ഫാത്വിമ ബിൻത് അൽ ഖത്താബ്
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
പ്രവാചകൻ മുഹമ്മദിന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു സ്വഹാബി വനിതയായിരുന്നു ഫാത്വിമ ബിൻത് അൽ ഖത്താബ് (فاطمہ بنت الخطاب, Fātima bint al-Khattāb). രണ്ടാം ഖലീഫയായിരുന്ന ഉമർ ഇബ്‌നു ഖത്താബ്, സൈദ് ഇബ്‌നു ഖത്താബ് എന്നിവർ ഫാത്വിമയുടെ സഹോദരന്മാരായിരുന്നു. ഖത്താബ് ഇബ്‌നു നുഫൈൽ-ഹൻതമ ദമ്പതികളുടെ പുത്രിയായിരുന്നു അവർ. ബന്ധു കൂടിയായ സൈദ് ഇബ്‌നു സൈദിനെ വിവാഹം ചെയ്ത അവർ, ഒരുമിച്ച് ഇസ്‌ലാം ആശ്ലേഷിക്കുകയായിരുന്നു[1].
ജീവിതരേഖ
[തിരുത്തുക]ഖത്താബ് ഇബ്‌നു നുഫൈൽ-ഹൻതമ ദമ്പതികളുടെ പുത്രിയായി മക്കയിൽ ജനിച്ച ഫാത്വിമ, സൈദ് ബിൻ സൈദിനെ വിവാഹം ചെയ്തു[2]:296 :301. സൈദിന്റെ (Sa'id) പിതാവ് സൈദ് (Zayd), മുഹമ്മദിന്റെ പ്രവാചകത്വത്തിന് മുൻപ് തന്നെ ഏകദൈവ വിശ്വാസിയായിരുന്നു എന്നാണ് ചരിത്രം. സി.ഇ 605-ൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു[3]:103[2]. സി.ഇ 614-ന് മുൻപ് തന്നെ ഫാത്വിമയുടെ ഭർത്താവ് സൈദ് ഇസ്‌ലാം ആശ്ലേഷിക്കുന്നുണ്ട്[3]:116[2]:299[4][5][2].
ഫാത്വിമയും ആദ്യകാലത്ത് തന്നെ ഇസ്‌ലാം സ്വീകരിച്ചിരുന്നു[3]:116. എങ്കിലും തന്റെ സഹോദരൻ ഉമർ, ഇസ്‌ലാമിന്റെ ബദ്ധശത്രുവായിരുന്നതിനാൽ വിശ്വാസം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു അവർ[3]:144,156. ഖബ്ബാബ് ഇബ്ൻ അൽ അറത്ത് എന്ന സ്വഹാബി ഖുർആൻ പഠിപ്പിക്കാനായി ഇവരുടെ വസതിയിൽ വരാറുണ്ടായിരുന്നു[3]:156.
അത്തരത്തിലൊരു ദിവസം ഖബ്ബാബ് ഖുർആൻ പാരായണം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഉമർ അവിടെ എത്തിച്ചേരുന്നത്. കോപാകുലനായ ഉമർ അതാവശ്യപ്പെടുകയും, സമ്മതിക്കാതിരുന്ന സൈദിനെ മർദ്ധിക്കുകയും ചെയ്തു. ഇതിലിടപെട്ട ഫാത്വിമയെയും ഉമർ പൊതിരെ തല്ലി. സഹോദരിയുടെ ശരീരത്തിൽ നിന്ന് രക്തം വരുന്നത് കണ്ടതോടെ ശാന്തത കൈവരിച്ച ഉമർ അവരുടെ ഇസ്‌ലാം സ്വീകരണത്തെ അംഗീകരിക്കുകയും അവർ വായിച്ചിരുന്ന ഖുർആൻ ഭാഗം കേൾക്കുകയും ചെയ്തു. തന്റെ പ്രവർത്തിയിൽ ഖേദം തോന്നിയ അദ്ദേഹം ഇസ്‌ലാം സ്വീകരിക്കാൻ തയ്യാറാവുകയായിരുന്നു[3]:156–157[2]:205–206.
അവലംബം
[തിരുത്തുക]- ↑ "Fatimah Bint al-Khattab".
- ↑ 2.0 2.1 2.2 2.3 2.4 Muhammad ibn Saad. Kitab al-Tabaqat al-Kabir vol. 3. Translated by Bewley, A. (2013). The Companions of Badr. London: Ta-Ha Publishers.
- ↑ 3.0 3.1 3.2 3.3 3.4 3.5 Muhammad ibn Ishaq. Sirat Rasul Alalh. Translated by Guillaume, A. (1955). The Life of Muhammad. Oxford: Oxford University Press.
- ↑ Hughes, T. P. (1885/1999). "Sa'id ibn Zaid" in Dictionary of Islam, p. 555. New Delhi.
- ↑ "Sa'id ibn Zayd". Sunnah Online. Retrieved 10 November 2022.