ഫാബ്രിക്കേറ്റഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫാബ്രിക്കേറ്റഡ്
കവർചിത്രം
സംവിധാനംകെ.പി. ശശി
നിർമ്മാണംസോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്
ചിത്രസംയോജനംബി.അജിത് കുമാർ, ഷാഹിൽ
സ്റ്റുഡിയോപെഡസ്ട്രിയൻ പിക്‌ചേഴ്‌സ്
വിതരണംഡി ഫോർ മീഡിയ
റിലീസിങ് തീയതി28.02.2003
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം87 മിനുട്ട്

മനുഷ്യാവകാശം പ്രമേയമാക്കി തയ്യാറാക്കിയ ഡോക്യുമെന്ററിയാണ് ഫാബ്രിക്കേറ്റഡ്. പ്രമുഖ ഡോക്യുമെന്റി സംവിധായകൻ കെ.പി. ശശി സംവിധാനം ചെയ്ത ചിത്രം പുറത്തിറക്കിയത് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ആണ്. 2013 ഫെബ്രുവരി 28 നാണ് ചിത്രം പുറത്തിറങ്ങിയത്. അന്യായമായി ഇന്ത്യൻ ജയിലുകളിൽ തടവിലായിക്കഴിയുന്നവരുടെ വിമോചനത്തിന് വേണ്ടിയുള്ള കാമ്പയിൻ ചിത്രമാണ് ഫാബ്രിക്കേറ്റഡ്.[1]

പ്രമേയം[തിരുത്തുക]

ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്ന നിരപരാധികളായ തടവുകാരെ കുറിച്ചും കള്ളക്കേസുകളിലൂടെയും കരിനിയമങ്ങളിലൂടെയും പ്രതി ചേർക്കപ്പെട്ട സമൂഹത്തിന്റെ വിവിധ ശ്രേണിയിലുള്ള വ്യക്തികളെ കുറിച്ചുമുള്ള ഡോക്യുമെന്ററിയാണ് ഫാബ്രിക്കേറ്റഡ്. മാവോയിസ്റ്റ് , രാജ്യദ്രോഹി, തീവ്രവാദി തുടങ്ങിയ വിശേഷങ്ങൾ ചാർത്തിയാൽ എന്തു ജനാധിപത്യധ്വംസനവും പീഡനവും നടത്താവുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. കരിനിയമങ്ങളിലൂടെ വിചാരണ കൂടാതെ നിരപരാധികളെ തടവിലിടുമ്പോൾ കാറ്റിൽ പറത്തുന്നത് ജനാധിപത്യ തത്ത്വങ്ങളാണെന്നാണ് ഫാബ്രിക്കേറ്റഡ് വിശദീകരിക്കുന്നു. ഈ നിലപാടുകൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമായി കാണിക്കുന്നത് അബ്ദുന്നാസർ മഅ്ദനിയാണ്. മഅ്ദനിയുടെ നിരപരാധിത്വം സമർഥിച്ചു കൊണ്ടാണ് ഈ പ്രമേയം അവതരിപ്പിക്കുന്നത്. മഅ്ദനിയടക്കമുള്ളവരുടെ മോചനത്തിനായുള്ള കാമ്പയിൻ ചിത്രമായും ഫിലിമിനെ വിശേഷിപ്പിക്കുന്നു.[2]

പങ്കെടുക്കുന്നവർ[തിരുത്തുക]

ഡോക്യുമെൻററിയിൽ വ്യത്യസ്ത രംഗത്തുള്ള മനുഷ്യാവകാശ പ്രവർത്തകർ പങ്കെടുക്കുന്നുണ്ട്.

പരാമർശിക്കുന്നവർ[തിരുത്തുക]

  • അബ്ദുന്നാസർ മഅ്ദനി
  • മാധ്യമ പ്രവർത്തക കെ.കെ. ഷാഹിന
  • ഡോ. ബിനായക് സെൻ
  • എസ്.ആർ.എ.ഗിലാനി
  • മുഹമ്മദ് അഹമ്മദ് കസ്മി
  • സകരിയ്യ പരപ്പനങ്ങാടി

പ്രദർശനം[തിരുത്തുക]

ആറാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്വസ്വ ചലച്ചിത്ര മേളയിൽ ഷോകെയ്‌സ്- ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിൽ അബ്ദുൽ നാസർ മഅദനിയുടെ ജയിലനുഭവം മുൻനിർത്തി നിരപരാധികളായ മനുഷ്യർക്കുനേരെയുള്ള ഭരണകൂട ഭീകരതയുടെ കഥപറയുന്ന ഫാബ്രിക്കേറ്റഡ് പ്രദർശനമുണ്ടായിരുന്നു.[3] 2014 ജൂൺ 11 ചൊവ്വ തിരുവനന്തപുരം കൈരളി തീയറ്ററിലാണ് പ്രദർശിപ്പിച്ചത്.[4] . ദേശീയ തലത്തിൽ ശ്രദ്ധേയമായ ഈ ഫിലിം ഡൽഹി യൂണിവേഴ്സിറ്റി, ജാമിഅ മില്ലിയ്യ, ജവപർലാൽ നെഹ്രു യൂണിവേവ്സിറ്റി എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കുകയും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരായ ഡോ.ബിനായക് സെൻ, വജാഹത്ത് ഹബീബുല്ല, അഡ്വ. റബേക്ക ജോൺ , മനീഷ സേഥി എന്നിവർ സംബന്ധിക്കുകയും ചെയ്തു.[5]. ചിത്രത്തിൻറെ പ്രഥമ പ്രദർശനം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.[6] തുടർന്ന് കേരളത്തിൻറെ വിവിധ ഭാഗങ്ങളിലും ഗൾഫ് നാടുകളിലും[7] ചിത്രപ്രദർശനവും സെമിനാറുകളും നടന്നിരുന്നു.

പുറംകണ്ണികൾ[തിരുത്തുക]

  1. ഫാബ്രിക്കേറ്റഡ് യൂടൂബ് ലിങ്ൿ
  2. അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്വസ്വ ചലച്ചിത്രമേളയുടെ പശ്ചാത്തലത്തിൽ സംവിധായകനുമായുള്ള അഭിമുഖം‍

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫാബ്രിക്കേറ്റഡ്&oldid=2817814" എന്ന താളിൽനിന്ന് ശേഖരിച്ചത്