ഫാറ്റ് മാൻ
ദൃശ്യരൂപം
ഫാറ്റ്മാൻ | |
---|---|
വിഭാഗം | അണുവായുധം |
ഉല്പ്പാദന സ്ഥലം | അമേരിക്കൻ ഐക്യനാടുകൾ |
നിർമ്മാണ ചരിത്രം | |
രൂപകൽപ്പന ചെയ്തയാൾ | ലോസ് അൽമോസ് ലബോറട്ടറി |
നിർമ്മാണമാരംഭിച്ച വർഷം | 1945 |
വിശദാംശങ്ങൾ | |
ഭാരം | 10,300 lbs (4,630 kg) |
നീളം | 10.6 feet (3.25 m) |
വ്യാസം | 5 feet (1.52 m) |
Filling | പ്ലൂട്ടോണിയം |
Filling weight | 14 പൗണ്ട് (6.4 കിലോഗ്രാം) |
Blast yield | 21 kilotons |
ജപ്പാനിലെ നാഗസാക്കിയിൽ 1945 ഓഗസ്റ്റ് 9-ന് അമേരിക്ക വർഷിച്ച അണുബോംബിന്റെ സൂത്രവാക്കാണ് ഫാറ്റ് മാൻ (തടിച്ച മനുഷ്യൻ). ആഗോള യുദ്ധചരിത്രത്തിൽ ഉപയോഗിക്കപ്പെട്ട രണ്ടാമത്തെയും അവസാനത്തെയും അണുബോംബും മനുഷ്യനിർമ്മിതമായ മൂന്നാമത്തെ അണുവിസ്ഫോടനവും ആയിരുന്നു ഇത്. അമേരിക്കയുടേ ആദ്യകാല അണുവായുധ നിർമ്മിതികളെയും പൊതുവായി ഫാറ്റ് മാൻ എന്നു പറയാറുണ്ട്. പ്ലൂട്ടോണിയം ഉൾക്കാമ്പു ഉപയോഗിച്ചിരിക്കുന്ന ഇതിനു 21 കിലോടൺ TNT പ്രഹരശേഷിയുണ്ടായിരുന്നു.