പ്രോസ്റ്റനോയിഡ്
പ്രോസ്റ്റനോയിഡ് ഇക്കോസാനോയ്ഡുകളുടെ ഒരു ഉപ വിഭാഗമാണ്. പ്രോസ്റ്റാഗ്ലാൻഡിനുകൾ (കോശവീക്കം അനാഫൈലാക്സിസ് എന്നീ പ്രവർത്തനങ്ങളുടെ മദ്ധ്യസ്ഥർ) ത്രോംബോക്സേൻ (വാസോകൺസ്റ്റ്രിക്ഷൻറെ മധ്യസ്ഥർ) പ്രോസ്റ്റാസൈക്ലിൻസ് (കോശവീക്കം റിസൊലൂഷൻ ഘട്ടത്തിൽ സജീവമാണ്.) എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.
ബയോസിന്തസിസ്
[തിരുത്തുക]സൈക്ലോക്സിജിനേസ് (COX) രണ്ടു ഘട്ടങ്ങളിലൂടെ സ്വതന്ത്ര ആവശ്യ ഫാറ്റി ആസിഡുകളെ രാസപ്രവർത്തനത്തിന് വിധേയമാക്കി പ്രോസ്റ്റനോയിഡുകളാക്കി പരിവർത്തനം ചെയ്യുന്നു. ആദ്യ ഘട്ടത്തിൽ ഓക്സിജൻറെ O2 രണ്ട് തന്മാത്രകൾ രണ്ട് പെറോക്സൈഡ് തന്മാത്രകളുമായി കണ്ണി കൂട്ടിച്ചേർക്കപ്പെടുകയും ഫാറ്റി ആസിഡ് ചെയിൻറെ മധ്യഭാഗത്ത് 5 അംഗങ്ങളുള്ള കാർബൺ വലയം നിർമ്മിക്കുന്നു. ഇത് ഹ്രസ്വായുസ്സുള്ള , അസ്ഥിരമായ ഇന്റർമീഡിയറ്റ് പ്രോസ്റ്റാഗ്ലാൻഡിൻ ജി (പിജിജി) ആയി മാറുന്നു. പെറോക്സൈഡ് കണ്ണികളിലൊലെണ്ണം അതിൽനിന്നുമാറി ഒരു ഓക്സിജനുമായി കൂടിച്ചേർന്ന് പിജിഎച്ച് രൂപീകരിക്കുന്നു.(സൈക്ലോക്സിജിനേസ് ഡയഗ്രാമുകളും കൂടുതൽ വിശദാംശങ്ങളും കാണുക). മറ്റ് എല്ലാ പ്രോസ്റ്റാനോയ്ഡുകളു PGH ൽ നിന്നുത്ഭവിക്കുന്നു.(PGH1, PGH2, അല്ലെങ്കിൽ PGH3).
വലതുഭാഗത്ത് ചിത്രം PGH2 (അരക്കിഡോണിക് ആസിഡിൽ നിന്നും ഉത്ഭവിക്കുന്നു) എങ്ങനെ പരിവർത്തനം ചെയ്യുന്നു എന്ന് കാണിക്കുന്നു:
- By PGE synthetase into PGE2 (which in turn is converted into PGF2)
- By PGD synthetase into PGD2
- By Prostacyclin synthase into prostacyclin (PGI2)
- By Thromboxane synthase into thromboxanes
മൂന്നു തരത്തിലുള്ള പ്രോസ്റ്റാനോയ്ഡുകൾക്ക് തന്മാത്രയുടെ കേന്ദ്രത്തിൽ പ്രത്യേക വലയങ്ങൾ ഉണ്ട്. അവയുടെ ഘടനകൾ തമ്മിൽ വ്യത്യാസമുണ്ട്. PGH സംയുക്തങ്ങൾക്ക് (ശേഷിക്കുന്ന രക്ഷാകർത്താക്കൾക്ക്) 5-കാർബൺ വലയം ഉണ്ട്. രണ്ട് ഓക്സിജൻ (ഒരു പെറോക്സൈഡ്) കൊണ്ട് പാലം സൃഷ്ടിക്കുന്നു. അങ്ങനെയുണ്ടാകുന്ന പ്രോസ്റ്റാഗ്ലാൻഡിനിൽ ഒരൊറ്റ, അപൂരിത 5-കാർബൺ വലയം അടങ്ങിയിരിക്കുന്നു. പ്രോസ്റ്റാസൈക്ളിനുകളിൽ, ഈ വലയം മറ്റൊരു ഓക്സിജൻ അടങ്ങിയ വലയത്തിലേക്ക് ചേരുന്നു. ത്രോംബോക്സേനിൽ, വലയം ഒരു ഓക്സിജനോടൊപ്പം 6 അംഗമുള്ള വലയമായി മാറുന്നു.
ബാക്ടീരിയയിലും വൈറൽ അണുബാധകളിലും PGE2 ന്റെ ഉത്പാദനം ചില സൈറ്റോക്കിനുകൾ ഉത്തേജിപ്പിക്കുന്നു. ഉദാ: ഇന്റർല്യൂക്കിൻ -1.[1]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ University of Kansas Medical Center (2004). "Eicosanoids and Inflammation" (PDF). Archived from the original (PDF) on 2005-05-16. Retrieved 2007-01-05.