പ്ലാസ്റ്റിക് പണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പണത്തിന് തുല്യമായി ഉപയോഗിക്കാവുന്ന ക്രെഡിറ്റ്, ഡെബിറ്റ് തുടങ്ങിയ കാർഡുകൾ പ്ലാസ്റ്റിക് പണംഎന്ന് അറിയപ്പെടുന്നു[1],[2]

ക്രെഡിറ്റ് കാർഡ്[തിരുത്തുക]

ക്രെഡിറ്റ് കാർഡ് മാതൃക

ബാങ്കുകളും ക്രെഡിറ്റ് കാർഡ് കമ്പനികളുമാണ് ക്രെഡിറ്റ് കാർഡ് നൽകുന്നത്. അപേക്ഷയും ആവശ്യമായ രേഖകളും സമർപ്പിച്ചാൽ അപേക്ഷകന്റെ സാമ്പത്തികശേഷി അനുസരിച്ച് കാർഡും അതിന്റെ സാമ്പത്തിക പരിധിയും അനുവദിച്ച് നൽകും. വിവിധതരം കാർഡുകൾ നിലവിലുണ്ട്. മാസ്റ്റർ കാർഡും വിസ കാർഡുമെല്ലാം ഇതിൽ പ്രധാനപ്പെട്ടതാണ്. കൂടാതെ കാർഡുടമയുടെ അടുത്ത ബന്ധുക്കൾക്ക് ആദ്യത്തെ കാർഡിന്റെ പരിധിയിൽ പുതിയ കാർഡ് അനുവദിക്കാൻ സംവിധാനമുണ്ട്. ഇത്, 'ആഡ് - ഓൺ കാർഡ്' അഥവാ 'സപ്ലിമെന്ററി കാർഡ്' എന്നറിയപ്പെടും.

ക്രെഡിറ്റ് കാർഡ് ഉപയോഗം[തിരുത്തുക]

 • കൈവശം പണമില്ലെങ്കിലും ആവശ്യമുള്ള സാധനങ്ങൾ വാങ്ങി നിശ്ചിത കാലാവധിക്കുള്ളിൽ പണമടച്ചാൽ മതി.
 • ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും 'ഓൺലൈനാ'യി വാങ്ങാം.
 • അത്യാവശ്യമെങ്കിൽ പണം തന്നെ പിൻവലിക്കാം.
 • വിദേശയാത്രയ്ക്കും ഉപയോഗിക്കാം.

ക്രെഡിറ്റ് കാർഡ് - ശ്രദ്ധിക്കേണ്ടവ[തിരുത്തുക]

 • കാർഡ് കിട്ടിയാൽ ഉടൻ പുറകുവശത്ത് ഒപ്പിട്ട് സൂക്ഷിക്കുക.
 • കാർഡ് ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കുക.
 • ക്രഡിറ്റ് കാർഡ് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം.
 • പിൻനമ്പർ (രഹസ്യനമ്പർ) മറ്റാരുടെയും ശ്രദ്ധയിൽപെടാതെ നോക്കണം.
 • കാർഡ് മുന്നിൽവെച്ച് ഉപയോഗിക്കാൻ കടക്കാരോട് ആവശ്യപ്പെടണം.
 • കാർഡ് നഷ്ടപ്പെട്ടാൽ ബന്ധപ്പെട്ടവരെ ഉടൻ വിവരമറിയിക്കണം.
 • കൃത്യമായ തീയതിക്കുള്ളിൽ പണം തിരികെ അടയ്ക്കണം.
 • കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചാൽ ഈടാക്കുന്ന പലിശ മനസ്സിലാക്കണം.
 • കാർഡ് മുഖേന വരാവുന്ന ചെലവുകൾ നേരെ മനസ്സിലാക്കുക.
 • പൊതു ഇന്റർനെറ്റ് സെന്ററുകൾ വഴി കാർഡ് വിവരങ്ങൾ നൽകാതിരിക്കുക.
 • റിസർവ് ബാങ്ക് ക്രെഡിറ്റ് കാർഡ് പരാതികൾ ഗൗരവത്തോടെ കാണുന്നുണ്ട്.
 • പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഉടൻ പരാതിപ്പെടുക.

ഡെബിറ്റ് കാർഡ്[തിരുത്തുക]

ഭാരതീയ സ്റ്റേറ്റ് ബാങ്ക് വിതരണം ചെയ്ത മാസ്റ്റർകാർഡ്‌ ഡെബിറ്റ് കാർഡ്‌

അക്കൗണ്ടിൽ പണമുണ്ടെങ്കിൽ അതിന്റെ പരിധിയിൽ സാധനങ്ങളും സേവനങ്ങളും ഇടപാട് നടത്താൻ ഉപയോഗിക്കുന്നതാണ് 'ഡെബിറ്റ് കാർഡ്'. വാങ്ങുന്ന സാധനത്തിന്റെ വില അക്കൗണ്ടിൽനിന്നും കുറവ് (ഡെബിറ്റ്) ചെയ്യും. അക്കൗണ്ടിൽ പണം വേണമെന്ന് മാത്രം.

എ.ടി.എം. കാർഡ്[തിരുത്തുക]

അക്കൗണ്ടിലെ പണം ഏതുസമയത്തും 'ആട്ടോമേറ്റഡ് ടെല്ലർ മെഷീ (എ.ടി.എം) വഴി പിൻവലിക്കാനുള്ള കാർഡാണ് എ.ടി.എം. കാർഡ്. സാധാരണ 'ഡെബിറ്റ്' കാർഡുകളും എ.ടി.എം. കാർഡുകളാണ്. അതുകൊണ്ട് ഇതിനെ ഡെബിറ്റ് കം എ.ടി.എം. കാർഡ് എന്ന് പറയുന്നു.

അവലംബം[തിരുത്തുക]

 1. "കരുതലോടെ 'പ്ലാസ്റ്റിക്ക്'പണം". മാതൃഭൂമിപത്രം. 2016-09-16. ശേഖരിച്ചത് 2017-12-01.[പ്രവർത്തിക്കാത്ത കണ്ണി]
 2. "Pradhan Mantri Mudra Loan Yojana". mudrabankloanyojanapmmy.in. 2015-11-10. ശേഖരിച്ചത് 2017-12-01.
"https://ml.wikipedia.org/w/index.php?title=പ്ലാസ്റ്റിക്_പണം&oldid=3798538" എന്ന താളിൽനിന്ന് ശേഖരിച്ചത്