പ്ലം പുഡിങ് മാതൃക
Jump to navigation
Jump to search
ഇലക്ട്രോൺ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജെ.ജെ. തോംസൺ 1904-ൽ നിർദ്ദേശിച്ച ആറ്റത്തിന്റെ മാതൃകയാണ് പ്ലം പുഡിങ് മാതൃക. അണുകേന്ദ്രം കണ്ടുപിടിക്കപ്പെടുന്നതിന് മുമ്പാണ് തോംസൺ ഈ മാതൃക തയ്യാറാക്കിയത്. ഇതിൽ ഗോളാകൃതിയിലുള്ള പോസീറ്റീവ് ചാർജിൽ നെഗറ്റീവ് ചാർജുള്ള കണികകൾ പലയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നു. പോസിറ്റീവ് ചാർജുള്ള "പുഡിങിൽ" അങ്ങിങ്ങായി നെഗറ്റീവ് ചാർജുള്ള "പ്ലമ്മുകൾ" വച്ചിരിക്കുന്നതു പോലെയാണ് ഇതിന്റെ രൂപം. ഒരു തണ്ണിമത്തന്റെ രൂപവുമായും ഇതിനെ സാദൃശ്യപ്പെടുത്താം. കോർപസ്കിൾ എന്നാണ് തോംസൺ നെഗറ്റീവ് ചാർജുള്ള കണികകളെ (ഇലക്ടോൺ) വിളിച്ചത്. 1909-ൽ നടന്ന സ്വർണ ഫലക പരീക്ഷണവും(Gold Foil Experiment) 1911-ൽ ഏണസ്റ്റ് റൂഥർഫോർഡ് അതിന് നൽകിയ വിശദീകരണവും പ്രകാരം ഈ മാതൃക തെറ്റാണെന്ന് തെളിയിക്കപ്പെട്ടു.