പ്രൊഫൈൽസ് ഓഫ് പാറയിൽ തരകൻസ്
ദൃശ്യരൂപം
കർത്താവ് | പി.കെ. മാത്യു തരകൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | ചരിത്രം |
പ്രസാധകർ | ബ്ലൂംസ് ബെറി ഇന്ത്യ |
ഏടുകൾ | 364 |
ISBN | 978-9384052157 |
ബെൽജിയത്തിലെ ആന്റ്‍വെർപ്പ് സർവകലാശാലയിലെ പ്രൊഫസർ എമരിറ്റസ് പി.കെ. മാത്യു തരകൻ രചിച്ച ഒരു കുടുംബത്തിന്റെയും ഒരു പ്രദേശത്തിന്റെയും സഭയുടെയും ചരിത്രം ഉൾക്കൊള്ളുന്ന ഗ്രന്ഥമാണ് പ്രൊഫൈൽസ് ഓഫ് പാറയിൽ തരകൻസ്. 1807 മുതൽ 1984 വരെയുള്ള 177 വർഷക്കാലം ആലപ്പുഴയിലെ ചേർത്തല തൈക്കാട്ടുശ്ശേരിയിലെ എഴുപുന്നയിലെയും പാറയിൽ കുടുംബത്തിലെ നാല് അംഗങ്ങളുടെ ജീവിതത്തെ വിശകലനം ചെയ്യുന്ന കൃതിയാണിത്. [1]
- അയ്യനാട്ട് അവിര കുഞ്ഞവീര തരകൻ (1807-1879)
- പുത്തൻവീട്ടിൽ അവിര വർക്കി തരകൻ (1836-1906)
- അയ്യനാട്ട് ഔത കുഞ്ഞവീര തരകൻ (1879-1936)
- മംഗലമുട്ടത്ത് വർക്കി ഹോർമീസ് തരകൻ (1940)
പാറേമാക്കൽ തോമ്മാ കത്തനാർ എഴുതിയ ചരിത്രപ്രസിദ്ധമായ യാത്രാവിവരണമായ വർത്തമാന പുസ്‌തകത്തിന്റെ മൗലികമെന്ന് കരുതപ്പെടുന്ന കൈയെഴുത്തുപ്രതിയുടെ സൂക്ഷിപ്പുകാരായിരുന്നു പാറയിൽ കുടുംബം.