പ്രോതിയസ്
![]() Voyager 2 image (1989) | |
കണ്ടെത്തൽ | |
---|---|
കണ്ടെത്തിയത് | Voyager 2 Stephen P. Synnott |
കണ്ടെത്തിയ തിയതി | June 16, 1989 |
വിശേഷണങ്ങൾ | |
ഉച്ചാരണം | /ˈproʊtiəs/ PROH-tee-əs[1] |
പേരിട്ടിരിക്കുന്നത് | Proteus (പുരാതന ഗ്രീക്ക്: Πρωτεύς Prōteys) |
S/1989 N 1 | |
Adjectives | Protean (/ˈproʊtiən/ PROH-tee-ən or /proʊˈtiːən/ proh-TEE-ən)[2] |
ഭ്രമണപഥത്തിന്റെ സവിശേഷതകൾ[3] | |
ഇപ്പോക്ക് 18 August 1989 | |
Periapsis | 117584±10 കി.മീ |
Apoapsis | 117709±10 കി.മീ |
117647±1 കി.മീ (4.75 RN) | |
എക്സൻട്രിസിറ്റി | 0.00053±0.00009 |
1.12231477±0.00000002 d | |
Average പരിക്രമണവേഗം | 7.623 km/s |
ചെരിവ് | 0.524° (to Neptune's equator) 0.026°±0.007° (to local Laplace plane) |
ഉപഗ്രഹങ്ങൾ | Neptune |
ഭൗതിക സവിശേഷതകൾ | |
അളവുകൾ | 424 × 390 × 396 km[4][a] |
ശരാശരി ആരം | 210±7 കി.മീ[7] |
554,200 km2[8] | |
വ്യാപ്തം | (3.4±0.4)×107 km3[4] |
പിണ്ഡം | 4.4×1019 കി.g (7.3672×10−6 Earths)[b] |
ശരാശരി സാന്ദ്രത | ≈ 1.3 g/cm3 (estimate)[7] |
0.07 m/s2[c] | |
0.17 km/s[d] | |
synchronous[4] | |
zero[4] | |
അൽബിഡോ | 0.096[7][9] |
താപനില | ≈ 51 K mean (estimate) |
19.7[7] |
നെപ്റ്റ്യൂണിന്റെ ഉപഗ്രഹമാണ് പ്രോതിയസ്. നെപ്റ്റ്യൂണിൽ നിന്നുള്ള അകലത്തിൽ ആറാമത് നിൽക്കുന്ന ഉപഗ്രഹമാണിത്. 1,18,000 കി.മീ. അകലെയായി 27 മണിക്കൂർ കൊണ്ട് മധ്യരേഖയ്ക്ക് സമാന്തരമായ വൃത്താകൃതി സഞ്ചാരപഥത്തിലൂടെ ഇത് നെപ്ട്യൂണിനെ ഒരു പ്രദക്ഷിണം വയ്ക്കുന്നു. 436 കി.മീറ്ററിനും 402 കി.മീറ്ററിനും ഇടയിലാണ് വ്യാസം. നെപ്ട്യൂണിന്റെ ഉപഗ്രഹങ്ങളിൽ ഇതിനു രണ്ടാംസ്ഥാനമുണ്ട്. അതേസമയം സൗരയൂഥത്തിലെ ക്രമ രൂപമില്ലാത്ത ഏറ്റവും വലിയ ഉപഗ്രഹവും ഇതാണ്. ഇതിന്റെ ഒരു പ്രത്യേകത, ഇതിനോളം വലിപ്പമുള്ള മറ്റെല്ലാ ഉപഗ്രഹങ്ങൾക്കും ഗോളാകൃതി ഉള്ളപ്പോഴാണ് ഇതിന്റെ ഈ ക്രമരഹിതരൂപം. കുറച്ചുകൂടി വലുതായിരുന്നെങ്കിൽ തീർച്ചയായും ഇത് ഗോളാകൃതിയിൽ ആകുമായിരുന്നു. ഇതിന്റെ സാന്ദ്രത, രാസഘടന, ആന്തരിക സ്വഭാവം മുതലായവയൊന്നും ഇപ്പോഴും അറിഞ്ഞുകൂടാ. ഗുരുത്വാകർഷണത്തെ അതിജീവിക്കാൻ തക്കവിധം ദൃഢതയുള്ള ദ്രവ്യം ഉണ്ടായതു കൊണ്ടായിരിക്കണം ഇതിന് ക്രമരൂപമില്ലാതെ പോയതെന്ന് അനുമാനിക്കാം. അതായത് ഹിമത്തെക്കാളും കൂടുതലായിരിക്കണം പാറകൾ എന്ന് സാരം. ഉപരിതലം ഗർത്തങ്ങൾ നിറഞ്ഞതും ഇരുണ്ടതുമാണ്. ശനിയുടെ ഫീബെയെ പോലെയാണിത്. രണ്ടും മേൽ പതിക്കുന്ന പ്രകാശത്തിന്റെ 6% പ്രതിഫലിപ്പിക്കുന്നു. ഒരു പക്ഷേ, ഇപ്പറഞ്ഞ രണ്ടു ഉപഗ്രഹങ്ങളും സൗരയൂഥത്തിന്റെ ഒരേ ഭാഗത്തുതന്നെ ഉണ്ടായശേഷം പിന്നീട് ഗ്രഹങ്ങളുടെ ഗുരുത്വാകർഷണം അവയെ രണ്ടു സ്ഥലങ്ങളിലേക്ക് മാറ്റിയതായിരിക്കണം. നെരീദിനെക്കാൾ വലുതാണ് പ്രോതിയൂസ് എങ്കിലും ഉപരിതലം ഇരുണ്ട ഇതു മാതൃഗ്രഹത്തിനു സമീപം സ്ഥിതി ചെയ്യുന്നത്കൊണ്ട് അതിനെ കണ്ടുപിടിക്കുവാൻ നെരീദിനെ കണ്ടുപിടിച്ചതിൽ പിന്നീട് 40 കൊല്ലം കഴിയേണ്ടിവന്നു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Proteus In Depth at NASA's Solar System Exploration site
- Proteus page at The Nine Planets
- Proteus, A Moon Of Neptune on Views of the Solar System
- Ted Stryk's Proteus Page
- Neptune's Known Satellites (by Scott S. Sheppard)
കുറിപ്പുകൾ
[തിരുത്തുക]- ↑ In the earlier papers slightly different dimensions were reported. Thomas and Veverka in 1991 reported 440×416×404 km.[4][5] Croft in 1992 reported 430×424×410 km.[6] The difference is caused by the use of different sets of images and by the fact that the shape of Proteus is not described well by a triaxial ellipsoid.[4]
- ↑ The mass was calculated by multiplying the volume from Stooke (1994)[4] by the assumed density of 1,300 kg/m3. If one uses slightly larger dimensions from the earlier papers the mass will increase to 5×1019 kg.[7]
- ↑ Surface gravity derived from the mass m, the gravitational constant G and the radius r: Gm/r2.
- ↑ Escape velocity derived from the mass m, the gravitational constant G and the radius r: √2Gm/r.
- ↑ "Proteus". Lexico UK English Dictionary. Oxford University Press. Archived from the original on March 22, 2020.
- ↑ "Protean". Oxford English Dictionary (Online ed.). Oxford University Press. (Subscription or participating institution membership required.)
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Jacobson2004
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 4.0 4.1 4.2 4.3 4.4 4.5 4.6 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Stooke1994
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Williams2008-nssdc
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Croft1992
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 7.0 7.1 7.2 7.3 7.4 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;jplssd
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Proteus By The Numbers". solarsystem.nasa.gov/. Archived from the original on 2022-03-16. Retrieved September 4, 2020.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Karkoschka2003
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.