പർവീൺ ബാബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പർവീൺ ബാബി
ParveenBabi.jpg
പർവീൺ ബാബി 1970 കളിൽ
ജനനം(1949-04-04)ഏപ്രിൽ 4, 1949
ജുനാഗത്
മരണംജനുവരി 20, 2005(2005-01-20) (aged 55)
മുംബൈ
തൊഴിൽനടി

ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു മികച്ച നടി ആയിരുന്നു പർവീൺ ബാബി (ഗുജറാത്തി: પરવીન બાબી, ഹിന്ദി: परवीन बाबी, ഉർദു: پروین بابی) (ഏപ്രിൽ 4 1949 - ജനുവരി 20, 2005). 1970 കളിലും 1980 കളുടെ തുടക്കത്തിലും തന്റെ മികച്ച ഗ്ലാമർ വേഷങ്ങളിലൂടെ വളരെ പ്രസിദ്ധിയാർജ്ജിച്ച ഒരു നടീയായിരുന്നു പർവീൺ ബാബി.[1] . ചില മികച്ച ചിത്രങ്ങൾ ദീവാർ, നമക് ഹലാൽ, അമർ അക്ബർ ആന്റണി, ശാൻ എന്നിവയാണ് [2][3]

ആദ്യ ജീവിതം[തിരുത്തുക]

പർവീൺ ബാബി ജനിച്ചത് ജുനഗത് എന്ന സ്ഥലത്താണ്. സ്കൂൾ ജീവിതം കഴിഞ്ഞത് ഔറഗബാദിലാണ്. പിന്നീട് അഹമ്മദാ‍ബാദിൽ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു. പിതാവ് വലി മുഹമ്മദ് ബാബി, ഒരു ഗുജറാത്തി മുസ്ലിം ആണ്. തന്റെ മാതാപിതാക്കളുടെ വിവാഹത്തിന്റെ പതിനാല് വർഷം കഴിഞ്ഞിട്ടാണ് പർവീൺ ജനിച്ചത്. ഇവരുടെ ഏക മകളായിരുന്നു പർവീൺ.

ചലച്ചിത്രങ്ങൾ[തിരുത്തുക]

വഴിത്തിരിവായ ചിത്രങ്ങൾ : Source [1]
വർഷം ചിത്രം സഹനടൻ
1974 മജ്ബൂർ അമിതാബ് ബച്ചൻ
1975 ദീവാർ അമിതാബ് ബച്ചൻ
1977 അമർ അക്ബർ ആന്റണി അമിതാബ് ബച്ചൻ
1979 സുഹാഗ് ശശി കപൂർ
1981 കാലിയ അമിതാബ് ബച്ചൻ
1981 മേരി ആവാസ് സുനോ ജിതേന്ദ്ര
1982 നമക് ഹലാൽ ശശി കപൂർ
1982 അശാന്തി മിഥുൻ ചക്രവർത്തി
1982 ഖുദ്ദാർ അമിതാബ് ബച്ചൻ
1983 രംഗ് ബിരംഗി അമോൽ പാലേക്കർ

കൂടുതൽ വായനക്ക്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Filmography
  2. Parveen Babi dies, alone in death as in life Times of India, Jan 22, 2000.
  3. 'Parveen wanted to be left alone' Times of India, Jan 30, 2005.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പർവീൺ_ബാബി&oldid=2677552" എന്ന താളിൽനിന്ന് ശേഖരിച്ചത്