ഫയാസ് ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആഗ്ര-അത്രോളി ഖരാനയിലെ പ്രസിദ്ധ ഹിന്ദുസ്ഥാനി ശാസ്ത്രീയ ഗായകനാണ് ഉസ്താദ് ഫയാസ് ഖാൻ (1880 - 5 നവംബർ 1950).

ജീവിതരേഖ[തിരുത്തുക]

ആഗ്രയിൽ ജനിച്ചു. മിയാൻ താൻസെന്റെ പരമ്പരയിൽ പെടുന്ന ഖുദാ ബക്ഷായിരുന്നു പ്രപിതാമഹൻ. മുത്തച്ഛനായ ഗുലാം അബ്ബാസ് ഖാനിൽ നിന്നും ധ്രുപദും അദ്ദേഹത്തിന്റെ അനുജൻ കല്ലേഖാനിൽ നിന്നും ധമാറും പഠിച്ചു. പിതാവ് സഫ്ദർ ഹുസൈൻ നേരത്തെ മരണമടഞ്ഞു. മുത്തച്ഛനാണ് വളർത്തിയത്. ബറോഡയിലെ സയാജിറാവു മഹാരാജാവ് അദ്ദേഹത്തെ കൊട്ടാരം ഗായകനാക്കിയതോടെ അദ്ദേഹം ബറോഡയിൽ സ്ഥിരം താമസമാക്കി.[1] ഫയാസ് ഖാൻ അത്രോളിയിലെ സംഗീതപാരമ്പര്യമുള്ള ഒരു കുടുംബത്തിൽനിന്നാണ് വിവാഹം ചെയ്തത്. ആഗ്ര-അത്രോളി ഖരാന എന്ന പേരിന്റെ പശ്ചാത്തലം ഇതാണ്.

ഡിസ്കോഗ്രാഫി[തിരുത്തുക]

Release No. Raga
N 36050 (HMV) Ramkali (Alap & Khayal)
H 1331 (Hindusthan Records) Purvi & Chhaya
HH 1 (Hindusthan Records) Puriya & Jaijaivanti
H 793 (Hindusthan Records) Jaunpuri & Kafi

78 rpm side A Lalat Aalaap, side B drut 'tadapata hoom jaise jale bin meene (Hindusthan Record). Also Thumri Bhairavi 'Baaju bande khula khula ja'

പുരസ്കാരങ്ങൾ[തിരുത്തുക]

  • ബറോഡയിലെ ഗെയ്ക്വാദ് ഉസ്താദിനെ അഫ്താബ്-ഇ-മുസികി അഥവാ സംഗീതത്തിന്റെ പുത്രൻ എന്ന് വിളിച്ച് ആദരിച്ചു.[2]

അവലംബം[തിരുത്തുക]

  1. താൻസൻ മുതൽ സക്കീർഹുസൈൻ വരെ. ലിപി പബ്ലിക്കേഷൻസ്. pp. 90–91. ISBN 81-8801-650-0. |first= missing |last= (help)
  2. "നിശാഗന്ധിയിലെ സൂര്യകാന്തി". www.madhyamam.com. ശേഖരിച്ചത് 18 മെയ് 2014. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഫയാസ്_ഖാൻ&oldid=2787242" എന്ന താളിൽനിന്ന് ശേഖരിച്ചത്