ഉള്ളടക്കത്തിലേക്ക് പോവുക

ഫലകം:പഴയ വാർത്താ ഫലകങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമകാലിക സംഭവവികാസങ്ങൾ

[തിരുത്തുക]


2026 ഏപ്രിൽ 12-ലെ പതിപ്പ്

[തിരുത്തുക]
2026 ഏപ്രിൽ 6നു വൈകുന്നേരം 6:41 ന്, ആർട്ടെമിസ് ൨ ശൂന്യാകാശ സഞ്ചാരികൾ ചന്ദ്രഭ്രമണപഥത്തിലൂടെ പറക്കുമ്പോൾ, ഓറിയോൺ ബഹിരാകാശ പേടകത്തിലൂടെ പകർത്തിയ ഭൂമിയുടെ ചിത്രം.കടപ്പാട് നാസ
2026 ഏപ്രിൽ 6നു വൈകുന്നേരം 6:41 ന്, ആർട്ടെമിസ് ൨ ശൂന്യാകാശ സഞ്ചാരികൾ ചന്ദ്രഭ്രമണപഥത്തിലൂടെ പറക്കുമ്പോൾ, ഓറിയോൺ ബഹിരാകാശ പേടകത്തിലൂടെ പകർത്തിയ ഭൂമിയുടെ ചിത്രം.കടപ്പാട് നാസ
  • 2026 ഏപ്രിൽ 12 ന് നടന്ന ഹംഗറിയിലെ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിൽ മുൻ ഫിഡെസ് അംഗവും എംഇപിയുമായ പീറ്റർ മാഗ്യാറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ടിസ്സ പാർട്ടി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു, പ്രധാനമന്ത്രി വിക്ടർ ഓർബന്റെ നിലവിലുള്ള ഫിഡെസ്–കെഡിഎൻപി സർക്കാരിനെ പരാജയപ്പെടുത്തി, 16 വർഷത്തെ ഓർബൻ യുഗത്തിന് അവസാനമായി.
  • പത്ത് ദിവസത്തെ ചരിത്രപരമായ ചന്ദ്രയാത്രയ്ക്ക് ശേഷം നാസയുടെ ആർട്ടെമിസ് 2 ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ തിരിച്ചിറങ്ങി. 2026 ഏപ്രിൽ 11പുലർച്ചെ ഇന്ത്യൻ സമയം ഏകദേശം 5.37 ഓടെ ഓറിയോൺ പേടകം പസഫിക് സമുദ്രത്തിൽ സാൻ ഡിയാഗോ തീരത്തിന് സമീപം സമുദ്രത്തിൽ പതിച്ചു.
  • കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കാരണം ചക്രവർത്തി പെൻഗ്വിനെ വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയായി ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ.) പ്രഖ്യാപിച്ചു.
  • ഏപ്രിൽ 7ന് അമേരിക്കാ - ഇറാൻ വെടിനിർത്തൽ പ്രഖ്യാപനം. വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം, ലെബാനോനിനെതിരായ ഇസ്രായേലി ആക്രമണങ്ങളിൽ കുറഞ്ഞത് 357 പേർ കൊല്ലപ്പെട്ടു.

തുടരുന്നു: അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ യുദ്ധം , ലെബാനോനിനെതിരായ ഇസ്രായേലി യുദ്ധം, റഷ്യ-ഉക്രേനിയൻ യുദ്ധം, സുഡാൻ ആഭ്യന്തരയുദ്ധം

സമീപകാല മരണങ്ങൾ: പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ 2026 ഏപ്രിൽ 12 ന് അന്തരിച്ചു

2026 ഏപ്രിൽ 2-ലെ പതിപ്പ്

[തിരുത്തുക]
ഇന്ത്യൻ സമയം 2026 ഏപ്രിൽ 2 പുലർച്ചെ 4.30ഓടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ആർട്ടെമിസ് 2 കുതിയ്ക്കുന്നു.
ഇന്ത്യൻ സമയം 2026 ഏപ്രിൽ 2 പുലർച്ചെ 4.30ഓടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ആർട്ടെമിസ് 2 കുതിയ്ക്കുന്നു.
  • 1972-ൽ അപ്പോളോ 17-ന് ശേഷം ഭൂമിയുടെ ഭ്രമണപഥം കടക്കുന്ന ആദ്യത്തെ ശൂന്യാകാശ യാത്രീകരുമായി നാസയുടെ ചാന്ദ്ര പറക്കൽ ദൗത്യമായ ആർട്ടെമിസ് ൨ (Artemis II) 2026 ഏപ്രിൽ 1നു വിക്ഷേപിച്ചു. (ചിത്രം)
  • ഇറ്റലിയിൽ, 2026 മാർച്ച് 22–23 തീയതികളിൽ നടന്ന ഒരു ഭരണഘടനാ റഫറണ്ടത്തിൽ നീതിന്യായ വ്യവസ്ഥയുടെ പരിഷ്കരണത്തെ വോട്ടർമാർ നിരസിക്കുന്നു.

തുടരുന്നു:

അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ സംഘർഷം, ഇറാൻ യുദ്ധം, റഷ്യ-ഉക്രേനിയൻ യുദ്ധം, സുഡാനീസ് ആഭ്യന്തരയുദ്ധം


സമീപകാല മരണങ്ങൾ:

2020 മുതൽ 2025 വരെ സുരിനാമിന്റെ പ്രസിഡൻറായി സേവനമനുഷ്ഠിച്ച ചാൻ സാന്റോഖി (ചന്ദ്രികാപേർസാദ് "ചാൻ" സന്തോഖി) 2026 മാർച്ച് 30നു അന്തരിച്ചു.

2026 മാർച്ച് 2-ലെ പതിപ്പ്

[തിരുത്തുക]
  • ഇസ്രായേലും അമേരിക്കയും ഇറാനിൽ 2026 ഫെബ്രുവരി 28നു നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാം‌നി‌ഈയും പ്രതിരോധമന്ത്രിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമടക്കം 40പേർ കൊല്ലപ്പെട്ടുവെന്നു മാർച്ച് 1നു ഇറാൻ സ്ഥിരീകരിച്ചു.
  • കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി 2026 ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. പ്രധാനമന്ത്രി കാർണിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമായിരുന്നു ഇത്.
  • ബൊളീവിയൻ വ്യോമസേനയുടെ ലോക്ക്ഹീഡ് സി-130 ഹെർക്കുലീസ് വിമാനം എൽ ആൾട്ടോയിലെ ഒരു റോഡിൽ ഇടിച്ചുകയറി 20-ലധികം പേർ മരിച്ചു.
  • അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം അതിർത്തി കടന്നുള്ള ആക്രമണങ്ങൾ വർദ്ധിച്ചതോടെ രൂക്ഷമാകുന്നു.
  • ബ്രസീലിലെ മിനാസ് ഗെറൈസിലെ സോണ ഡ മാട്ട മേഖലയിലെ വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 70 പേർ മരിക്കുകയും ആയിരക്കണക്കിന് പേർ കുടിയിറക്കപ്പെടുകയും ചെയ്തു.
  • തുടരുന്നു:- റഷ്യൻ-ഉക്രേനിയൻ യുദ്ധം. സുഡാനീസ് ആഭ്യന്തരയുദ്ധം
  • സമീപകാല മരണങ്ങൾ:- മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ഉണ്ണികൃഷ്ണൻ

സമകാലികം

പ്രധാന സംഭവികാസങ്ങൾ

2026 ഏപ്രിൽ നാളാഗമം

2026 മാർച്ച് നാളാഗമം

വാർത്താ ഫലകം തിരുത്തുക