Jump to content

ഫഖ്റ യൂനുസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആസിഡ് ആക്രമണത്തിന് ഇരയായ ഒരു പാകിസ്ഥാൻ സ്ത്രീയാണ് ഫഖ്റ യൂനുസ് (ഉർദു: فاخرہ یونس; 1979 - 17 മാർച്ച് 2012). ആസിഡ് ആക്രമണം മൂല്ം അവരുടെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റു. അത് മൂലം 10 വർഷത്തിനിടെ 39 ശസ്ത്രക്രിയകൾ നടത്തി.[1] 33-ാം വയസ്സിൽ അവർ ആത്മഹത്യ ചെയ്തു.

ജീവചരിത്രം[തിരുത്തുക]

മുൻ ഗവർണറും പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബിന്റെ മുഖ്യമന്ത്രിയുമായ ഗുലാം മുസ്തഫ ഖറിന്റെ മകനും, തന്റെ ഭാവി ഭർത്താവുമായ ബിലാൽ ഖറിനെ കണ്ടുമുട്ടുന്ന സമയത്ത് പാക്കിസ്ഥാനിലെ ഒരു റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റിലെ ഒരു നർത്തകിയായിരുന്നു യൂനുസ്.[2] മൂന്ന് വർഷത്തിന് ശേഷം അവർ വിവാഹിതരായി. വിവാഹ ശേഷം തന്നെ ശാരീരികമായും വാക്കാലും ഉപദ്രവിച്ചെന്ന് പറഞ്ഞ് യൂനുസ് അദ്ദേഹവുമായി പിരിഞ്ഞു. പിന്നീട് 2000 മെയ് മാസത്തിൽ ഭർത്താവ് തന്നെ സന്ദർശിക്കുകയും മറ്റൊരു പുരുഷനിൽ നിന്നുള്ള തന്റെ 5 വയസ്സുള്ള മകന്റെ സാന്നിധ്യത്തിൽ അവരുടെ മേൽ ആസിഡ് ഒഴിക്കുകയും ചെയ്തുവെന്ന് അവർ അവകാശപ്പെട്ടു.

തന്റെ പേരിലുള്ള മറ്റാരോ ആണ് അക്രമിയെന്ന് ഖാർ അവകാശപ്പെട്ടു. സംഭവത്തിലെ എല്ലാ കുറ്റങ്ങളിൽ നിന്നും അദ്ദേഹത്തെ വെറുതെ വിട്ടു. ഖാറിന്റെ രണ്ടാനമ്മ തെഹ്മിന ദുറാനിയാണ് യൂനസിനെ ചികിത്സയ്ക്കായി ഇറ്റലിയിലെ റോമിലേക്ക് അയച്ചത്.[3] തുടക്കത്തിൽ അവർക്ക് വിസ നിഷേധിച്ചെങ്കിലും പൊതുജനങ്ങളുടെ സമ്മർദ്ദത്തെത്തുടർന്ന് ഇറ്റലിയിലേക്ക് പോകാൻ അവരെ അനുവദിച്ചു.[4] ദുറാനി ഇറ്റാലിയൻ സൗന്ദര്യവർദ്ധക സ്ഥാപനമായ സെന്റ് ആഞ്ചലിക്കിനെയും ഇറ്റാലിയൻ ഗവൺമെന്റിനെയും അവരുടെ ചികിത്സയ്ക്കായി ഏർപെടുത്തി. ക്ലാരിസ് ഫെല്ലിയുടെ നേതൃത്വത്തിലുള്ള ഒരു ഇറ്റാലിയൻ എൻ‌ജി‌ഒ ആയ സ്മൈൽ എഗെയ്ൻ അംഗഭംഗം വന്ന സ്ത്രീകളുടെ പരിചരണത്തിൽ സഹായിക്കാൻ പാകിസ്ഥാനിൽ പ്രവേശിച്ചു.[5]

ഇറ്റലിയിലെ റോമിലെ ഒരു കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടിയാണ് യൂനുസ് ആത്മഹത്യ ചെയ്തത്. അവരുടെ മൃതദേഹം ദുറാനി പാകിസ്ഥാനിലേക്ക് തിരികെ കൊണ്ടുവന്നു. ഖരദറിലെ ഈദി വസതിയിൽ യൂനസിന്റെ മയ്യിത്ത് നമസ്‌കാരം നടന്നു. അവരെ പാകിസ്ഥാനിലെ കറാച്ചിയിൽ[6] ഡിഫൻസ് ഏരിയയിൽ അടക്കം ചെയ്തു.[7]

ലെഗസി[തിരുത്തുക]

അവരുടെ ആക്രമണവും വിചാരണയും ആത്മഹത്യയും അന്താരാഷ്ട്ര ശ്രദ്ധ നേടുകയും പാക്കിസ്ഥാനിലെ ആസിഡ് ആക്രമണത്തിന് ഇരയായവരുടെ ദുരവസ്ഥ ഉയർത്തിക്കാട്ടുകയും ചെയ്തു. 2007 നും 2016 നും ഇടയിൽ രാജ്യത്ത് 1,375 ആസിഡ് ആക്രമണങ്ങൾ നടന്നു.[8] ഏകദേശം 153 പ്രതിവർഷം; എന്നിരുന്നാലും ഇതിൽ 56% മാത്രമാണ് യഥാർത്ഥത്തിൽ സ്ത്രീകൾ ഇരകളാകുന്നത്. നിരൂപക പ്രശംസ നേടിയ ഡോക്യുമെന്ററി ചിത്രമായ സേവിംഗ് ഫേസിൽ (2012) അവരെ ഫീച്ചർ ചെയ്തു, ആത്മഹത്യയ്ക്ക് ഒരു മാസം മുമ്പ് രാജ്യത്തെ ആദ്യത്തെ ഓസ്കാർ അവാർഡ് ഇതിന് ലഭിച്ചു.[2][9] [10][11] അവരുണ്ടാക്കിയ അവബോധത്തിന്റെ ഫലമായി ആസിഡ് ആക്രമണങ്ങൾ രാജ്യത്ത് തുടർച്ചയായി കുറഞ്ഞു.[12]

2016 ലും 2017 ലും ആസിഡ് ആക്രമണത്തിന് ഇരയായവരുടെ എണ്ണം 71 ആയിരുന്നു, അതേസമയം 2018 നും 2019 നും ഇടയിൽ ആസിഡ് എറിയുന്നതുമായി ബന്ധപ്പെട്ട കേസുകൾ 62 ആയി കുറഞ്ഞു.[12] "ആജീവനാന്ത ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ പലപ്പോഴും അഭിമുഖീകരിക്കുന്ന ആസിഡ് പൊള്ളലേറ്റ ഇരകൾക്ക് സൗജന്യ വൈദ്യചികിത്സയും പുനരധിവാസവും വാഗ്ദാനം ചെയ്യുന്ന" ഏറ്റവും പുതിയ ആസിഡ് ആൻഡ് ബേൺ ക്രൈം ബിൽ (2017) ഉൾപ്പെടെ പിന്നീട് പ്രാബല്യത്തിൽ വന്നു.[12] യൂനുസ് നേരിട്ട് പങ്കെടുത്ത സിനിമ അത്തരം നിയമനിർമ്മാണം മുന്നോട്ട് കൊണ്ടുവരുന്നതിനും പാർലമെന്റ് പാസാക്കുന്നതിനും സഹായിച്ചു.[12]

അവലംബം[തിരുത്തുക]

 1. "Young woman seared by acid that corrodes a nation's soul". Sydney Morning Herald. 9 April 2012. Retrieved 14 July 2015.
 2. 2.0 2.1 "Pakistani former dancing girl who was attacked with acid commits suicide". 28 March 2012.
 3. Lahore, HANNAH BLOCH (20 August 2001). "The Evil That Men Do". Archived from the original on May 5, 2007.
 4. "Help for Pakistan's acid attack victims". 4 August 2003 – via news.bbc.co.uk.
 5. Fakhra: shunned in life, embraced in death Archived March 26, 2012, at the Wayback Machine.
 6. Amnesty International Document – Pakistan: Insufficient protection of women
 7. "The News International: Latest News Breaking, Pakistan News". Archived from the original on 2012-03-25.
 8. Hassan Abbas (February 28th, 2018). In Pakistan, Acid Attacks Decrease But Challenges Remain. Media Matters for Democracy. Archived. Retrieved February 18th, 2020.
 9. "Fakhra Younus Dead: Pakistani Acid Victim Commits Suicide", Sebastian Abbot, Huffington Post, March 28 2012
 10. "Prominent Pakistani Acid Victim Commits Suicide", National Public Radio/The Associated Press, March 28, 2012
 11. ""Prominent Pakistani acid victim Fakhra Younus commits suicide"".
 12. 12.0 12.1 12.2 12.3 Pakistan: Cases of acid attacks on women drop by half. August 4th, 2019. Gulf News. Archived. Retrieved February 18th, 2020.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫഖ്റ_യൂനുസ്&oldid=3980802" എന്ന താളിൽനിന്ന് ശേഖരിച്ചത്