പ്ലാസ്റ്റിസൈസർ
എളുപ്പത്തിൽ പൊട്ടുന്ന പോളിമറുകളുടെ ഗ്ലാസ്സ് ട്രാൻസീഷൻ താപമാനം താഴ്ത്തി, അവയെ പതം വരുത്താനായി (മൃദൂകരിക്കാനായി) ചേർക്കുന്ന രാസസംയുക്തമാണ് പ്ലാസ്റ്റിസൈസർ . പതം വരുത്തുന്ന ഈ പ്രക്രിയയെ പ്ലാസ്റ്റിസൈസേഷൻ എന്നു പറയുന്നു. പ്ലാസ്റ്റിസൈസറുകളുപയോഗിച്ച് അതിസുലഭമായി കൈകാര്യം ചെയ്യാനാകിയ പോളിമറുകളിൽ ഒന്നാണ് പോളി വൈനൈൽ ക്ലോറൈഡ് (പി.വി.സി.)
പ്രത്യേകതകൾ
[തിരുത്തുക]പ്ലാസ്റ്റിസൈസറുകൾ സാധാരണ സരളമോ, സങ്കീർണ്ണമോ ആയ രാസസംയുക്തങ്ങളാണ്. അവ പോളിമറുകളുമായി നല്ല പോലെ ഇടകലരുന്നവയാവണം. അതായത് രാസ-ഭൗതികഗുണങ്ങളിൽ സാമ്യത ഉണ്ടായിരിക്കണം. ഉരുപ്പടികൾ നിർമ്മിക്കാനായി തയ്യാറാക്കുന്ന പ്ലാസ്റ്റിക് മിശ്രിതങ്ങളിൽ 30 ശതമാനം വരെ പ്ലാസ്റ്റിസൈസർ കണ്ടേക്കാം. പ്ലാസ്റ്റിസൈസറുടെ ശേഷി ( effeciency) പലവിധത്തിലും കണക്കാക്കാം.Tg എത്രത്തോളം താഴ്ത്താനായെന്നതും, പ്ലാസ്റ്റിസൈസർ ചേർത്ത പ്ലാസ്റ്റിക് മിശ്രിതക്കൂട്ടിന്റെ ശാനത ( melt viscosity)എത്രയാണെന്നതും ഇവയിൽ പ്രധാനമാണ്.