പ്ലാസ്റ്റികി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമ്മിച്ച ബോട്ടാണ്‌ പ്ലാസ്റ്റികി. 12,500 പ്ലാസ്റ്റിക് കുപ്പികളാണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചത് . ബോട്ടിന് പതിനെട്ടുമീറ്റർ നീളമുണ്ട്. ഇതിനു നേതൃത്വം നൽകിയത് പരിസ്ഥിതി പ്രവർത്തകരായ ഡേവിഡ് ദി റോത്സ്ചൈൽഡും കൂട്ടരുമാണ് . പസഫിക്ക് സമുദ്രത്തിലൂടെ 15,000 കിലോ മീറ്റർ സഞ്ചരിച്ച് നാലു മാസം കൊണ്ട് പ്ലാസ്റ്റികി ഇപ്പോൾ ആസ്ട്രേലിയയിലെ സിഡ്നിയിൽ എത്തിയിരിക്കുന്നു. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 2010 മാർച്ച് 20 ന് പ്ലാസ്റ്റികി ബോട്ട് സമുദ്ര യാത്ര ആരംഭിച്ചു. ഇതിനകം പടിഞ്ഞാറൻ സോമ, ന്യു കാലിഡോനിയ എന്നീ തുറമുഖങ്ങളിൽ ബോട്ട് നങ്കൂരമിട്ടു. ആറ് പരിസ്ഥിതി പ്രവർത്തകരാണ് ഈ ബോട്ടിൽ സാഹസിക യാത്ര ചെയ്യുന്നത്. സിഡ്നിയിൽ കുറെ നാളത്തേയ്ക്ക് ഈ ബോട്ട് പ്രദർശനത്തിനുണ്ടാകും.

പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് അവബോധം ഉണ്ടാക്കുകയാണ് ഈ ഉദ്യമത്തിന്റെ ഉദ്ദേശം.


അവലംബം[തിരുത്തുക]

വിദേശവാർത്ത പേജ്(9) സിറാജ് ദിനപത്രം 27.07.2010

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്ലാസ്റ്റികി&oldid=1698306" എന്ന താളിൽനിന്നു ശേഖരിച്ചത്