പ്രോതിമ ബേദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രോതിമ ഗൌരി ബേദി
ജനനം
പ്രോതിമ ഗുപ്ത [1]

(1948-02-12)ഫെബ്രുവരി 12, 1948
മരണംഓഗസ്റ്റ് 18, 1998(1998-08-18) (പ്രായം 50)
തൊഴിൽClassical Indian dancer, Model
വെബ്സൈറ്റ്http://www.nrityagram.org
പ്രമാണം:Timepass, the memoirs of Protima Bedi.JPG
പ്രോതിമ ബേദിയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ ടൈംപാസ് എന്ന പുസ്തകത്തിന്റെ പുറംചട്ട

പ്രശസ്തയായ മോഡലും ഒഡീസി നർത്തകിയുമാണ്‌ പ്രോതിമ ഗൌരി ബേദി[2][3] (ഒക്ടോബർ 12, 1948ഓഗസ്റ്റ് 18, 1998)[4] . ഇവർ 1990 ൽ ബെം‌ഗളൂരുവിൽ നൃത്യഗ്രാം എന്ന നൃത്തവിദ്യഭ്യാസ സ്ഥാപനം തുടങ്ങി.

സ്വകാര്യ ജീവിതം[തിരുത്തുക]

പ്രോതിമ ജനിച്ചത് ഡെൽഹിയിലാണ്.[5] ഹരിയാനയിലെ ഒരു വ്യാപാരിയായ ലക്ഷ്മിചന്ദ് ഗുപ്തയാണ് പിതാവ്. മാതാവ് റെബ ഒരു ബെംഗാളിയാണ്. ഇവരുടെ വിവാഹത്തിനു ശേഷം ലക്ഷ്മിചന്ദ് തന്റെ കുടുംബം വിട്ട് ഡെൽഹിയിൽ താമസമാക്കി. അവിടെ വച്ച് പ്രോതിമ ജനിച്ചു.

ഔദ്യോഗിക ജീ‍വിതം[തിരുത്തുക]

മോഡലിംഗ്[തിരുത്തുക]

1960 കളുടെ അവസാനത്തിൽ പ്രൊതിമ ഒരു അറിയപ്പെടുന്ന മോഡലായി. 1974 ൽ ഒരു മാഗസിനിൽ നഗ്നയായി വന്നതിനുശേഷം വാർത്തയിൽ സ്ഥാനം പിടിച്ചുപറ്റി.[6]

നർത്തനജീ‍വിതം[തിരുത്തുക]

1975 നു ശേഷം ഒഡീസി നൃത്തപഠനത്തിലേക്ക് പ്രോതിമ തിരിഞ്ഞു.[7] . പിന്നീട് ഭുലാബായി മെമോറിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നൃത്തം പഠിക്കുവാൻ ചേരുകയും ഒരു അറിയപ്പെടുന്ന നർത്തകിയാവുകയും ചെയ്തു.[8] തന്റെ നൃത്തത്തിന്റെ മികവിലൂടെ ഒരു അറിയപ്പെടുന്ന നർത്തകിയാവുകയും പിന്നീറ്റ് സ്വന്തമായി ഒരു നർത്തന വിദ്യാലയവും സ്ഥാപിക്കുകയും ചെയ്തു.

മരണം[തിരുത്തുക]

1997ൽ തന്റെ മകനായ സിദ്ധാർഥിന്റെ മരണം പ്രോതിമക്ക് ഒരു ആഘാതമാവുകയും തന്റെ നർത്തന ജീവിതത്തിൽ നിന്ന് വിരമിക്കുകയും ചെയ്തു.[9] പിന്നീട് സന്യാസ സമാനമായ ജീവിതത്തിലേക്ക് തിരിയുകയും ഹിമാലയത്തിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.[10] പിന്നീട് വന്ന ഓഗസ്റ്റ് മാസത്തിൽ മാനസരോവറിലേക്കുള്ള തീർഥയാത്രയിൽ ഇവരെ കാണാതാവുകയും ചെയ്തു.[11] പിന്നീട് ദിവസങ്ങൾക്കു ശേഷം ഇവരുടെ അവശിഷ്ടങ്ങൾ മാൽപ്പ മലനിരകളുടെ ഭാഗത്ത് നിന്ന് കണ്ടെത്തുകയുണ്ടായി.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രോതിമ_ബേദി&oldid=3655449" എന്ന താളിൽനിന്ന് ശേഖരിച്ചത്