ഫയൽ ഫോർമാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കമ്പ്യൂട്ടറിലെ വിവിധതരം ഫയലുകൾക്കായി ഉള്ള സംഭരണരീതിയാണ് ഫയൽ ഫോർമാറ്റ് എന്നറിയപ്പെടുന്നത്. ഡിജിറ്റലായി സൂക്ഷിക്കപ്പെടുന്ന ഫയലുകൾക്കായി ഏതുതരത്തിലാണ് ബിറ്റുകൾ വിന്യസിക്കപ്പെടുന്നത് എന്നത് ഫയൽ ഫോർമാറ്റിൽ വിവക്ഷിക്കപ്പെടുന്നു. സൗജന്യമോ ഉടമസ്ഥാവകാശത്തിലുള്ളതോ ആയ ഫയൽ ഫോർമാറ്റുകൾ കാണപ്പെടുന്നു. പലപ്പോഴും പ്രസിദ്ധീകരിക്കപ്പെടാത്തതോ മാറ്റം വരുത്താൻ കഴിയുന്ന തരത്തിൽ തുറന്നതോ ആയ ഫോർമാറ്റുകളും കാണാറുണ്ട്.

ചിത്രങ്ങൾ, ടെക്സ്റ്റുകൾ, ശബ്ദം, ചലചിത്രം തുടങ്ങിയവക്ക് പ്രത്യേകമായോ അവയുടെ മിശ്രണങ്ങൾക്കോ സംയോജനങ്ങൾക്കോ വ്യത്യസ്ഥങ്ങളായ ഫോർമാറ്റുകൾ നിലവിലുണ്ട്.

ഫയലിന്റെ പേരിന് ശേഷം ഡോട്ട് ചേർത്ത് ഫോർമാറ്റിന്റെ സൂചകം ചേർക്കപ്പെടുന്നു[1]. ഉദാഹരണത്തിന് name.exe എന്നത് ഒരു എക്സിക്യൂട്ടബിൾ ഫയലിനെ സൂചിപ്പിക്കുമ്പോൾ picture.jpg, picture.png മുതലായവ ചിത്രങ്ങളെയും drawing.dwg, drawing.dxf തുടങ്ങിയവ ഡ്രോയിങുകളെയും പ്രതിനിധീകരിക്കുന്നു.


എന്നാൽ നമുക്ക് വേണമെങ്കിൽ ഇതിന്റെ ദൃശ്യത നിയന്ത്രിക്കാൻ കഴിയും[2]. ഫോർമാറ്റുകളുടെ ദൃശ്യത മറക്കുന്നത് പക്ഷേ കമ്പ്യൂട്ടറിന്റെ സുരക്ഷക്ക് ഭീഷണിയായേക്കാം. വൈറസുകളും മറ്റും തിരിച്ചറിയപ്പെടാതെ പോകാൻ ഇത് കാരണമാകും.


ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 

  1. "File Format Identification". മൂലതാളിൽ നിന്നും 2009-08-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-07-21.
  2. PC World (23 December 2003). "Windows Tips: For Security Reasons, It Pays To Know Your File Extensions". മൂലതാളിൽ നിന്നും 23 April 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 June 2008.
"https://ml.wikipedia.org/w/index.php?title=ഫയൽ_ഫോർമാറ്റ്&oldid=3543572" എന്ന താളിൽനിന്ന് ശേഖരിച്ചത്