ഫലകം:2026/മാർച്ച്
ദൃശ്യരൂപം
2026 മാർച്ച് വാർത്താ നാൾവഴി
[തിരുത്തുക]
2026 മാർച്ച് 1
- ഇസ്രായേലും അമേരിക്കയും ഇറാനിൽ 2026 ഫെബ്രുവരി 28നു നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനിഈയും പ്രതിരോധമന്ത്രിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമടക്കം 40പേർ കൊല്ലപ്പെട്ടുവെന്നുസ്ഥിരീകരിച്ചു.
തിരുത്തുക 2026 മാർച്ച് 2
- കനേഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി 2026 ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. പ്രധാനമന്ത്രി കാർണിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമായിരുന്നു ഇത്.
- സൈപ്രസിലെ ബ്രിട്ടീഷ് താവളം ഒഴിപ്പിച്ചു
- ഇറാന്റെ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി ജനറൽ സയ്യിദ് മജീദ് ഇബ്നു അൽ-റെസയെ നിയമിച്ചു
- യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ച് ചൈന
- ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. ലെബനനിലെ ഇസ്രായേലി ആക്രമണങ്ങളിൽ ഇതുവരെ 31 പേർ കൊല്ലപ്പെടുകയും 149 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- പാകിസ്ഥാന് കനത്ത തിരിച്ചടി; നൂർ ഖാൻ ഉൾപ്പെടെ വിവിധ പാക് വ്യോമ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് താലിബാൻ
- ഖമേനിയുടെ മരണത്തിൽ പ്രതിഷേധം ശക്തമായതോടെ കശ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
- ഡൽഹിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുപ്രധാന സുരക്ഷാ യോഗം ചേർന്നു
- ഇന്ത്യ ലോകത്ത് സമാധാനത്തിനും സുസ്ഥിരതയ്ക്കും ഒപ്പമാണെന്ന് പ്രധാനമന്ത്രി മോദി. യുഎഇയിലെ ഇറാൻ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി
- ചർച്ചകൾക്ക് തയ്യാറാണെന്ന് ട്രംപ്.
- അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ
തിരുത്തുക 2026 മാർച്ച് 3
- മുതിർന്ന ഇന്ദിരാ കോൺഗ്രസ് നേതാവ് കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു.
2026 മാർച്ച് 4
- ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പലിന് നേരെ പുലർച്ചെയുണ്ടായ യുഎസ് ടോർപ്പിഡോ ആക്രമണത്തിൽ 101 പേരെ കാണാതായി, 78 പേർക്ക് പരിക്ക്. വിശാഖപട്ടണത്തെ സൈനികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന 130 ഓളം നാവികരുണ്ടായിരുന്ന യുദ്ധക്കപ്പലിനു നേരെ പ്രകോപനമില്ലാതെയാണ് അമേരിക്കൻ അന്തർവാഹിനി ആക്രമണം നടത്തിയത്. അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് ഇന്ത്യയുടെ അതിഥിയായിരുന്ന കപ്പലിനെ തകർത്തത് ക്രൂരതയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ചി പറഞ്ഞു.
- ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് കാനഡ
- ഇറാനിലെ യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ മരണസംഖ്യ 1045 ആയി ഉയർന്നു
- മലയാളം ഇനി ഭരണഭാഷ; മലയാളം ഭരണഭാഷ ബില്ലിൽ ഗവർണർ ഒപ്പിട്ടു. ഇതോടെ മലയാളം കേരളത്തിൻറെ ഔദ്യോഗിക ഭാഷയാകുന്ന നിയമം വൈകാതെ പ്രാബല്യത്തിലാകും
തിരുത്തുക 2026 മാർച്ച് 5
- കവിന്ദർ ഗുപ്ത രാജിവച്ചതിനെത്തുടർന്ന് ലഡാക്ക് ലെഫ്റ്റനന്റ് ഗവർണറായി വിനയ് കുമാർ സക്‌സേന ചുമതലയേൽക്കും
- പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രാജിവച്ചു
- അമേരിക്ക-ഇസ്രായേൽ യുദ്ധത്തിൽ ഇറാനിൽ മരിച്ചവരുടെ എണ്ണം 1,230 ആയി
- ഖമേനിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ
- നിതീഷ് കുമാർ രാജ്യസഭാ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
- നേപ്പാളിൽ നിർണ്ണായക പൊതുതിരഞ്ഞെടുപ്പ് നടന്നു
തിരുത്തുക 2026 മാർച്ച് 6
- നേപ്പാളിൽ മാർച്ച് 5-ന് നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. മുൻ റാപ്പ് ഗായകനും കാഠ്മണ്ഡു മുൻ മേയറുമായ ബലേന്ദ്ര ഷായുടെ (ബലെൻ) രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്‌പി) വൻ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. 2025 സെപ്തംബറിൽ കെ പി ശർമ്മ ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ ജെൻ സി പ്രക്ഷോഭങ്ങളിലൂടെ പുറത്താക്കിയതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് ആർഎസ്‌പിയുടെ മുന്നേറ്റം. ആകെ 275 സീറ്റുകളുള്ള പ്രതിനിധി സഭയിൽ 165 സീറ്റിലേക്കായി 3400 സ്ഥാനാർഥികളാണ് മത്സരിച്ചത്. ബാക്കിയുള്ള 110 സീറ്റുകളിലേക്ക് ആനുപാതിക വോട്ടിംഗിലൂടെ അംഗങ്ങളെ നിശ്ചയിക്കും. 60 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
- പശ്ചിമ ബംഗാളിന്റെ പുതിയ ഗവർണറായി ആർ എൻ രവിയെ നിയമിച്ചു.
2026 മാർച്ച് 7
[തിരുത്തുക]- പശ്ചിമേഷ്യയിൽ യുദ്ധം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' (Operation Epic Fury) എന്ന പേരിൽ ശക്തമായ വ്യോമാക്രമണങ്ങൾ തുടരുകയാണ്.
- 'നിരുപാധിക കീഴടങ്ങൽ' എന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ നിരസിച്ചു. സ്റ്റേറ്റ് ടെലിവിഷൻ വഴി പുറത്തുവിട്ട റെക്കോർഡ് ചെയ്ത പ്രസംഗത്തിലാണ് പെസെഷ്കിയാൻ നിലപാട് വ്യക്തമാക്കിയത്. തെഹ്റാൻ ഒരിക്കലും കീഴടങ്ങില്ല, കീഴടക്കാമെന്നത് അമേരിക്കയുടെ വ്യാമോഹം മാത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങളിലുണ്ടായ ആക്രമണങ്ങളിൽ അദ്ദേഹം മാപ്പ് പറഞ്ഞു. ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ ആക്രമണങ്ങൾ ഇനി അയൽരാജ്യങ്ങൾക്ക് നേരെ ഉണ്ടാവില്ല. ഇറാനെ ആക്രമിക്കാൻ വേണ്ടി അയൽരാജ്യങ്ങളുടെ മണ്ണ് ഉപയോഗിക്കാത്ത പക്ഷം അവിടേയ്ക്ക് ഇനി ആക്രമണങ്ങൾ ഉണ്ടാവില്ല.
- ഇസ്രായേൽ-യുഎസ് കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാനാവില്ലെന്ന് ഇറാൻ
- യുക്രെയ്നിലെ ഖാർകിവിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു.
- 2026 ഫെബ്രുവരി 17-ന് 84-ാം വയസ്സിൽ അന്തരിച്ച പ്രശസ്ത പൗരാവകാശ നേതാവായ റവറന്റ് ജെസ്സി ജാക്സണ് ചിക്കാഗോയിൽ "ഹോംഗോയിംഗ്" ശുശ്രൂഷകൾ നൽകി ആദരാഞ്ജലികളർപ്പിച്ചു. 2026 മാർച്ച് 6-ന് മുൻ യുഎസ് പ്രസിഡന്റുമാരായ ബരാക് ഒബാമ, ബിൽ ക്ലിന്റൺ, ജോ ബൈഡൻ,കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, റവ. അൽ ഷാർപ്ടൺ എന്നിവരുൾപ്പെടെയുള്ള പ്രഭാഷകർ പങ്കെടുത്ത പ്രധാന പൊതു ശവസംസ്കാര ചടങ്ങായ "ദി പീപ്പിൾസ് സെലിബ്രേഷൻ" 2026 മാർച്ച് 6-ന് ഹൗസ് ഓഫ് ഹോപ്പിൽ നടന്നു. സംഗീത ആദരാഞ്ജലികൾ: ജെന്നിഫർ ഹഡ്സണും സുവിശേഷ ഇതിഹാസങ്ങളായ പാസ്റ്റർ മാർവിൻ വിനാൻസും ബെബെ വിനാൻസും അവതരിപ്പിച്ച പ്രകടനങ്ങൾ ഉൾപ്പെടുന്നു. മാർച്ച് 7-ന് റെയിൻബോ പുഷ് കോളിഷൻ ആസ്ഥാനത്ത്, ഓക്ക് വുഡ്സ് സെമിത്തേരിയിൽ അദ്ദേഹത്തെ സംസ്കരിച്ചു.
- പത്രപ്രവർത്തകൻ രാമചന്ദ്ര ഛത്രപതി വധക്കേസിൽ ഗുർമീത് റാം റഹീമിനെ ഹൈക്കോടതി വെറുതെ വിട്ടു
- പാചകവാതക വില വർദ്ധിപ്പിച്ചു; ഗാർഹിക സിലിണ്ടറിന് 60 രൂപ കൂടി.
2026 മാർച്ച് 8
[തിരുത്തുക]- സൗദി അറേബ്യയിൽ ജനവാസ കേന്ദ്രത്തിൽ മിസൈൽ പതിച്ചു, ഇന്ത്യക്കാരനുൾപ്പെടെ 2 മരണം
- നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ ജെഡിയുവിൽ ചേർന്നു
- പുതിയ കോൺഗ്രസിനെ തിരഞ്ഞെടുക്കുന്നതിനും (പൂർണ്ണ സെനറ്റ്: 103 സീറ്റുകൾ; പ്രതിനിധിസഭ: 183 സീറ്റുകൾ) സഖ്യ പ്രൈമറികളിലൂടെ പ്രസിഡന്റ് നോമിനികളെ തിരഞ്ഞെടുക്കുന്നതിനും , കൊളംബിയൻ ജനത വോട്ട് ചെയ്തു. ഡസൻ കണക്കിന് പാർട്ടികളിൽ നിന്നുള്ള 3,000-ത്തിലധികം സ്ഥാനാർത്ഥികൾ നിയമനിർമാണ സഭാ മത്സരത്തിൽ മത്സരിക്കുന്നു. ഇരു സഭകളിലും ഭൂരിപക്ഷം നേടാൻ ഒരു പക്ഷത്തിനും ഒറ്റയ്ക്കു സാധ്യതയില്ലെന്നു വിശകലനക്കാർ പ്രവചിക്കുന്നു. ഈ മേയിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണു ഈ വോട്ടെടുപ്പ്. മൂന്ന് പ്രധാന സഖ്യ കൂടിയാലോചനകൾ നടക്കുന്നു: (1) ഇടത്/മധ്യ-ഇടത് (പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ ചരിത്ര ഉടമ്പടിയുമായി യോജിച്ചു),(2) മധ്യ (ക്ലോഡിയ ലോപ്പസ് ഉൾപ്പെടെ), (3)വലത്/മധ്യ-വലത്.
- ഇറാന്റെയും ഗൾഫ് രാജ്യങ്ങളുടെയും പരമാധികാരവും സുരക്ഷയും എന്തുവിലകൊടുത്തും ബഹുമാനിക്കപ്പെടണമെന്ന് ചൈന
- നോർവേയിലെ യുഎസ് എംബസിക്ക് സമീപം വൻ സ്ഫോടനം
- ഇറാന്റെ പുതിയ പരമോന്നത നേതാവിനെ പണ്ഡിത സമിതി തെരഞ്ഞെടുത്തു. ഇസ്രായേൽ-അമേരിക്കൻ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുല്ലാ അലി ഖാംനിഈയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ ആയത്തുല്ല സയ്യിദ് മൊജ്തബ ഖാംനഇ (56) ഇറാന്റെ പുതിയ പരമോന്നത നേതാവായി ഇറാന്റെ പരമോന്നത സമിതിയായ അസംബ്ലി ഓഫ് എക്സ്പെർട്സ് മാർച്ച് 8 ഞായറാഴ്ച അർദ്ധരാത്രിയോടെയാണു പ്രഖ്യാപിച്ചത്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ചരിത്രത്തിലെ മൂന്നാമത്തെ പരമോന്നത നേതാവായാണ് മുജ്തബ തിരഞ്ഞെടുക്കപ്പെട്ടത്.
- ടെഹ്‌റാനിലെ ഇന്ധന സംഭരണശാലയിൽ ഇസ്രായേൽ ആക്രമണം, വൻ തീപിടുത്തം
- ഇസ്രായേലി ആക്രമണങ്ങളിൽ ഏകദേശം 400 പേർ കൊല്ലപ്പെട്ടു, 1,110 ൽ അധികം പേർക്ക് പരിക്കേറ്റു എന്ന് ലെബാനോൻ പറയുന്നു
- ഗാസ മുനമ്പിലെ ഇസ്രായേലി അധിനിവേശ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 72,126 ആയി ഉയർന്നു, 2023 ഒക്ടോബറിൽ ഇസ്രായേലി ആക്രമണം ആരംഭിച്ചതിനുശേഷം 171,809 പേർക്ക് പരിക്കേറ്റു. ഒക്ടോബർ 11 ന് വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം, മരിച്ചവരുടെ എണ്ണം 641 ആയി, 1,711 പേർക്ക് പരിക്കേറ്റതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതുവരെ 755 മൃതദേഹങ്ങൾ കണ്ടെടുത്തതായും സ്രോതസ്സുകൾ കൂട്ടിച്ചേർത്തുവെന്നു പലസ്തീൻ വാർത്താ ഏജൻസി വാഫ അറിയിച്ചു.
- മാർച്ച് 8, ലോക വനിതാ ദിനം
2026 മാർച്ച് 9
[തിരുത്തുക]- സൈനിക നടപടികൾക്ക് പകരം നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നാണ് പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാടെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രാജ്യസഭയിൽ വ്യക്തമാക്കി.
- ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമനെയിയെ ലക്ഷ്യംവെക്കുന്നതിനോട് ചൈന എതിർപ്പു പ്രകടിപ്പിച്ചു . മൊജ്താബ ഖമനേയിയെ പരമോന്നത നേതാവായി നിയമിച്ചത് ഇറാന്റെ ആഭ്യന്തരകാര്യമാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവാ ജിയാകൂൻ വിശേഷിപ്പിച്ചു. "ന്യായീകരണം എന്തുതന്നെയായാലും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനെ ചൈന എതിർക്കുന്നു. ഇറാന്റെ പരമാധികാരം, സുരക്ഷ, പ്രാദേശിക സമഗ്രത എന്നിവ മാനിക്കപ്പെടണം." ഇറാനെതിരെയുള്ള യുഎസ്-ഇസ്രയേൽ ആക്രമണങ്ങളെ നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ച ചൈന വെടിനിർത്തലിന് ആഹ്വാനം ചെയ്തിരുന്നു.
- പ്രമുഖ ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
- കെജരിവാളിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ. നൽകിയ അപ്പീലിൽ ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു.
- വടക്കൻ സൈപ്രസിൽ ആറ് എഫ്-16 യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ തുർക്കിയുടെ നീക്കം.
- മിഡിൽ ഈസ്റ്റിലെ സംഘർഷത്തിനിടയിൽ അസംസ്കൃത എണ്ണവില കുതിച്ചുയർന്നു, ബാരലിന് 100 ഡോളർ കവിഞ്ഞു
- ഗാസയിൽ ഇസ്രായേൽ പ്രതിരോധ സേന നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ ആറ് പലസ്തീൻകാർ കൊല്ലപ്പെട്ടു
- 2026 മാർച്ച് 3 ന് തെക്കൻ ലെബാനോൻ പട്ടണമായ യോമോറിൽ ഇസ്രായേലി സൈന്യം വീടുകൾക്ക് മുകളിൽ നിയമവിരുദ്ധമായി പീരങ്കികൾ പുരട്ടുന്ന വെളുത്ത ഫോസ്ഫറസ് യുദ്ധോപകരണങ്ങൾ ഉപയോഗിച്ചതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് ഇന്ന് സ്ഥിരീകരിച്ചു. ഇസ്രായേൽ സൈന്യം പാർപ്പിട പ്രദേശങ്ങളിൽ നിയമവിരുദ്ധമായി തീപിടുത്തമുണ്ടാക്കുന്ന ആയുധങ്ങൾ ഉപയോഗിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്നു ഇവർ വ്യക്തമാക്കി.
- അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെക്കുറിച്ച് നടന്ന സുരക്ഷാ കൗൺസിൽ യോഗത്തിൽ, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ ഹരീഷ് പർവ്വതനേനി, അന്താരാഷ്ട്ര മാനുഷിക നിയമം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിനും പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള യുഎൻ സെക്രട്ടറി ജനറലിന്റെ ആഹ്വാനത്തിന് ഇന്ത്യയുടെ പിന്തുണ ആവർത്തിച്ചു.
2026 മാർച്ച് 10
[തിരുത്തുക]- സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് മമത ബാനർജി എസ്‌ഐആറിനെതിരായ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു.
- കൊൽക്കത്തയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന് നേരെ കരിങ്കൊടി.
- പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടോ മൂന്നോ ഘട്ടങ്ങളിലായി നടന്നേക്കും.
- വെടിനിർത്തലിനുള്ള ഏതൊരു നിർദ്ദേശവും ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാക്കർ ഖാലിബാഫ് ശക്തമായി തള്ളിക്കളഞ്ഞുവെന്നു ടെഹ്‌റാനിൽനിന്നു തസ്‌നിം വാർത്താഏജൻസി അറിയിച്ചു. ഇറാനെതിരായ ഭാവി ഭീഷണികളെ തടയാൻ ആക്രമണകാരികളെ നിർണ്ണായകമായി നേരിടേണ്ടതിന്റെ ആവശ്യകത മുഹമ്മദ് ബാക്കർ ഖാലിബാഫ് ഊന്നിപ്പറഞ്ഞു.
- യുഎസുമായും ഇസ്രയേലുമായും യുദ്ധം തുടരവേ ഇനി നയതന്ത്ര ചർച്ചകൾക്കു സ്ഥാനമില്ലെന്ന് ഇറാൻ പരമോന്നത നേതാവിന്റെ വിദേശനയ ഉപദേഷ്ടാവ് കമാൽ ഖരാസി. അമേരിക്കൻ വാർത്താചാനലായ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണു ഖരാസി നിലപാട് വ്യക്തമാക്കിയത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഗ്ദാനങ്ങൾ പാലിക്കില്ലെന്നും വഞ്ചിക്കുമെന്നും കമാൽ ഖരാസി പറഞ്ഞു. തങ്ങളിത് രണ്ടുതവണ നേരിട്ട് അറിഞ്ഞതാണെന്നും ചർച്ചകളിൽ ഏർപ്പെട്ടിരിക്കവേ അവർ തങ്ങളെ ആക്രമിച്ചെന്നും ഖരാസി പറഞ്ഞു.
- രാജസ്ഥാൻ സർക്കാർ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറുകളുടെ വിൽപ്പന താൽക്കാലികമായി നിരോധിച്ചു. മുംബൈ, ബെംഗളൂരു ഭക്ഷണശാലകളിൽ എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷം. ഗ്യാസ് വിതരണ പ്രശ്‌നങ്ങൾ കാരണം മുംബൈയിലെ 20% ഹോട്ടലുകളും അടച്ചുപൂട്ടി. രാജ്യത്ത് ഗാർഹിക സിലിണ്ടർ ബുക്കിംഗ് നിയന്ത്രണം തുടരും.
- അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1300 കടന്നതായി ഇറാൻ.
- ഇറാനും അതിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരെ യുഎസ് സൈന്യവും ഇസ്രായേൽ ഭരണകൂടവും നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ തുടർന്നാൽ മേഖലയിൽ നിന്നുള്ള "ഒരു ലിറ്റർ എണ്ണ" കയറ്റുമതി നിർത്താൻ ഇറാൻ നടപടികൾ സ്വീകരിച്ചേക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്‌സ് കോർപ്‌സിന്റെ (ഐ.ആർ.ജി.സി.)വക്താവ് മുന്നറിയിപ്പ് നൽകി.
- മിഡിൽ ഈസ്റ്റിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കാൻ ഫ്രാൻസ്, ഹോർമുസ് ദൗത്യത്തിന് തയ്യാറെടുക്കുന്നു
- സിപിഐയിലെ പദവികൾ രാജിവെച്ച നാട്ടിക എംഎൽഎ സി സി മുകുന്ദനെ സിപിഐ പുറത്താക്കി.
- സൗദി അറേബ്യയും ഇറാഖും എണ്ണ ഉൽപാദനം ദശലക്ഷക്കണക്കിന് ബാരൽ കുറച്ചു
- മിഡിൽ ഈസ്റ്റ് പ്രതിസന്ധിക്കിടെ ശ്രീലങ്കയിൽ ഇന്ധന വില കുതിച്ചുയർന്നു.
- മനാമയിലെ ജനവാസ മേഖലയിൽ ഇറാന്റെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
- ഹിസ്ബുള്ളയുടെ ഫണ്ടിംഗ് ശൃംഖലയെ ലക്ഷ്യമിട്ട് ഇസ്രായേൽ ലെബനനിൽ വൻ വ്യോമാക്രമണം നടത്തി
- മത്സ്യബന്ധനത്തിന് പോയ ട്രോളിങ് ബോട്ടിനെ ഇടിച്ചു തകർത്ത പനാമ കപ്പൽ കസ്റ്റഡിയിൽ
- സ്പീക്കറിനെതിരായ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭാ അധ്യക്ഷൻ അംഗീകാരം നൽകി.
- ഡാറ്റ ചോർത്തൽ: സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹർജി ഹൈക്കോടതി തള്ളി
- യുദ്ധഭീതിയിൽ വിപണി; സ്വർണ്ണവില വീണ്ടും 1.19 ലക്ഷം കടന്നു
- മന്ത്രി കെബി ഗണേഷ് കുമാർ തന്നെ വിളിച്ച് ക്ഷമാപണം നടത്തിയെന്ന് ഭാര്യ ബിന്ദു മേനോൻ. മന്ത്രിസഭാ യോഗത്തിൽ ഗണേഷ്കുമാർ പങ്കെടുത്തു.
2026 മാർച്ച് 11
[തിരുത്തുക]- ഇറാനിലെ എംബസി സ്വിറ്റ്സർലൻഡ് താൽക്കാലികമായി അടച്ചു.
- അമേരിക്കയിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ ഇറാൻ പങ്കെടുക്കില്ലെന്ന് ഇറാൻ കായിക മന്ത്രി
- ഗൾഫ് രാജ്യങ്ങൾ ഇറാൻ്റെ ശത്രുക്കളല്ലെന്ന് ഖത്തർ
- വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു
- ഗുജറാത്തിലേക്ക് പോകുകയായിരുന്ന തായ് ചരക്ക് കപ്പൽ ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെട്ടു,
- പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിൽ എണ്ണ ശേഖരം വിട്ടുകൊടുക്കുമെന്ന് ജപ്പാൻ
- ദുബായ് വിമാനത്താവളത്തിൽ ഇറാൻ ഡ്രോൺ ആക്രമണം; നാല് പേർക്ക് പരിക്ക്
- ഇറാനിയൻ സർക്കാർ തങ്ങളുടെ പൗരന്മാർക്ക് നേരെ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിക്കുന്നുവെന്ന് ഇസ്രായേൽ
- പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിൽ ജി7 രാജ്യങ്ങളിലെ നേതാക്കളുടെ യോഗം ചേരുമെന്ന് മാർക്ക് കോർണി
- ഇറാൻ എണ്ണ വിതരണം തടഞ്ഞാൽ ആക്രമണം ശക്തമാക്കും: യുഎസ് പ്രതിരോധ മന്ത്രി
- ലെബനനിലെ ബെയ്റൂട്ടിൽ ഹിസ്ബുള്ള താവളങ്ങൾക്ക് നേരെ ഇസ്രായേൽ സൈന്യം ആക്രമണം നടത്തി
- കോൺഗ്രസ് യുദ്ധം രാഷ്ട്രീയവത്ക്കരിക്കുന്നു; വിമർശനവുമായി പ്രധാനമന്ത്രി
- പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ; കൊച്ചിയിൽ വമ്പൻ റോഡ് ഷോ നടത്തി.
- പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടിയിൽ മന്ത്രി പി.എ മുഹമ്മദ് റിയാസിന് ക്ഷണമില്ലാതിരന്നതും ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ ഉൾപ്പെടുത്തിയതും മൂലം ദേശീയ പാത ഉദ്ഘാടനം വിവാദമായി. പ്രധാനമന്ത്രി പങ്കെടുത്ത കൊച്ചിയിലെ വികസന ചടങ്ങ് സർക്കാർ ബഹിഷ്കരിച്ചു. സിപിഎം.കാസർഗോഡ് ദേശീയപാതയുടെ സമാന്തര ഉദ്ഘാടനം നടത്തി ദേശീയപാതയിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തി.
- ലോക്‌സഭയിൽ സ്പീക്കറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
- ചരിത്രത്തിലാദ്യമായി പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് രാഹുൽ ഗാന്ധി ലോക്സഭയിൽ
- ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഉഷ്ണതരംഗം പിടിമുറുക്കുന്നു
- സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്
- എൽപിജി ക്ഷാമം രൂക്ഷമാകുന്നതോടെ റസ്റ്റോറൻ്റുകൾ പൂട്ടുന്നു
- ഹരീഷ് റാണയുടെ 'ദയാവധം' അപേക്ഷയ്ക്ക് സുപ്രീം കോടതി അനുമതി നൽകി
- ഗണേഷ് കുമാർ രാജിവെയ്ക്കണമെന്ന് രമേശ് ചെന്നിത്തല
- ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെ വധശ്രമം നടന്നു .മാർച്ച് 11 ബുധനാഴ്‌ച രാത്രി കശ്‌മീരിലെ ഗ്രേറ്റർ കൈലാശിൽ നടന്ന ഒരു വിവാഹചടങ്ങിനിടെയായിരുന്നു ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെ വധശ്രമമുണ്ടായത്. ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ അക്രമി പിറകേയെത്തി തലയ്‌ക്ക് പിന്നിൽ തോക്കൂചൂണ്ടി വെടിവയ്‌ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥൻ തോക്ക് തട്ടി മാറ്റിയതിനാൽ വെടിയേറ്റില്ല. ജമ്മു കശ്‌മീർ ഉപമുഖ്യമന്ത്രി സുരീന്ദ്രർ ചൗധരിയും ഫാറൂഖിനൊപ്പമുണ്ടായിരുന്നു. ആക്രണത്തിന്റെ ഉദ്ദേശ്യം വ്യക്തമായിട്ടില്ല.ഇസ്സഡ് പ്ലസ് സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിക്കടുത്തേക്ക് അക്രമിക്ക് എങ്ങനെ എത്താനായെന്നതടക്കമുള്ള ചോദ്യവും ഉയരുന്നുണ്ടെന്നും ഫാറൂഖിന്റെ മകനും ജമ്മു കശ്‌മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുല്ല എക്‌സിൽ പ്രതികരിച്ചു. ഫാറൂഖ് സുരക്ഷിതനാണെന്നും ഒമർ വ്യക്തമാക്കി.
2026 മാർച്ച് 12
[തിരുത്തുക]- തെക്കൻ എത്യോപ്യയിലുണ്ടായ ഉരുൾപൊട്ടലിൽ 50 പേർ കൊല്ലപ്പെട്ടു. 125-ഓളം പേരെ കാണാതായതായാണ് വിവരം. ഒരാഴ്ചയായി തുടരുന്ന കനത്ത മഴയെത്തുടർന്നാണ് ഗാമോ മേഖലയിലെ വിവിധ ഗ്രാമങ്ങളിൽ ഉരുൾപൊട്ടലുണ്ടായത് [1]
- ഹോർമുസ് കടലിടുക്ക് അടച്ചിടണമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ ആദ്യ പൊതു പ്രസ്താവന.
- ശത്രുവിന് മറക്കാനാവാത്ത പാഠം തങ്ങളുടെ സൈന്യം പഠിപ്പിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം
- ഇറാഖിലെ ബസ്ര തുറമുഖത്തിന് നേരെ ഇറാന്റെ ആക്രമണം; എണ്ണ വിതരണം നിർത്തിവെച്ചു.
- പാകിസ്ഥാനിലെ പെഷവാറിലുള്ള യുഎസ് കോൺസുലേറ്റ് ശാശ്വതമായി അടച്ചുപൂട്ടുന്നു.
- ഒമാന്റെ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സെയ്ദ് (82) അന്തരിച്ചു.
- നേപ്പാളിൽ അധികാരം പിടിച്ച രാഷ്‌ട്രീയ സ്വതന്ത്ര പാർട്ടിക്ക് (ആർഎസ്പി) 182 സീറ്റ്. നേരിട്ട് തെരഞ്ഞെടുപ്പ് നടന്ന 165 സീറ്റിൽ 125 എണ്ണം ആർഎസ്പി നേടിയിരുന്നു. ആനുപാതിക പ്രാതിനിധ്യ പ്രകാരമുള്ള 110 സീറ്റുകളിൽ 57 എണ്ണംകൂടി ആർഎസ്പി നേടി. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 138 പേരുടെ പിന്തുണയാണ്[2].
ബാലേന്ദ്ര ഷാ പ്രധാനമന്ത്രിയാകുമെന്ന് ആർഎസ്പി പാർട്ടി നേതൃത്വം നേരത്തേ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
- ഡൽഹി മദ്യനയ അഴിമതിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ കവിതയ്ക്ക് സിബിഐ നോട്ടീസ്
- പശ്ചിമ ബംഗാളിന്റെ 22-ാമത് ഗവർണറായി ആർ.എൻ. രവി സത്യപ്രതിജ്ഞ ചെയ്തു
- 'ഒരു ജനാധിപത്യത്തിൽ ശക്തമായ പ്രതിപക്ഷം അത്യാവശ്യമാണ്' ലോക്‌സഭാ സ്പീക്കർ ഓം ബിർള
- വിദേശകാര്യമന്ത്രി ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രിയെ വിളിച്ചു. ഹോർമൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ എണ്ണ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാന്റെ അനുമതി. യുദ്ധബാധിതമായ ഹോർമുസ് കടലിടുക്ക് കടന്ന് ആദ്യ എണ്ണ ടാങ്കർ മുംബൈയിലെത്തി.
- ഇറാഖിന് സമീപം എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണം, ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
- പാചകവാതക വിതരണത്തിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ഭാരത് പെട്രോളിയം
- കേരള ഹൈക്കോടതി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ നീക്കി. കമ്പനി ആക്‌ട് പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. ജസ്റ്റിസ് ടി.ആർ. രവിയുടെ സിംഗിൾ ബെഞ്ചിൻറേതാണ് ഉത്തരവ്. എസ്എൻഡിപിയോഗം കമ്പനി ആക്‌ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയാണ്.[3]
- അമ്പലപ്പുഴയിൽ ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. കേരളത്തിലെ സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ
2026 മാർച്ച് 13
[തിരുത്തുക]- ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് അന്തർവാഹിനി ടോർപ്പിഡോ ചെയ്ത് മുക്കിയപ്പോൾ കൊല്ലപ്പെട്ട 84 ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ ശ്രീലങ്ക നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നടന്ന രണ്ട് നാവിക അഭ്യാസങ്ങൾക്ക് ശേഷം 180 ഓളം ജീവനക്കാരുമായി ഇറാനിലേക്ക് മടങ്ങുകയായിരുന്ന ഐറിസ് ദേന എന്ന കപ്പൽ മാർച്ച് 4 ന് ശ്രീലങ്കൻ തീരത്ത് അമേരിക്ക മുക്കിയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഒരു ശത്രു യുദ്ധക്കപ്പലിനെ ടോർപ്പിഡോ ഉപയോഗിച്ച് മുക്കുന്ന ആദ്യ സംഭവമായിരുന്നു ഇത്. ശ്രീലങ്കൻ നാവികസേന 32 നാവികരെ രക്ഷപ്പെടുത്തിയെങ്കിലും, മറ്റ് 60 പേരുടെ സ്ഥിതി ഇതുവരെ അറിവായിട്ടില്ല.
- ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ആദ്യമായി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ പാർലമെൻറിൽ നോട്ടീസ് സമർപ്പിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയാണ് 'ഇന്ത്യ' സഖ്യത്തിലെ 193 എംപിമാർ ഒപ്പിട്ട നോട്ടീസ് ലോക്സഭയിലും രാജ്യസഭയിലും നൽകിയത്.
- റഷ്യയും ചൈനയും ഇറാനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് ആരോപിച്ചു,
- ആക്രമണത്തിൽ മൊജ്തബ ഖാംനഇയുടെ കാൽ നഷ്ടപ്പെട്ടതായും വയറിനോ കരളിനോ ഗുരുതരമായ ക്ഷതമേറ്റതായും ഇറാനിലെ വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ദി സൺ റിപ്പോർട്ട് ചെയ്തു.
- ഇറാഖിൽ യുഎസ് സൈനിക വിമാനം തകർന്ന് 4 മരണം
- ഇറാന് 200,000 ഡോളർ സംഭാവന പ്രഖ്യാപിച്ച് ചൈന
- ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ശക്തമായ സ്ഫോടനങ്ങൾ
- ഇറാൻ യുദ്ധം കാരണം പശ്ചിമേഷ്യയിൽ 41 ലക്ഷം പേർ പലായനം ചെയ്തുവെന്ന് യുഎൻ
- യുഎസിലെ മിഷിഗണിൽ ജൂത മതകേന്ദ്രത്തിൽ വെടിവയ്പ്പ്
- ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
2026 മാർച്ച് 14
[തിരുത്തുക]- ലെബാനോൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ റോക്കറ്റ് ആക്രമണം
- ഇറാന്റെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിനു നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയെന്ന് ട്രംപിന്റെ അവകാശവാദം.ഖാർഗ് ദ്വീപ് ആക്രമിച്ചെന്ന ട്രംപിന്റെ പ്രസ്താവനയിൽ പ്രകോപിതനായി ഇറാൻ
- മൊജ്തബ ഖാംനഇയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ദശലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക.
- ലഡാക്ക് പ്രക്ഷോഭ നേതാവ് സോനം വാങ്ചുക്ക് ജയിൽ മോചിതനായി
- ഇന്ത്യൻ പതാകയേന്തിയ 2 കപ്പലുകൾ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നു
- ശബരിമല സ്ത്രീ പ്രവേശത്തിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു
- വന്യജീവി ആക്രമണ ദുരിതാശ്വാസത്തിനുള്ള മാനദണ്ഡങ്ങൾ കേരള മന്ത്രിസഭ അംഗീകരിച്ചു.
- യുഎഇയിലെ യുഎസ് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ
- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില
- നെതർലാൻഡ്‌സിലെ ആംസ്റ്റർഡാമിലുള്ള ഒരു ജൂത സ്‌കൂളിൽ സ്ഫോടനം നടന്നു. റോട്ടർഡാമിലെ സിനഗോഗ് ആക്രമണത്തിന് പിറ്റേ ദിവസമാണ് ഈ സംഭവം. റോട്ടർഡാമിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഇസ്ലാമിക സംഘം ഏറ്റെടുത്തതായി ജൂത സംഘടന ആരോപിക്കുന്നു.[4]
- കൊറിയൻ മുനമ്പിൽ വീണ്ടും പ്രകോപനം; കിഴക്കൻ തീരത്തിന് നേരെ മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ. ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈലുകൾ ഏകദേശം 350 കിലോമീറ്റർ താണ്ടിയതായി ദക്ഷിണകൊറിയൻ സൈന്യം. ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ നിർത്തണമെന്ന് ദക്ഷിണകൊറിയ
- ഇറാൻ യുദ്ധത്തിനിടയിൽ കൊച്ചിയിൽ നിന്ന് ഇറാനിയൻ കപ്പലിലെ അത്യാവശ്യമില്ലാത്ത ജീവനക്കാരെ ഇന്ത്യ തിരിച്ചയച്ചു
- ബി.എസ്.പി.യെ ദുർബലപ്പെടുത്താൻ കോൺഗ്രസ് കച്ചകെട്ടി ഇറങ്ങിയിരിക്കുന്നുവെന്ന് മായാവതി
- ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ മിസൈൽ ആക്രമണം; ഹെലിപാഡിൽ മിസൈൽ വീണ് സമുച്ചയത്തിന് തീപിടിച്ചു
- ലെബാനോനിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ആകെ 773 പേർ കൊല്ലപ്പെടുകയും 1,933 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
- ഇറാഖിൽ വിമാനം തകർന്ന് 6 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഗവർണർ
- 2019 ന് ശേഷം ആദ്യമായി വെനിസ്വേലയിലെ യുഎസ് എംബസിക്ക് മുകളിൽ 2026 മാർച്ച് 14 ശനിയാഴ്ച അമേരിക്കൻ ഐക്യനാടുകളുടെ പതാക ഉയർത്തി, ജനുവരിയിൽ പ്രസിഡന്റ് നിക്കോൾസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ സമീപകാല മാറ്റത്തെ എടുത്തുകാണിക്കുന്ന ഒരു നീക്കം. അമേരിക്കൻ സർക്കാരുമായി ചർച്ചകൾ തുറന്നിടാൻ ശ്രമിച്ച മഡുറോയുടെ പിൻഗാമിയായ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രഗസിനെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ നിരവധി പ്രസ്താവനകൾക്ക് ശേഷമാണ് ഈ നീക്കം.
- ജർമ്മൻ തത്ത്വചിന്തകനും സാമൂഹിക വിമർശകനുമായ യുർഗൻ ഹേബർമാസ് 96 വയസ്സിൽ അന്തരിച്ചു.
2026 മാർച്ച് 15
[തിരുത്തുക]- നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കുമുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9 ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. തമിഴ്‌നാട്ടിൽ ഏപ്രിൽ 23 ന് വോട്ടെടുപ്പ് നടക്കും, പശ്ചിമ ബംഗാളിൽ ഏപ്രിൽ 23 നും ഏപ്രിൽ 29 നും രണ്ട് ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കും . നാല് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 824 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ മെയ് 4 ന് നടത്തുമെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു.
- എട്ട് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഏപ്രിൽ 9, 23, മെയ് 4 എന്നീ തീയതികളിൽ.
- സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ റോഡ് ഷോ ഉൾപ്പെടെ പ്രചാരണം തുടങ്ങി സിപിഎം സ്ഥാനാർത്ഥികൾ.
- സ്ഥാനാർത്ഥി പ്രഖ്യാപനം 24 മണിക്കൂറിനകമെന്ന് വി ഡി സതീശൻ
- 86 സീറ്റിൽ സിപിഎം മത്സരിക്കും. സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനവുമായി എംവി ഗോവിന്ദന്റെ പത്രസമ്മേളനം
- 25 ഇടങ്ങളിൽ സിപിഐ സ്ഥാനാർത്ഥികൾ മത്സരിക്കും. ബിനോയ് വിശ്വത്തിന്റെ പത്രസമ്മേളനം.
- കേരളത്തിൽ ഏപ്രിൽ 9 ന് വോട്ടെടുപ്പ്, വോട്ടെണ്ണൽ മെയ് 4 ന്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ. കേരളത്തിൽ 4.24 ലക്ഷം പുതിയ വോട്ടർമാരെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും 100% വെബ്കാസ്റ്റിംഗ് സാധ്യമാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
- ഉയർന്ന താപനില: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്.
- കശ്മീരിലെ ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഒരു ഭീകരൻ കൊല്ലപ്പെട്ടു
- ഇസ്രായേലിന് നേരെ ഇറാൻ മിസൈലുകൾ പ്രയോഗിച്ചതായി ഐഡിഎഫ്
- കാണ്ഡഹാറിലെ താലിബാൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ വ്യോമാക്രമണം നടത്തി.
- പൊള്ളും ചൂടിന് ആശ്വാസം; ഡൽഹിയിൽ മഴ, ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മുന്നറിയിപ്പ്
- ആകാശ എയർ ഇന്ന് മുതൽ വിമാന ടിക്കറ്റുകൾക്ക് 199 രൂപ മുതൽ 1300 രൂപ വരെ ഇന്ധന സർചാർജ് ഏർപ്പെടുത്തി.
- ഇറാഖിലെ ലാനാസ് റിഫൈനറിയിൽ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമായെങ്കിലും പ്രവർത്തനങ്ങൾ നിർത്തിവച്ചു
- ഇറാനിലെ ഖാർഗ് ദ്വീപിൽ വീണ്ടും ബോംബാക്രമണം ഉണ്ടായേക്കാം, പുതിയ ആക്രമണത്തെക്കുറിച്ച് സൂചന നൽകി ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടൺ ഖാർഗ് ദ്വീപിൽ ആക്രമണം നടത്തിയതിന് പിന്നാലെ യുഎഇയിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങൾ ഇറാൻ ആക്രമിച്ചു.
- പശ്ചിമേഷ്യയിൽ എത്രയുംവേഗം വെടിനിർത്തൽ സാധ്യമാക്കണമെന്നും ചർച്ചകളിലൂടെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നും റോമായുടെ പതിനാലാം ലിയോ മാർപാപ്പഅഭ്യർത്ഥിച്ചു. അക്രമം ഒരിക്കലും നീതിയിലേക്കോ സമാധാനത്തിലേക്കോ നയിക്കില്ലെന്നും 2026 മാർച്ച് 15 സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാല പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യവേ മാർപാപ്പ ചൂണ്ടിക്കാട്ടി.[5]
ദിനമൊഴി
- “മധ്യേഷ്യയിലെ ക്രൈസ്തവരുടെയും എല്ലാ സന്മനസുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരിൽ ഈ സംഘർഷത്തിന് ഉത്തരവാദികളായവരോട് ഞാൻ അഭ്യർഥിക്കുന്നു: തീയണയട്ടെ, സംഭാഷണത്തിൻറെ പാതകൾ വീണ്ടും തുറക്കപ്പെടട്ടെ”-റോമാ സഭയുടെ പതിനാലാം ലിയോ മാർപാപ്പ.
2026 മാർച്ച് 16
[തിരുത്തുക]- അദാനി ഗ്രൂപ്പിനെതിരായ അന്വേഷണാത്മക റിപ്പോർട്ടുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് കോടതി അയച്ച സമൻസ് ചോദ്യം ചെയ്ത് മാധ്യമപ്രവർത്തകൻ രവി നായർ സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. [6]
- ബിഹാറിലും ഒഡീഷയിലും നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎമാരുടെ കൂറുമാറുകയും വിട്ടുനിൽക്കുകയും ചെയ്തതോടെ എൻ.ഡി.എ.യ്ക്ക് അപ്രതീക്ഷിത ജയം.
- പ്രതിപക്ഷ എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനെ തുടർന്ന് ബിഹാറിലെ ഭരണകക്ഷിയായ എൻഡിഎ അഞ്ച് രാജ്യസഭാ സീറ്റുകളും നേടി. മുഖ്യമന്ത്രി നിതീഷ് കുമാറും ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിനും എൻഡിഎ സ്ഥാനാർത്ഥികളിൽ ഉൾപ്പെടുന്നു. ബിഹാറിൽ ജയിക്കാൻ 41 വോട്ട് വേണമെന്നിരിക്കെ മൂന്ന് കോൺഗ്രസ് എംഎൽഎമാരും ഒരു ആർജെഡി എംഎൽഎയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെയാണു രാഷ്ട്രീയ ലോക് മോർച്ച സ്ഥാനാർഥി ഉപേന്ദ്ര കുശ്‌വാഹ 38 വോട്ടുകൾക്ക് വിജയിച്ചത് [7].
- ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധം തുടരുന്നതിനിടയിൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ അംഗരാജ്യങ്ങൾ പരാജയപ്പെട്ടാൽ നാറ്റോ വളരെ മോശമായ ഭാവി നേരിടേണ്ടിവരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
- നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ് സഖ്യകക്ഷിയായ ഐ.എസ്.ജെ.ഡി. മുൻ മന്ത്രി മാത്യു ടി. തോമസ് തിരുവല്ലയിൽ മത്സരിക്കും. ചിറ്റൂരിൽ വി. മുരുകദാസും എറണാകുളത്ത് സാബു ജോർജും സ്ഥാനാർഥികളാകും. കോവളത്തെ സ്ഥാനാർഥിയെ പിന്നീടാകും പ്രഖ്യാപിക്കുക. ജനതാദൾ-എസ് കേരള ഘടകമാണ് ഐഎസ്ജിഡി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചത്. 2021-ൽ ജനതാദൾ-എസ് എന്ന നിലക്കാണ് മത്സരിച്ചിരുന്നത്.
- ആക്രമണങ്ങൾ അവസാനിപ്പിക്കാനും ഹോർമുസിൽ ഗതാഗതം പുനഃസ്ഥാപിക്കാനും ഇറാന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി.
- കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാല് സ്ഥാനാർത്ഥികളെ ആർ.എസ്.പി പ്രഖ്യാപിച്ചു
- എൻഡിഎയിൽ ചേരുമെന്ന പ്രചാരണങ്ങൾ തള്ളി വിജയ്
- ഇറാനിൽ നിന്ന് അർമേനിയ വഴി 550 ലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രി ജയശങ്കർ
- ഇറാൻ അയൽ രാജ്യങ്ങളെ ആക്രമിക്കുമെന്ന് കരുതിയില്ലെന്നു ട്രംപ് സമ്മതിച്ചു.
2026 മാർച്ച് 17
[തിരുത്തുക]- ഇറാനെതിരെ നടത്തുന്ന യുദ്ധം ഉടൻ അവസാനിക്കുമെന്ന് ഇന്നലെ ട്രംപ്, തിരിച്ചടിയിൽ പരിക്കേറ്റത് 200 യു.എസ് സൈനികർക്ക്
- പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. തലസ്ഥാനമായ കാബൂളിലെ ഒരു ആശുപത്രി ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അഫ്ഗാനിസ്ഥാൻ അറിയിച്ചു. ഈ ആരോപണങ്ങൾ പാകിസ്ഥാൻ നിഷേധിച്ചു.
- ബി.ഡി.ജെ.എസ്. ചിഹ്നം മാറ്റി, തെങ്ങിൻതോപ്പ് സ്വീകരിച്ചു
- യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം സുരക്ഷിതമാക്കുന്നതിനുള്ള ഓപ്ഷനുകൾ ചർച്ച ചെയ്തു, പക്ഷേ ഒടുവിൽ അവരുടെ നാവിക പ്രവർത്തനങ്ങൾ വികസിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. "ഇത് യൂറോപ്പിന്റെ യുദ്ധമല്ല," യൂറോപ്യൻ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞയായ കാജ കല്ലാസ് പറഞ്ഞു. എന്നിരുന്നാലും, ആഗോള ഊർജ്ജ വിതരണത്തിലെ തടസ്സങ്ങൾ യൂറോപ്പിന്റെ താൽപ്പര്യങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
2026 മാർച്ച് 18
[തിരുത്തുക]- പെട്രോൾ, ഗ്യാസ് പ്രതിസന്ധി കാരണം പാക്കിസ്ഥാൻ റിപ്പബ്ലിക് ദിന പരേഡും ആഘോഷങ്ങളും റദ്ദാക്കി
- 3,100 ടെലിഗ്രാം ചാനലുകളും 800 വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്തു
- ഇറാൻ-യുഎസ് യുദ്ധത്തിന്റെ ആഘാതം ഇന്ത്യയിൽ മരുന്നുകളുടെ വില ഉയരാൻ സാധ്യത
- യുഎസ് വിമാനക്കമ്പനികൾ 1,100-ലധികം വിമാനങ്ങൾ റദ്ദാക്കി
- അസം എംപി പ്രദ്യുത് ബോർഡോലോയ് ബിജെപിയിൽ ചേർന്നു
- ഡൽഹി പാലം ബഹുനില കെട്ടിടത്തിൽ തീപിടുത്തം, ഇതുവരെ ഏഴ് പേർ മരിച്ചു
- യുഎഇയിലെ നിരവധി പ്രദേശങ്ങളിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ
- ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ബെയ്റൂട്ടിലെ ഒരു കെട്ടിടം തകർന്നു.
- ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാൻ മിസൈൽ കേന്ദ്രങ്ങളിൽ യുഎസ് 2,200 കിലോഗ്രാം ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ചു.
- ഇസ്രായേലിൽ മിസൈൽ ആക്രമണം: കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ മിസൈൽ പതിച്ചു, 2 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു
- യുഎസ് എംബസിക്ക് സമീപം സ്ഫോടനങ്ങൾ, ബാഗ്ദാദിനെ പിടിച്ചുകുലുക്കി മൂന്ന് ഡ്രോൺ ആക്രമണങ്ങൾ
- കേരള കോൺഗ്രസ് 8 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
2026 മാർച്ച് 19
[തിരുത്തുക]- ഇറാന്റെ ദേശീയ നേതാക്കളെ വധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൈന
- ഗാസ സിറ്റിയിലെ ഒലിവിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു
- ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണത്തെ ഈജിപ്ത് വിദേശകാര്യ മന്ത്രി അപലപിച്ചു.
- സമാധാനം പുലർന്നാൽ മാത്രമേ റഷ്യയുമായി നല്ല ബന്ധം സാധ്യമാകൂവെന്ന് ബെൽജിയം പ്രധാനമന്ത്രി
- ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി നാറ്റോ അംഗരാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറൽ.
- "ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ കടന്നുപോകൽ ഉറപ്പാക്കുന്നതിനുള്ള ഉചിതമായ ശ്രമങ്ങളിൽ" പങ്കുചേരുമെന്ന് ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്‌സ്, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. എന്നിരുന്നാലും, അത്തരം ശ്രമങ്ങൾ സജീവമായ പോരാട്ടം അവസാനിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് സൂചിപ്പിച്ചു. ബ്രസ്സൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്ക് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു, അന്താരാഷ്ട്ര നിയമത്തെ സംരക്ഷിക്കുന്നതും സംഘർഷം ലഘൂകരിക്കുന്നതും "നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യമാണ്", "ഈ സംഘർഷത്തിൽ ഇടപെടാൻ ഇവിടെ ആരും സന്നദ്ധത പ്രകടിപ്പിച്ചതായി ഞാൻ കേട്ടിട്ടില്ല, നേരെ വിപരീതമാണ്" എന്ന് കൂട്ടിച്ചേർത്തു.
- കുവൈറ്റിൽ ഡ്രോൺ ആക്രമണത്തിൽ മിന അൽ-അഹമ്മദി റിഫൈനറിക്ക് തീപിടിച്ചു
- ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ മോദി സർക്കാരിനെ പിന്തുണച്ച് ശശി തരൂർ
- ഹോർമുസിൽ 11 ഇന്ത്യൻ കപ്പലുകൾ കുടുങ്ങി കിടക്കുന്നതായി കേന്ദ്ര സർക്കാർ
- ഇറാന്റെ ഗ്യാസ് ഫീൽഡ് ഇസ്രായേൽ ഇനി ആക്രമിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്
- പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്റെ കുവൈറ്റ് ആക്രമണത്തെ അപലപിച്ചു: വിദേശകാര്യ വക്താവ്
- 'ആണവ നയത്തിൽ മാറ്റമില്ല'; യുദ്ധം കഴിഞ്ഞാൽ ഹോർമുസിൽ പുതിയ നിയമമെന്നും ഇറാൻ
- പാർട്ടിയിൽ തുടരുമെന്ന് കെ. സുധാകരൻ കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കില്ല
- മാർച്ച് 2 മുതൽ ഇസ്രായേലി ആക്രമണങ്ങളിൽ 1001 പേർ കൊല്ലപ്പെട്ടു' എന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം
2026 മാർച്ച് 20
[തിരുത്തുക]- മാർച്ച് ആദ്യം ജിബൂട്ടിയിലെ ബേസിൽ നിന്ന് മട്ടാല അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എട്ട് കപ്പൽവേധ മിസൈലുകൾ ഘടിപ്പിച്ച രണ്ട് യുദ്ധവിമാനങ്ങൾ കൊണ്ടുവരാൻ യുഎസിന് ശ്രീലങ്ക അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അനുരാ കുമാര ദിസാനായകെ കൊളംബോയിൽ പാർലമെന്റിൽ പറഞ്ഞു.
- രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി, യുഎസ് ഡോളറിനെതിരെ 93 രൂപ കടന്നു.
- ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും യുദ്ധത്തിനിടെ റിയാദിൽ ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു
- ഹോർമുസിൽ വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷം ആഗോള ഊർജ്ജ പാതകളെ തടസ്സപ്പെടുത്തുകയും സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നതിനാൽ, വാണിജ്യ ഷിപ്പിംഗിനു നേരെയുള്ള ആക്രമണങ്ങളും സുരക്ഷിതമായ സമുദ്ര നാവിഗേഷനു നേരെയുള്ള ഭീഷണികളും "അസ്വീകാര്യമാണ്" എന്ന് ഇന്ത്യ ശക്തമായി ആവർത്തിച്ചു.
- യുദ്ധമുഖത്ത് 2,000 മറൈനുകളുമായി പുതിയ യുഎസ് യുദ്ധക്കപ്പൽ
- തെക്കൻ സിറിയയിലെ സൈനിക കമാൻഡ് സെന്റർ ഇസ്രായേൽ തകർത്തു
- യുദ്ധകാലത്ത് മിസൈൽ ഉത്പാദനം തുടരുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്സ്
- താൻ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയെന്ന് ജി.സുധാകരൻ
- എഫ്-35 ഫൈറ്റർ ജെറ്റ് ആക്രമിച്ചതായി ഇറാൻ; അടിയന്തര ലാൻഡിംഗ് സ്ഥിരീകരിച്ച് യുഎസ്
- ഹോർമുസ് വീണ്ടും തുറക്കാൻ യുഎസ് വ്യോമാക്രമണം ആരംഭിച്ചു
- പക്ഷിപ്പനി നിയന്ത്രണ നടപടി; കേരളത്തിൽ 20,000 ത്തിലധികം പക്ഷികളെ കൊന്നൊടുക്കും
- 'ഇറാന് ഇനി യുറേനിയം സമ്പുഷ്ടീകരണത്തിന് കഴിയില്ല'; സൈനിക ശേഷി ദുർബലപ്പെട്ടുവെന്നും നെതന്യാഹു
- തന്ത്രപ്രധാനമായ സൈനികാഭ്യാസങ്ങൾ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പരിശോധിച്ചു
- കേരളത്തിൽ മുസ്ലീങ്ങളുടെ ചെറിയ പെരുന്നാൾ
- കെ സുധാകരനും അടൂർ പ്രകാശിനും സീറ്റില്ല
- ഇന്ത്യൻ സർക്കാരുമായി ബന്ധമുള്ള ഏജന്റുമാരിൽ നിന്ന് നിലവിൽ കാനഡിക്കാർക്ക് ഒരു ഭീഷണിയുമില്ലെന്ന് കാനഡയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) കമ്മീഷണർ മൈക്ക് ഡുഹേം സിടിവി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
- ഒരു പ്രധാന നയമാറ്റത്തിൽ, ഹോർമുസ് കടലിടുക്കിലെ കപ്പലുകളെ ലക്ഷ്യം വച്ചുള്ള ഇറാനിയൻ മിസൈൽ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ യുണൈറ്റഡ് സ്റ്റേറ്റ്സിന് അവരുടെ താവളങ്ങൾ ഉപയോഗിക്കാൻ യുകെ അനുമതി നൽകി. വർദ്ധിച്ചുവരുന്ന യുദ്ധത്തെക്കുറിച്ചും ലോകത്തിലെ ഏറ്റവും നിർണായകമായ കപ്പൽ പാതകളിൽ ഒന്നിനെ തടസ്സപ്പെടുത്താനുള്ള ഇറാൻ ശ്രമങ്ങളെക്കുറിച്ചും ബ്രിട്ടീഷ് മന്ത്രിമാർ നടത്തിയ അടിയന്തര ചർച്ചകളെ തുടർന്നാണ് വെള്ളിയാഴ്ച ഡൗണിംഗ് സ്ട്രീറ്റ് ഈ തീരുമാനം സ്ഥിരീകരിച്ചത്.
- ഇറാനെതിരെയുള്ള സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള സാധ്യത അമേരിക്കഅമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു, "ഇറാൻ ഭീകര ഭരണകൂടവുമായി ബന്ധപ്പെട്ട് മധ്യപൂർവദേശത്ത് നമ്മുടെ വലിയ സൈനിക ശ്രമങ്ങൾ അവസാനിപ്പിക്കാൻ ഞങ്ങൾ പരിഗണിക്കുമ്പോൾ, നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഞങ്ങൾ വളരെ അടുത്താണ്," എന്ന് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ എഴുതി. ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്ന രാജ്യങ്ങൾ അതിന്റെ സുരക്ഷ ഏറ്റെടുക്കണമെന്നു അദ്ദേഹം നിർദേശിച്ചു.
- തുർക്കിയിലെയും ഒമാനിലെയും സ്ഥലങ്ങൾ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ആക്രമണങ്ങളിൽ ഇറാനോ സഖ്യസേനയോ പങ്കില്ലെന്ന് ഇറാൻ നേതാവ് മൊജ്തബ ഖാംനഇ വരാനിരിക്കുന്ന ഇറാനിയൻ വർഷമായ 1405 നെ അടയാളപ്പെടുത്തുന്ന വിശദമായ പ്രസ്താവനയിൽ, പ്രാദേശിക ബന്ധങ്ങളെ തകർക്കാനുള്ള "സയണിസ്റ്റ് ശത്രു"വിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഇത്തരം നടപടികൾ എന്ന് ഖമേനി പറഞ്ഞു, മറ്റ് രാജ്യങ്ങളിലും സമാനമായ ശ്രമങ്ങൾ ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകി.
- ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ നാറ്റോ സഖ്യകക്ഷികൾക്ക് പിന്തുണ ലഭിക്കാതിരുന്നതിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ നിശിതമായി വിമർശിച്ചു.
2026 മാർച്ച് 21
[തിരുത്തുക]- ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തിന് നേരെ അമേരിക്കയുടെയും ഇസ്രായേലിന്റെയും കനത്ത ബോംബാക്രമണം
- ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധം മൂലമുണ്ടായ ആഗോള ഊർജ്ജ വിതരണ സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി, കടലിൽ കുടുങ്ങിക്കിടക്കുന്ന ഇറാനിയൻ എണ്ണ വിൽക്കാൻ അനുവദിക്കുന്ന 30 ദിവസത്തെ ഉപരോധ ഇളവ് ട്രംപ് ഭരണകൂടം പുറപ്പെടുവിച്ചു.
- തങ്ങളുടെ ദ്വീപ് ആക്രമിക്കപ്പെട്ടാൽ, റാസൽഖൈമ ആയിരിക്കും ലക്ഷ്യമെന്നു ഇറാൻ
- ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ ഇസ്രായേൽ സൈന്യം ആക്രമിച്ചു.
- സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് എ.കെ. ആന്റണി
- മാർച്ച് 21 മുതൽ 23 വരെ കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില
- അമേരിക്കയുടെ ഏറ്റവും നൂതനമായ എഫ്-35 ഫൈറ്റർ ജെറ്റ് ടെഹ്‌റാൻ വെടിവെച്ചിട്ടുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് അമേരിക്കൻ സൈനിക ശക്തിയെ പരിഹസിച്ചു. വാഷിംഗ്ടണിന്റെ "വ്യോമ ആധിപത്യത്തിന്റെ അവസാനത്തിന്റെയും" "ഒരു വ്യവസ്ഥയുടെ തകർച്ചയുടെയും" പ്രതീകമായാണ് ഗാലിബാഫ് ഇതിനെ വിശേഷിപ്പിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പേർഷ്യൻ ഭാഷയിൽ എഴുതിയ ഗാലിബാഫ് പറഞ്ഞു.
- ഈദ്ഗാഹിൽ നടന്ന ഈദുൽ ഫിത്തർ പ്രാർത്ഥനയ്ക്കിടെ, ഹിന്ദു-മുസ്ലിം ഏകതാ സമിതിയുടെ ബാനറിൽ, ഹിന്ദു സമൂഹത്തിലെ അംഗങ്ങൾ തങ്ങളുടെ മുസ്ലീം സഹോദരങ്ങളെ പുഷ്പ ദളങ്ങൾ നൽകി സ്വീകരിച്ചതോടെ, ഇന്ന് ജയ്‌പൂരിൽ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ശ്രദ്ധേയമായ പ്രകടനം അരങ്ങേറി. ഹിന്ദുക്കൾ ഉയർന്ന ഒരിടത്ത് നിന്നും മുസ്ലീം വിശ്വാസികളുടെ മേൽ ദളങ്ങൾ വർഷിച്ച ഹൃദയസ്പർശിയായ പ്രവൃത്തി, രണ്ട് സമുദായങ്ങൾക്കിടയിലുള്ള ഐക്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ശക്തമായ പ്രതീകമായി മാറി.
2026 മാർച്ച് 22
[തിരുത്തുക]- 'ഹിന്ദു എം.എൽ.എ. വേണമെന്നുള്ള' പരാമർശത്തിൽ ഭാജപ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു
- ഗൾഫിൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
- ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്ക് ഭീഷണി ഉയർത്തി ട്രംപ്
- വാണിജ്യ എൽപിജി വിഹിതം 50% ആയി ഉയർത്താൻ സർക്കാർ അനുമതി
- ഹോർമുസ് തുറക്കാൻ ഇറാനോട് ആവശ്യപ്പെട്ട് 22 രാജ്യങ്ങൾ. ശത്രു രാജ്യങ്ങളുടേത് ഒഴികെയുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് വഴികടന്നുപോകാൻ ഇറാന്റെ അനുമതി
- കേരളത്തിലെ ഏറ്റവും വലിയ നുണയൻ എംവി ഗോവിന്ദനെന്ന് വിഡി സതീശൻ
- ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ശേഷം മധ്യ ഇസ്രായേലിൽ സ്ഫോടനം, ആളപായമില്ല
- കോഴിക്കോട് പെരുവയലിൽ ഷിഗല്ല ലക്ഷണങ്ങളുമായി 51 പേർ നിരീക്ഷണത്തിൽ
- ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാൻ്റെ വൈദ്യുത നിലയങ്ങൾ ആക്രമിക്കും; ഭീഷണിയുമായി ട്രംപ്
- ബാഗ്ദാദ് വിമാനത്താവളത്തിന് സമീപമുള്ള യുഎസ് നയതന്ത്ര കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം.
- ആണ്വോർജ്ജത്തിൽ പ്രവർത്തിക്കുന്ന റോയൽ നേവി അന്തർവാഹിനി എച്ച്.എം.എസ്. ആൻസൺ അറബിക്കടലിൽ എത്തിയതായി ബ്രിട്ടീഷ് മാധ്യമങ്ങൾ.
- സിപിഐഎം വിട്ട നാല് സ്വതന്ത്ര സ്ഥാനാർഥികൾക്ക് യുഡിഎഫ് പിന്തുണ നൽകും
2026 മാർച്ച് 23
[തിരുത്തുക]- യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ
- ട്രംപ്-ഇസ്രായേൽ ചർച്ചകളുടെ അവകാശവാദം തള്ളി ഇറാൻ സ്പീക്കർ
- ഇറാനെതിരായ ആക്രമണം അഞ്ച് ദിവസത്തേക്ക് നിർത്തിവച്ച് യുഎസ്
- തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ
- 2011 ലെ സെൻസസ് അടിസ്ഥാനമാക്കി വനിതാ സംവരണ നിയമം ഉടൻ നടപ്പിലാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ
- ചർച്ചകളിലൂടെ മാത്രമേ ഇറാൻ യുദ്ധത്തിന് പരിഹാരമാകൂവെന്നു ലോക്സഭയിൽ പ്രധാനമന്ത്രി മോദി. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ അംഗീകരിക്കാനാവില്ല. പശ്ചിമേഷ്യൻ പ്രതിസന്ധി: ഇന്ത്യക്കാരുടെ സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന. പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യയ്ക്ക് അപ്രതീക്ഷിത വെല്ലുവിളികൾ സൃഷ്ടിച്ചു. ഇറാൻ യുദ്ധത്തിൽ രാജ്യത്ത് പ്രതിസന്ധിയുണ്ട്, പക്ഷേ പരിഭ്രാന്തരാകരുത്.
- സംസ്ഥാനത്ത് താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്
- എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ
- മഞ്ചേശ്വരം, കോന്നി, റാന്നി മണ്ഡലങ്ങളിൽ ബിജെപി-സിപിഎം ഡീലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
- കോർപ്പറേറ്റ് നിയമ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു
- ലെബനനിൽ മാർച്ച് 2 മുതൽ ഇസ്രായേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,029 ആയി
- രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിൽ; ഡോളറിനെതിരെ 93.89 എന്ന നിലവാരത്തിലേക്ക് വീണു
- പാണക്കാട് തങ്ങൾക്കെതിരെ നടക്കുന്ന അപകീർത്തി പരാമർശത്തെ അപലപിച്ച് കെ.ടി ജലീൽ
- നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിനം ഇന്ന്. സംസ്ഥാനത്തെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന മറ്റന്നാൾ
- ലോകമെമ്പാടുമുള്ള തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി അമേരിക്ക
- പസഫിക് സമുദ്രത്തിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി
- ഒമാനിൽ കെട്ടിടം തകർന്ന് 4 കുട്ടികൾ മരിച്ചു
2026 മാർച്ച് 24
[തിരുത്തുക]- സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഉക്രെയ്‌നിലുടനീളം 400 ഓളം ഡ്രോണുകൾ വിക്ഷേപിച്ച് റഷ്യ
- രാജസ്ഥാൻ റോയൽസിന് പിന്നാലെ ആർസിബിയും 16,706 കോടിയ്ക്ക് വിറ്റു
- തമിഴ്നാട് തെരഞ്ഞെടുപ്പിൽ നിന്ന് കമൽ ഹാസന്റെ എംഎൻഎം വിട്ടുനിന്നു
- ഇറാൻ യുദ്ധത്തിനിടയിൽ ട്രംപ് ആദ്യമായി പ്രധാനമന്ത്രി മോദിയെ വിളിച്ചു
- ബംഗ്ലാദേശ് ജെറ്റ് ഇന്ധന വില ഏകദേശം 80% വർദ്ധിപ്പിച്ച
- ഇന്ത്യയുടെ എണ്ണ ശേഖരം വെറും 9.5 ദിവസത്തിന് മാത്രമെന്ന് വിവരാവകാശ രേഖ
- ഇന്ത്യയിൽ ആദ്യമായി ദയാവധത്തിന് അനുമതി ലഭിച്ച ഹരീഷ് റാണ അന്തരിച്ചു
- എഫ്.ഐ.ആർ. റദ്ദാക്കണമെന്ന ലാലു പ്രസാദ് യാദവിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി
- നിയമ ഭേദഗതിയെ എതിർത്ത് ട്രാൻസ്ജെൻഡർ സംഘടനകൾ രംഗത്ത്
- ഹിന്ദുമതക്കാർക്കും സിഖുമതക്കാർക്കും ബുദ്ധമതക്കാർക്കും മാത്രമേ പട്ടികജാതി പദവി അവകാശപ്പെടാൻ കഴിയൂ എന്ന് സുപ്രീം കോടതി
- വനിതാ ഉദ്യോഗസ്ഥർക്ക് പെർമനന്റ് കമ്മീഷൻ; സേനകളുടെ നിഷേധാത്മക നിലപാടിനെതിരെ സുപ്രീം കോടതി
- ജെഡിയു ദേശീയ പ്രസിഡന്റായി നിതീഷ് കുമാർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
- വിദ്യാർത്ഥികൾക്ക് സ്‌ക്രീൻ ടൈം ഇനി ഒരു മണിക്കൂർ മാത്രം; സുപ്രധാന നയം പ്രഖ്യാപിച്ച് കർണാടക സർക്കാർ
- എൽഡിഎഫും എൻഡിഎയും തമ്മിൽ കൂട്ടുകച്ചവടം: സച്ചിൻ പൈലറ്റ്
- നാട് നീളെ വ്യഭിചരിക്കുന്നയാളെ പ്രതിപക്ഷ നേതാവ് ന്യായീകരിച്ചുവെന്ന് മുഖ്യമന്ത്രി
- ആക്രമണത്തിൽ നാശനഷ്ടമുണ്ടായതിനെ തുടർന്ന് ഇമാം അലി ആശുപത്രി ഒഴിപ്പിച്ചതായി ഇറാൻ
- ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
- ഇറാൻ യുദ്ധത്തിന് പ്രേരിപ്പിച്ചത് പ്രതിരോധ സെക്രട്ടറിയെന്ന് ട്രംപ്
- കൊളംബിയ വിമാനാപകടം: മരിച്ചവരുടെ എണ്ണം 66 ആയി ഉയർന്നു
- നാമനിർദ്ദേശ പത്രിക സമർപ്പണംഇന്നലെ പൂർത്തിയായി; 1,202 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്
- അമേരിക്ക- ഇറാൻ ചർച്ചകൾക്ക് പാകിസ്താൻ വേദിയായേക്കും
- കുവൈറ്റിൽ മിസൈൽ പ്രതിരോധത്തിനിടെ വീണ അവശിഷ്ടങ്ങൾ വലിയ നാശനഷ്ടമുണ്ടാക്കി; ഏഴ് പവർ ട്രാൻസ്മിഷൻ ലൈനുകൾ നിലച്ചു
- ട്രംപിന്റെ വെടിനിർത്തൽ പ്രസ്താവനയ്ക്കിടയിലും ഇറാനിലും ലെബനനിലും ആക്രമണം തുടരുമെന്ന് നെതന്യാഹു
- കത്തിൽ BJP സീൽ പതിഞ്ഞ സംഭവത്തിൽ സെക്ഷൻ ഓഫീസർക്ക് സസ്പെൻഷൻ
- നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നു നടന്നു
2026 മാർച്ച് 25
[തിരുത്തുക]- യു.എസ്. എഫ്-18 യുദ്ധവിമാനത്തിന് നേരെ ഇറാൻ ആക്രമണം
- സ്വർണ്ണത്തിന് 6,000 രൂപയും വെള്ളിക്ക് 14,000 രൂപയും വില ഉയർന്നു
- കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് കെ സി വേണുഗോപാൽ
- കേരളത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിൽ': ശശി തരൂർ
- ഇസ്രായേൽ യുദ്ധവിമാനത്തിന് നേരെ മിസൈൽ പ്രയോഗിച്ചതായി ഹിസ്ബുൾ
- ഇറാഖിൽ വൻ ആക്രമണം: വ്യോമാക്രമണത്തിൽ 2 സൈനികർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്
- റഷ്യൻ ആക്രമണം യുക്രെയ്നിലെ ചെർണിഹിവിലെ ഊർജ്ജ കേന്ദ്രത്തിന് കേടുപാടുകൾ വരുത്തി
- യുഎസ് താവളങ്ങൾ അടച്ചുപൂട്ടണം, ഹോർമുസ് ഗതാഗതത്തിന് ഫീസ്: വെടിനിർത്തലിന് ഇറാൻ കർശന നിബന്ധനകൾ ഏർപ്പെടുത്തി
- ഇസ്രായേലിനെതിരെ ഇറാൻ വൻ ആക്രമണം നടത്തി, ടെൽ അവീവ് ഉൾപ്പെടെ നിരവധി നഗരങ്ങളിൽ മിസൈൽ-ഡ്രോൺ ആക്രമണം.
- ആം ആദ്മി പാർട്ടി എംഎൽഎ ഹർമീത് സിംഗ് പത്തൻമജ്രയും മൂന്ന് കൂട്ടാളികളും അറസ്റ്റിൽ
- ടെൽ അവീവ് ഉൾപ്പെടെ നിരവധി നഗരങ്ങളെ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ
- 24 അക്ബർ റോഡിലെ മുൻ ആസ്ഥാനം ഒഴിയാൻ കോൺഗ്രസിന് അന്തിമ നോട്ടീസ്
- ആദ്യമായി കാസ്പിയൻ കടലിലേക്ക് മിസൈലുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ
- കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കിന് തീപിടിച്ചു
- ഇറാനിലെ ഇസ്ഫഹാനിലുള്ള ആയുധ നിർമ്മാണ കേന്ദ്രങ്ങളിൽ വ്യോമാക്രമണം
- മെറ്റയ്ക്ക് 3100 കോടി രൂപ പിഴ ചുമത്തി അമേരിക്കൻ കോടതി
- പശ്ചിമേഷ്യൻ സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് ഡൽഹിയിൽ സർവ്വകക്ഷി യോഗം
- ഇസ്രായേലിൽ ഇറാന്റെ ക്ലസ്റ്റർ മിസൈൽ ആക്രമണം; 12 പേർക്ക് പരിക്ക്
- യുക്രെയ്നിലുടനീളം ഡ്രോൺ ആക്രമണം തുടർന്ന് റഷ്യ
- ആംഗ്ലിക്കൻ സഭയുടെ ആദ്യ വനിതാ മേധാവി. കാന്റർബറി ആർച്ച്ബിഷപ്പായി സാറ മുലാലി അഭിഷിക്തയായി.
2026 മാർച്ച് 26
[തിരുത്തുക]- കാഠ്മണ്ഡു രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്പി) വ്യാഴാഴ്ച മുതിർന്ന നേതാവ് ബാലേന്ദ്ര ഷായെ പാർലമെന്ററി പാർട്ടി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തു[8], രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി അദ്ദേഹത്തെ നിയമിക്കുന്നതിന് ഔദ്യോഗികമായി വഴിയൊരുക്കി. സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ, പാർട്ടി നേതാവ് ഈ വെള്ളിയാഴ്ച പുതിയ സർക്കാർ തലവനായി സത്യപ്രതിജ്ഞ ചെയ്യും. മാർച്ച് 5 ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ആർഎസ്‌പി ഏറ്റവും വലിയ പാർട്ടിയായി ഉയർന്നുവന്നു.
- സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്
- ജൂൺ 15 മുതൽ 17 വരെ ഫ്രാൻസിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും
- അമേരിക്കൻ പ്രസിഡന്റിന്റെ 15 പോയിന്റ് നിർദ്ദേശത്തിന് ഔദ്യോഗികമായി മറുപടി നൽകി ഇറാൻ
- അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു
- തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷത പാലിക്കണമെന്ന് ആവശ്യപ്പെട്ട് സിഇഒയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്
- ഇറാൻ നാവിക വിഭാഗം തലവൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ
- കരയുദ്ധം ശത്രുവിന് കൂടുതൽ അപകടകരവും ചെലവേറിയതുമായിരിക്കുമെന്ന് ഇറാൻ സൈനിക കമാൻഡർ
- സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട്
- തെക്കൻ ലെബനനിൽ ഹിസ്ബുള്ളയുമായുള്ള വെടിവെപ്പിനിടെ ഇസ്രായേൽ സൈനികൻ കൊല്ലപ്പെട്ടു
- രാജ്യത്ത് ഇന്ധന വില വർധനവ്; പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര
- ഇറാൻ യുദ്ധം മൂലം ഫിലിപ്പീൻസിൽ ദേശീയ ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
- യുഎഇയിൽ മിസൈൽ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ തകർന്ന അവശിഷ്ടങ്ങൾ വീണ് 2 മരണം
- ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടിൽ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
- യുഎസിൽ തന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്, ഇറാൻ യുദ്ധം വേഗത്തിൽ പൂർത്തിയാക്കൂ"; ഉദ്യോഗസ്ഥർക്ക് അന്തിമ ഉത്തരവ് നൽകി ട്രംപ്
- അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിൽ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടുന്നു... വെടിനിർത്തൽ അവസാനിച്ചയുടൻ കനത്ത ഷെല്ലാക്രമണം
- ഈ യുദ്ധം സാമ്പത്തിക തകർച്ചയാണ്; യുഎസ്-ഇറാൻ സംഘർഷത്തിൽ ജർമ്മൻ പ്രതിരോധ മന്ത്രി
- പാകിസ്ഥാനിൽ ശക്തമായ ഭൂചലനം; തീവ്രത റിക്ടർ സ്കെയിലിൽ 4.6 രേഖപ്പെടുത്തി
- ആന്ധ്രാപ്രദേശിലെ മാർക്കാപുരത്ത് ബസിന് തീപിടിച്ച് 14 മരണം
- ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് തടസ്സമുണ്ടാകില്ലെന്ന് ഇറാൻ
- യു പ്രതിഭയ്ക്കെതിരായ അധിക്ഷേപം: അടിയന്തര നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
- നടനും സംവിധായകനുമായ ഇ.എ രാജേന്ദ്രൻ അന്തരിച്ചു
- മിഡിൽ ഈസ്റ്റിൽ ഞങ്ങൾ വിജയിക്കുന്നുവെന്ന് ട്രംപിന്റെ അവകാശവാദം
- കരീബിയൻ കടലിൽ മയക്കുമരുന്ന് ബോട്ടിന് നേരെ യുഎസ് ആക്രമണം: 4 മരണം
- നൈജീരിയയിൽ ഭീകരാക്രമണം: 10 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സിവിലിയനും കൊല്ലപ്പെട്ടു
- യുഎസുമായി ചർച്ചയ്ക്കില്ല, യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണം: ഇറാൻ വിദേശകാര്യ മന്ത്രി
- 269 പത്രികകൾ തള്ളി, പത്രിക പിൻവലിക്കാനുള്ള അവസരം ഇന്ന് അവസാനിച്ചു.
2026 മാർച്ച് 27
[തിരുത്തുക]- രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്പി) മുതിർന്ന നേതാവ് ബാലേന്ദ്ര ഷാ നേപ്പാളിലെ പ്രധാനമന്ത്രിയായിസത്യപ്രതിജ്ഞ ചെയ്തു. മാർച്ച് 5 ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ആർഎസ്‌പി ഏറ്റവും വലിയ പാർട്ടിയായി ഉയർന്നിരുന്നു.
- പശ്ചിമേഷ്യൻ യുദ്ധം: കുവൈത്തിലെ പ്രധാന വ്യാപാര തുറമുഖം ഡ്രോൺ ആക്രമണത്തിൽ തകർന്നു
- ടെഹ്റാനിലെ പാക് എംബസിക്ക് സമീപം വൻ സ്ഫോടനം
- ഇറാൻ യുദ്ധത്തെ തുടർന്ന് പെട്രോൾ പമ്പുകളിൽ പരിഭ്രാന്തി പരന്നതോടെ ലോക്ക്ഡൗൺ അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ
- വി.ഡി. സതീശൻ ശുദ്ധ അസംബന്ധം പറയാൻ മടിയില്ലാത്തയാളെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ
- യുഎസ് അധിനിവേശ ഭീഷണി നേരിടാൻ കരസേനയെ അണിനിരത്തി ഇറാൻ
- രൂപയുടെ മൂല്യം ഡോളറിനെതിരെ 94.15 എന്ന റെക്കോർഡ് ഇടിവിൽ
- ദക്ഷിണ ലെബനനിൽ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ ആന്റി ടാങ്ക് യൂണിറ്റ് സീനിയർ കമാൻഡറെ വധിച്ചതായി ഇസ്രായേൽ
- ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണം ട്രംപ് 10 ദിവസത്തേക്ക് നിർത്തിവെച്ചു
- അമേരിക്കൻ കറൻസിയിൽ ചരിത്രപരമായ മാറ്റം; പുതിയ നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് രേഖപ്പെടുത്തും
2026 മാർച്ച് 28
[തിരുത്തുക]- നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയും മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്കും അറസ്റ്റിൽ. കഴിഞ്ഞവർഷം നേപ്പാളിനെ പിടിച്ചുകുലുക്കിയ ജെൻസി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. പുതിയ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടുപിറ്റേദിവസമാണ് നാടകീയ നീക്കങ്ങൾ. കാഠ്മണ്ഡുവിൽ പ്രതിഷേധം.മുൻ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് യുഎംഎൽ.
- മുൻ റെയ്മണ്ട് ചെയർമാൻ വിജയ്പത് സിംഘാനിയ ഡയസ് (87) അന്തരിച്ചു
- റഷ്യയിലെ തെക്കൻ നഗരത്തിൽ വെള്ളപ്പൊക്കം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
- ശത്രുക്കളെ സഹായിക്കുന്നതിൽ ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്
- യുക്രെയ്നിൽ റഷ്യയുടെ ഡ്രോൺ ആക്രമണം, ബ്രൂസിവ്ക നഗരം പിടിച്ചെടുത്തു
- കെ കവിത ഏപ്രിൽ 25 ന് 'സർവോദയ തെലങ്കാന' എന്ന പുതിയ പാർട്ടി ആരംഭിക്കും
- പാതിവില തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു
- ബിജെപി അധികാരത്തിൽ വന്നാൽ ബുൾഡോസറുകൾ ഉപയോഗിച്ച് എല്ലാം തകർക്കും: മമത
- പശ്ചിമ ബംഗാളിൽ എല്ലായിടത്തും കുഴപ്പങ്ങൾ നിറഞ്ഞിരിക്കുന്നുവെന്ന് അമിത് ഷാ. പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കാൻ പോകുന്നുവെന്ന് അമിത് ഷാ
- എസ്ഡിപിഐയുമായി ഒരു നീക്കുപോക്കും സിപിഎം ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി
- നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം മോദി ചെയ്തു.
- അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് 5 ഇന്ത്യക്കാർക്ക് പരിക്കേറ്റു
- സിറിയൻ തലസ്ഥാനമായ ദമാസ്കസിലും പരിസര പ്രദേശങ്ങളിലും ശക്തമായ സ്ഫോടനങ്ങൾ
- ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നേ തീരൂ, ക്യൂബയാണ് അടുത്ത ലക്ഷ്യം: ട്രംപ്. എനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചില്ലെങ്കിൽ മറ്റാർക്കും അത് ലഭിക്കില്ല: ട്രംപ്
- മുഖ്യമന്ത്രിയ്ക്ക് നിലവാരമില്ലെന്ന് ജി സുധാകരൻ്റെ വിമർശനം
2026 മാർച്ച് 29 ഞായറാഴ്ച
[തിരുത്തുക]ലോകം
- സൗദി വ്യോമതാവളത്തിലെ ആക്രമണത്തിൽ യുഎസ് വിമാനങ്ങളും ജെറ്റുകളും തകർന്നതായി ഇറാൻ
- സന്ധി ചർച്ചകൾക്കിടെ കീഴടങ്ങില്ലെന്ന് ഇറാൻ
- ഇറാനിൽ നിന്ന് ദക്ഷിണ ഇസ്രായേലിലേക്ക് മിസൈലുകൾ വിക്ഷേപിച്ചു.
- നേപ്പാളിലെ ബലേൻ സർക്കാർ അഴിമതി ആരോപണത്തിൽ മുൻ ഊർജ്ജ മന്ത്രിയെ അറസ്റ്റ് ചെയ്തു. ജെൻ-സി പ്രതിഷേധത്തിൽ കൊല്ലപ്പെട്ട 27 വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നേപ്പാൾ സർക്കാർ ജോലി പ്രഖ്യാപിച്ചു
- രാജ്യത്തിനെതിരെ ആക്രമണങ്ങളെ അപലപിച്ച് ഒമാൻ
- ഇറാനിലെ 11,000 ത്തിലധികം ലക്ഷ്യങ്ങൾ ഇതുവരെ ആക്രമിച്ചു: യുഎസ് സെൻട്രൽ കമാൻഡ്
- ഗൾഫ് യുദ്ധം രൂക്ഷമാകുന്നു, ഇറാന്റെ ഡ്രോണുകൾക്കും മിസൈലുകൾക്കുമെതിരായ പോരാട്ടം തുടരുകയാണെന്ന് യുഎഇ.
- ട്രംപിന് അന്ത്യശാസനവുമായി ഇറാൻ, ടെഹ്‌റാൻ യൂണിവേഴ്‌സിറ്റി ആക്രമണത്തെ അപലപിക്കണമെന്ന് ആവശ്യം
- ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധങ്ങൾ, യുഎസിലെ 50 നഗരങ്ങളിൽ 'നോ കിംഗ്സ്' റാലികൾ
- ഇറാഖി കുർദിഷ് നേതാവ് മസൂദ് ബർസാനിയുടെ വീടിന് സമീപം ഡ്രോൺ തകർത്തു.
- ഇറാൻ യുദ്ധം രൂക്ഷമാവുന്നു; 3,500-ലധികം യുഎസ് സൈനികർ മിഡിൽ ഈസ്റ്റിൽ
- കരീബിയൻ പ്രദേശത്തുള്ള ഹൈറ്റിയിൽ ഗുണ്ടാസംഘങ്ങൾ നടത്തിവരുന്ന ആക്രമണങ്ങൾ ക്രമാതീതമായി വർദ്ധിച്ചുവരുന്നു. 2026 മാർച്ച് 29 ഞായറാഴ്ച രാവിലെയുണ്ടായ ആക്രമണങ്ങളിൽ നിരവധിയാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അനേകം വീടുകൾ അഗ്നിക്കിരയായി. രാജ്യത്ത് ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരായി ക്യാമ്പുകളിൽ കഴിയുന്നു[9].
- അമേരിക്കയെ ലക്ഷ്യമിട്ട് പുത്തൻ മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ
ഇന്ത്യ
- നിതീഷ് കുമാർ നാളെ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം രാജിവയ്ക്കും
- ഗൾഫ് പ്രതിസന്ധിയിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി
- നടൻ വിജയ് പെരമ്പൂരിലും ട്രിച്ചി ഈസ്റ്റിലും മത്സരിക്കും
കേരളം
- എൽഡിഎഫും യുഡിഎഫും ഒരുമിച്ച് സംസ്ഥാനത്തെ കൊള്ളയടിച്ചുവെന്ന് പ്രധാനമന്ത്രി മോദി
2026 മാർച്ച് 30
[തിരുത്തുക]- നേപ്പാളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് വിലക്ക്.
- രണ്ട് ചൈനീസ് കപ്പലുകൾ ഇപ്പോൾ ഹോർമുസ് കടലിടുക്ക് കടന്നു
- കെപി ശർമ ഒലി, രമേഷ് ലേഖക് എന്നിവർക്ക് നേപ്പാൾ സുപ്രീം കോടതി ജാമ്യം നിഷേധിച്ചു
- ഹോർമുസ് തുറക്കാൻ ഇറാന് യുഎസിന്റെ അന്ത്യശാസനം
- എഫ്‍സിആർഎ ഭേദഗതി ആശങ്കാജനകമാണെന്ന് ഇന്ത്യൻ ഓർത്തഡോക്സ് സഭാധ്യക്ഷൻ
- പൊതു സംവാദത്തിനുള്ള വി ഡി സതീശൻ്റെ വെല്ലുവിളി സ്വീകരിച്ച് പിണറായി വിജയൻ.
- ലഷ്കർ ഭീകരൻ ഷബീർ അഹമ്മദ് ലോൺ ഡൽഹിയിൽ നിന്ന് അറസ്റ്റിലായി
- ബിജെപി അധ്യക്ഷൻ നിതിൻ നബിൻ എംഎൽഎ സ്ഥാനം രാജിവച്ചു
- ഇറാനിയൻ ആക്രമണം; ഇസ്രായേൽ കെമിക്കൽ പ്ലാൻ്റ് തകർന്നു, വാതക ചോർച്ചയ്ക്ക് സാധ്യത
- ഇറാൻ്റെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ പൂർണ്ണമായും തകർത്തെന്ന് ഡൊണാൾഡ് ട്രംപ്
- ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ഇറാന്റെ എണ്ണ ഏറ്റെടുക്കുമെന്നും ട്രംപ്
- സൈബർ തട്ടിപ്പുകൾക്കെതിരെ കേന്ദ്ര സർക്കാരിന്റെ ശക്തമായ നടപടി; 83,000-ത്തിലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്തു
- അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിൽ വീണ്ടും സംഘർഷം; ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
- യുഎസ്-ഇസ്രായേൽ നേതാക്കളുടെ വീടുകൾ ലക്ഷ്യം വെക്കുമെന്ന് ഇറാന്റെ നേരിട്ടുള്ള ഭീഷണി
- റഷ്യൻ എണ്ണ ടാങ്കർ ക്യൂബയിലേക്ക്; അമേരിക്ക അനുമതി നൽകിയേക്കും
- തെക്കൻ ലെബനനിൽ ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി നെതന്യാഹു ആദരാഞ്ജലി അർപ്പിച്ചു
- കുവൈറ്റിലെ പവർ, വാട്ടർ ഡിസാലിനേഷൻ പ്ലാന്റുകളിൽ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
- കേരളത്തിൽ തുടർഭരണം ഉറപ്പെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ
- രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഭരണഘടനാപരമായ നിബന്ധനകൾ പാലിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബിഹാർ ലജിസ്ലേറ്റീവ് കൗൺസിലിൽ (എംഎൽസി) നിന്ന് രാജിവച്ചു. മാർച്ച് 16ന് പാർലമെന്റിന്റെ ഉപരിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാർ, ഭരണഘടനയനുസരിച്ച് 14 ദിവസത്തിനുള്ളിൽ സംസ്ഥാന നിയമസഭയിലെ അംഗത്വം ഉപേക്ഷിക്കേണ്ടതുണ്ടായിരുന്നു.
2026 മാർച്ച് 31 ചൊവ്വാഴ്ച
[തിരുത്തുക]- ഒറാക്കിൾ 30,000 ജീവനക്കാരെ പിരിച്ചുവിട്ടു
- യുഎസ് ടെക് സ്ഥാപനങ്ങളെ ആക്രമിക്കുമെന്ന് ഇറാൻ
- യുഎസ് ആക്രമണം നടത്തിയാൽ ഇറാനെ പിന്തുണയ്ക്കാൻ റഷ്യൻ അനുകൂല സൈന്യം തയ്യാറാണെന്ന് സ്റ്റേറ്റ് മീഡിയ
- ദുബായ് തീരത്ത് പൂർണമായി ചരക്ക് കയറ്റിയ കുവൈറ്റ് എണ്ണ ടാങ്കർ ഇറാൻ ആക്രമിച്ചു
- ഹോർമുസിൽ ടോൾ പദ്ധതിക്ക് ഇറാൻ അംഗീകാരം നൽകി
- ഇറാൻ നേതാക്കൾ കൊല്ലപ്പെട്ടത് അമേരിക്കയെ തെറ്റിദ്ധരിപ്പിച്ചതിനാലെന്ന് വൈറ്റ് ഹൗസ്
- ഇറാൻ്റെ ഇസ്ഫഹാനിലെ ആണവ കേന്ദ്രം ബങ്കർ ബസ്റ്റർ ബോംബ് ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്
- അമേരിക്ക ഉടൻ ലക്ഷ്യം കാണുമെന്ന് മാർക്കോ റൂബിയോയുടെ അവകാശവാദം
- 'ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ സമയപരിധി നിശ്ചയിക്കുന്നില്ല', ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു
- ദുബായിൽ കുവൈറ്റ് എണ്ണക്കപ്പലിന് നേരെ ഇറാൻ ആക്രമണം; കടലിൽ എണ്ണ ചോർച്ചയ്ക്ക് സാധ്യത
- ഇസ്രയേൽ പൗരന്മാരെ കൊലപ്പെടുത്തുന്ന പലസ്തീൻകാരെ തൂക്കിലേറ്റുന്നതിനുള്ള വിവാദ നിയമം ഇസ്രയേൽ പാർലമെന്റ് പാസാക്കി. ‘ഇസ്രയേലിന്റെ നിലനിൽപിനെ ചോദ്യം ചെയ്യുന്ന’ കുറ്റകൃത്യങ്ങൾക്കു മാത്രമേ ഇതു ബാധകമാകൂ. ഈ പ്രത്യേക നിർവചനം മൂലം ഇസ്രയേലിലെ ജൂത പൗരന്മാർക്ക് ഈ ശിക്ഷ ലഭിക്കില്ലെന്നും ഇതു വംശീയ വിവേചനമാണെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
- അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലേഷ്യയിലെ മുൻ പ്രധാനമന്ത്രി നജീബ് റസാഖ്, സാമ്പത്തിക ക്രമക്കേടിന് 130 കോടി ഡോളർ (12,220 കോടിയോളം രൂപ) പിഴയടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.
- ദീർഘനാളുകളായി സംഘർഷങ്ങൾ തുടരുന്ന സുഡാനിൽ സ്ത്രീകൾ യുദ്ധത്തിന്റെ ഇരകളാകുന്നുവെന്നും, അവർക്കെതിരായ ലൈംഗിക ആക്രമണങ്ങൾ ഒരു യുദ്ധായുധമെന്ന രീതിയിൽ ഉപയോഗിക്കപ്പെടുന്നുവെന്നും "അതിർത്തികളില്ലാത്ത ഡോക്ടർമാർ" എന്ന സന്നദ്ധസംഘടന മാർച്ച് 31-ന് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി[10].
ഇന്ത്യ
- എഫ്.സി.ആർ.എ. നിയമ ഭേദഗതി ബില്ലിൽ ആശങ്ക അറിയിച്ച് ക്രൈസ്തവസഭകൾ
- ബിഹാറിലെ നളന്ദയിലെ ശീതള മാതാ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു
കേരളം
- നിയമസഭാ തിരഞ്ഞെടുപ്പ്: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഇന്ന് കേരളത്തിൽ പൊതു റാലിയിൽ സംസാരിക്കും
- യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ.
2026 മാർച്ചിലെ സംഭവവികാസങ്ങൾ
[തിരുത്തുക]
- ഇസ്രായേലും അമേരിക്കയും ഇറാനിൽ 2026 ഫെബ്രുവരി 28നു നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനിഈയും പ്രതിരോധമന്ത്രിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമടക്കം 40പേർ കൊല്ലപ്പെട്ടുവെന്നു മാർച്ച് 1നു ഇറാൻ സ്ഥിരീകരിച്ചു.
- കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി 2026 ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. പ്രധാനമന്ത്രി കാർണിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമായിരുന്നു ഇത്.
- ബൊളീവിയൻ വ്യോമസേനയുടെ ലോക്ക്ഹീഡ് സി-130 ഹെർക്കുലീസ് വിമാനം എൽ ആൾട്ടോയിലെ ഒരു റോഡിൽ ഇടിച്ചുകയറി 20-ലധികം പേർ മരിച്ചു.
- അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം അതിർത്തി കടന്നുള്ള ആക്രമണങ്ങൾ വർദ്ധിച്ചതോടെ രൂക്ഷമാകുന്നു.
- ബ്രസീലിലെ മിനാസ് ഗെറൈസിലെ സോണ ഡ മാട്ട മേഖലയിലെ വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 70 പേർ മരിക്കുകയും ആയിരക്കണക്കിന് പേർ കുടിയിറക്കപ്പെടുകയും ചെയ്തു.
- തുടരുന്നു:- റഷ്യൻ-ഉക്രേനിയൻ യുദ്ധം. സുഡാനീസ് ആഭ്യന്തരയുദ്ധം
- സമീപകാല മരണങ്ങൾ:- മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ഉണ്ണികൃഷ്ണൻ
അവലംബം
[തിരുത്തുക]- ↑ ദേശാഭിമാനി
- ↑ ദീപിക
- ↑ ന്യൂസ് 18
- ↑ ആംസ്റ്റർഡാമിൽ ജൂത സ്‌കൂളിൽ സ്ഫോടനം
- ↑ തീയണയട്ടെ, സംഭാഷണത്തിൻറെ പാതകൾ വീണ്ടും തുറക്കപ്പെടട്ടെ
- ↑ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീംകോടതി
- ↑ എൻഡിഎ സ്ഥാനാർഥികൾക്ക് ജയം
- ↑ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വഴിയൊരുക്കി ആർഎസ്പി, പിപി നേതാവായി ബാലേന്ദ്ര ഷായെ തിരഞ്ഞെടുത്തു
- ↑ ഹൈറ്റിയിൽ വൻ സായുധഗുണ്ടാസംഘങ്ങളുടെ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നു- വത്തിക്കാൻ ന്യൂസ്
- ↑ സുഡാനിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ആക്രമണങ്ങൾ യുദ്ധായുധമായി ഉപയോഗിക്കപ്പെടുന്നു- വത്തിക്കാൻ ന്യൂസ്