Jump to content

ഫലക്നുമ പാലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫലക്നുമ പാലസ്
ఫలకునుమా ప్యాలస్
Falaknuma Palace northern view
Map
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിAndrea Palladio
സ്ഥാനംHyderabad, India
നിർമ്മാണം ആരംഭിച്ച ദിവസം3 March 1884 H.E. Nawab Sir Vicar ul Umra laid the foundation stone.
പദ്ധതി അവസാനിച്ച ദിവസം1893
Opening2010 (as a hotel)
1893 (as a palace)
ചിലവ്40 Lakhs
ഉടമസ്ഥതNawab Sir Vikar ul Umra, Amir e Paigah (1884 to 1897) and later, The Nizam of Hyderabad
നടത്തിപ്പ്‌Taj Hotels Resorts and Palaces
സാങ്കേതിക വിവരങ്ങൾ
Size93,971 m2 (1,011,500 sq ft)
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിWilliam Ward Marrett.[1]

ഹൈദരാബാദിലെ കൊട്ടാരങ്ങളിൽ ഒന്നാണ് ഫലക്നുമ പാലസ്. യഥാർത്ഥത്തിൽ പൈഗഹ് കുടുംബത്തിന്റേതായിരുന്ന ഈ കൊട്ടാരം പിന്നീട് നിസം ഓഫ് ഹൈദരാബാദ് സ്വന്തമാക്കി. [2] ചാർമിനാറിൽനിന്നും 5 കിലോമീറ്റർ അകലെ 32 ഏക്കർ സ്ഥലത്താണ് ഫലക്നുമ സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിലെ പ്രധാനമന്ത്രി നവാബ് വികർ-ഉൽ-ഉംറ, നവാബ് മിർ മഹബൂബ് അലി ഖാൻ ബഹദൂറും ചേർന്നാണ് ഈ പാലസ് പണികഴിപ്പിച്ചത്. [3] “ആകാശത്തെ പോലെ” അല്ലെങ്കിൽ “ആകാശത്തിൻറെ കണ്ണാടി” എണ്ണം ഫലക്നുമ എന്നാ വാക്കിൻറെ ഉർദു അർത്ഥം.

ചരിത്രം

[തിരുത്തുക]

1897-1898 കാലഘട്ടത്തിൽ ഹൈദരാബാദിൻറെ ആറാമത്തെ നിസാമിനു കൈമാറുന്നതു വരെ സർ വികർ (ഹൈദരാബാദിൻറെ പ്രധാനമന്ത്രി) സ്വകാര്യ വസതിയായി ഉപയോഗിച്ചിരുന്നതാണ് ഈ പാലസ്.

നവാബ് വികർ-ഉൽ-ഉംറ നാൽപത് ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ചതാണ് ഈ ഫലക്നുമ പാലസ്. വൻ സമ്പാദ്യമുണ്ടായിരുന്ന സർ വികറിനു തൻറെ സ്വപ്ന പദ്ധതി പൂർത്തിയാക്കാൻ ബാങ്ക് ഓഫ് ബംഗാളിൽനിന്നും പണം കടം വാങ്ങേണ്ടിയും വന്നു. ഈ പാലസ് രാജകീയ ഗസ്റ്റ്‌ ഹൗസായി നിസാം ഉപയോഗിച്ചു. മുഴുവൻ നഗരത്തേയും ഈ പാലസിൽ ഇരുന്നു കാണാം.

1950-കളിൽ ഫലക്നുമ നിശ്ശബ്ദമായി. 1951-ൽ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ്‌ രാജേന്ദ്ര പ്രസാദ്‌ ആയിരുന്നു അവസാനത്തെ വിശിഷ്ട അതിഥി. താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിനു കൈമാറിയ പാലസ് പുതുക്കിപണിയുന്നതിനാൽ അധികവും അടഞ്ഞു കിടന്നു.

പാലസിൽ 60 അത്യാഡംബര മുറികളും 22 വിശാലമായ ഹാളുകളും ഉണ്ട്. നിസാം കാലത്തെ മികച്ച സമ്പത്തിൻറെ നല്ലൊരു ശേഖരം ഇവിടെയുണ്ട്. അമൂല്യമായ ചിത്രങ്ങളും ശില്പങ്ങളും എഴുത്തുകളും പുസ്തകങ്ങളും ഫർണിച്ചറുകളും ഫലക്നുമ പാലസിൽ ഉണ്ട്.

ഫലക്നുമയിലുള്ള ജേഡ് ശേഖരം ലോകത്തിലേ തന്നെ ഏറ്റവും വിശേഷപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. പ്രശസ്തമായ തീൻമേശയിൽ 100 അതിഥികൾക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം. 108 അടി നീളവും, 5.7 അടി വീതിയും, 2.7 അടി ഉയരവുമുണ്ട് ഈ തീൻമേശക്ക്.

വിണ്ട്സോർ കൊട്ടാരത്തിന് സാമ്യമായ രീതിയിലുള്ള ലൈബ്രറിയും പാലസിലുണ്ട്. ഇന്ത്യയിലെ ഏറ്റവും വിശിഷ്ടമായ ഖുർആനിൻറെ പതിപ്പുകളിൽ ഒന്ന് ഈ ലൈബ്രറിയിൽ ഉണ്ട്.

പാലസിൻറെ ചുവരുകളിൽ പ്രശസ്തരായ കലാകാരന്മാരുടെ ചിത്ര രചനകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

2000 വരെ ഈ പാലസ് നിസാം കുടുംബത്തിൻറെ സ്വകാര്യ സ്വത്തായിരുന്നു, ജനങ്ങൾക്കു തുറന്നു കൊടുത്തിരുന്നുമില്ല.

പുനരുദ്ധാരണം

[തിരുത്തുക]

2000-ൽ താജ് ഹോട്ടൽസ് ഗ്രൂപ്പ് പാലസ് പുനരുദ്ധാരണം ആരംഭിച്ചു. [4] പുനരുദ്ധാരണം ചെയ്ത ഹോട്ടൽ നവംബർ 2010-ൽ തുറന്നുകൊടുത്തു. മുറികളും ഹാളുകളും വിദേശ നിർമിത വസ്തുക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു.

സ്ഥാനം

[തിരുത്തുക]

ഹൈദരാബാദിൻറെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നതിനാൽ ഹൈദരാബാദിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലേക്ക് ഫലക്നുമ പാലസിൽനിന്നും അനായാസം എത്തിച്ചേരാം. മക്ക മസ്ജിദ് (ഏകദേശം 4 കിമീ), നെഹ്‌റു സുവോളജിക്കൽ പാർക്ക്‌ (ഏകദേശം 4 കിമീ) എന്നിവ വളരെ സമീപമാണ്. ചാർമിനാർ, തരമടി ബരദാരി, സലർ ജങ്ങ് മ്യൂസിയം എന്നിവയും സന്ദർശിക്കാം.

സെക്കുന്ദരാബാദ് റെയിൽവേ സ്റ്റേഷനിൽനിന്നും ഫലക്നുമ പാലസിലേക്കുള്ള ദൂരം: ഏകദേശം 15 കിമീ രാജീവ്‌ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഫലക്നുമ പാലസിലേക്കുള്ള ദൂരം: ഏകദേശം 17 കിമീ

സൗകര്യങ്ങൾ

[തിരുത്തുക]

വളരെ മികച്ച സൗകര്യങ്ങൾ ഫലക്നുമ പാലസിൽ ലഭ്യമാണ്. [5]

പ്രാഥമിക സൗകര്യങ്ങൾ

[തിരുത്തുക]
  • വൈഫൈ
  • എയർ കണ്ടീഷണർ
  • 24 മണിക്കൂർ ചെക്ക്‌ ഇൻ
  • ഭക്ഷണശാല
  • ബാർ
  • കഫെ
  • റൂം സേവനം
  • ഇന്റർനെറ്റ്‌
  • ബിസിനസ്‌ സെൻറെർ
  • പൂൾ
  • ജിം

ഭക്ഷണ പാനീയ സൗകര്യങ്ങൾ

[തിരുത്തുക]
  • ബാർ
  • ഭക്ഷണശാല
  • കോഫീ ഷോപ്പ്
  • ലൌന്ജ്

ബിസിനസ്‌ സൗകര്യങ്ങൾ:

[തിരുത്തുക]
  • ബിസിനസ്‌ സെൻറെർ
  • ഓഡിയോ വിഷ്വൽ സാമഗ്രികൾ
  • ഔദ്യോഗിക വിരുന്ന് സൗകര്യം
  • എൽസിഡി / പ്രൊജക്ടർ
  • മീറ്റിംഗ് സൗകര്യം
  • ബോർഡ് റൂം
  • കോൺഫറൻസ് ഹാൾ
  • മീറ്റിംഗ് റൂം

വിനോദ സൗകര്യങ്ങൾ:

[തിരുത്തുക]
  • കുട്ടികൾക്കുള്ള നീന്തൽക്കുളം
  • ജിം
  • ബ്യൂട്ടി സലോൺ
  • ജകുസ്സി
  • മസ്സാജ് സെൻറെർ

യാത്രാ സൗകര്യങ്ങൾ:

[തിരുത്തുക]
  • ട്രാവൽ ഡസ്ക്
  • എയർപോർട്ട് ട്രാൻസ്ഫർ
  • പാർക്കിംഗ്
  • സൗജന്യ പാർക്കിംഗ്
  • ട്രാൻസ്പോർട്ട് സർവീസ്

വ്യക്തിപരമായ സൗകര്യങ്ങൾ:

[തിരുത്തുക]
  • 24 മണിക്കൂർ ഫ്രന്റ് ഡസ്ക്
  • 24 മണിക്കൂർ റൂം സർവീസ്
  • ബേബിസിറ്റിംഗ്
  • ലോണ്ട്രി

അവലംബം

[തിരുത്തുക]


വിദ്യ, അറിവ്, ശക്തി, മല്ലയുദ്ധം , ബുദ്ധി ഇനി ഞാൻ തന്നെയാണ് ഈ കൊട്ടാരം ഭരിക്കുന്നത് നിസാം നരിപ്പറ്റ
നിസാം അലിയുടെ പുതിയൊരു നാമം നിസാം നരിപ്പറ്റ ☪️ സാമ്രാജ്യം എനിക്ക് സ്വന്തം !
  1. "Falaknuma palace". Retrieved 3 March 2015.
  2. Business Standard. "Affairs of state". Business-standard.com. Retrieved 2015-11-10. {{cite web}}: |author= has generic name (help)
  3. "Falaknuma Palace". Archived from the original on 2008-03-16. Retrieved 2015-11-10.
  4. "Ratan Tata to meet K Rosaiah on November 7 - Money - DNA". Dnaindia.com. 2015-11-10. Retrieved 2012-12-20.
  5. "Taj Falaknuma Palace Rooms". cleartrip.com. Retrieved 2015-10-10.
"https://ml.wikipedia.org/w/index.php?title=ഫലക്നുമ_പാലസ്&oldid=3896716" എന്ന താളിൽനിന്ന് ശേഖരിച്ചത്