ഫലകം:2013/ജൂലൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജൂലൈ 1[തിരുത്തുക]

 • സ്പെയിനിനെ പരാജയപ്പെടുത്തി ബ്രസീൽ തുടർച്ചയായ മൂന്നാം വട്ടവും കോൺഫെഡറേഷൻസ് കപ്പ് ചാമ്പ്യന്മാരായി. [1]
 • 'മുല്ലപ്പൂ വിപ്ലവ'ത്തെ ഓർമപ്പെടുത്തി ഈജിപ്തിൽ വീണ്ടും പ്രതിഷേധം. പ്രസിഡൻറ് മുഹമ്മദ് മുർസി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ റാലികളിൽ ഞായറാഴ്ച രാജ്യം സ്തംഭിച്ചു. [2]

  ജൂലൈ 2[തിരുത്തുക]

 • തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യ ഗതിനിർണയ ഉപഗ്രഹമായ ഐ.ആർ.എൻ.എസ്.എസ്.1-എയെ പി.എസ്.എൽ.വി. സി-22 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. [3]

  ജൂലൈ 3[തിരുത്തുക]

 • സൌദി അറേബ്യയിൽ നിതാഖാത്ത് സമയപരിധി നാലുമാസത്തേക്ക് നീട്ടി.[4]
 • ഇന്ത്യയുടെ ജർമനിയിലെ നയതന്ത്രപ്രതിനിധി സുജാത സിങ് അടുത്ത വിദേശകാര്യസെക്രട്ടറിയാകും.[5]

  ജൂലൈ 4[തിരുത്തുക]

  മുഹമ്മദ് മുർസി
 • രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കൊടുവിൽ ഈജിപ്തിൽ പ്രസിഡൻറ് മുഹമ്മദ് മുർസിയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. ഭരണഘടന കോടതിയുടെ ചീഫ് ജസ്റ്റിസ് താത്കാലിക പ്രസിഡന്റ്. [6]

  ജൂലൈ 7[തിരുത്തുക]

 • ബിഹാറിലെ ബോധഗയയിലുള്ള മഹാബോധി ക്ഷേത്രത്തിൽ നടന്ന സ്‌ഫോടനപരമ്പരയിൽ രണ്ടു സന്യാസിമാരുൾപ്പടെ അഞ്ചുപേർക്ക് പരിക്ക്. [7]

  ജൂലൈ 18[തിരുത്തുക]

 • കുട്ടിയായി കണക്കാക്കാനുള്ള പ്രായപരിധി 18 വയസ്സിൽനിന്ന് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. [8]
 • രണ്ട് വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ സിറിയയിൽ ഇതുവരെ കൊല്ലപ്പെട്ടത് ഒരു ലക്ഷം പേരെന്ന് ഐക്യരാഷ്ട്രസഭ. [9]

  ജൂലൈ 27[തിരുത്തുക]

 • കാലാവസ്ഥാനിരീക്ഷണത്തിലും പ്രകൃതിദുരന്തമുന്നറിയിപ്പുകൾ ലഭിക്കുന്നതിനും സഹായകരമായ ഇന്ത്യയുടെ ഇൻസാറ്റ് 3-ഡി ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെ കൗറുവിൽനിന്ന് വിജയകരമായി വിക്ഷേപിച്ചു. [10]

  അവലംബം[തിരുത്തുക]

  1. "കോൺഫെഡറേഷൻസ് കപ്പ് ബ്രസീലിന്‌". മാതൃഭൂമി. ശേഖരിച്ചത് 1 ജൂലൈ2013. Check date values in: |accessdate= (help)
  2. "പ്രതിഷേധത്തിൽ ഈജിപ്ത് സ്തംഭിച്ചു". മാതൃഭൂമി. ശേഖരിച്ചത് 1 ജൂലൈ2013. Check date values in: |accessdate= (help)
  3. "ഐ. ആർ . എൻ .എസ്. എസ്: ആദ്യദൗത്യം വിജയം". മാതൃഭൂമി. ശേഖരിച്ചത് 2 ജൂലൈ2013. Check date values in: |accessdate= (help)
  4. "സൗദി നിതാഖാത്: ഇളവ് നവംബർ 4വരെ". മാതൃഭൂമി. ശേഖരിച്ചത് 3ജൂലൈ2013. Check date values in: |accessdate= (help)
  5. "സുജാത സിങ് വിദേശകാര്യസെക്രട്ടറിയാകും". മാതൃഭൂമി. ശേഖരിച്ചത് 3ജൂലൈ2013. Check date values in: |accessdate= (help)
  6. "മുർസിയെ പുറത്താക്കി: ഈജിപ്തിൽ സൈന്യം അധികാരം പിടിച്ചു". മാതൃഭൂമി. ശേഖരിച്ചത് 4ജൂലൈ2013. Check date values in: |accessdate= (help)
  7. "ബിഹാറിലെ മഹാബോധി ക്ഷേത്രത്തിൽ സ്‌ഫോടനപരമ്പര". മാതൃഭൂമി. ശേഖരിച്ചത് 7ജൂലൈ2013. Check date values in: |accessdate= (help)
  8. "'കുട്ടി' പ്രായപരിധി 18 ആയി തുടരും". മാതൃഭൂമി. ശേഖരിച്ചത് 18ജൂലൈ2013. Check date values in: |accessdate= (help)
  9. "സിറിയയിൽ ഒരുമാസം മരിക്കുന്നത് 5,000 പേർ". മാതൃഭൂമി. ശേഖരിച്ചത് 18ജൂലൈ2013. Check date values in: |accessdate= (help)
  10. "ഇൻസാറ്റ്-3ഡി വിക്ഷേപണം വിജയകരം". മാതൃഭൂമി. ശേഖരിച്ചത് 27ജൂലൈ2013. Check date values in: |accessdate= (help)
 • "https://ml.wikipedia.org/w/index.php?title=ഫലകം:2013/ജൂലൈ&oldid=1826094" എന്ന താളിൽനിന്ന് ശേഖരിച്ചത്