പ്ലാസ്സർ കൗണ്ടി
പ്ലാസർ കൗണ്ടി, കാലിഫോർണി | |||||
---|---|---|---|---|---|
County of Placer | |||||
| |||||
| |||||
Location in the state of California | |||||
The location of California in the United States | |||||
Coordinates: 39°04′N 120°44′W / 39.06°N 120.73°W | |||||
Country | അമേരിക്കൻ ഐക്യനാടുകൾ | ||||
State | California | ||||
Regions | Sacramento Valley, Sierra Nevada | ||||
CSA | Greater Sacramento | ||||
Incorporated | April 25, 1851[1] | ||||
നാമഹേതു | Placer mining, a reference to the area being a center of the California Gold Rush | ||||
County seat | Auburn | ||||
Largest city | Roseville | ||||
• ആകെ | 1,502 ച മൈ (3,890 ച.കി.മീ.) | ||||
• ഭൂമി | 1,407 ച മൈ (3,640 ച.കി.മീ.) | ||||
• ജലം | 95 ച മൈ (250 ച.കി.മീ.) | ||||
ഉയരത്തിലുള്ള സ്ഥലം | 9,044 അടി (2,757 മീ) | ||||
• ആകെ | 3,48,432 | ||||
• കണക്ക് (2016)[4] | 3,80,531 | ||||
• ജനസാന്ദ്രത | 230/ച മൈ (90/ച.കി.മീ.) | ||||
സമയമേഖല | UTC-8 (Pacific Time Zone) | ||||
• Summer (DST) | UTC-7 (Pacific Daylight Time) | ||||
Area codes | 530, 916 | ||||
FIPS code | 06-061 | ||||
GNIS feature ID | 277295 | ||||
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ഒരു കൗണ്ടിയാണ് പ്ലാസർ കൗണ്ടി. ഔദ്യോഗികമായി ഇത് 'കൗണ്ടി ഓഫ് പ്ലാസർ' എന്നറിയപ്പെടുന്നു. 2010 ലെ യു.എസ്. സെൻസസ് പ്രകാരം 348,432[3] ജനസംഖ്യയുള്ള ഈ കൗണ്ടിയുടെ ആസ്ഥാനം ഔബൺ നഗരത്തിലാണ്.[5] പ്ലാസർ കൗണ്ടി, സാക്രമെൻറോ-റോസ്‍വില്ലെ-ആർഡൻ-ആർക്കേഡ്, CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് സാക്രമെൻറോ താഴ്വരയിലും ഗോൾഡ് കൺട്രി എന്നറിയപ്പെടുന്ന സിയേറ നെവാദ മേഖലകളിലുമായിട്ടാണു നിലനിൽക്കുന്നത്. സാക്രാമെൻറോയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്ന് തഹോയ് തടാകം, നെവാഡ അതിർത്തി എന്നിവിടങ്ങളിൽവരെ ഈ കൌണ്ടി നീണ്ടു കിടക്കുന്നു.
പേരിൻറെ ഉത്ഭവം
[തിരുത്തുക]1848 ൽ സ്വർണ്ണത്തിന്റെ കണ്ടെത്തൽ ലോകത്താകമാനമുള്ള പതിനായിരക്കണക്കിന് ഖനിജാന്വേഷകരെ കാലിഫോർണിയ ഗോൾഡ് റഷിൻറെ കാലത്ത് ഈ മേഖലയിലേയ്ക്കു നയിച്ചു. അതിനുപുറമേ ഖനിത്തൊഴിലാളികൾക്ക് ചരക്കുകളും സേവനങ്ങളും നൽകാനായി ആയിരക്കണക്കിന് ആളുകൾ വേറെയും എത്തിയിരുന്നു. സ്വർണ്ണം കണ്ടെത്തിയതിന് വെറും മൂന്നു വർഷം കഴിഞ്ഞപ്പോൾ, 1851 ഏപ്രിൽ 25 ന് സട്ടർ, യൂബൻ കൗണ്ടികളുടെ ഭാഗങ്ങളിൽ നിന്ന് ഒബൺ ആസ്ഥാനമായി അതിവേഗം വളരുന്ന ഈ കൗണ്ടി രൂപീകരിക്കപ്പെട്ടു. സ്വർണ്ണമടങ്ങിയ മണൽ, ചരൽ എന്നിവയ്ക്കുള്ള സ്പാനിഷ് പദത്തിൽനിന്നാണ് കൌണ്ടിയ്ക്ക് ഈ പേരു ലഭിച്ചത്. ഖനിത്തൊഴിലാളികൾ ചരലുകളും മണലുകളും കഴുകിയതിനു ശേഷം വലിയ അളവിലുള്ള സ്വർണക്കഷണങ്ങൾ വേർതിരിച്ചെടുക്കുന്നതിനെ "പ്ലായ്സർ മൈനിംഗ്" എന്ന പേരിൽ വിളിച്ചിരുന്നു.
ചരിത്രം
[തിരുത്തുക]1880 കളിൽ സ്വർണ്ണ ഖനനം ഈ പ്രദേശത്തെ ഒരു പ്രധാന വ്യവസായമായിരുന്നു. ക്രമേണ പുതിയ താമസക്കാർ ഈപ്രദേശത്തെ ഫലഭൂയിഷ്ഠമായ മണ്ണിൽ കൃഷിചെയ്യുകയും, മരപ്പണികളിലും പസിഫിക് റെയിൽറോഡിൻറെ പണികൾക്കായി പ്രവർത്തിക്കുകയും ചെയ്തു. ക്ലോഡെ ചന 1848 മേയ് മാസത്തിൽ ഔബൺ ഗിരികന്ദരത്തിൽ സ്വർണം കണ്ടെത്തിയപ്പോൾമുതൽ ഇവിടെ കുടിയേറ്റം ആരംഭിച്ചു. അതിനുശേഷം ഈ നഗരം ചുറ്റുപാടുമുള്ള സ്വർണ ഖനികളിലെ ക്യാമ്പുകളിലേയ്ക്കു സാധനങ്ങൾ വിതരണം ചെയ്യുന്ന ഒരു ഷിപ്പിങ് കേന്ദ്രമായി മാറി.
അവലംബം
[തിരുത്തുക]- ↑ "Placer County". Geographic Names Information System. United States Geological Survey. Retrieved February 6, 2015.
- ↑ "Mount Baldy-West Ridge". Peakbagger.com. Retrieved February 6, 2015.
- ↑ 3.0 3.1 "State & County QuickFacts". United States Census Bureau. Archived from the original on 2011-07-17. Retrieved April 4, 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Find a County". National Association of Counties. Retrieved 2011-06-07.