ഉള്ളടക്കത്തിലേക്ക് പോവുക

ഫലകം:2026/ഏപ്രിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2026 ഏപ്രിൽ വാർത്താ നാൾവഴി

[തിരുത്തുക]

2026 ഏപ്രിൽ 1

[തിരുത്തുക]

ലോകം

  • പൊതുഗതാഗതം ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത് ഓസ്ട്രേലിയ
  • ഹോർമുസ് സ്വതന്ത്രമാകുന്നതുവരെ ടെഹ്‌റാനിൽ ആക്രമണം തുടരുമെന്ന് ട്രംപ്
  • ഹോർമുസിൽ ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കുചേരുമെന്ന് യുഎഇ
  • ഇറാൻ ഡ്രോൺ ആക്രമണം; ബഹ്‌റൈനിലെ ആമസോൺ ഡാറ്റ സെൻ്ററിൻ്റെ പ്രവർത്തനങ്ങളെ ബാധിച്ചു
  • ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ നിലവിൽ യാതൊരു കരാറിൻറെയും ആവശ്യമില്ലെന്ന് ഡൊണാൾഡ് ട്രംപ്
  • പശ്ചിമേഷ്യൻ യുദ്ധം; ഇറാനിലെ ഷിയ പള്ളിക്ക് നേരെ ഇസ്രായേൽ ആക്രമണം, 3 മരണം
  • ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേലിൻറെ ശക്തമായ ബോംബാക്രമണം തുടരുന്നു. ബെയ്‌റൂട്ടിൽ ഹിസ്ബുള്ള കമാൻഡർ ഹാഷിം കൊല്ലപ്പെട്ടതായി ഇസ്രായേൽ. തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമസേനയുടെ ഡ്രോൺ വെടിവെച്ചിട്ട് ഹിസ്ബുള്ള.

ഇന്ത്യ

  • പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ((എഫ്സിആർഎ) ) ബിൽ തൽക്കാലത്തേക്ക് മാറ്റിവച്ചു.
  • 2026 ലെ സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് (റെഗുലേഷൻ) ബിൽ രാജ്യസഭ പാസാക്കി. സിഎപിഎഫ് നിയന്ത്രണ ബിൽ പ്രതിപക്ഷം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
  • ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി അമരാവതിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള ബില്ല് ലോക്‌സഭയിൽ പാസാക്കി. കോൺഗ്രസും ബിജെപിയും ടിഡിപിയും ബില്ലിന് പിന്തുണ അറിയിച്ചതോടെ ബില്ല് ശബ്‌ദവോട്ടിലൂടെ പാസാക്കി
  • പശ്ചിമ ബംഗാളിലെ മാൾഡയിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതിനെതിരെ പ്രതിഷേധിച്ചവർ മൂന്ന് വനിതാ ജഡ്ജിമാർ അടക്കം ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ ഉപരോധിച്ചു. സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്.ഐ.ആർ) ഭാഗമായി എത്തിയ ഇവരെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിൽ വൈകുന്നേരം 4 മണി മുതൽ മണിക്കൂറുകളോളം തടഞ്ഞുവെച്ച. മാൾഡയിലെ കാളിയാചക് 2 ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിൽ (B.D.O.) ബുധനാഴ്ച വൈകുന്നേരം 4 മണിയോടെയാണ് പ്രതിഷേധം ആരംഭിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്തതിനെതിരെ പ്രതിഷേധിച്ച ജനക്കൂട്ടം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും അത് നിഷേധിക്കപ്പെട്ടു. ഇതിനെത്തുടർന്ന് പ്രതിഷേധക്കാർ ഉദ്യോഗസ്ഥരെ ഘരാവോ ചെയ്യുകയായിരുന്നു. ഒമ്പത് മണിക്കൂറോളം നീണ്ട ഉപരോധത്തിനൊടുവിൽ രാത്രി വൈകി പോലീസ് സംഘം എത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിനിടെ പോലീസ് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടാവുകയും വാഹനങ്ങളുടെ ചില്ലുകൾ തകരുകയും ചെയ്തു.
  • പ്രീമിയം പെട്രോൾ വില വർദ്ധിപ്പിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷൻ
  • വാണിജ്യ പാചകവാതക സിലിണ്ടറിന് 195.5 രൂപ വർദ്ധിപ്പിച്ചു
  • ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു

തിരുത്തുക

2026 ഏപ്രിൽ 2
[തിരുത്തുക]
  • ആർട്ടെമിസ് 2 മിഷൻ വിക്ഷേപിച്ചു; ചന്ദ്രനെ വലംവെക്കാൻ 4 ബഹിരാകാശ സഞ്ചാരികൾ യാത്ര തിരിച്ചു. നാസയുടെ ചരിത്രദൗത്യമായ ആർട്ടെമിസ് 2 (Artemis II) വിക്ഷേപിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 4.30ഓടെയാണ് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ആർട്ടെമിസ് കുതിച്ചത്. നാലുപേരടങ്ങുന്ന സംഘവുമായാണ് ആർട്ടമിസ് II ചന്ദ്രനിലേക്ക് തിരിച്ചത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നീ നാസയുടെ ബഹിരാകാശയാത്രികരും കനേഡിയൻ സ്പേസ് ഏജൻസിയുടെ ബഹിരാകാശയാത്രികനായ ജെറമി ഹാൻസനുമാണ് യാത്രാ സംഘത്തിലുള്ളത്. ചന്ദ്രനിലേക്കുള്ള യാത്രയിൽ പങ്കാളിയാകുന്ന ആദ്യ വനിതയാണ് ക്രിസ്റ്റീന. പത്ത് ദിവസം നീണ്ട ദൗത്യത്തിൽ യാത്രികർ ചന്ദ്രനിൽ ഇറങ്ങില്ല, പകരം ജീവൻരക്ഷാ സംവിധാനങ്ങളടക്കം പരീക്ഷിക്കുന്നതിനായി ചന്ദ്രനെ വലംവെച്ച ശേഷം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങും.
  • ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സുഡാനിൽ അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) വ്യാഴാഴ്ച (ഏപ്രിൽ 2, 2026) ആശുപത്രിക്ക് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. വൈറ്റ് നൈൽ പ്രവിശ്യയിലെ അൽ-ജബലൈൻ ആശുപത്രിക്ക് നേരെയാണ് 2026 ഏപ്രിൽ 2 വ്യാഴാഴ്ച രണ്ട് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായത്. [1][2]
  • ഇറാനിലെ ഞങ്ങളുടെ ദൗത്യം പൂർത്തിയായിക്കഴിഞ്ഞുവെന്ന് ഡൊണാൾഡ് ട്രംപ്. തെറ്റായ പ്രവർത്തികൾക്ക് ഇറാന് ശിക്ഷ ലഭിച്ചുവെന്നും ഓപ്പറേഷൻ എപ്പിക് ഫ്യൂറി മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.
  • ഗൾഫ് രാജ്യങ്ങളിലെ യുഎസ് ബന്ധമുള്ള സ്റ്റീൽ, അലുമിനിയം പ്ലാന്റുകൾ ഇറാൻ ആക്രമിച്ചു.
  • ഇറാന്റെ പുതിയ ആക്രമണം; യു.എസ്. , ഇസ്രായേൽ കേന്ദ്രങ്ങൾക്ക് നേരെ സ്ട്രൈക്ക്.
  • യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ഇറാനിയൻ ഐ.ആർ.ജി.സി. പ്രത്യേക യൂണിറ്റിലെ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടു.
  • ഇറാന്റെ ചാർജ് ഡി അഫയേഴ്‌സിനെ അർജന്റീന രാജ്യത്ത് നിന്ന് പുറത്താക്കി.
  • ഹോർമുസിൽ നിന്ന് പുറപ്പെടുന്ന കപ്പലുകൾക്ക് ഉടൻ ഫീസ് ഈടാക്കുമെന്ന് ഇറാൻ മന്ത്രി
  • ഇറാനിൽ യുഎസ്-ഇസ്രായേൽ ആക്രമണം: ബി1 പാലം തകർന്നു, നിരവധി മേഖലകളിൽ വൈദ്യുതി തടസ്സം.'അധികം വൈകും മുമ്പ് ഡീലുണ്ടാക്കൂ'; ബി 1 പാലം തകർത്തതിന് പിന്നാലെ ഭീഷണിയുമായി ട്രംപ്
  • ഹോർമുസ് വീണ്ടും തുറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇന്ത്യയെ ക്ഷണിച്ച് യു.കെ.
  • ഹോർമുസ് വഴി ടാങ്കറുകൾക്ക് നാവികസേന അകമ്പടി സേവിക്കുകയാണെന്ന് രാജ്‌നാഥ് സിംഗ്
  • ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ ഉപനേതാവ് സ്ഥാനത്ത് നിന്ന് രാഘവ് ഛദ്ദയെ നീക്കി
  • വനിതാ സംവരണ ബില്ലിന് തീയതി നിശ്ചയിച്ച് സർക്കാർ; പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നീട്ടി.പാർലമെന്റ് ഏപ്രിൽ 16 ന് വീണ്ടും സമ്മേളനം ആരംഭിക്കും. ഏപ്രിൽ 17 നും നടപടികൾ തുടരും. ഈ മൂന്ന് പാർലമെന്റ് സമ്മേളനങ്ങളിലും, വനിതാ സംവരണം നടപ്പിലാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ സർക്കാർ പാസാക്കും. തിരഞ്ഞെടുപ്പ് കാലത്തെ ഈ നീക്കം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കോൺഗ്രസ് ചീഫ് വിപ്പ് ജയറാം രമേശ്.
  • നിതീഷ് കുമാർ ഏപ്രിൽ 10 ന് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാറിന് ഇസഡ്-പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കും; ബീഹാർ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു
  • പശ്ചിമ ബംഗാളിലെ മാൾഡയിൽ വോട്ടർ പട്ടിക പുതുക്കൽ നടപടികൾക്കെത്തിയ ഉദ്യോഗസ്ഥരെ ഏപ്രിൽ1നു തടഞ്ഞുവെച്ച സംഭവത്തിൽ സംസ്ഥാന സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. മാൾഡ സംഭവം ബംഗാളിന്റെ പ്രശസ്തിക്ക് കളങ്കം സംഭവിച്ചുവെന്ന് മമത.
  • എൽ.ഡി.എഫിന്റെയും യുഡിഎഫിന്റെയും വർഷങ്ങളായി തുടരുന്ന ദുർഭരണം കേരളത്തെ പിന്നോട്ടടിച്ചു': മോദിയുടെ എക്സ് പോസ്റ്റ്
  • എൽ.ഡി.എഫിന്റെ പ്രകടന പത്രിക മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു
  • യുഡിഎഫിൻ്റെ പ്രകടന പത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഢി പ്രകാശനം ചെയ്തു

മരണം- ക്രാസ്തവ ഭക്തിഗാന രചയിതാവ് ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു തിരുത്തുക

2026 ഏപ്രിൽ 3
[തിരുത്തുക]

ലോകം

  • കുളമ്പുരോഗം വ്യപാച്ചതോടെ ചൈന അതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കി
  • യു.എസ്.കരസേനാ മേധാവി റാൻഡി ജോർജിനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ട് യുഎസ് പ്രതിരോധ സെക്രട്ടറി
  • ബോംബിട്ടു നാഗരികതകളെ നശിപ്പിക്കാനാവില്ല; ട്രംപിന് മറുപടിയുമായി ഇറാൻ പ്രസിഡന്റ് പെസഷ്കിയാൻ. സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിലൂടെ, യുദ്ധത്തിലെ പരാജയത്തിൻറെ സൂചനയാണ് യുഎസ് നൽകുന്നതെന്ന് ഇറാൻ. ഇറാനിലെ ഏറ്റവും വലിയ പാലത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 8 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു , 95 പേർക്ക് പരിക്കേറ്റിരുന്നു.
  • ടെഹ്‌റാനുമായുള്ള ചർച്ച പരാജയപ്പെട്ടാൽ ഇറാനിലെ വൈദ്യുത നിലയങ്ങളെ ലക്ഷ്യമിടുമെന്ന് ട്രംപ് 
  • വടക്കൻ ഇസ്രായേലി നഗരമായ ഹൈഫയിൽ ഇറാനിയൻ മിസൈൽ ആക്രമണം.
  • എഫ്-35 ജെറ്റ് തകർത്തതായി ഇറാൻ അവകാശപ്പെടുന്നു.
  • ബഹ്‌റൈനിൽ സ്ഫോടനം; സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിൽ
  • ആഗോള എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ ഇന്ധന വില 55% വരെ വർദ്ധിപ്പിച്ചു. ഡീസൽ ലിറ്ററിന് 520.35 രൂപയായി
  • ഒരു ദിവസം ഭൂമിയെ ഭ്രമണം ചെയ്തതിനുശേഷം നാസയുടെ ആർട്ടെമിസ് II പേടകം സഞ്ചാരപഥം മാറ്റി ചന്ദ്രഭ്രമണപഥത്തിലേക്കുള്ള യാത്ര ആരംഭിച്ചു. ഇന്ത്യൻ സമയം 2026 ഏപ്രിൽ 3 വെള്ളിയാഴ്ച പുലർച്ചെ 5:19-നായിരുന്നു നിർണായകമായ എൻജിൻ ജ്വലനം. പേടകത്തിന്റെ പ്രധാന എൻജിൻ അഞ്ചു മിനിറ്റും 50 സെക്കൻഡും ജ്വലിപ്പിച്ച് 'ട്രാൻസ്‌ ലൂണാർ ഇൻജക്ഷൻ' (TLI) എന്ന സുപ്രധാന പ്രക്രിയ പൂർത്തിയാക്കി.
  • അഫ്ഗാനിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ജമ്മു കശ്മീർ, ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങളിൽ ഭൂചലനം
  • മിഡിൽ ഈസ്റ്റ് യുദ്ധം: റഷ്യൻ പ്രസിഡന്റ് പുടിൻ തുർക്കി പ്രസിഡന്റ് എർദോഗനുമായി ഫോണിൽ സംസാരിച്ചു
  • ഇറാനിൽ നിന്നും ഫൈറ്റർ പൈലറ്റിനെ യുഎസ് രക്ഷപ്പെടുത്തി, മറ്റൊരാൾക്കായി തിരച്ചിൽ. അമേരിക്കൻ വിമാനങ്ങൾ വെടിവച്ചിട്ടത് ഇറാനുമായുള്ള ചർച്ചകളെ ബാധിക്കില്ലെന്ന് ട്രംപ്

ഇന്ത്യ

  • എഎപിയിലെ നേതൃമാറ്റം: എന്റെ മൗനത്തെ പരാജയമായി തെറ്റിദ്ധരിക്കരുതെന്ന് രാഘവ് ഛദ്ദ. രാഘവ് ഛദ്ദയ്ക്കെതിരെ ആം ആദ്മി പാർട്ടി രംഗത്ത്. 
  • സ്വർണ്ണവിലയിൽ വൻ ചാഞ്ചാട്ടം; പവന് 1440 രൂപ വർദ്ധിച്ചു


തിരുത്തുക

2026 ഏപ്രിൽ 4 ശനി

[തിരുത്തുക]

ലോകം

  • ഡമാസ്കസിലെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെ യുഎഇ ശക്തമായി എതിർക്കുന്നു, അത് ലജ്ജാകരമാണെന്ന് പറയുന്നു
  • നരകം പെയ്തിറങ്ങും'; ഹോർമുസ് തുറക്കാൻ ഇറാനെ ഭീഷണിപ്പെടുത്തി ട്രംപ്
  • അവശ്യവസ്തുക്കൾ വഹിക്കുന്ന കപ്പലുകൾക്ക് ഹോർമുസ് കടക്കാൻ ഇറാൻ അനുമതി
  • പാകിസ്ഥാനോട് കടം തിരിച്ച് ചോദിച്ച് യു.എ.ഇ.; നൽകാനുള്ളത് 3.25 ലക്ഷം കോടി!
  • യുദ്ധം 40 ദിവസത്തിൽ കൂടുതൽ നീണ്ടുനിന്നാൽ ഭക്ഷ്യവില കുതിയ്ക്കുമെന്ന് മുന്നറിയിപ്പ്
  • ഇറാനിലെ ബുഷെഹറിൽ വൻ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു
  • ഇറാൻ രണ്ട് പേരെ വധശിക്ഷയ്ക്ക് വിധിച്ചു
  • കാനഡയിലെ കാർ ഷോറൂമിൽ വെടിവയ്പ്പ്; ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം
  • ഇറാനിലെ പാലത്തിന് നേരെയുണ്ടായ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു
  • അഫ്ഗാനിസ്ഥാനിലുണ്ടായ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ വീട് തകർന്ന് എട്ട് മരണം
  • വാഷിംഗ്ടണിന്റെ യഥാർത്ഥ മുഖം ലോകം കാണട്ടെ'; അമേരിക്കയ്ക്കെതിരെ ഇറാൻ പ്രസിഡന്റ്
  • ഇറാനിലെ പാലത്തിന് നേരെയുണ്ടായ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു
  • പേർഷ്യൻ ഗൾഫ് മേഖലയിൽ രണ്ടാമത്തെ യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ രക്ഷപ്പെടുത്തി

ഇന്ത്യ

  • ഇറാനിൽ നിന്ന് അർമേനിയ വഴി 345 മത്സ്യത്തൊഴിലാളികൾ ചെന്നൈയിലെത്തി
  • ഏപ്രിൽ 7നു പരിഗണിയ്ക്കുന്ന ശബരിമല യുവതീപ്രവേശനം സംബന്ധിച്ച കേസിൽ സുപ്രീം കോടതി 9 അംഗ ഭരണഘടനാ ബഞ്ച് രൂപവൽക്കരിച്ചു.

കേരളം

തിരുത്തുക

2026 ഏപ്രിൽ 5

[തിരുത്തുക]

ലോകം

  • ബ്രിഡ്ജ്, പവർ പ്ലാന്റ് ഡേ; ചൊവ്വാഴ്ച കനത്ത ആക്രമണമെന്ന് ഡോണൾഡ് ട്രംപ്
  • നേപ്പാൾ ആഴ്ചയിൽ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു
  • എഫ്-15 തകന്ന് കാണാതായ പൈലറ്റിനെ ഇറാനിൽ നിന്ന് അമേരിക്ക രക്ഷപെടുത്തിയതായി ഡോണൾഡ് ട്രംപ് ; വിമാനം വെടിവെച്ചിട്ടത് ഇറാൻ എന്ന് സ്ഥിരീകരണം.
  • ബഹ്റൈനിൽ ബാപ്‌കോ ഓയിൽ റിഫൈനറിക്ക് നേരെ ആക്രമണം; വൻ തീപിടുത്തം ഇറാന്റെ ആക്രമണത്തിൽ തീപിടിത്തമുണ്ടായതായി സ്ഥിരീകരിച്ച് ബഹ്‌റൈനിലെ ബാപ്കോ എനർജീസ്
  • കുവൈറ്റ് പവർ പ്ലാൻറിൽ ഇറാനിയൻ ഡ്രോൺ ആക്രമണം; രണ്ട് യൂണിറ്റുകൾ അടച്ചുപൂട്ടി. കുവൈത്ത് സർക്കാർ ഓഫീസിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം; കനത്ത നാശനഷ്ടം
  • ഇറാനിലെ മഹ്‌ഷഹർ പെട്രോകെമിക്കൽ സോണിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് മരണം
  • ഐഡിഎഫ് പ്രവർത്തനത്തിലെ പിഴവ്: സംശയിക്കപ്പെടുന്നയാളാണെന്ന് തെറ്റിദ്ധരിച്ച് സൈനികനെ വെടിവച്ചു കൊന്നു
  • ഇറ്റലിയിൽ ഇന്ധനക്ഷാമം; 4 വിമാനത്താവളങ്ങളിൽ റീഫ്യൂലിംഗിന് നിയന്ത്രണം. ഇറ്റലിയുടെ ഊർജ്ജ ആവശ്യങ്ങൾക്കായി ജോർജിയ മെലോണി ഗൾഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

ഇന്ത്യ

കേരളം

  • തിരഞ്ഞെടുപ്പ് പ്രാരണത്തിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെ ഇന്ന് കേരളത്തിൽ
  • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ

തിരുത്തുക

2026 ഏപ്രിൽ 6 തിങ്കളാഴ്ച

[തിരുത്തുക]
  • യുദ്ധം വളരെ വേഗം അവസാനിക്കുമെന്ന് ഡൊണാൾഡ് ട്രംപ്
  • ഇറാൻ യുദ്ധം നിർത്താൻ അവസാന ശ്രമം; 45 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശവുമായി മധ്യസ്ഥർ.
  • പാകിസ്ഥാൻ വഴിയുള്ള യുഎസ് താൽക്കാലിക വെടിനിർത്തൽ പദ്ധതി ഇറാൻ നിരസിച്ചു
  • താൽക്കാലിക വെടിനിർത്തലിനായി ഹോർമുസ് വീണ്ടും തുറക്കില്ലെന്ന് ടെഹ്‌റാൻ
  • ഹോർമുസ് കടലിടുക്ക് ഇനി അമേരിക്കയ്ക്കും ഇസ്രായേലിനും പഴയതുപോലെ ആയിരിക്കില്ലെന്ന് ഐആർജിസി
  • തെഹ്‌റാൻ സൗത്ത്-ഈസ്റ്റിൽ വൻ ആക്രമണം; ജനവാസ മേഖലയിൽ 13 മരണം
  • ഇറാനിൽ യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി ഉയർന്നു
  • ഇറാൻ്റെ തെക്കൻ മേഖലകളിൽ ആക്രമണം; 6 കുട്ടികൾ കൊല്ലപ്പെട്ടു, 17 പേർക്ക് പരിക്ക്
  • അമേരിക്കയിൽ വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്
  • റഷ്യൻ നിയന്ത്രണത്തിലുള്ള ബിലോറിചെൻസ്ക കൽക്കരി ഖനി ആക്രമിച്ച് ഉക്രെയ്ൻ

ഇന്ത്യ

  • സിഇസി ഗ്യാനേഷ് കുമാറിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെൻ്റ് പ്രമേയം രാജ്യസഭാ ചെയർമാൻ തള്ളി
  • ബംഗാൾ വോട്ടർ പട്ടിക പുതുക്കുന്നതിന് ഒരു ദിവസത്തെ സമയപരിധി സുപ്രീം കോടതി നിശ്ചയിച്ചു
  • എൻ‌സി‌പി നേതാവിന്റെ കൊലപാതക കേസിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയുടെ മകന് ജീവപര്യന്തം
  • 2020ലെ കസ്റ്റഡി മരണങ്ങളിൽ തമിഴ്നാട്ടിലെ 9 പോലീസുകാർക്ക് വധശിക്ഷ
  • ബിജെപിയിൽ ചേർന്നതിന് ദിവസങ്ങൾക്ക് ശേഷം ടെന്നീസ് കളിക്കാരൻ ലിയാണ്ടർ പേസിന് എക്സ്-കാറ്റഗറി സുരക്ഷ ലഭിച്ചു
  • അരുണാചൽ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി.

കേരളം

തിരുത്തുക

2026 ഏപ്രിൽ 7 ചൊവ്വാഴ്ച

[തിരുത്തുക]

ലോകം

  • ഇറാൻ, അമേരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങൾ എത്തിച്ചേർന്ന കരാറിലെത്തിയതിന്റെ ഭാഗമായി രണ്ടാഴ്ചത്തേക്ക് മദ്ധ്യപൂർവ്വദേശങ്ങളിൽ ഏപ്രിൽ 7 ചൊവ്വാഴ്ച വൈകുന്നേരം വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടു. “ഇറാൻ സംസ്കാരത്തെ” നശിപ്പിക്കുമെന്ന തന്റെ ഭീഷണി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏപ്രിൽ 7 ചൊവ്വാഴ്ച പിൻവലിച്ചിരുന്നു.
  • ഹോർമുസ് തുറക്കാൻ യുഎന്നിൽ വന്ന പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു
  • ഇറാൻ നടത്തിയ ആക്രമണങ്ങളെ പാകിസ്ഥാൻ അപലപിച്ചു; സൗദിയ്‌ക്കൊപ്പമെന്ന്
  • "ഒരു നാഗരികത ഇന്ന് രാത്രി അവസാനിക്കും..." ഇറാനെതിരെ ട്രംപിന്റെ ഏറ്റവും വലിയ ഭീഷണി. ഇറാന്റെ വൈദ്യുത നിലയങ്ങൾക്കും പാലങ്ങൾക്കും നേരെ ആക്രമണം നടത്തുമെന്ന യു.എസ്. നിലപാടിൽ യു.എൻ. ആശങ്ക അറിയിച്ചു. വൈദ്യുത നിലയങ്ങളെ സംരക്ഷിക്കാൻ ഇറാനികൾ മനുഷ്യച്ചങ്ങല തീർത്തു.
  • ഇറാൻ ജനത ട്രെയിനുകളിൽ നിന്നും റെയിൽവേ ലൈനുകളിൽ നിന്നും വിട്ടുനിൽക്കണമെന്ന് ഇസ്രായേൽ സൈന്യം.
  • ഇറാനിലെ ഖാർഗ് ദ്വീപിൽ നിരവധി ആക്രമണം
  • കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേലിനെതിരെ 60 ലധികം സൈനിക ആക്രമണങ്ങൾ നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു.
  • തെക്കൻ ഇസ്രായേലിൽ ഇറാന്റെ മിസൈൽ ആക്രമണം നടത്തി
  • കടം തിരിച്ചടയ്ക്കണമെന്ന യു.എ.ഇ.യുടെ ആവശ്യത്തെ പരിഹസിച്ച് പാക് സെനറ്റർ മുഷാഹിദ് ഹുസൈൻ
  • ഇറാൻ യുദ്ധത്തിൽ സഹകരിക്കാത്തതിന് ട്രംപ് നാറ്റോ രാജ്യങ്ങളെ വിമർശിച്ചു
  • മിഡിൽ ഈസ്റ്റിൽ അമേരിക്ക നേരിടുന്നത് അപമാനവും പേരുദോഷവുമെന്ന് ഇറാൻ
  • ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാൻ ഇന്ന് ഇന്ത്യയിലെത്തി.

ഇന്ത്യ

  • മണിപ്പൂരിൽ മാരകമായ സ്ഫോടനത്തെത്തുടർന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടു; കർഫ്യൂ ഏർപ്പെടുത്തി. മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനവും കർഫ്യൂവും .സംഘർഷാവസ്ഥയിലേക്ക്. മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ റോക്കറ്റ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു.
  • ബംഗാൾ എസ്.ഐ.ആർ: 2.7 ദശലക്ഷത്തിലധികം വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി
  • പഞ്ചാബിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട നവജ്യോത് കൗർ സിദ്ധു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.

കേരളം

  • ശബരിമല യുവതീ പ്രവേശന വിധി; സുപ്രീം കോടതിയിൽ വാദം തുടങ്ങി
  • കേരളത്തെ തകർത്ത പ്രളയം മനുഷ്യ നിർമിതമായിരുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ
  • നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് പരസ്യ പ്രചരണം അവസാനിച്ചു

തിരുത്തുക

2026 ഏപ്രിൽ 8 ബുധനാഴ്ച

[തിരുത്തുക]

ലോകം

  • ഇറാൻ-അമേരിക്ക വെടിനിർത്തൽ പ്രഖ്യാപിച്ചു; ഔദ്യോഗിക പ്രഖ്യാപനവുമായി ട്രംപ്. വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ടെഹ്‌റാനിലെ തെരുവുകളിൽ തടിച്ചുകൂടി ജനക്കൂട്ടം. 'ഞങ്ങൾ യുദ്ധം ജയിച്ചു'; ഇറാനുമായുള്ള വെടിനിർത്തലിന് പിന്നാലെ ട്രംപ്. വെടിനിർത്തൽ നടപ്പിലായതോടെ അസംസ്‌കൃത എണ്ണവിലയിൽ ഇടിവ്.
  • ട്രംപിന്റെ തീരുമാനമനുസരിച്ച് ഇറാനെതിരെയുള്ള ആക്രമണങ്ങൾ രണ്ടാഴ്ചത്തേക്ക് നിറുത്തിവയ്ക്കുന്നുവെന്ന് 2026 ഏപ്രിൽ 8 ബുധനാഴ്ച രാവിലെ നടത്തിയ ഒരു പ്രഖ്യാപനത്തിലൂടെ അറിയിച്ച ഇസ്രായേൽ പ്രധാനമന്ത്രി എന്നാൽ, ലെബാനോൻ ഈ ഒഴിവിൽപ്പെടില്ലെന്ന് വ്യക്തമാക്കി. പുതിയ പ്രതിസന്ധി ഉടലെടുത്തതിന് ശേഷം നാളിതുവരെ 1.500 പേരെങ്കിലും ലെബനനിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
  • വെടിനിർത്തലിനിടെയും ഇറാനിൽ ഇസ്രായേൽ ആക്രമണം തുടരുന്നു. 'ഇസ്രായേൽ ആക്രമിച്ചാൽ അമേരിക്കയോടും പ്രതികാരം ചെയ്യുമെന്നു ഇറാന്റെ മുന്നറിയിപ്പു്.
  • വെടിനിർത്തലിനിടെ ഇറാന്റെ എണ്ണശുദ്ധീകരണശാലയ്ക്ക് നേരെ മിസൈൽ ആക്രമണം
  • വെടിനിർത്തൽ കാറ്റിൽ പറത്തി യുഎഇ, കുവൈറ്റ്, ലെബനൻ പ്രദേശങ്ങളിൽ മിസൈൽ പതിച്ചു
  • യുഎസ്-ഇറാൻ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ.ഇറാനിൽ നിന്ന് പുറത്തുകടക്കാൻ ഇന്ത്യ പൗരന്മാർക്ക് മുന്നറിയിപ്പ്.
  • ലെബനനിലെ ടയറിൽ ഇസ്രായേൽ ആക്രമണം; ആംബുലൻസിന് നേരെയും മിസൈൽ വർഷം. ലെബനനിൽ ഇസ്രായേൽ ആക്രമണങ്ങളിൽ 89 പേർ കൊല്ലപ്പെടുകയും 700 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
  • ഇറാനിയൻ ഡ്രോണുകൾ പവർ സ്റ്റേഷനുകളെയും എണ്ണ ടാങ്കറുകളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി കുവൈറ്റ് ആരോപിച്ചു.
  • ഹോർമുസ് കടന്നുപോകുന്ന സൗദി അറേബ്യയുടെ എണ്ണ പൈപ്പ്‌ലൈന് നേരെ ഇറാൻ ആക്രമണം
  • ഹോർമുസ് കടലിടുക്ക് കടക്കുന്ന ടാങ്കറുകൾക്ക് ഇറാൻ നാവികസേനയുടെ കർശന നിർദ്ദേശം
  • ഹോർമുസ് കടക്കാൻ ടാങ്കറുകൾക്ക് ബാരലിന് 1 ഡോളർ ക്രിപ്‌റ്റോ ടോൾ ചുമത്താൻ ഇറാൻ
  • ഇറാന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്ക് 50% തീരുവ ചുമത്തുമെന്ന് ട്രംപ്
  • ഇറാനുമായി താരിഫ്, ഉപരോധ ഇളവുകൾ സംബന്ധിച്ച് ചർച്ച ചെയ്യുമെന്ന് ട്രംപ്
  • ‌ഇസ്ലാമാബാദിൽ ഇറാനിയൻ സ്പീക്കർ ഖാലിബാഫ് യുഎസ് വൈസ് പ്രസിഡന്റ് വാൻസുമായി കൂടിക്കാഴ്ച നടത്തും

ഇന്ത്യ

  • വീട്ടിലിരുന്ന് ബീഫ് കഴിക്കാമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

കേരളം

  • പ്രളയത്തേക്കാൾ സർക്കാരിന് പ്രധാന്യം കരിമണലിൽ ആണെന്ന് മാത്യു കുഴൽനാടൻ.
  • 2018ലെ പ്രളയം എൽഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നു എൽ.ഡി.എഫ്. ഡാമുകളിലെ ജലനിരപ്പ് ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിൽ സർക്കാരിന് വലിയ വീഴ്ചയുണ്ടായതാണ് പ്രളയത്തിന് കാരണമെന്നായിരുന്നു കുഴൽനാടന്റെ വാദം. എന്നാൽ ഇവ തെറ്റാണെന്ന് കേന്ദ്ര ജല കമീഷന്റെ 2018 പ്രളയ റിപ്പോർട്ട് തെളിയിക്കുന്നുവെന്നു വിശദീകരണം [3].
  • പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം ഉയർത്തി കോൺഗ്രസ്.

മരണം

മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രിയും കോൺഗ്രസ് നേതാവുമായ മൊ​​​ഹ്‌​​​സി​​​ന കി​​​ദ്വാ​​​യി അന്തരിച്ചു. തിരുത്തുക

2026 ഏപ്രിൽ 9 വ്യാഴാഴ്ച

[തിരുത്തുക]
  • ലെബനനിനെതിരായ ഇസ്രായേൽ ആക്രമണത്തെ റഷ്യ വിമർശിച്ചു, 'ചർച്ചകൾ പാളം തെറ്റിയേക്കാം'
  • ലെബനനുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് നെതന്യാഹു
  • ബെയ്റൂട്ട് ആക്രമണത്തിൽ ഹിസ്ബുള്ള മേധാവിയുടെ അനന്തരവൻ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ
  • വെടിനിർത്തൽ ലംഘനത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ
  • യുഎസുമായുള്ള യുദ്ധത്തിൽ ഇറാൻ സൈന്യത്തെ പിന്തുണച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി ചൈന
  • ചർച്ചകൾ പരാജയപ്പെട്ടാൽ, ഒരു നീണ്ട യുദ്ധത്തിന് ഞങ്ങൾ തയ്യാറാണെന്ന് ഇറാൻ
  • ബെയ്റൂട്ടിലെ ആക്രമണത്തിൽ ഹിസ്ബുള്ള മേധാവിയുടെ അനന്തരവൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ
  • ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഗൾഫ് സന്ദർശനത്തിനായി അബുദാബിയിലെത്തി
  • ഹോർമുസിൽ പുതിയ മാപ്പ് പുറത്തുവിട്ട് ഇറാൻ
  • ലെബനനിലെ ഇസ്രായേലിന്റെ ഭീകരമായ ആക്രമണത്തെ അപലപിച്ച് ഫ്രാൻസ്
  • അന്തിമ കരാറിലെത്തുന്നതുവരെ US സൈനിക ആസ്തികൾ ഇറാനിലും പരിസരത്തും തുടരുമെന്ന് ട്രംപ്
  • ചർച്ചകൾക്ക് മുൻപ് വെടിനിർത്തൽ കരാറിലെ മൂന്ന് വ്യവസ്ഥകൾ ലംഘിക്കപ്പെട്ടുവെന്ന് ഇറാൻ
  • മിഡിൽ ഈസ്റ്റ് വെടിനിർത്തലിൽ ലെബനനെ ഉൾപ്പെടുത്തണമെന്ന് ഓസ്‌ട്രേലിയ
  • ലെബനനിൽ ഇസ്രായേൽ ആക്രമണം ശക്തം; 250 പേർ കൊല്ലപ്പെട്ടു
  • നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി ജയിൽ മോചിതനായി

ഇന്ത്യ

  • കേരളം, അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ്
  • ബിഹാർ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സ്ഥാനമേൽക്കും
  • മണിപ്പൂരിൽ പ്രതിഷേധം അക്രമാസക്തം
  • നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് സംവരണം നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് പ്രധാനമന്ത്രി
  • അസം: തിരഞ്ഞെടുപ്പ് അക്രമത്തിൽ 30 ഓളം പേർക്ക് പരിക്ക്, ഏഴ് പേർ അറസ്റ്റിൽ

കേരളം

  • കേരള നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി അവസാനിച്ചു, 78 ശതമാനത്തിലധികം പോളിംഗ്

തിരുത്തുക

2026 ഏപ്രിൽ 10

[തിരുത്തുക]

ലോകം

  • ദക്ഷിണ ലെബാനോനിലെ അൽ-ഷഹാബിയ നഗരത്തിൽ ഇസ്രായേൽ വ്യോമസേനയുടെ കനത്ത ആക്രമണം.
  • ടെഹ്‌റാനിൽ വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുൻ ഇറാൻ വിദേശകാര്യ മന്ത്രി കമാൽ ഖറാസി അന്തരിച്ചു.
  • ലെബനൻ വെടിനിർത്തൽ, തടഞ്ഞ സ്വത്തുക്കൾ വിട്ടുകിട്ടണം; ചർച്ചയ്ക്ക് എത്താൻ നിബന്ധനയുമായി ഇറാൻ.
  • ഹോർമുസ് കടലിടുക്കിലെ ഇറാൻ നടപടികൾ അപമാനം; ടോൾ ഈടാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ്
  • ഓർത്തഡോക്സ് ഈസ്റ്റർ പ്രമാണിച്ച് പുടിൻ രണ്ട് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു.
  • റൂബി ഠാക്കൂർ നേപ്പാൾ പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഡെപ്യൂട്ടി സ്പീക്കറായി.

ഇന്ത്യ

പാർലമെൻറിൽ ഇംപീച്ച്മെൻറ് നടപടികൾ നടക്കുന്നതിനിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു. രാജ്യസഭാ എംപിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു.

കേരളം

ക്രൈസ്തവ സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ, തിരിച്ചും നിലപാട് മാറ്റേണ്ടി വരുമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്.

തിരുത്തുക

2026 ഏപ്രിൽ 11

[തിരുത്തുക]
  • പത്ത് ദിവസത്തെ ചരിത്രപരമായ ചന്ദ്രയാത്രയ്ക്ക് ശേഷം നാസയുടെ ആർട്ടെമിസ് 2 ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ തിരിച്ചിറങ്ങി. 2026 ഏപ്രിൽ 11പുലർച്ചെ ഇന്ത്യൻ സമയം ഏകദേശം 5.37 ഓടെ ഓറിയോൺ പേടകം പസഫിക് സമുദ്രത്തിൽ സാൻ ഡിയാഗോ തീരത്തിന് സമീപം സമുദ്രത്തിൽ പതിച്ചു

തിരുത്തുക

2026 ഏപ്രിൽ 12 ഞായറാഴ്ച

[തിരുത്തുക]
  • ഹംഗറിയിൽ ദേശീയ അസംബ്ലിയിലെ 199 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി പാർലമെന്ററി തിരഞ്ഞെടുപ്പ് നടന്നു. 1990 ന് ശേഷമുള്ള പത്താമത്തെ പാർലമെന്ററി തിരഞ്ഞെടുപ്പായിരുന്നു. 2002 ന് ശേഷം ആദ്യമായി റെക്കോർഡ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തി.
  • ബെനിൻ രാജ്യത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പുനടന്നു.
  • പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

തിരുത്തുക

2026 ഏപ്രിൽ 13

[തിരുത്തുക]
  • 2026 ഏപ്രിൽ 12 ന് നടന്ന ഹംഗറിയിലെ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിൽ മുൻ ഫിഡെസ് അംഗവും എംഇപിയുമായ പീറ്റർ മാഗ്യാറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ടിസ്സ പാർട്ടി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു, പ്രധാനമന്ത്രി വിക്ടർ ഓർബന്റെ നിലവിലുള്ള ഫിഡെസ്–കെഡിഎൻപി സർക്കാരിനെ പരാജയപ്പെടുത്തി, 16 വർഷത്തെ ഓർബൻ യുഗത്തിന് അവസാനമായി.
  • 2026 ഏപ്രിൽ 12 ഞായറാഴ്ച നടന്ന ബെനിൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 94.05 ശതമാനം വോട്ടുകൾ നേടി റൊമുവാൾഡ് വഡാഗ്നി വിജയിച്ചതായി ഓട്ടോണമസ് നാഷണൽ ഇലക്ടറൽ കമ്മീഷൻ 2026 ഏപ്രിൽ 13 തിങ്കളാഴ്ച പുറത്തിറക്കിയ പ്രാഥമിക ഫലങ്ങൾ വ്യക്തമാക്കി.പ്രസിഡന്റ് പാട്രിസ് ടാലണിന്റെ ഒരു ദശാബ്ദക്കാലത്തെ അധികാരത്തിനുശേഷം അദ്ദേഹം അഭിഷിക്ത പിൻഗാമിയാകുമെന്ന പ്രതീക്ഷ നിറവേറ്റിയതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു[4].

തിരുത്തുക

2026 ഏപ്രിൽ 14

[തിരുത്തുക]

ലോകം

  • അമേരിക്കൻ ഉപരോധം നിലനില്ക്കവെ ഹോർമുസ് കടലിടുക്കു കടന്ന് ചൈനീസ് കപ്പൽ
  • ഹംഗറിയിലെ തിരഞ്ഞെടുപ്പുഫലത്തിൽ അമേരിക്കൻ ഉപരാഷ്ട്രപതി ജെ.ഡി. വാൻസ് പ്രതികരിച്ചു ; അടുത്ത പ്രധാനമന്ത്രിക്കൊപ്പം ചേർന്ന് പ്രവർത്തിക്കും.
  • ഏഷ്യയിലെ അതിസമ്പന്നരിൽ അംബാനി കുടുംബം വീണ്ടും ഒന്നാമത്.

ഇന്ത്യ

  • രാജ്യത്തെ പാർലമെന്ററി പ്രാതിനിധ്യത്തിൽ സമൂല മാറ്റങ്ങൾ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന്റെ കരട് 2026 ഏപ്രിൽ 14നുഎംപിമാർക്ക് വിതരണം ചെയ്തു. പുതിയ നിർദ്ദേശപ്രകാരം ലോക്സഭയിലെ അംഗസംഖ്യ 850 ആയി വർധിക്കും. സംസ്ഥാനങ്ങളിൽ നിന്നുള്ള സീറ്റുകൾ 815 ആയും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള സീറ്റുകൾ 35 ആയുമാണ് വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. സ്ത്രീ സംവരണ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെടുത്തിയാണ് ഈ നീക്കം. ഭരണഘടനയുടെ അനുച്ഛേദം 81-ൽ (Article 81) മാറ്റം വരുത്തിക്കൊണ്ട് ലോക്സഭയുടെ ഘടന തന്നെ പുനർനിർമിക്കാനാണ് ഈ ബില്ല് ലക്ഷ്യമിടുന്നത് [5].
  • ഛത്തീസ്ഗഢിലെ സക്തി ജില്ലയിലെ സിംഗിതരായ് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന വേദാന്ത റിസോഴ്‌സസ് ലിമിറ്റഡിന്റെ താപവൈദ്യുത നിലയത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ 20 പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • ബീഹാറിൽ നിതീഷ് കുമാർ യുഗത്തിനു അന്ത്യം. 20 വർഷം ഭരിച്ച നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജിവച്ചു.
  • നിതീഷ് കുമാറിന്റെ പിൻഗാമിയായി ബിജെപിയുടെ സാമ്രാട്ട് ചൗധരി ബീഹാറിന്റെ മുഖ്യമന്ത്രിയായി 2026 ഏപ്രിൽ 15നു സത്യ പ്രതിജ്ഞചെയ്യുമെന്ന് അറിയിപ്പ്. നിതിഷ് കുമാറിന്റെ രാജിക്ക് പിന്നാലെ ചേർന്ന യോഗത്തിൽ ബി.ജെ.പി. നിയമസഭാ കക്ഷി നേതാവായി സാമ്രാട്ട് ചൗധരിയെ ഐകകണ്ഠമായി തെരഞ്ഞെടുത്തു.
  • വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾ ചർച്ച ചെയ്യാൻ ഇന്ത്യാ സഖ്യം 2026 ഏപ്രിൽ 14നു യോഗം ചേരുമെന്നു അറിയിപ്പ്
  • നോയിഡയിലെ തൊഴിലാളി പ്രതിഷേധം: 7 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

കേരളം

  • നിതിൻ രാജിന്റെ ആത്മഹത്യക്ക് പിന്നിൽ ജാതി അധിക്ഷേപത്തിന് പുറമെ ലോൺ ആപ്പ് ഭീഷണിയുമെന്ന് പൊലീസ്

തിരുത്തുക

2026 ഏപ്രിൽ 15

[തിരുത്തുക]

ലോകം

  • "നിയമവിരുദ്ധ നാവിക ഉപരോധം" വെടിനിർത്തൽ ലംഘനം; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ
  • കഴിഞ്ഞ 24 മണിക്കൂറിനിടെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയത് ഇരുപതിലധികം വാണിജ്യ കപ്പലുകൾ

ഇന്ത്യ

  • പാർലമെന്റിൽ മണ്ഡല പുനർനിർണയത്തെ (Delimitation)എതിർക്കാൻ ഇന്ത്യാ മുന്നണി തീരുമാനം. വനിതാ സംവരണ ബില്ലുമായി ബന്ധിപ്പിച്ചിട്ടുള്ള മണ്ഡല പുനർനിർണ്ണയ പ്രക്രിയ ഭരണഘടനാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പ്രതിപക്ഷമായ ഇൻഡ്യ സഖ്യം വ്യക്തമാക്കി. വനിതാ സംവരണത്തെ തങ്ങൾ അനുകൂലിക്കുന്നുവെങ്കിലും മണ്ഡല പുനർനിർണയത്തിൽ ആശങ്ക നിലനിൽക്കുന്നതിനാൽ വനിതാ സംവരണ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാനാണ് ബില്ല് കൊണ്ടുവരുന്നതിന്റെ തലേന്നായ ഈ ദിവസം ഡൽഹിയിൽ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന ഇൻഡ്യ സഖ്യ നേതാക്കളുടെ യോഗം തീരുംമാനിച്ചത് [6].
  • മണ്ഡല പുനർനിർണ്ണയനീക്കത്തിനെതിരെ 2026 ഏപ്രിൽ 16 വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി കരിങ്കൊടി പ്രതിഷേധത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആഹ്വാനം ചെയ്തു. മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കുന്നത് തമിഴ്‌നാടിന്റെ പാർലമെന്റിലെ ശബ്ദം ഇല്ലാതാക്കുമെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും സ്റ്റാലിൻ ആരോപിച്ചു.
  • വനിതാ സംവരണം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന മണ്ഡല പുനർനിർണ്ണയ (Delimitation) നീക്കം രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു. കേരളം പോലുള്ള സംസ്ഥാനങ്ങളെ ഈ നീക്കം ദോഷകരമായി ബാധിക്കുമെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതി എന്ന തത്വത്തെയും അട്ടിമറിക്കുന്നതാണ് പുതിയ ബില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
  • ഡൽഹി മദ്യനയ കേസ്: ജഡ്ജിയുടെ പിന്മാറ്റം ആവശ്യപ്പെട്ട് അധിക സത്യവാങ്മൂലം നൽകി കെജ്‌രിവാൾ
  • രാഘവ് ഛദ്ദയ്ക്ക് പകരം രാജ്യസഭയിലെത്തിയ ആം ആദ്മി പാർട്ടി എംപി അശോക് മിത്തലിന്റെ ഉടമസ്ഥതയിലുള്ള പഞ്ചാബ് സർവകലാശാലയിൽ ഇഡി റെയ്ഡ്. രാഘവ് ഛദ്ദയ്ക്ക് നൽകിയിരുന്ന Z+ സുരക്ഷ പഞ്ചാബ് പോലീസ് പിൻവലിച്ചു.
  • നോയിഡയിലെ ശമ്പള സമരം: സർക്കാർ പ്രഖ്യാപിച്ച വർദ്ധനവിൽ അതൃപ്തി പ്രകടിപ്പിച്ച് തൊഴിലാളികൾ* നോയിഡ: സെക്ടർ 63-ൽ കമ്പനിക്ക് മുന്നിൽ തടിച്ചുകൂടിയ ജീവനക്കാരെ പോലീസ് നീക്കം ചെയ്തു
  • ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി ബിജെപിയുടെ സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
  • ജനസംഖ്യാ കണക്കെടുപ്പിൻറെ ആദ്യ ഘട്ടം ഡൽഹിയിൽ ആരംഭിച്ചു.

കേരളം

  • കേരളത്തിൽ വിഷു ആഘോഷങ്ങൾ.



തിരുത്തുക

2026 ഏപ്രിൽ 16 വ്യാഴാഴ്ച

[തിരുത്തുക]

ലോകം

  • ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇസ്രായേലും ലെബനനും തമ്മിലുള്ള പോരാട്ടത്തിൽ വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന 10 ദിവസത്തെ താൽക്കാലിക വിരാമം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു, ഓരോ രാഷ്ട്രത്തലവനുമായും അദ്ദേഹം നടത്തിയ "മികച്ച" സംഭാഷണങ്ങളെത്തുടർന്ന്. ഇസ്രായേലും ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള തീവ്രവാദ ഗ്രൂപ്പും തമ്മിലുള്ള ഒരു മാസത്തിലേറെ നീണ്ട യുദ്ധത്തിന് ശേഷമാണ് ഈ വെടിനിർത്തൽ. ഇസ്രായേലി വ്യോമാക്രമണത്തിൽ ലെബനനിൽ ഏകദേശം 2,200 പേർ കൊല്ലപ്പെട്ടു[7].
  • ഇറാനും പാകിസ്താനും തമ്മിൽ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ടെഹ്‌റാനിൽ ചർച്ച.
  • ലെബാനോൻ സമാധാന ചർച്ചകൾക്കിടയിലും ഹിസ്ബുള്ളയ്ക്ക് നേരെയുള്ള ഇസ്രായേൽ സൈന്യത്തിൻറെ ആക്രമണം തുടരുന്നു
  • ഇസ്രയേലിന് സൈനിക സഹായവും ആയുധങ്ങളും നൽകുന്നതു തടയാൻ സ്വതന്ത്ര സെനറ്റർ ബേണി സാൻഡേഴ്‌സ് കൊണ്ടുവന്ന പ്രമേയത്തെ ഭൂരിഭാഗം ഡെമോക്രാറ്റുകളും പിന്തുണച്ചു. 47 ഡെമോക്രാറ്റ് പ്രതിനിധികളുള്ള സെനറ്റിൽ 40 പേരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. "ഇസ്രയേലിലെ തീവ്ര വലതുപക്ഷ സർക്കാർ നടത്തുന്ന ക്രൂരതകൾക്കായി അമേരിക്കൻ നികുതിപ്പണം നൽകേണ്ടതില്ലെന്ന് ഭൂരിഭാഗം ഡെമോക്രാറ്റുകളും തീരുമാനിച്ചിരിക്കുന്നു. നമ്മൾ പുരോഗതി കൈവരിക്കുകയാണ്" എന്ന് സാൻഡേഴ്‌സ് എക്സിൽ കുറിച്ചു. റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സെനറ്റിൽ പ്രമേയം പരാജയപ്പെട്ടെങ്കിലും, ട്രംപിന്റെ വിദേശനയങ്ങൾക്കെതിരെ ഡെമോക്രാറ്റുകൾക്കിടയിൽ ശക്തമായ ഐക്യം രൂപപ്പെടുന്നത് യുഎസ് രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.
  • ട്രംപ് ഭരണകൂടത്തിലെ യുഎസ് പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്‌സെത്തിനെതിരെ യു.എസ്. കോൺഗ്രസിൽ ഡെമോക്രാറ്റുകൾ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചു. കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരെ യുദ്ധം ചെയ്തതിനും "യുദ്ധക്കുറ്റങ്ങൾ" എന്ന് തരംതിരിക്കാവുന്ന ആക്രമണങ്ങൾ നടത്തിയതിനും അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. യാസ്മിൻ അൻസാരിയുടെ നേതൃത്വത്തിലുള്ള ഹൗസ് ഡെമോക്രാറ്റുകളാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ളതിനാൽ ഇംപീച്ച്‌മെന്റ് പ്രമേയം പാസാകാനുള്ള സാധ്യത വളരെ കുറവാണെങ്കിലും, ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നതിനാൽ ഈ നീക്കം രാഷ്ട്രീയമായി പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു.
  • ഇറാനിലേക്കുള്ള എണ്ണക്കപ്പലുകൾ തടയുന്നതിനായി അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഹുർമുസ് കടലിടുക്കിൽ കർശനമായി തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഇറാനിയൻ തുറമുഖങ്ങളിലേക്ക് പോകാൻ ശ്രമിച്ച 9 കപ്പലുകൾ യു.എസ് സൈന്യം തിരിച്ചയച്ചു.

ഇന്ത്യ

  • വനിതാ സംവരണം നടപ്പിലാക്കുന്നതുമായി ബന്ധിപ്പിച്ച് മണ്ഡല പുനർനിർണ്ണയം നടത്തി ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പാർലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനനം തുടങ്ങി.ബില്ലുകൾ ലോകസഭയിൽ അവതരിപ്പിച്ചു.
  • കേന്ദ്ര സർക്കാർ നിർദ്ദേശിച്ച മണ്ഡല പുനർനിർണ്ണയ (Delimitation) നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ വ്യാപകവും ശക്തവുമായ കരിങ്കൊടി പ്രതിഷേധം. തമിഴ്‌നാട്ടിലെ എല്ലാ വീടുകളിലും പൊതുസ്ഥലങ്ങളിലും കരിങ്കൊടി ഉയർത്തണമെന്ന് മുഖ്യമന്ത്രി എം.ക. സ്റ്റാലിൻ പാർട്ടി പ്രവർത്തകരോടും ജനങ്ങളോടും ആഹ്വാനം ചെയ്തതിനെത്തുടർന്നാണു പ്രതിഷേധം. മണ്ഡല പുനർനിർണ്ണയ ബിൽ എം.കെ. സ്റ്റാലിൻ കത്തിച്ചു.
  • ഓട്ടോ, ക്യാബ് ഡ്രൈവർമാർക്ക് മറാത്തി കർശനമാക്കി മഹാരാഷ്ട്ര സർക്കാർ.

കേരളം

  • മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തിയതിന് പിന്നാലെ തനിക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കുംഭമേള വൈറൽ പെൺകുട്ടി സംരക്ഷണം തേടി കൊച്ചി പോലീസിനെ സമീപിച്ചു. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് കേരളത്തിൽനിൽക്കുന്നതെന്നും 18 വയസ്സ് തികഞ്ഞതാണെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. വയസ്സ് തെളിയിക്കുന്നതിനുള്ള രേഖകളും പോലീസിന് സമർപ്പിച്ചു. കുംഭമേള വൈറൽ പെൺകുട്ടിയെ ഫർമാൻ അഹമ്മദ് എന്നയാൾ വിവാഹംചെയ്ത സംഭവത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നു പ്രഖ്യാപിച്ച് മധ്യപ്രദേശ് പോലീസ് ഫർമാനെതിരേ പോക്‌സോ കേസ് രജിസ്റ്റർചെയ്തിരുന്നു[8].

തിരുത്തുക

2026 ഏപ്രിൽ 17 വെള്ളിയാഴ്ച

[തിരുത്തുക]

1201 മേടം 4

ലോകം

  • ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഇറാൻ ഹോർമുസ് കടലിടുക്ക് വ്യാപാര കപ്പലുകൾക്ക് തുറന്നുകൊടുത്തു.ഇറാനുമായി ധാരണയായ റൂട്ട് അനുസരിച്ചായിരിക്കും കടലിടുക്കിലൂടെ കപ്പലുകൾ കടന്നുപോകുന്നതെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു (ടാസ്[9]).
  • ഇസ്രായേലുമായി വെടിനിർത്തൽ; ലബനനിൽ ആഘോഷം
  • ഇസ്രായേൽ–ലെബനൻ വെടിനിർത്തൽ പ്രഖ്യാപനത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സ്വാഗതം ചെയ്തു. കരാർ സുഗമമാക്കുന്നതിൽ അമേരിക്കയുടെ പങ്കിനെ പ്രശംസിച്ചു. വെടിനിർത്തൽ ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന് ഗുട്ടെറസ് സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ പ്രത്യാശ പ്രകടിപ്പിച്ചു.
  • സോഹ്‌റാൻ മംദാനി ന്യൂയോർക്കിനെ നശിപ്പിക്കുന്നു: ഡൊണാൾഡ് ട്രംപ്
  • ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ല; സമാധാന ശ്രമങ്ങൾ തുടരുന്നുവെന്ന് അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്.
  • ഇറാൻ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷകൾക്കിടെ എണ്ണവിലയിൽ ഇടിവ്
  • ഇന്തോനേഷ്യയിൽ ഹെലികോപ്റ്റർ തകർന്ന് 8 പേർ മരിച്ചു
  • 2028 ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് ഇന്ത്യ പിന്മാറി
  • പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ഗ്യാസ് പൈപ്പ്‌ലൈൻ സ്ഫോടനം; 8 പേർ മരിച്ചു

ഇന്ത്യ

  • ലോകസഭയിലും നിയമസഭയിലും മൂന്നിലൊന്ന് വനിതാ സംവരണം നടപ്പിലാക്കാൻ ഉദ്ദേശിച്ചുള്ള ഭരണഘടന (നൂറ്റിമുപ്പത്തിയൊന്നാം ഭേദഗതി) ബിൽ 2026 അധോസഭയായ ലോകസഭയിൽ പാസാക്കുന്നതിൽ പരാജയപ്പെട്ടു. ലോക്‌സഭയിലെ ആകെയുള്ള 489 അംഗങ്ങളിൽ മൂന്നിൽ രണ്ട് ആയ 326 പേരുടെ പിന്തുണ കിട്ടിയില്ല. ബില്ലിൽ നടത്തിയ വോട്ടെടുപ്പിൽ 298 എംപിമാർ ബില്ലിനെ അനുകൂലിച്ചും 230 പേർ ബില്ലിനെതിരെയും വോട്ട് ചെയ്തു. ഈ നിയമനിർമ്മാണം പാസാക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർള വോട്ടെടുപ്പിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു. തുടർന്ന്, 2026 ലെ ഡീലിമിറ്റേഷൻ ബിൽ, 2026 ലെ കേന്ദ്രഭരണ പ്രദേശ നിയമങ്ങൾ (ഭേദഗതി) ബിൽ എന്നിവയുൾപ്പെടെ മറ്റ് രണ്ട് ബില്ലുകൾ 2026 ലെ ഭരണഘടന (നൂറ്റിമുപ്പത്തിയൊന്നാം ഭേദഗതി) ബിൽ എന്നിവയുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ ഈ രണ്ട് ബില്ലുകളും പാസാക്കാൻ നീക്കില്ലെന്നും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
  • 20 പേർ കൊല്ലപ്പെട്ട വേദാന്ത പവർ പ്ലാന്റ് സ്‌ഫോടനത്തിൽ വേദാന്ത റിസോഴ്‌സസ് ലിമിറ്റഡ് ചെയർമാൻ അനിൽ അഗർവാൾ, മാനേജർ ദേവേന്ദ്ര പട്ടേൽ അടക്കമുള്ളവർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു [10]. ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 106 (അശ്രദ്ധ മൂലമുള്ള മരണം), 289 (യന്ത്രങ്ങളുമായി ബന്ധപ്പെട്ട് അശ്രദ്ധമായ പെരുമാറ്റം), 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ ഉൾപ്പെടെ എട്ട് മുതൽ പത്ത് വരെ വ്യക്തികളുടെ പേരുകൾ എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 14 നാണ് ഛത്തീസ്ഗഢിലെ സക്തി ജില്ലയിലെ സിംഗിതരായ് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന വേദാന്ത റിസോഴ്‌സസ് ലിമിറ്റഡിന്റെ താപവൈദ്യുത നിലയത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ 20 പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഈ സംഭവത്തിൽ പ്ലാന്റ് മാനേജ്മെന്റിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും, ഒരു സാധാരണ വകുപ്പുതല അന്വേഷണത്തിൽ ഒതുങ്ങാതെ ഒരു സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷമായ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു[11].
  • ഇരട്ട പൗരത്വ വിവാദത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുക്കാൻ നിർദേശം. യുപി പൊലീസോ കേന്ദ്ര ഏജൻസിയോ ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതി നിർദേശം നൽകി[12].
  • ഇതൊരു വനിതാ ബില്ലല്ല, ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഭൂപടം മാറ്റാനുള്ള ശ്രമമാണെന്ന് രാഹുൽ ഗാന്ധി
  • ഡീലിമിറ്റേഷൻ ബിൽ പാസായാൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഡിഎംകെ
  • വനിതാ സംവരണ ബിൽ: ബിൽ പാസാക്കാൻ ശ്രമിക്കുന്നതിൽ ഗൂഢാലോചനയെന്ന് കനിമൊഴി
  • സീറ്റുകളുടെ എണ്ണം കൂട്ടുന്നത് പാർലമെന്റിനെ നിർജ്ജീവമാക്കും; ബില്ലിനെ എതിർത്ത് ശശി തരൂർ
  • രാജ്യസഭയെ അവഗണിക്കുന്നത് സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമെന്ന് തരൂർ
  • ഹരിവംശ് നാരായൺ സിംഗ് രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു
  • ടിസിഎസ് മതപരിവർത്തന-പീഡനക്കേസ്: നിദാ ഖാനെ തേടി പ്രത്യേക അന്വേഷണ സംഘം ഭീവണ്ടിയിൽ
  • നോയിഡ തൊഴിലാളി സമരത്തിൽ പരിക്കേറ്റവരെ കാണാൻ എത്തിയ എം.എ. ബേബി അടക്കമുള്ള നേതാക്കളെ തടഞ്ഞു
  • മാവോയിസറ്റ് വിരുദ്ധ പോരാട്ടത്തിൽ ചരിത്ര വിജയം; ഇന്ത്യ ഇനി നക്സൽ മുക്തമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
  • മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ നൂറാം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രണാമമർപ്പിച്ചു[13].

കേരളം

  • തമിഴ്‌നാട്ടിലെ പൊള്ളാച്ചിക്ക് സമീപം കേരള അതിർത്തിയായ വാൽപ്പാറയിൽ മലയാളികളായ വിനോദയാത്രാ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു.
  • നിതിന്റെ മരണം; പ്രതികളായ ഡോ.റാമും സം​ഗീ​തയും ഇടക്കാല ജാമ്യഹ​ർ​ജി നൽകി.
  • നിതിനെ ഓൺലൈൻ ലോൺ ആപ്പ് മാനസികമായി പീഡിപ്പിച്ചുവെന്ന് എഫ്ഐആർ. നിതിൻ രാജിന്റെ മരണം: ഇൻസ്റ്റാ പേ ഓൺലെൻ ആപ്പിനെതിരെ കേസെടുത്ത് പോലീസ്.

തിരുത്തുക


2026 ഏപ്രിൽ 18 ശനിയാഴ്ച

[തിരുത്തുക]

1201 മേടം 5

  • ഹോർമുസിൽ വീണ്ടും ഉപരോധങ്ങൾ കടുപ്പിച്ച് ഇറാൻ. തങ്ങളുടെ തുറമുഖങ്ങൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കുന്നത് വരെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയുന്നത് തുടരുമെന്ന് ഇറാന്റെ സംയുക്ത സൈനിക കമാൻഡ് അറിയിച്ചു. കടലിടുക്കിന്റെ നിയന്ത്രണം പൂർണമായും തങ്ങളുടെ സായുധ സേനയുടെ കീഴിലായെന്നും മുൻപത്തെ അവസ്ഥയിലേക്ക് കാര്യങ്ങൾ മടങ്ങി വന്നതായും ഇറാൻ വ്യക്തമാക്കി.2025 ഏപ്രിൽ 17 വെള്ളിയാഴ്ച ഇറാൻ കടലിടുക്ക് തുറന്നു കൊടുക്കാൻ തീരുമാനിച്ചെങ്കിലും, ആണവ കരാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു ധാരണയിൽ എത്തുന്നത് വരെ ഉപരോധം തുടരുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ ഈ നീക്കം. കപ്പലുകൾക്ക് ഇറാനിലേക്കുള്ള സഞ്ചാരസ്വാതന്ത്ര്യം അമേരിക്ക പുനഃസ്ഥാപിക്കാതെ നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിനെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച പത്തോളം കപ്പലുകൾ ഏപ്രിൽ 18 ശനിയാഴ്ച തിരിച്ചുപോയതായി വെസൽ ട്രാക്കിങ് ഡാറ്റയെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.


ഇന്ത്യ

തിരുത്തുക


2026 ഏപ്രിൽ 19 ഞായറാഴ്ച

[തിരുത്തുക]

1201 മേടം 6

  • തമിഴ്‌നാ​ട്ടി​ലെ വി​രു​ദു​ന​ഗ​ർ പടക്ക നിർമ്മാണശാലയിൽ വൻ സ്ഫോടനം; 23 പേർക്ക് ദാരുണാന്ത്യം
  • 24 മണിക്കൂറിനുള്ളിൽ 150ലധികം ഹിസ്ബുള്ള തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ
  • മലേഷ്യയിലെ സബയിൽ തീപിടുത്തത്തിൽ 200 വീടുകൾ കത്തിനശിച്ചു
  • ഹോർമുസ് അടച്ചുപൂട്ടി, ഇന്ത്യൻ കപ്പലുകളോട് തിരികെ പോകാൻ ഇറാൻ സൈന്യം

തിരുത്തുക


2026 ഏപ്രിൽ 20 തിങ്കളാഴ്ച

[തിരുത്തുക]

1201 മേടം 7

  • മുൻ പ്രസിഡന്റ് റുമെൻ റാദേവിന്റെ നേതൃത്വത്തിലുള്ള പ്രോഗ്രസീവ് ബൾഗേറിയ സഖ്യം രാജ്യത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 44.594 ശതമാനം വോട്ട് നേടി.
  • ദക്ഷിണ ലെബനനിലെ കഫാർഖിലയിൽ കനത്ത ബോംബാക്രമണം നടത്തി ഇസ്രായേൽ സൈന്യം.
  • മദ്യനയ കേസിൽ നിന്നും പിന്മാറില്ലെന്ന് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ, കെജ്‌രിവാളിന് തിരിച്ചടി.
  • വിരുദുനഗർ സ്ഫോടനം; മരണ സംഖ്യ 24 ആയി ഉയർന്നു.
  • മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റിൽ ശക്തമായ പ്രതിഷേധം; തെരുവിലിറങ്ങി സ്ത്രീകൾ.

തിരുത്തുക


കവാടം:സമകാലികം/2026 ഏപ്രിൽ 21 കവാടം:സമകാലികം/2026 ഏപ്രിൽ 22 കവാടം:സമകാലികം/2026 ഏപ്രിൽ 23 കവാടം:സമകാലികം/2026 ഏപ്രിൽ 24 കവാടം:സമകാലികം/2026 ഏപ്രിൽ 25 കവാടം:സമകാലികം/2026 ഏപ്രിൽ 25 കവാടം:സമകാലികം/2026 ഏപ്രിൽ 26 കവാടം:സമകാലികം/2026 ഏപ്രിൽ 27 കവാടം:സമകാലികം/2026 ഏപ്രിൽ 28 കവാടം:സമകാലികം/2026 ഏപ്രിൽ 29 കവാടം:സമകാലികം/2026 ഏപ്രിൽ 30


തിരുത്തുക പ്രധാന സംഭവവികാസങ്ങൾ

  1. സുഡാനിൽ ആശുപത്രിക്ക് നേരെ ഡ്രോൺ ആക്രമണം; 10 മരണം; പ്രസവ വാർഡും ഓപ്പറേഷൻ തിയേറ്ററും തകർത്തു- ‘ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്’ അറിയിച്ചു
  2. Paramilitary forces in Sudan kill at least 10 people in hospital drone attack, says medical group
  3. ദേശാഭിമാനി
  4. https://apnews.com/article/benin-president-election-romuald-wadagni-patrice-talon-1b223789e53166d865069ae31d70a8a8
  5. ഹിന്ദുസ്താൻ സമാചാർ വാർത്ത
  6. വനിതാ സംവരണ ബില്ലിന്റെ മറവിൽ മണ്ഡല പുനർനിർണയം: ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാൻ പ്രതിപക്ഷം- മീഡിയാ വൺ വാർത്ത
  7. അസോസിയേറ്റഡ് പ്രസ്സ് വാർത്ത
  8. മാതൃഭൂമി പത്രം
  9. Iran opens Strait of Hormuz to merchant ships as truce in Lebanon announced
  10. 20 പേരുടെ മരണത്തിനിടയാക്കിയ പവർ പ്ലാന്റ് അപകടം; വേദാന്ത ചെയർമാനെതിരെ എഫ്‌ഐആർ - ന്യൂസ് മലയാളം
  11. കോൺഗ്രസ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുമ്പോൾ, സുരക്ഷാ വീഴ്ചകളെ ചുറ്റിപ്പറ്റി കടുത്ത ചോദ്യങ്ങൾ; സക്തിയിലെ വേദാന്ത പ്ലാന്റ് പൊട്ടിത്തെറി: 14 തൊഴിലാളികളുടെ മരണം- സൗത്ത് ലൈവ്
  12. ജനുവരി 28ന് ലഖ്‌നൗവിലെ പ്രത്യേക കോടതി വിധിയെ ചോദ്യം ചെയ്ത് ബിജെപി പ്രവർത്തകനായ എസ്. വിഘ്‌നേഷ് ശിശിറാണ് ഹർജി സമർപ്പിച്ചത്. ഇരട്ട പൗരത്വ ആരോപണവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കീഴ്‌ക്കോടതി നേരത്തെ തള്ളിയിരുന്നു.- ന്യൂസ് മലയാളം
  13. പി.ഐ.ബി.
"https://ml.wikipedia.org/w/index.php?title=ഫലകം:2026/ഏപ്രിൽ&oldid=4613077" എന്ന താളിൽനിന്ന് ശേഖരിച്ചത്