വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാസായുധ ഉത്പാദനസാമഗ്രികൾ സിറിയ പൂർണമായും നശിപ്പിച്ചെന്ന് രാസായുധ നിരോധന സംഘടന (ഒ.പി.സി.ഡബ്ല്യു.) അറിയിച്ചു. [1]
കഴിഞ്ഞ 800 കോടി വർഷമായി നമ്മുടെ ഗാലക്സിയായ ആകാശഗംഗ പുതിയ നക്ഷത്രങ്ങൾക്ക് രൂപംനൽകാനായി കാന്തികകവചത്താൽ പൊതിയപ്പെട്ട ഭീമൻ പ്രാപഞ്ചികവാതകപടലങ്ങളെ വലിച്ചെടുത്ത് 'ഗുളികകൾ ' ( 'pills' ) പോലെ 'വിഴുങ്ങുന്നതായി' കണ്ടെത്തി.[2]
എം.കെ. സാനു
കേരള സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം എം.കെ. സാനുവിനു് ലഭിച്ചു. <[3]
പാക് താലിബാൻ തലവൻ ഹക്കിമുള്ള മെഹ്സുദിനെ കൊലപ്പെടുത്തിയ അമേരിക്കയുടെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് അമേരിക്കയുമായുള്ള പാകിസ്ഥാന്റെ എല്ലാ സഹകരണ കരാറുകളും ഉഭയകക്ഷി ബന്ധവും പുനഃപരിശോധിക്കുമെന്നും പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാർ അലി ഖാൻ പറഞ്ഞു. [4]
നിതാഖാത്ത് ഇളവുകാലം തീർന്നതോടെ സൗദിയിൽ തിങ്കൾ മുതൽ കർശന പരിശോധന തുടങ്ങുന്നു. [5]
ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേഷണ പേടകമായ മംഗൾയാനുമായി പി.എസ്.എൽ വി - സി 25 യാത്രയായി. [6]
ബംഗ്ലാദേശ് അതിർത്തിരക്ഷാ സേനയുടെ (ബംഗ്ലാദേശ് റൈഫിൾസ്) ആസ്ഥാനമന്ദിരത്തിൽ 2009-ൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിൽ 152 അർധസൈനികർക്ക് വധശിക്ഷ. [7]
കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐയുടെ രൂപവത്ക്കരണം ഭരണഘടനാ വിരുദ്ധമാണന്ന് ഗുവാഹത്തി ഹൈക്കോടതി വിധിച്ചു.[8]
ഇന്ത്യയുടെ ചൊവ്വാദൗത്യ പേടകമായ മംഗൾയാന്റെ ഭ്രമണപഥം മൂന്നാംതവണയും വിജയകരമായി വികസിപ്പിച്ചു. [9]
സി.ബി.ഐയ്ക്ക് നിയമസാധുതയില്ലെന്ന ഗുവാഹാട്ടി ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. [10]
കേരള സംഗീത നാടക അക്കാദമിയുടെ ഈ വർഷത്തെ കലാശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. [11]
ഫിലിപ്പീൻസിൽ ആഞ്ഞടിച്ച ഹയാൻ ചുഴലിക്കാറ്റ് 10000ത്തിലേറെ പേരുടെ മരണത്തിനിടയാക്കി.[12]
ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലുള്ള 18 മണ്ഡലങ്ങളിൽ ഇന്ന് പോളിങ് തുടങ്ങി. [13]
പശ്ചിമഘട്ടത്തിലെ പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി നൽകാൻ ഗാഡ്ഗിൽ കമ്മിറ്റി മാനദണ്ഡങ്ങൾ പാലിക്കണമെന്ന ഇടക്കാല ഉത്തരവ് ദേശീയ ഹരിത ട്രൈബ്യൂണൽ ഭേദഗതി ചെയ്തു. [14]
പ്രശസ്ത നടനും നിർമ്മാതാവുമായ അഗസ്റ്റിൻ അന്തരിച്ചു. [15]
ഏകദിന ഇന്ത്യാസന്ദർശനത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ ബുധനാഴ്ച രാത്രി ന്യൂഡൽഹിയിലെത്തി. [16]
മാലിദ്വീപിൽ അവസാനഘട്ട തിരഞ്ഞെടുപ്പിൽ പ്രോഗ്രസീവ് പാർട്ടി നേതാവ് അബ്ദുള്ള യമീൻ(ചിത്രത്തിൽ) വിജയിച്ചു. [17]
സച്ചിൻ തെണ്ടുൽക്കർക്കും വിഖ്യാത രസതന്ത്രജ്ഞൻ പ്രൊഫ. സി.എൻ.ആർ. റാവുവിനും ഭാരതരത്‌ന ബഹുമതി പ്രഖ്യാപിച്ചു. [18]
ബ്രിട്ടീഷ് സാഹിത്യകാരിയും നൊബേൽ ജേത്രിയുമായ ഡോറിസ് ലെസ്സിങ് അന്തരിച്ചു. [19]
യു.എസ്. ബഹിരാകാശ ഏജൻസിയുടെ ചൊവ്വാപര്യവേക്ഷണ പേടകമായ മാവെൻ വിജയകരമായി വിക്ഷേപിച്ചു. [20]
44 ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഗോവയിലെ പനജിയിൽ ആരംഭിച്ചു. [21]
മേഖലയിലെ ധനവും വിഭവങ്ങളും സമന്വയിപ്പിച്ച് സാമ്പത്തികപുരോഗതി കൈവരിക്കുക എന്ന പ്രമേയത്തോടെ മൂന്നാമത് അറബ് -ആഫ്രിക്കൻ ഉച്ചകോടി കുവൈത്തിൽ സമാപിച്ചു. [22]
ജീനോമിക്‌സിന്റെ പിതാവായി അറിയപ്പെടുന്ന പ്രസിദ്ധ ബയോകെമിസ്റ്റും രണ്ടു പ്രാവശ്യം നൊബേൽ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്ത ഫ്രഡ്രിക് സാങ്ങർ അന്തരിച്ചു. [23]
നിലവിലെ ലോക ചെസ് ചാമ്പ്യൻ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെ പരാജയപ്പെടുത്തി നോർവീജിയൻ ചെസ് താരം മാഗ്നസ് കാൾസൺ ലോക ചെസ് കിരീടം കരസ്ഥമാക്കി. [24]
ജനീവയിൽ നടന്ന ചർച്ചയെത്തുടർന്ന്, ഇറാന്റെ ആണവപദ്ധതികൾ നിയന്ത്രിക്കാനുള്ള ചരിത്രപ്രധാന കരാറായി. [25]
മിസോറം , മധ്യപ്രദേശ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. [26]
ദക്ഷിണ ഇറാനിൽ ആണവനിലയത്തിന് സമീപമുണ്ടായ ഭൂകമ്പത്തിൽ എട്ട് പേർ മരിച്ചു. [27]
↑ "സിറിയ രാസായുധ ഉത്‌പാദനസാമഗ്രികൾ നശിപ്പിച്ചു" . മാതൃഭൂമി . ശേഖരിച്ചത് 2013 നവംബർ 1 .
↑ "നക്ഷത്രസൃഷ്ടിക്ക് ആകാശഗംഗ 'ഗുളിക' വിഴുങ്ങുന്നു!!" . മാതൃഭൂമി . ശേഖരിച്ചത് 2013 നവംബർ 1 .
↑ "സാനുമാസ്റ്റർക്ക് എഴുത്തച്ഛൻ പുരസ്‌കാരം" . മാതൃഭൂമി . 2013 നവംബർ 1. മൂലതാളിൽ നിന്നും 2013 നവംബർ 3-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 1 .
↑ "യുഎസുമായുള്ള ബന്ധം പുനഃപരിശോധിക്കും: പാകിസ്ഥാൻ" . ദേശാഭിമാനി . 2013 നവംബർ 3. മൂലതാളിൽ നിന്നും 2013 നവംബർ 1-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 4 .
↑ "നിതാഖാത്: പരിശോധന തുടങ്ങി" . മാതൃഭൂമി . 2013 നവംബർ 4. മൂലതാളിൽ നിന്നും 2013 നവംബർ 4-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 1 .
↑ "ഇന്ത്യയുടെ ചൊവ്വാദൗത്യം മംഗൾയാൻ യാത്ര തിരിച്ചു" . മാതൃഭൂമി . 2013 നവംബർ 5. മൂലതാളിൽ നിന്നും 2013 നവംബർ 5-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 5 .
↑ "കലാപം: ബംഗ്ലാദേശിൽ 152 സൈനികർക്ക് വധശിക്ഷ" . മാതൃഭൂമി . 2013 നവംബർ 6. മൂലതാളിൽ നിന്നും 2013 നവംബർ 6-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 5 .
↑ "സി.ബി.ഐ ഭരണഘടനാവിരുദ്ധം: ഗുവാഹാട്ടി ഹൈക്കോടതി" . മാതൃഭൂമി . 2013 നവംബർ 6. മൂലതാളിൽ നിന്നും 2013 നവംബർ 7-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 7 .
↑ "മംഗൾയാൻ : ഭ്രമണപഥം മൂന്നാമതും വികസിപ്പിച്ചു" . മാതൃഭൂമി . 2013 നവംബർ 9. മൂലതാളിൽ നിന്നും 2013 നവംബർ 9-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 9 .
↑ "സി.ബി.ഐയെ അസാധുവാക്കിയ ഉത്തരവിന് സ്‌റ്റേ" . മാതൃഭൂമി . 2013 നവംബർ 9. മൂലതാളിൽ നിന്നും 2013 നവംബർ 9-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 9 .
↑ "സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു" . മാതൃഭൂമി . 2013 നവംബർ 9. മൂലതാളിൽ നിന്നും 2013 നവംബർ 9-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 9 .
↑ "മരണം 10,000 കവിഞ്ഞു: ഫിലീപ്പീൻസിൽ നടുക്കുന്ന കാഴ്ചകൾ" . മാതൃഭൂമി . 2013 നവംബർ 10. മൂലതാളിൽ നിന്നും 2013 നവംബർ 10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 10 .
↑ "ഛത്തീസ്ഗഢ്: 18 മണ്ഡലങ്ങളിൽ വോട്ടിങ് തുടങ്ങി" . മാതൃഭൂമി . 2013 നവംബർ 11. മൂലതാളിൽ നിന്നും 2013 നവംബർ 11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 11 .
↑ "പശ്ചിമഘട്ടം: ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തു" . മാതൃഭൂമി . 2013 നവംബർ 12. മൂലതാളിൽ നിന്നും 2013 നവംബർ 12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 12 .
↑ "നടൻ അഗസ്റ്റിൻ അന്തരിച്ചു" . മാതൃഭൂമി . 2013 നവംബർ 14. മൂലതാളിൽ നിന്നും 2013 നവംബർ 14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 14 .
↑ "മൻമോഹൻ-കാമറോൺ ചർച്ച ഇന്ന്" . മാതൃഭൂമി . 2013 നവംബർ 14. മൂലതാളിൽ നിന്നും 2013 നവംബർ 14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 14 .
↑ "മാലെദ്വീപിൽ അബ്ദുള്ള യമീൻ വിജയിച്ചു" . മാതൃഭൂമി . 2013 നവംബർ 17. മൂലതാളിൽ നിന്നും 2013 നവംബർ 17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 17 .
↑ "സച്ചിനും സി.എൻ .ആർ . റാവുവിനും ഭാരതരത്‌നം" . മാതൃഭൂമി . 2013 നവംബർ 17. മൂലതാളിൽ നിന്നും 2013 നവംബർ 17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 17 .
↑ "നൊബേൽ ജേത്രി ഡോറിസ് ലെസ്സിങ് അന്തരിച്ചു" . മാതൃഭൂമി . 2013 നവംബർ 18. മൂലതാളിൽ നിന്നും 2013 നവംബർ 18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 18 .
↑ "നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകം മാവെൻ വിക്ഷേപിച്ചു" . മാതൃഭൂമി . 2013 നവംബർ 19. മൂലതാളിൽ നിന്നും 2013 നവംബർ 19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 19 .
↑ "അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായി" . മാതൃഭൂമി . 2013 നവംബർ 20. മൂലതാളിൽ നിന്നും 2013 നവംബർ 20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 20 .
↑ "അറബ്-ആഫ്രിക്കൻ ഉച്ചകോടി സമാപിച്ചു" . മാതൃഭൂമി . 2013 നവംബർ 21. മൂലതാളിൽ നിന്നും 2013 നവംബർ 21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 21 .
↑ "ജീനോമിക്‌സിന്റെ പിതാവ് ഫ്രഡ്രിക് സാങ്ങർ അന്തരിച്ചു" . മാതൃഭൂമി . 2013 നവംബർ 21. മൂലതാളിൽ നിന്നും 2013 നവംബർ 21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 21 .
↑ "ആനന്ദിന് പിഴച്ചു: ചെസ്സിൽ ഇനി കാൾസൺയുഗം" . മാതൃഭൂമി . 2013 നവംബർ 22. മൂലതാളിൽ നിന്നും 2013 നവംബർ 22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 22 .
↑ "ഇറാൻ ആണവക്കരാറായി" . മാതൃഭൂമി . 2013 നവംബർ 25. മൂലതാളിൽ നിന്നും 2013 നവംബർ 25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 25 .
↑ "കനത്ത സുരക്ഷയിൽ മിസോറാമിലും മധ്യപ്രദേശിലും വോട്ടെടുപ്പ്" . മാതൃഭൂമി . 2013 നവംബർ 25. മൂലതാളിൽ നിന്നും 2013 നവംബർ 25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 25 .
↑ "ഇറാനെതിരായ എണ്ണ ഉപരോധം: ഇന്ത്യയെയും ചൈനയെയും യു.എസ്. ഒഴിവാക്കി" . മാതൃഭൂമി . 2013 നവംബർ 29. മൂലതാളിൽ നിന്നും 2013 നവംബർ 29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 നവംബർ 29 .