Jump to content

പ്ലോഗിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A woman bending to pick up litter while a man jogs alongside with a garbage bag at a plogging event in Kent, England

ജോഗിങ് ചെയ്യുകയും അതോടൊപ്പം മാലിന്യം ശേഖരിക്കുകയും ചെയ്യുന്ന ഒരു വ്യായാമ പ്രവർത്തനമാൺ‍ പ്ലോഗിങ്ങ് (Plogging)[1]. സ്വീഡിഷ് പദമായ 'plocka upp' യിൽ നിന്നാണ് ഈ പദമുണ്ടായത്. 2016ൽ സ്വീഡൻ കേന്ദ്രീകരിച്ച് ആരംഭിച്ച ഈ പ്രവർത്തനം 2018 ആവുമ്പോഴേക്കും മറ്റുരാജ്യങ്ങളിലേക്കും പ്രചരിച്ചു.  പ്ലാസ്റ്റിക് മാലിന്യത്തിനെതിരേയുള്ള അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലോഗിങ്ങ് പ്രചരിപ്പിക്കുന്നത്.  ഓട്ടത്തിനിടയിൽ വിവിധ ശരീരചലനങ്ങൾ ചെയ്യുകയും അതോടൊപ്പം വഴിയിലുള്ള മാലിന്യങ്ങൾ ശേഖരിക്കുകയുമാണ് ഇതിൽ ചെയ്യുന്നത്.[2][3][4]. എഴുത്തുകാരനായ ഡേവിഡ് സെഡാരിസ് വ്യായാമ ഓട്ടത്തിനിടയിൽ ഇങ്ങനെ മാലിന്യങ്ങൾ നീക്കുന്നത് ഒരു ശീലമാക്കിയിരുന്നു. പ്രശംസനീയമായ പ്രവർത്തനമായി ഇത് പുകഴ്ത്തപ്പെട്ടു [5][6][7]. എറിക് അൽസ്ട്രോം  സ്റ്റോക്ക്ഹോമിൽ പ്ലോഗിംഗ് നടത്തുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിന് Plogga എന്നൊരു വെബ്സൈറ്റ് തന്നെ അദ്ദേഹം ഉണ്ടാക്കിയിരുന്നു[8][1][9][10] Go Plog! എന്ന സന്നദ്ധ സംഘടന [11]കോലാറിൽ നിന്നും പ്ലോഗിങ്ങ് നടത്തി ടൺ കണക്കിന് മാലിന്യം ശേഖരിക്കുന്നു. ദേശീയ ശുചിത്വ ദിനത്തിൽ പരിസര ശുചീകരണത്തിന്  പ്ലോഗിങ്ങ് നിർദ്ദേശിച്ചു വരുന്നു.

ഇവകൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Klein, Allison (February 23, 2018). "'Plogging' is the Swedish fitness craze for people who want to save the planet. It's making its way to the U.S." The Washington Post. Retrieved November 11, 2018.
  2. Frymorgen, Tomasz (January 30, 2018). "Plogging is the latest Scandinavian lifestyle trend to rock your world". BBC. Retrieved November 11, 2018.
  3. Ross, Peter (February 19, 2018). "A rubbish way to get fit – why I loved going 'plogging'". The Guardian. Retrieved November 11, 2018.
  4. Morrissy-Swan, Tomé (February 1, 2018). "Is 'plogging' the most 2018 fitness trend yet?". The Telegraph. Retrieved November 11, 2018.
  5. Lytton, Charlotte (February 6, 2018). "Plogging: the fitness trend with a social conscience". The Age. Retrieved November 11, 2018.
  6. Dowling, Tim (July 31, 2014). "David Sedaris? Who? Oh, you mean the local litter-picker". The Guardian. Retrieved November 11, 2018.
  7. "South Downs litter picker has truck named after him". West Sussex Gazette. July 28, 2014. Archived from the original on 2018-02-20. Retrieved November 11, 2018.
  8. Noe, Rain (February 2, 2018). "New Swedish Fitness Trend, "Plogging," Combines Jogging with Picking Up Litter". Core77. Retrieved November 11, 2018.
  9. Marx, Patricia (August 20, 2018). "Saving the Planet and Your Glutes". The New Yorker. Retrieved November 11, 2018.
  10. Smith, Rachel (July 15, 2018). "Plogging? You know, when you jog and pick up litter at the same time". IndyStar. Retrieved November 11, 2018.
  11. "ಪ್ಲಾಸ್ಟಿಕ್ ಮುಕ್ತ ನಗರ ಸ್ವಚ್ಚತಾ ಕಾರ್ಯಕ್ರಮಕ್ಕೆ ಚಾಲನೆ". Prajavani (in ഇംഗ്ലീഷ്). 2018-11-04. Retrieved 2019-04-19.

12, 2015. Expo Salud y Ambiente - Córdoba - Argentina - Gustavo A. Biagiotti - COP 21 - ODS Agenda 2030

പുറംകണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പ്ലോഗിങ്&oldid=3798546" എന്ന താളിൽനിന്ന് ശേഖരിച്ചത്