ഫടാഫട് ജയലക്ഷ്മി
ഫടാഫട് ജയലക്ഷ്മി | |
---|---|
ജനനം | Jayalakshmi 1958 Chennai, Tamil Nadu, India |
മരണം | 1980 (aged 22) Chennai, Tamil Nadu, India |
തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും സജീവമായിരുന്ന ഒരു ഇന്ത്യൻ നടി ആയിരുന്നു ജയലക്ഷ്മി ഫടാഫട് ജയലക്ഷ്മി ആയിരുന്നു അവരുടെ ജനപ്രിയമായ സ്ക്രീൻ നാമം (1958-1980)) തമിഴ്, തെലുങ്ക്, കന്നഡ , എന്നീ ഭാഷകളിലായി 66 ചിത്രങ്ങളിൽ അഭിനയിച്ച ജയലക്ഷ്മി മലയാള സിനിമയിൽ സുപ്രിയ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
ജീവിതം
[തിരുത്തുക]1972-ൽ സുപ്രിയ എന്ന സ്ക്രീൻ നാമത്തിൽ എ. വിൻസന്റ് സംവിധാനം ചെയ്ത മലയാളം സിനിമയായ തീർത്ഥയാത്ര തുടർന്ന് 1973-ൽ ഇതു മനുഷ്യനോ എന്ന ചിത്രത്തിലും അഭിനയിച്ചു. 1974-ൽ കെ. ബാലചന്ദറിന്റെ 'അവൾ ഒരു തുടർ കഥൈ' എന്ന ചിത്രത്തിൽ ജയലക്ഷ്മിയായി തമിഴിൽ അരങ്ങേറ്റം നടത്തി. തന്റെ ഏറ്റവും ജനപ്രിയമായ ഡയലോഗായ "ഫടാഫട് " (വേഗത്തിൽ എന്നർഥം) അവരുടെ പേരിൻറെ പ്രിഫിക്സ് ആകുകയും ചെയ്തു.[1] മുൻനിര നായകന്മാരായ രജനികാന്ത്, കമലഹാസൻ, കൃഷ്ണ, എൻ.ടി.ആർ , ചിരഞ്ജീവി എന്നിവരോടൊപ്പം ജയലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
സ്വകാര്യ ജീവിതം
[തിരുത്തുക]എം ജി രാമചന്ദ്രന്റെ അനന്തരവനെയായിരുന്നു വിവാഹം ചെയ്തിരുന്നത്. 1980-കളിൽ ആത്മഹത്യ ചെയ്ത അവർ കരിയറിലെ ഏറ്റവും മികച്ച സമയത്താണ് തൂങ്ങിമരിച്ചത്.
അവലംബം
[തിരുത്തുക]- ↑ "It's a heavy price to pay". The Hindu. 3 May 2002. Archived from the original on 2018-05-16. Retrieved 30 April 2018.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)