ഫദ്‌വ തൗഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Fadwa Tuqan
ജനനം1917
മരണം2003

ആധുനിക അറബി സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ കവയിത്രിയായിരുന്നു ഫദ്‌വ തൗഖാൻ (English: Fadwa Tuqan (അറബി: فدوى طوقان). സമകാലിക അറബ് കവിതയിൽ ഇസ്രയേലി അധിനിവേശത്തോടു ശക്തമായ ചെറുത്ത് നിൽപ്പ് നടത്തിയ വ്യക്തിയാണ് ഫദ്‌വ.[1]

ജീവചരിത്രം[തിരുത്തുക]

1917ൽ പലസ്റ്റീനിലെ നബ്ലുസിൽ ജനിച്ചു. പ്രസിദ്ധമായ തൗഖാൻ കുടുംബത്തിലാണ് ജനനം. 13ആം വയസ്സിൽ രോഗം കാരണം പഠനം ഉപേക്ഷിച്ചു. പ്രമുഖ പലസ്റ്റീനിയൻ കവിയായിരുന്ന ഇബ്രാഹിം തൗഖാൻ സൗഹദരനാണ്. ഇദ്ദേഹമാണ് ഫദ് വയുടെ വിദ്യാഭ്യാസ കാര്യങ്ങൾ നോക്കിയിരുന്നത്. പഠനത്തിനുള്ള പുസ്തകങ്ങൾ നൽകിയും ഇംഗ്ലീഷ് പഠിപ്പിച്ചു ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു. കവിതയിലും ഫദ്‌വയുടെ ഗുരുനാഥൻ സഹോദരനാണ്. ഒടുവിൽ ഒക്‌സ്‌ഫേർഡ് സർവ്വകലാശാലയിൽ ചേർന്ന ഇംഗ്ലീഷിലും സാഹിത്യത്തിലും പഠനം പൂർത്തിയാക്കി. ജോർദാൻ പ്രധാനമന്ത്രിയായിരുന്ന അഹമ്മദ് തൗഖാൻ ഫദ് വയുടെ മൂത്ത സഹോദരനാണ്.

എട്ടു കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട് ഫദ്‌വ. ഇവ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അന്ത്യം[തിരുത്തുക]

അൽ അഖ്‌സ ഇൻതിഫാദ എന്നറിയപ്പെടുന്ന രണ്ടാം ഇൻതിഫാദ കൊടുമ്പിരി കൊണ്ട കാലത്ത് നബ്ലുസ് നഗരം ഉപരോധത്തിലായിരുന്ന 2003 ഡിസംബർ 12നാണ് മരണം. .[1][2] Wahsha: Moustalhama min Qanoon al Jathibiya (Longing: Inspired by the Law of Gravity) .[1] ആവേശം: ഗുരുത്വാകർഷണ നിയമത്തിൽ നിന്ന് പ്രചോദനം എന്നതാണ് അവസാന കാലത്ത് എഴുതിയ പ്രധാന കവിത.

പുസ്‌തക വിവരണം[തിരുത്തുക]

 • My Brother Ibrahim (1946)
 • Alone With The Days (1952)
 • I Found It' (1957)
 • Give Us Love (1960)
 • In Front Of A Closed Door (1967).
 • The Night And the Horsemen (1969)
 • Alone On the Summit Of The World (1973)
 • July And The Other Thing (1989)
 • The Last Melody (2000)
 • Longing Inspired by the Law of Gravity (2003)
 • Tuqan, Fadwa: An autobiography: A Mountainous Journey, Graywolf Press, Saint Paul, Minnesota, U.S.A (1990), ISBN 1-55597-138-5, with part two published in 1993

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 "Fadwa Touqan". Words Without Border. മൂലതാളിൽ നിന്നും 2007-06-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-04-15.
 2. "Archived copy". മൂലതാളിൽ നിന്നും 2007-12-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-07-16.{{cite web}}: CS1 maint: archived copy as title (link)
"https://ml.wikipedia.org/w/index.php?title=ഫദ്‌വ_തൗഖാൻ&oldid=3505843" എന്ന താളിൽനിന്ന് ശേഖരിച്ചത്