ഉള്ളടക്കത്തിലേക്ക് പോവുക

ഫസഹ് (നാടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1985ൽ ചാലക്കുടി സാരഥി തിയറ്റേഴ്‌സിനു വേണ്ടി നടൻ തിലകൻ സംവിധാനം ചെയ്ത മലയാള നാടകമായിരുന്നു ഫസഹ്. കേരളപുരം കലാമിന്റെ രചനയിൽ പുറത്തിറങ്ങിയ നാടകത്തിൽ കൈനകരി തങ്കരാജ്, മീനാ ഗണേഷ്, ശ്രീകല വി.കെ, തുടങ്ങിയവർ വേഷമിട്ടു. ആയിരത്തിലധികം വേദികളിൽ അരങ്ങേറിയ ഈ നാടകത്തിന് പലയിടത്തും യാഥാസ്ഥിതികരിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടി വന്നു. ഫസഹ് ‘ഘോഷയാത്ര’ എന്ന പേരിൽ പിന്നീടു സിനിമയായി.[1]

പ്രമേയം

[തിരുത്തുക]

മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് എഴുതിയ ‘ഫസഹ്’ നാടകം സ്ത്രീക്കും പുരുഷനും ദൈവം തുല്യാവകാശങ്ങളാണ് നൽകിയിട്ടുള്ളതെന്ന് സ്ഥാപിക്കുന്നു. അവതരണകാലത്ത് ഏറെ വിവാദങ്ങളുയർത്തി. ഈ നാടകത്തിൽ മീനാ ഗണേഷ് ചെയ്ത 'കുൽസുമ്പി' എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടിയിരുന്നു.[2]

നാടകത്തിനെതിരെ

[തിരുത്തുക]

കൊല്ലം കണ്ണനല്ലൂരിൽ യാഥാസ്ഥിതികർ സ്റ്റേജ് കത്തിച്ചു.[3]

അവലംബം

[തിരുത്തുക]
  1. https://www.manoramaonline.com/news/latest-news/2018/11/15/kelapuram-kalam-passed-away.html
  2. https://www.manoramaonline.com/district-news/palakkad/2024/12/20/meena-ganesh-malayalam-actress-film-career.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-01-24. Retrieved 2018-11-18.
"https://ml.wikipedia.org/w/index.php?title=ഫസഹ്_(നാടകം)&oldid=4573855" എന്ന താളിൽനിന്ന് ശേഖരിച്ചത്