ഫലകത്തിന്റെ സംവാദം:DesignProposals(Main)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളം വിക്കിപീഡിയയുടെ രൂപകല്പനയിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കാനുള്ള പേജാണിത്. നിലവിലുള്ള പ്രധാന പേജിനു പകരമായി മറ്റൊരു ഡിസൈൻ ഇവിടെ ചർച്ചയ്ക്കു വയ്ക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ അറിയിക്കുക.

  • നിലവിലുള്ള ഒന്നാം പേജിൽ മൂന്നുകോളം ഡിസൈൻ ആണ്. തന്മൂലം റെസല്യൂഷൻ കുറഞ്ഞ കമ്പ്യൂട്ടർ സ്ക്രീനുകളിൽ അവ മുറിഞ്ഞു കാണാൻ സാധ്യത ഏറെയാണ്. ഇതിനു പരിഹാരമായാണ് രണ്ടു കോളങ്ങൾ മാത്രമുള്ള ഡിസൈൻ ഇവിടെ നിർദ്ദേശിക്കുന്നത്.
  • പ്രധാന വാർത്തകൾ എന്ന വിഭാഗം ഒന്നാം പേജിൽ അപ്രസക്തമാണെന്ന് യൂസർ:വിക്കിസപ്പോർട്ടർ അഭിപ്രായപ്പെട്ടിരുന്നു. എല്ലാ സമയവും വാർത്തകൾ അപ്ഡേറ്റ് ചെയ്യുക ശ്രമകരമാണ്. വാർത്തകൾക്കായി ആരും ഇവിടെ തൽക്കാലം വരുകയുമില്ല. അതിനാൽ ആ വിഭാഗം ഒഴിവാക്കിയിട്ടുണ്ട്.
  • തിരഞ്ഞെടുത്ത ചിത്രം എന്ന സെക്ഷൻ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. വിക്കിപീഡിയയിലേക്ക് കൂടുതൽ ചിത്രങ്ങൾ ഉൾക്കൊള്ളിക്കാൻ ഇതു കാരണമാകും എന്ന പ്രതീക്ഷയുണ്ട്. വേണമെങ്കിൽ ഫോട്ടോകൾക്ക് ക്രഡിറ്റ് നൽകാവുന്നതാണ്.
  • ഇന്നത്തെ ചിന്താ വിഷയം എന്നത് യൂസർ:പെരിങ്സിന്റെ നിർദ്ദേശമാണ്. എല്ലാ ദിവസവും പുതിയ ചിന്താവിഷയം നൽകുക എന്ന ഉത്തരവാദിത്തം ആ വിഭാഗം നൽകുന്നു.
  • ഒന്നാം പേജിൽ കൂടുതൽ കാറ്റഗറികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിലും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
  • ഈ ഡിസൈനിൽ കളറുകൾ തിരഞ്ഞെടുക്കുന്നതിൽ യൂസർ:പെരിങ്സ് ഏറെ സഹായിച്ചിട്ടുണ്ട്. നിങ്ങളുടെയും നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.

Manjithkaini 21:36, 1 മാർച്ച് 2006 (UTC)

ഈ വക സാധനങ്ങൾ നിലവിലുണ്ട് എന്ന് തന്നെ അറിയുന്നില്ല. ഇതിനായി എനിക്ക് നിർദ്ദേശിക്കാനുള്ളത്. പുതിയത് എന്നോ മറ്റോ ഉള്ള ലിങ്ക് (പരസ്യം) ടൂൾ ബാറിലോ മറ്റോ വക്കുകയാണെങ്കിൽ എല്ലാവരും ഒരുവട്ടമെങ്കിലും വന്നു നോക്കും. വോട്ടെടുപ്പിന്‌ പരസ്യം ഇട്ട മാതിരി. പിന്നെ പുതുമ എപ്പോഴും സ്വാഗതാർഹം തന്നെ. സ്ഥാനങ്ങൾ അങ്ങോട്ടുമങ്ങോട്ടും മാറ്റുന്നത് വലിയ പ്രശ്നമില്ലാതെ പുതുമ തരും എന്നാണ്‌ എന്റെ വിശ്വാസം. --ചള്ളിയാൻ 13:53, 2 ജൂൺ 2007 (UTC)

എന്തായാലും ഒരു അഭ്യാസത്തിന് ഒരു പ്രധാനപെട്ട ഈ താൾ കിട്ടി!! :) എന്തായാലും പുതുമ ഉണ്ടാക്കിയെടുക്കാൻ പെറ്റുമോ എന്നു നോക്കാം !! --  ജിഗേഷ്  ►സന്ദേശങ്ങൾ  15:56, 2 ജൂൺ 2007 (UTC)

ഒരു മാറ്റം ആർക്കാണിഷ്ടമല്ലാത്തത്?[തിരുത്തുക]

ഇത് മെയിൻപേജാക്കണമെന്ന് നിർദ്ദേശിക്കുന്നു. --ചള്ളിയാൻ ♫ ♫ 13:07, 17 ഓഗസ്റ്റ്‌ 2007 (UTC)