ഫിങ്ക്ബൈനർ ടെസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്രലേഖകർ തങ്ങളുടെ ലേഖനങ്ങളിൽ ശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളോട് ലിംഗവിവേചനം കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ഇത്തരം വിവേചനം ഒഴിവാക്കാൻ സഹായിക്കുന്നതിനുമായി ക്രിസ്റ്റി ആഷ്വാൻഡൻ തക്കാറാക്കിയ ചെക്ക് ലിസ്റ്റ് ആണ് ഫിങ്ക്ബൈനർ ടെസ്റ്റ് എന്നറിയപ്പെടുന്നത്. ഈ ടെസ്റ്റിൽ വിജയിക്കണമെങ്കിൽ ഒരു ശാസ്ത്രജ്ഞയെപ്പറ്റിയ ലേഖനങ്ങളിൽ താഴെപ്പറയുന്ന വിവരങ്ങൾ ഉണ്ടാകാൻ പാടില്ല:

  • ഇത് ഒരു സ്ത്രീയാണ് എന്ന വസ്തുത
  • ശാസ്ത്രജ്ഞയുടെ ഭർത്താവിന്റെ തൊഴിൽ
  • കുട്ടികളെ നോക്കാനായി ശാസ്ത്രജ്ഞ ചെയ്തിട്ടുള്ള ഏർപ്പാടുകൾ
  • തനിക്കു കീഴിലുള്ളവരെ ശാസ്ത്രജ്ഞ എങ്ങനെ വളർത്തിക്കൊണ്ടുവരുന്നു എന്നത്
  • തന്റെ മേഖലയിലെ മത്സരം കാരണം അവർ പകച്ചുപോയതുസംബന്ധിച്ച വിശദാംശങ്ങൾ
  • മറ്റു സ്തീകൾക്ക് ഈ ശാസ്ത്രജ്ഞ ഒരു മാതൃകയാണെന്ന പ്രസ്താവന
  • ഇവർ ഒരു സംഗതി ചെയ്ത "ആദ്യത്തെ സ്ത്രീയാണ്" എന്ന പ്രസ്താവന[1]

2013 മാർച്ച് 5-ന് ഡബിൾ എക്സ് സയൻസ് എന്ന ഓൺലൈൻ ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ആഷ്വാൻഡൻ ഈ ടെസ്റ്റ് മുന്നോട്ടുവച്ചത്.[2] ശാസ്ത്രജ്ഞകൾക്ക് ലഭിക്കുന്ന തരക്ക്മ് മാദ്ധ്യമശ്രദ്ധയ്ക്കുള്ള ഒരു പ്രതികരണം എന്ന നിലയിലാണ് ആഷ്വാൻഡൻ ഈ ടെസ്റ്റ് രൂപീകരിച്ചത്:

"മാദ്ധ്യമങ്ങൾ വനിതാ ശാസ്ത്രജ്ഞരുടെ ലിംഗമാണ് അവരെ നിർവ്വചിക്കുന്ന വിശദാംശമായി കണക്കാക്കുന്നതെന്നും "ഇവൾ ഒരു ശാസ്ത്രജ്ഞ മാത്രമല്ല ഒരു സ്ത്രീ കൂടിയാണ്!" എന്നും "ഇവൾ ഒരു ഭാര്യയോ അമ്മയോ ആണെങ്കിൽ ആ റോളുകൾ കൂടുതൽ പ്രാധാന്യത്തോടെ അവതരിക്കപ്പെടും" എന്നും ആഷ്വാൻഡൻ പ്രസ്താവിക്കുകയുണ്ടായി. കൽപ്പിതകഥകളിൽ ലിംഗവിവേചനമുണ്ടോ എന്നു കണക്കാക്കാനുപയോഗിച്ചിരുന്ന ബെച്ച്ഡെൽ ടെസ്റ്റിൽ നിന്നു പ്രേരണയുൾക്കൊണ്ടാണ് അഷ്വാൻഡൻ ഈ ടെസ്റ്റ് തയ്യാറാക്കിയത്. പത്രപ്രവർത്തകയായ ആൻ ഫിങ്ക്ബൈനർ തന്റെ ലേഖനത്തിൽ[3] ആസ്ട്രോണമറായ ഒരു സ്ത്രീയെപ്പറ്റി അവർ "ഒരു സ്ത്രീയാണ്" എന്ന മട്ടിൽ ലേഖനമെഴുതില്ല എന്ന് തീരുമാനമെടുത്തിരുന്നു.[1]

ന്യൂ യോർക്ക് ടൈംസിന്റെ മാദ്ധ്യമവിമർശനത്തിൽ ഈ ടെസ്റ്റിനെപ്പറ്റി പരാമർശമുണ്ടായിരുന്നു റോക്കറ്റ് ശാസ്ത്രജ്ഞയായ യോൺ ബ്രില്ലിനെപ്പറ്റി ഡഗ്ലസ് മാർട്ടിൻ തയ്യാറാക്കി 2013 മാർച്ച് 30-ൽ പ്രസിദ്ധീകരിച്ച ചരമവാർത്ത ആരംഭിച്ചത് ഈ വാക്കുകളോടെയായിരുന്നു: "അവർ നല്ല ബീഫ് സ്ട്രോഗനോഫ് തയ്യാറാക്കുകയും തന്റെ ഭർത്താവിന്റെ പല ജോലികളിൽ അദ്ദേഹത്തെ അനുഗമിക്കുകയും ഏഴു വർഷം ജോലിയിൽ നിന്ന് മാറിനിന്ന് തന്റെ മൂന്നു കുട്ടികളെ വളർത്തുകയും ചെയ്തിരുന്നു".[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 Brainard, Curtis (22 March 2013). "'The Finkbeiner Test' Seven rules to avoid gratuitous gender profiles of female scientists". Columbia Journalism Review. Retrieved 31 March 2013.
  2. Aschwanden, Christie (5 March 2013). "The Finkbeiner Test: What matters in stories about women scientists?". Double X Science. Archived from the original on 2017-03-12. Retrieved 31 March 2013.
  3. Finkbeiner, Ann (1 March 2013). "What I'm not going to do: Do media have to talk about family matters?". Double X Science. Archived from the original on 2013-04-09. Retrieved 31 March 2013. Originally posted at: "What I'm Not Going to Do". The Last Word On Nothing. 17 January 2013. Retrieved 2 April 2013.
  4. Gonzalez, Robert T. (31 March 2013). "The New York Times fails miserably in its obituary for rocket scientist Yvonne Brill". io9. Retrieved 31 March 2013.
"https://ml.wikipedia.org/w/index.php?title=ഫിങ്ക്ബൈനർ_ടെസ്റ്റ്&oldid=3798580" എന്ന താളിൽനിന്ന് ശേഖരിച്ചത്