ഫത്ത മുഹമ്മദ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mausoleum of Fatah Muhammad in the city of Kolar.

മൈസൂർ രാജധാനിയുടെ അധിപനായിരുന്ന ഹൈദർ അലിയുടെ പിതാവാണ് ഫത്ത മുഹമ്മദ്[1][2]. 1680നോടടുത്ത് കോളാറിലാണ് ഫത്ത മുഹമ്മദിന്റെ (കർണാടക) ജനനം. ഒരു യോദ്ധാവായിരുന്ന ഇദ്ദേഹം മൈസൂരിലെ വൊഡയാർ രാജവംശത്തിന് വേണ്ടിയും, ആർക്കോട്ടിലെയും, സീറയിലെയും, നവാബ് മാർക്ക് വേണ്ടിയും സൈനിക പദവികൾ അലങ്കരിച്ചിട്ടുണ്ട്[3].

വംശ ചരിത്രം[തിരുത്തുക]

ഫത്ത മുഹമ്മദിന്റെ കുടുബം മക്കയിലെ ഖുറൈശി വംശജരിൽ പെട്ടവരാണ് പതിനാറാം നൂറ്റാണ്ടിൽ ബാഗ്ദാദിൽ നിന്ന് കടൽ മാർഗ്ഗം ഹിന്ദുസ്ഥാനിൽ എത്തിച്ചേർന്നതാണിവരെന്ന് കരുതപ്പെടുന്നു. ഫത്ത മുഹമ്മദിന്റെ പിതാവ് മുഹമ്മദലിയും പിതാമഹൻ ഷെയ്ക്ക് വലി മുഹമ്മദും ഡൽഹിയിൽ നിന്നും മുഹമ്മദ് ആദിൽ ഷായുടെ (1626-56) ബീജാപൂർ ഭരണകാലത്ത് ഉപജീവനത്തിനായി ഗുൽബർഗിലേക്ക് കുടിയേറിയവരാണ്. ഷെയ്ക്ക് വലി മുഹമ്മദ് ഗുൽബർഗിലെ ഹസ്റത്ത് ഹോജ ബന്ദാ നവാസ് ദർഗയിൽ ( ഗിസു ദറസ്) കൈക്കാരനായി ജോലി ചെയ്യുന്നതിനിടയിൽ ദറസിലെ ഒരു സഹപ്രവർത്തകന്റെ മകളെ കൊണ്ട് മകനെ വിവാഹം കഴിപ്പിക്കുകയും ഈ ബന്ധത്തിൽ ഫത്ത മുഹമ്മദ് ഉൾപ്പെടെ നാല് പുത്രൻമാർ ( മുഹമ്മദ് ഇല്ലൃസ്, ഷെയ്ക്ക് മുഹമ്മദ്, മുഹമ്മദ് ഇമാം) മുഹമ്മദ് അലിക്ക് ജനിക്കുകയും ചെയ്തു. ഷെയ്ക്ക് വലി മുഹമ്മദിന്റെ മരണശേഷം മുഹമ്മദലി ഭാരൃയുടെ കുടുംബാത്തോടൊപ്പം ബീജാപൂരിൽ തുടരുകയും, അലി ആദിൽ ഷാ രണ്ടാമന്റെ (1657-72) കാല ഘട്ടത്തിൽ ഔറംഗസിബിന്റെ മുഗൾ ശക്തികളുമായുണ്ടായ ഏറ്റുമുട്ടുലിൽ ബീജാപൂർ സൈനികരായിരുന്ന ഭാരൃ സഹോദരങ്ങൾ കൊല്ലപ്പെട്ടതിനെ തുടർന്ന് കുടുംബത്തടൊപ്പം കോളാറിലേക്ക് ചേക്കേറി. കോളാറിൽ ഷാ മുഹമ്മദ് എന്ന ജന്മിയുടെ കാരൃസ്ഥ പദവിയിലിരിക്കുമ്പോൾ 1697നടുത്ത് മുഹമ്മദ് അലി മരണമടയുകയും ചെയ്തു.

സൈനിക ജീവിതം[തിരുത്തുക]

പിതാവ് മുഹമ്മദ് അലിക്ക് ഫത്ത മുഹമ്മദിനെയും സഹോദരൻമാരെയും ഷെയ്ക്ക് വലി മുഹമ്മദിനെ പോലെ തികഞ്ഞ ഒരു ദൈവ വിശ്വാസിയായി വളർത്തുവനായിരുന്നു ആഗ്രഹം പക്ഷേ പുത്രൻമാർ പിന്തുടർന്നത് അമ്മാവൻമാരുടെ പാതയാണ്. 1697നടുത്ത് പിതാവായ മുഹമ്മദ് അലിയുടെ മരണത്തെ തുടർന്ന് മെച്ചപ്പെട്ട ഒരു സൈനിക ജീവിതത്തിനായി ഫത്ത മുഹമ്മദ് കോളാറിൽ നിന്നും ആർക്കോട്ടിലേക്ക് (കർണാടക) ചുവടുമാറ്റം നടത്തുകയും, നവാബ് സാദത്തുളള ഖാന്റെ കീഴിൽ 200 കാലാൾപടയും 50 കുതിര പടയുമുൾപെടുന്ന ജമാദാർ പദവിയിൽ വർത്തിക്കുകയും ചെയ്തു. പിന്നീട് നവാബ് തഞ്ചാവൂരിലെ കാരൃക്കാരനായ സയ്യിദ് ബുർഹാനുദ്ധിന്റെ സഹയാത്തിനായി ഫത്ത മുഹമ്മദിനെ ചുമതലപെടുത്തുകയും ഇവിടെ 600 കാലാൾപടയുടെയും 500 കുതിരപടയുടെയും 50 റോക്കറ്റ് പടയാടികളെയും നവാബ് കൽപ്പിച്ച് കൊടുക്കുകയും ചെയ്തു. നവാബിന്റെ ഉദ്യോഗത്തിൽ നിന്നും ഒരു സുപ്രഭാതത്തിൽ അപ്രതിക്ഷനാവുന്ന ഫത്ത മുഹമ്മദ് രംഗപ്രവേശം ചെയ്യുന്നത് മൈസൂരിന്റെ നായിക്ക് പദവിയിലാണ്. ഇതിന് വഴിയൊരുക്കി കൊടുത്തത് പിത്ര് സഹോദരൻ മുഹമ്മ ഇല്ലൃസിന്റെ മകൻ ഹൈദർ സാഹിബായിരുന്നു. മൈസൂർ അധികാരികളുമായി അഭിപ്രായ വൃതൃസത്തെ തുടർന്ന് മൈസൂരിലെ നായിക്ക് പദവി ഉപേക്ഷിച്ച് സിറായിലെ നവാബ് ദർഗ ഖുലി ഖാന്റെ (1720-1721) ദോട്ബല്ലപൂർ കോട്ടയുടെ കില്ലോദാറായി പദവിയിലേറുകയും ചെയ്തു.

മരണം[തിരുത്തുക]

1721ൽ ദർഗാ ഗുലീ ഖാന്റെ മരണത്തെ തുടർന്ന് മകൻ അബ്ദുൾ റസൂൽ ഖാൻ (1721-1722) അധികാരത്തിലെറി, പക്ഷെ ഇതിനിടയിൽ സിറയുടെ സുബൈദാർ പദവിക്ക് വേണ്ടി താഹിർ ഖാൻ ആർക്കോട്ട് നവാബ് സാദത്തുളള ഖാന്റെ സഹായത്തോടെ അധികാരം പിടിച്ചെടുക്കാനുളള ഉപചാപങളിലേർപ്പെടുകയും ഇത് അബ്ദുൾ റസൂൽ ഖാനെയും, ഫത്ത മുഹമ്മദിനെയും ഒരു രക്തരൂഷിത കലാപത്തിൽ കൊണ്ടത്തിക്കുകയും, ഫത്തേ മുഹമ്മദിന്റെയും യജമാനൻ അബ്ദുൾ റസൂൽ ഖാന്റെയുംമരണത്തിൽ കലാശിക്കുകയും ചെയ്തു. കോളാറിലെ ബുദികോട്ടിൽ പിതാവ് മുഹമ്മദ് അലിയോട് ചേർന്ന് ഫത്ത മുഹമ്മദിനെ സംസ്കരിക്കുകയും ചെയ്തു . കലാപാനന്തരം താഹിർ ഖാൻ നവാബ് പട്ടത്തിലേറുകയും, അബ്ദുൾ റസൂൽ ഖാന്റെ അനന്തരവകാശിയായ പുത്രൻ അബ്ബാസ് ഗുലി ഖാന് സീറയുടെ സ്വാധീനം നഷ്ടമാകുകയും ചെയ്തു.

മരണാനന്തരം[തിരുത്തുക]

ഫത്ത മുഹമ്മദിന്റെ മരണശേഷം അബ്ബാസ് ഗുലി ഖാന് തനിക്ക് ലഭിക്കാനുണ്ടായിരുന്ന പണമിടപാടുകളുടെ പേരിൽ ഫത്ത മുഹമ്മദിന്റെ സൃത്തുക്കൾ കണ്ട് കെട്ടുകയും അനാഥയായ ഭാരൃയെയും (സയ്യിദ് ബുർഹാനുദ്ധീന്റെ മകൾ) അഞ്ചു വയസുളള ഹൈദർ അലിയേയുംഎട്ടു വയസുളള സഹോദരൻ ഷഹ്ബാസ് ഖാനെയും തടവിലാക്കുകയും ചെയ്തു. ബന്ധുവായ ഹൈദർ സാഹിബ് ഈ വിവരങ്ങൾ അറിഞ്ഞതിനെ തുടർന്ന് മൈസൂർ മന്ത്രി ദേവരാജിന്റെ സഹായത്തോടെ ഇവരെ മോചിപ്പിക്കുകയും. മൈസൂരിലെക്ക് കൂട്ടി കൊണ്ട് വരികയും, സൃന്തം സംരക്ഷണയിൽ ഇവരെ പരിപാലിക്കുകയും ചെയ്തു. ഫത്ത മുഹമ്മദിന്റെ പുത്രനായ ഹൈദർ അലി ഖാനും, ചെറു മകനായ ടിപ്പു സുൽത്താനും പിൻകാലത്ത് ദക്ഷിണേന്ത്യയിലെ ശക്തമായ രാജസ്ഥാനമായ മൈസൂറിന്റെ അധിപരായി മാറുന്ന കാഴ്ച വിദൂരമല്ലായിരുന്നു. ഈ കൊടുങ്കാറ്റുകളുടെ വാൾ തലപ്പിന്റെ അലയൊലിയിൽ നവാബ് സ്ഥാനങ്ങൾ വിറകൊളളുകയും, ഇംഗ്ലീഷ് വൈദേശിക സഖൃ കക്ഷികൾക്ക് പല അവസരത്തിലും അടി പതറി വീഴുന്ന കാഴ്ചക്കും ചരിത്രം സാക്ഷിയായി.

അവലംബം[തിരുത്തുക]

  1. de la Tour, p. 34
  2. Bowring, p. 12
  3. name=Narasima120
"https://ml.wikipedia.org/w/index.php?title=ഫത്ത_മുഹമ്മദ്‌&oldid=3543850" എന്ന താളിൽനിന്ന് ശേഖരിച്ചത്