ഫന്റാസ്മഗോറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫന്റാസ്മഗോറി
ചിത്രത്തിൽ നിന്നൊരു നിശ്ചല ദൃശ്യം
സംവിധാനംഎമിലി കോൾ
നിർമ്മാണംഎമിലി കോൾ
വിതരണംസൊസൈറ്റേ ഡെസ് എറ്റാബ്ലിസ്സെമെന്റ്സ് എൽ. ഗൗമോണ്ട്.
റിലീസിങ് തീയതി1908 ഓഗസ്റ്റ് 17
രാജ്യംഫ്രാൻസ്
ഭാഷനിശ്ശബ്ദചിത്രം
സമയദൈർഘ്യംഉദ്ദേശം 1 മിനിട്ട്, 20 സെക്കന്റ്

ഫന്റാസ്മഗോറി 1908-ലെ ഒരു ഫ്രഞ്ച് ആനിമേഷൻ ചിത്രമാണ്. എമിലി കോൾ എന്നയാളാണ് നിർമ്മാണവും സംവിധാനവും ചെയ്തത്. പല ചലച്ചിത്ര ചരിത്രകാരന്മാരും ഇതിനെ ആനിമേഷൻ ഉപയോഗിക്കുന്ന ആദ്യ കാർട്ടൂൺ സിനിമയായാണ് കണക്കാക്കുന്നത്. [1]

വിവരണം[തിരുത്തുക]

യുവാവായിരുന്ന എമിലി കോൾ

ലളിതമായ വരകൾ കൊണ്ടുള്ള ഒരു കോൽ രൂപം സഞ്ചരിക്കുന്നതും രൂപം മാറുന്ന പല വസ്തുക്കളെയും കണ്ടുമുട്ടുന്നതുമാണ് കഥാതന്തു. ചിത്രകാരന്റെ കൈകൾ പ്രത്യക്ഷപ്പെടുന്ന സീനുകളും ചിത്രത്തിലുണ്ട്. ഒരു കോമാളിയും ഒരു മാന്യനുമാണ് പ്രധാന കഥാപാത്രങ്ങൾ.

അപ്പോഴേയ്ക്കും വിസ്മൃതമായിരുന്ന ഇൻകൊഹറന്റ് പ്രസ്ഥാനത്തിന് ഒരു ശ്രദ്ധാഞ്ചലിയാണ് ഈ ചിത്രം. ചിത്രത്തിന്റെ പേർ പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്തുണ്ടായിരുന്ന ഫന്റാസ്മോഗ്രാഫ് എന്ന ഭിത്തികളിൽ ചിത്രങ്ങൾ തെളിയിച്ചിരുന്ന ഒരുപകരണത്തെ സൂചിപ്പിക്കുന്നു.

ചരിത്രം[തിരുത്തുക]

എമിലി കോൾ "ഫന്റാസ്മഗോറി " എന്ന ചിത്രത്തിനുവേണ്ടി 1908 ഫെബ്രുവരി മുതൽ മേയ് മാസം വരെയോ ജൂൺ മാസം വരെയോ ജോലി ചെയ്തു. നീളം കുറവേയുള്ളൂവെങ്കിലും ബോധാവസ്ഥയുടെ ഒഴുക്ക് എന്ന ശൈലിയിൽ ധാരാളം ഘടകങ്ങൾ ഇതിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്.

1908 ആഗസ്റ്റ് 17-നാണ് ചിത്രം പുറത്തിറങ്ങിയത്.

നിർമ്മാണം[തിരുത്തുക]

ചിത്രങ്ങൾ പേപ്പറിൽ വരച്ച ശേഷം നെഗറ്റീവ് ഫിലിമിൽ പകർത്തിയാണ് ചലച്ചിത്രം നിർമിച്ചത്. ഇതു മൂലമാണ് ബ്ലാക്ക് ബോർഡിൽ വരച്ച മാതിരിയുള്ള ലക്ഷണം ചിത്രത്തിനുള്ളത്.

700 നിശ്ചല ചിത്രങ്ങൾ രണ്ടു പ്രാവശ്യം വീതം ക്യാമറയിൽ പകർത്തിയാണ് ചലച്ചിത്രം നിർമിച്ചത്. ജെ. സ്റ്റുവാർട്ട് ബ്ലാക്ക്ടൺ എന്നയാളുടെ "ചോക്ക് ലൈൻ എഫക്ട്"; ജോർജസ് മെലിയാസിന്റെ, സ്റ്റോപ് ട്രിക്ക് എന്നിവ ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  • "Fantasmagorie (1908)". The Internet Movie Database. ശേഖരിച്ചത് May 2, 2010.
  1. Beckerman, Howard (2003-09-01). Animation: the whole story. Skyhorse Publishing Inc. പുറം. 17. ISBN 978-1-58115-301-9. ശേഖരിച്ചത് 16 August 2011.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫന്റാസ്മഗോറി&oldid=3209955" എന്ന താളിൽനിന്ന് ശേഖരിച്ചത്