ഫലകം:വനിതാദിന തിരുത്തൽ യജ്ഞം/വിവരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഈ ഫലകത്തിന്റെ ഉപയുക്തത[തിരുത്തുക]

എല്ലാ വർഷവും മാർച്ച് 8-ന് ആഗോളതലത്തിൽ ആചരിക്കുന്ന അന്തർദ്ദേശീയവനിതാദിനം പ്രമാണിച്ച് വിക്കിപീഡിയയിൽ വനിതകളെ സംബന്ധിച്ച വിഷയങ്ങൾക്കു പ്രാമുഖ്യം കൊടുത്തുകൊണ്ടും വനിതകളായ ഉപയോക്താക്കൾക്കു പ്രത്യേക പരിഗണന നൽകിക്കൊണ്ടും ഏകദേശം ഒരു മാസം വരെ നീണ്ടുനിൽക്കുന്ന ലേഖനയജ്ഞം നടത്താറുണ്ടു്. അത്തരം ലേഖനങ്ങളിൽ ചേർക്കാൻവേണ്ടി പ്രത്യേകം തയ്യാറാക്കിയിട്ടുള്ളതാണു് ഈ ഫലകം.

ഈ ഫലകത്തിന്റെ ഉപയോഗക്രമം[തിരുത്തുക]

ഈ ഫലകം ലേഖനങ്ങളുടെ ഭാഗമായി അവയിൽ ഉൾപ്പെടുത്തരുതു്. പകരം, അതേ ലേഖനങ്ങളുടെ സംവാദത്താളിലാണു് ഈ ഫലകം ചേർക്കേണ്ടതു്.

ഈ ഫലകം രണ്ടുവിധത്തിൽ ഉപയോഗിക്കാം. തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി, ഇതുവരെ വിക്കിപീഡിയയിൽ ഇല്ലാതിരുന്ന പുതിയ ലേഖനങ്ങൾ സൃഷ്ടിക്കുകയോ, അതല്ലെങ്കിൽ ഇതിനകം നിലവിലുള്ള ലേഖനം വികസിപ്പിക്കുകയോ ചെയ്യാം. ഈ രണ്ടു് അവസരങ്ങളിലും രണ്ടു വെവ്വേറെ വിധത്തിലാണു് ഫലകം പൂരിപ്പിക്കേണ്ടതു്.

പുതുതായി നിർമ്മിച്ച താളുകളുടെ സംവാദത്താളിൽ താഴെക്കാണുന്ന രീതിയിൽ ഈ ഫലകം ചേർക്കുക.

{{വനിതാദിന തിരുത്തൽ യജ്ഞം | year=2016}}

(ഇവിടെ 2016നു പകരം നടപ്പുവർഷം ചേർക്കുക).

വികസിപ്പിച്ച താളുകളുടെ സംവാദത്താളിൽ താഴെക്കാണിച്ചിരിക്കുന്ന പ്രകാരം expanded എന്ന ചരം കൂടി ഉൾപ്പെടുത്തി ഫലകം ചേർക്കുക.

{{വനിതാദിന തിരുത്തൽ യജ്ഞം|year=2016|expanded=yes}}

ഫലം[തിരുത്തുക]

ഈ ഫലകം ചേർത്തുകഴിഞ്ഞാൽ, അതാതു ലേഖനത്തിന്റെ സംവാദത്താളിൽ ഒരു പ്രത്യേക മുദ്രയായി യജ്ഞത്തെക്കുറിച്ചു് പ്രദർശിപ്പിച്ചുകാണാം. കൂടാതെ, അത്തരം ലേഖനങ്ങൾ യജ്ഞത്തിന്റെ ഭാഗമായി അതാതിനു യോജിച്ച വർഗ്ഗങ്ങളിൽ സ്വയം ഉൾപ്പെടുന്നതുമാണു്.

ഫലകത്തിന്റെ നവീകരണം[തിരുത്തുക]

ഓരോ വർഷവും പുതിയ യജ്ഞം തുടങ്ങുമ്പോൾ പുതുതായി ഒരു ചിത്രം കൂടി ഈ ഫലകത്തിൽ ചേർക്കാം. ഇങ്ങനെ ചെയ്യാൻ, ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ പ്രമാണവിവരം ഫലകത്തിൽ അതിനുവേണ്ടി നീക്കിവെച്ചിട്ടുള്ള വരിയിൽ ചേർക്കുക.