ഫാത്വിമ ബിൻതു മുഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫാത്വിമ ബിൻതു മുഹമ്മദ്
[[Image:|200px| ]]
ഫാത്വിമ ബിൻതു മുഹമ്മദ് - പ്രവാചകകുടുംബാംഗം
നാമം ഫാത്വിമ ബിൻതു മുഹമ്മദ്
മറ്റ് പേരുകൾ ഫാത്വിമ സഹ്റ, അത്ത്വാഹിറാ, അസ്സ്വിദ്ദീഖ.
ജനനം 605
മക്ക, അറേബ്യ
മരണം 632 (3 ജമാദുസ്സാനീ, 11AH)
പിതാവ് മുഹമ്മദ്
മാതാവ് ഖദീജ ബിൻതു ഖുവൈലിദ്
ഭർത്താവ് അലി ബിൻ അബീത്വാലിബ്‌
സന്താനങ്ങൾ ഹസൻ ഇബ്നു അലി, ഹുസൈൻ ഇബ്നു അലി, അൽ‌ മുഹ്സിൻ‌, സൈനബ്, ഉമ്മു കുൽ‌സൂം.

ഇസ്‌ലാമികപ്രവാചകൻ മുഹമ്മദിന്റെ പുത്രിയായിരുന്നു ഫാത്വിമ സഹ്റ എന്ന പേരിലറിയപ്പെട്ട ഫാത്വിമ ബിൻതു മുഹമ്മദ് (അറബി: فاطمة الزهراء بنت محمد بن عبد الله رسول الله). സുന്നി മുസ്ലിംകളുടെ അഭിപ്രായപ്രകാരം, പ്രവാചക ലബ്ധിക്കു അഞ്ചു വർഷം മുമ്പ് മുഹമ്മദിന്റെ മുപ്പത്തിഅഞ്ചാം വയസ്സിൽ മക്കയിൽ‌ ജനിച്ചു.

ഹിജ്‌റ[തിരുത്തുക]

തന്റെ പതിനെട്ടാം വയസ്സിൽ‌ സൈദ് ഇബ്ൻ ഹാരിസയുടെ നേതൃത്വത്തിൽ‌ സൗദ ബിൻതു സാമാ, സഹോദരി ഉമ്മു കുൽ‌സൂം എന്നിവരോടെപ്പമായിരുന്നു മദീനാ പലായനം. കൂടെ ആയിശ, അവരുടെ മാതാവ് ഉമ്മു റുമ്മാൻ‌, അബ്ദുള്ളാഹിബ്നു അബീബക്കർ തുടങ്ങിയവരുമുണ്ടായിരുന്നു.

ഇതു കൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫാത്വിമ_ബിൻതു_മുഹമ്മദ്&oldid=1715325" എന്ന താളിൽനിന്നു ശേഖരിച്ചത്