ഉള്ളടക്കത്തിലേക്ക് പോവുക

ഫസൽ അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫസൽ അലി
ന്യായാധിപൻ സുപ്രീം കോടതി (ഇന്ത്യ)
പദവിയിൽ
1951 ഒക്ടോബർ 15  1952 മെയ് 30
നിയോഗിച്ചത്രാഷ്ട്രപതി
മുഖ്യന്യായാധിപൻ പട്ന ഹൈക്കോടതി
പദവിയിൽ
1943 ജനുവരി 19  1946 ഒക്ടോബർ 14
വ്യക്തിഗത വിവരങ്ങൾ
മാതാപിതാക്കൾസയ്യിദ് നാസർ അലി (father) കുബ്റ ബീഗം(Mother)

ഫസൽ അലി എന്ന് പൊതുവെ അറിയപ്പെടുന്ന സയ്യിദ് സർ ഫസൽ അലി (സെപ്റ്റംബർ 19, 1886 - ആഗസ്റ്റ് 22, 1959) ഇന്ത്യൻ സംസ്ഥാനങ്ങളായ ആസ്സാമിന്റെയും[1] ഒഡീഷയുടെയും ഗവർണറായിരുന്നു. ഇന്ത്യയിൽ സംസ്ഥാനങ്ങളെ ഭാഷയുടെ അടിസ്ഥാനത്തിൽ പുനസംഘടിപ്പിക്കാൻ നിയോഗിച്ച കമ്മീഷന്റെ ചെയർമാനായിരുന്നു ഫസൽ അലി. ഇന്ത്യാ ഗവണ്മെന്റ് ഇദ്ദേഹത്തിന് പത്മവിഭൂഷൻ പുരസ്കാരം നൽകി ബഹുമാനിച്ചിട്ടുണ്ട്. സുപ്രിം കോടതിയിൽ ന്യായാധിപനായി സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും സേവനമനുഷ്ടിച്ചിട്ടുണ്ട്.[2]

അവലംബം

[തിരുത്തുക]
  1. "Assam Legislative Assembly - Governors since 1937".
  2. "Supreme Court of India - Former Judges".
"https://ml.wikipedia.org/w/index.php?title=ഫസൽ_അലി&oldid=4574332" എന്ന താളിൽനിന്ന് ശേഖരിച്ചത്