ഫലകത്തിന്റെ സംവാദം:Travancore

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഞാൻ പി ശങ്കുണ്ണീ മേനോൻ എഴുതി ഡൊ സി കെ കരിം തർജ്ജമ ചെയ്ത തിരുവിതാംകൂർ ചരിത്രം എന്ന പുസ്തകത്തെ അസ്പദമാക്കിയാൺ തിരുത്തിയത്. അതനുസരിച്ച് 1661 മുതൽ 16 വർഷക്കാലം ആദിത്യവർമ്മയുടെ കാലമാൺ. (1661-1677) നമ്മുടെ പേജിൽ ഒരുപേർ കൂടുതൽ കാണാനുണ്ട്. ഏതാൺ ശരി എന്ന് പരിശോധിക്കണം . പായസത്തിൽ വിഷം ചേർത്ത് എട്ടുവീട്ടിൽ പിള്ളമാർ ആദിത്യവർമ്മയെ വധിച്ചു എന്നതു പ്രശസ്തം.--ദിനേശ് വെള്ളക്കാട്ട് 06:45, 7 ഡിസംബർ 2010 (UTC)

തിരുത്ത്[തിരുത്തുക]

ഈ മാറ്റം ഒഴിവാക്കിയിട്ടുണ്ട്. പരിശോധിക്കുക.--റോജി പാലാ 16:43, 15 ഓഗസ്റ്റ് 2011 (UTC)

ത്രീയേക വർമ്മ[തിരുത്തുക]

പട്ടികയിൽ മൂന്ന് ആദിത്യ വർമ്മമാർ വരുന്നുണ്ട്. മൂന്നും ലിങ്ക് ചെയ്തിരിക്കുന്നത് ഒരേ ആദിത്യ വർമ്മയിലേയ്ക്ക്. ടിയാനാണെങ്കിൽ ഉമാകേരളത്തിലെ നായക കഥാപാത്രമാണ്. ചരിത്രപുരുഷനാണോ എന്നു തന്നെ നിശ്ചയമില്ല.--പ്രിൻസ് മാത്യു Prince Mathew 20:30, 10 മേയ് 2013 (UTC)

പിശകു ചൂണ്ടിക്കാട്ടിയതിനു നന്ദി. ഈ പട്ടികയിൽ കണ്ടമാനം തെറ്റുകളുണ്ടു്. പല പുസ്തകങ്ങളും ഐതിഹ്യങ്ങളും ഒക്കെക്കൂടി പലരും കൈവെച്ച് രാജവംശം മുഴുവൻ ഒരു പരുവമായിട്ടുണ്ടു്. എന്റെ കയ്യിൽ അത്യാവശ്യം രേഖകളായിട്ടുണ്ടു്. സമയം പോലെ ഇതൊക്കെ വായിച്ചുപഠിച്ച് തിരുത്താം എന്നു വിചാരിക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 21:37, 10 മേയ് 2013 (UTC)

1471-ൽ ആദിത്യ വർമ്മ രാജ, 1563-ൽ ആദിത്യ വർമ്മ, 1661-ൽ ആദിത്യ വർമ്മ ഇവരുടെ തലക്കെട്ടിൽ വർഷം ചേർത്ത് മാറ്റം വരുത്തിയാൽ മതിയാകും. ഫലകത്തിൽ നിരവധി ആളുകൾ കൈവച്ചിട്ടില്ലെന്നാണ് കാണുന്നത്.--റോജി പാലാ (സംവാദം) 02:39, 11 മേയ് 2013 (UTC)
"https://ml.wikipedia.org/w/index.php?title=ഫലകത്തിന്റെ_സംവാദം:Travancore&oldid=1748988" എന്ന താളിൽനിന്ന് ശേഖരിച്ചത്