ഫാനി ഹെസ്സെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫാനി ഹെസ്സേ 1883-ൽ

സൂക്ഷ്മജീവശാസ്ത്രരംഗത്ത് സുപ്രധാന സംഭാവനകൾ നൽകിയ ഒരു വനിതയാണ് ഫാനി ഹെസ്സെ (1850 ജൂൺ 22 - 1934 ഡിസംബർ 1).[1] ഏഞ്ചലീന ഫാനി എലിഷേമിയസ് എന്നായിരുന്നു ഇവരുടെ യഥാർത്ഥ പേര്. ഭർത്താവ് വാൽതർ ഹെസ്സേയും സൂക്ഷ്മ ജീവശാസ്ത്രരംഗത്തു പ്രവർത്തിച്ചിരുന്നു. സൂക്ഷ്മജീവികളെ വളർത്തുന്നതിനുള്ള മാധ്യമമായി അഗർ ഉപയോഗിക്കാമെന്ന് കണ്ടെത്തിയതാണ് ഫാനി ഹെസ്സെയും വാൾത്തർ ഹെസ്സെയും പ്രശസ്തരാക്കിയത്.[2] അന്നുവരെ സൂക്ഷ്മജീവികളെ വളർത്താൻ ഉപയോഗിച്ചിരുന്നത് ജെലാറ്റിൻ എന്ന വസ്തുവായിരുന്നു. വളരെയധികം ന്യൂനതകൾ ഇതിനുണ്ടായിരുന്നു. അന്തരീക്ഷ ഊഷ്മാവ് കൂടിയാൽ ജെലാറ്റിൻ ഉരുകിപ്പോകുമായിരുന്നു, കൂടാതെ പല ബാക്ടീരിയകളും ജെലാറ്റിൻ വിശ്ലേഷണം നടത്താനായി എൻസൈമുകൾ ഉത്പാദിപ്പിക്കാൻ കഴിവുള്ളവയുമായിരുന്നു. ജെലാറ്റിൻ ഉപയോഗിച്ച്‌ ബാക്റ്റീരിയയെ വളർത്താനുള്ള ബുദ്ധിമുട്ടുകൾ തന്റെ ഭർത്താവിൽ നിന്നും കേട്ടറിഞ്ഞ ഫാനി , അവരുടെ മാതാവ് ജെല്ലികളും പുഡിങ്ങുകളും ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന അഗർ എന്ന പദാർത്ഥം ജെലാറ്റിനു പകരം ഉപയോഗിക്കാമെന്ന് നിർദ്ദേശിക്കുകയായിരുന്നു. റോബർട്ട് കോച്ച് എന്ന ശാസ്ത്രജ്ഞൻ അഗർ ഉപയോഗിക്കുകയും ക്ഷയരോഗാണുവിനെ വളർത്തിയെടുക്കുന്നതിൽ വിജയിക്കുകയും ചെയ്തു.[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫാനി_ഹെസ്സെ&oldid=2762792" എന്ന താളിൽനിന്നു ശേഖരിച്ചത്