021-07-14.
- ↑ Maurits S. Hassankhan; Goolam Vahed; Lomarsh Roopnarine (10 November 2016). Indentured Muslims in the Diaspora: Identity and Belonging of Minority Groups in Plural Societies. Taylor & Francis. p. 290. ISBN 978-1-351-98687-8.
- ↑ Jon Fraenkel; Stewart Firth; Brij V. Lal (April 2009). The 2006 Military Takeover in Fiji: A Coup to End All Coups?. ANU E Press. p. 226. ISBN 978-1-921536-51-9.
- ↑ Richard B. Baldauf; Robert B. Kaplan (2006). Language Planning and Policy in the Pacific: Fiji, the Philippines and Vanuatu. Vol. 1. Multilingual Matters. p. 57. ISBN 978-1-85359-921-7.
- ↑ "[PDF] The History of the Mawlid - Free Download PDF". silo.tips (in ഇംഗ്ലീഷ്). Retrieved 2021-07-15.
- ↑ "Islam in Fiji". www.muslimpopulation.com. Retrieved 2021-07-14.
- ↑ "Islam in Fiji". www.muslimpopulation.com. Retrieved 2021-07-14.
- ↑ "Islam in Fiji". www.muslimpopulation.com. Retrieved 2021-07-14.
- ↑ "Islam in Fiji". www.muslimpopulation.com. Retrieved 2021-07-14.
- ↑ "Islam in Fiji". www.muslimpopulation.com. Retrieved 2021-07-14.
- ↑ "A Mosque". The Fiji Museum - Virtual Museum. Retrieved 27 May 2023.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ mterdman (2011-12-14). "History of Fiji Muslim League". Islam and Muslims in the Pacific (in ഇംഗ്ലീഷ്). Retrieved 2021-07-14.
- ↑ "Islam in Fiji". www.muslimpopulation.com. Retrieved 2021-07-14.
- ↑ "Islam in Fiji". www.muslimpopulation.com. Retrieved 2021-07-14.
- ↑ Moon Handbooks South Pacific - David Stanley. David Stanley. 2004. p. 471. ISBN 9781566914116. Retrieved 2012-07-24 – via Internet Archive.
american samoa muslims.
- A. Ali, Girmit: Indian Indentured Experience in Fiji, Fiji Museum, Suva, 2004
- A. Ali, Plantation to Politics: Studies on Fiji Indians, University of South Pacific, 1980
- C.F. Andrews & W.W. Pearson, Indian Indentured Labour in Fiji, Perth, 1918
- K.L. Gillion, Fiji's Indian Migrants: A History to the end of Indenture in 1920, Oxford University Press, Melbourne, 1973
- K.L. Gillion, The Fiji Indians: Challenge to European Dominance 1920–1946, Australian National University Press, Canberra, 1977
- R. Norton, Race and Politics in Fiji, University of Queensland Press, Australia, 1990
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Ali, Jan (April 2004). "Islam and Muslims in Fiji". Journal of Muslim Minority Affairs. 24 (1): 141–154. doi:10.1080/1360200042000212241. S2CID 144042694.