പ്രൊജക്റ്റ് പെഗാസസ് (അന്വേഷണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്വകാര്യ എൻ‌എസ്‌ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് മാധ്യമപ്രവർത്തകർ, പ്രതിപക്ഷ നേതാക്കൾ, മനുഷ്യാവകാശ പ്രവർത്തകർ, ബിസിനസ്സുകാർ, തുടങ്ങിയ വിവിധ മേഖലയിലുള്ളവർക്ക് നേരെയുള്ള സർക്കാറിന്റെ ചാരവൃത്തി വെളിപ്പെടുത്തിയ ഒരു അന്താരാഷ്ട്ര അന്വേഷണാത്മക പത്രപ്രവർത്തന സംരംഭമാണ് പെഗാസസ് പ്രോജക്റ്റ് . "ഗുരുതരമായ കുറ്റകൃത്യങ്ങളുടെയും ഭീകരതയുടെയും" നിരീക്ഷണത്തിനായാണ് പെഗാസസ് യഥാർത്ഥത്തിൽ വിപണനം ചെയ്യപ്പെടുന്നത്. 2020 ൽ ഫോർബിഡൻ സ്റ്റോറികളിലേക്ക് ഈ സ്പൈവെയർ ഉപയോഗിച്ചു ചോർത്താൻ ഉദ്ദേശിക്കുന്ന 50,000 ഫോൺ നമ്പറുകളുടെ ഒരു ലിസ്റ്റ് ചോർന്നു. പിന്നീട് നടത്തിയ വിശകലനത്തിൽ പ്രമുഖ പ്രതിപക്ഷ രാഷ്ട്രീയക്കാർ, മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, മറ്റ് രാഷ്ട്രീയ വിമതർ എന്നിവരുടെ നമ്പറുകൾ ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് കണ്ടെത്തി.

ആംനസ്റ്റി ഇന്റർനാഷണലിന്റെ സൈബർ സുരക്ഷ ടീം പരിശോധിച്ച ഈ ഫോണുകളിൽ പകുതിയിലധികത്തിലും എൻ‌എസ്‌ഒ ഗ്രൂപ്പ് വികസിപ്പിച്ച പെഗാസസ് സീറോ-ക്ലിക്ക് ട്രോജൻ കുതിര സ്പൈവെയറിന്റെ ഫോറൻസിക് തെളിവുകൾ കണ്ടെത്തി. ലക്ഷ്യമിട്ട സ്മാർട്ട്‌ഫോണുകളിലെ വിവരങ്ങൾ, ചിത്രങ്ങൾ, ഫോട്ടോഗ്രാഫുകൾ, സംഭാഷണങ്ങൾ, ക്യാമറ, മൈക്രോഫോൺ, ജിയോലോക്കലൈസേഷൻ എന്നിവയിലേക്ക് എതിരാളികൾക്ക് പൂർണ്ണ ആക്‌സസ് ഈ മാൽവെയർ നൽകുന്നു. "പെഗാസസ് പ്രോജക്റ്റ്" എന്ന പേരിൽ നടത്തിയ ഈ അനേഷണ പദ്ധതിയിൽ 17 മാധ്യമ സ്ഥാപനങ്ങൾ പങ്കെടുത്തിട്ടുണ്ട്. 2021 ജൂലൈ 18 ന്‌ അംഗസംഘടനകൾ‌ റിപ്പോർ‌ട്ടുകൾ‌ പ്രസിദ്ധീകരിക്കാൻ‌ തുടങ്ങി. ഈ പ്രസിദ്ധീകരണങ്ങൾ ഈ മാൽവെയർ ക്രിമിനൽ‌ ഇതര ലക്ഷ്യങ്ങക്കു ഉപയോഗിക്കപ്പെട്ടു എന്ന് വെളിപ്പെടുത്തുകയും മാധ്യമ സ്വാതന്ത്ര്യത്തിനും സംസാര സ്വാതന്ത്ര്യത്തിനും ജനാധിപത്യ പ്രതിപക്ഷത്തിനും ഭീഷണിയായി എന്നും വിശകലനം ചെയ്യപ്പെട്ടു. ജൂലൈ 20 ന് 14 വിവിധ രാഷ്ട്രത്തലവന്മാർ പെഗാസസ് മാൽവെയറിന്റെ മുൻ ലക്ഷ്യങ്ങളായിരുന്നു എന്ന് വെളിപ്പെട്ടു. [1] ഇത്തരം മാൽവെയറുകൾ ദുരുപയോഗത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും ഇത്തരം അടിച്ചമർത്തുന്ന മാൽവെയറുകളുടെ വ്യാപാരം പരിമിതപ്പെടുത്തണമെന്നും ന്യൂസ് റൂമുകൾ, മാധ്യമപ്രവർത്തകരെ സംരക്ഷിക്കാനുള്ള സമിതി, ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, എഡ്വേഡ് സ്നോഡൻ തുടങ്ങിയ വിവിധ പ്രമുഖ സംഘടനകളും വ്യക്തികളും ആവശ്യപ്പെട്ടു.

പ്രദേശങ്ങളും ലക്ഷ്യങ്ങളും[തിരുത്തുക]

രാഷ്ട്രത്തലവന്മാർ, സർക്കാർ മേധാവികൾ[തിരുത്തുക]

ജർമ്മൻ ദിനപത്രമായ ഡൈ സെയ്റ്റിന്റെ ഒരു വിശകലനം അനുസരിച്ച്, നിലവിലുള്ളതും മുൻ രാഷ്ട്രത്തലവന്മാരും ഗവൺമെൻറ് മേധാവികളും ഈ മാൽവേറിന്റെ ഇരകളായിരുന്നുവെന്നും , അവരുടെ മൊബൈൽ ഫോൺ ഡാറ്റയിലേക്ക് പൂർണ്ണ ആക്‌സസ് സാധ്യമാണെന്ന് സൂചിപ്പിക്കുന്നു:

 • നൂറെഡിൻ ബെദൂയി അൾജീരിയയിലെ മുൻ പ്രധാനമന്ത്രി
 • മോസ്റ്റഫ മഡ്‌ബൗലി, ഈജിപ്തിന്റെ പ്രധാനമന്ത്രി
 • ചാൾസ് മൈക്കൽ, ബെൽജിയം മുൻ പ്രധാനമന്ത്രിയും യൂറോപ്യൻ കൗൺസിൽ ഇപ്പോഴത്തെ പ്രസിഡന്റും
 • ഇമ്മാനുവൽ മാക്രോൺ, ഫ്രാൻസ് പ്രസിഡന്റ്
 • എഡ്വാർഡ് ഫിലിപ്പ്, ഫ്രാൻസ് മുൻ പ്രധാനമന്ത്രി
  • എഡ്വാർഡ് ഫിലിപ്പിന്റെ ഭാര്യ ആഡിത്ത് ചബ്രെ
  • മിക്ക ഫ്രഞ്ച് മന്ത്രിമാരും
  • നിരവധി ഫ്രഞ്ച് നയതന്ത്രജ്ഞർ
 • ബർഹാം സാലിഹ്, ഇറാഖ് പ്രസിഡന്റ്
 • ബഖിത്‌സാൻ സജിന്തയേവ്, കസാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി
 • സാദ് ഹരിരി, ലെബനൻ പ്രധാനമന്ത്രി
 • മുഹമ്മദ് ആറാമൻ, മൊറോക്കോയിലെ രാജാവ്
 • സാഡെദ്ദീൻ ഒത്മാനി, മൊറോക്കോ പ്രധാനമന്ത്രി
 • ഇമ്രാൻ ഖാൻ, പാകിസ്ഥാൻ പ്രധാനമന്ത്രി
 • സിറിൽ റമാഫോസ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്
 • റുഹകാന റുഗുണ്ട, ഉഗാണ്ട മുൻ പ്രധാനമന്ത്രി
 • അഹമ്മദ് ഒബീദ് ബിൻ ഡാഗർ, യെമൻ മുൻ പ്രധാനമന്ത്രി

ഇന്ത്യ[തിരുത്തുക]

സ്റ്റാൻ സ്വാമി റോമൻ കത്തോലിക്കാ പുരോഹിതനും ഗോത്രാവകാശ പ്രവർത്തകനുമായ സ്റ്റാൻ സ്വാമി തീവ്രവാദ ആരോപണത്തിൽ അറസ്റ്റിലായി 2021 ൽ ജയിലിൽ വച്ച് മരിച്ചു

പ്രതിപക്ഷ നേതാക്കൾ, കേന്ദ്രമന്ത്രിമാർ, പത്രപ്രവർത്തകർ, ഭരണാധികാരികളായ തിരഞ്ഞെടുപ്പ് കമ്മീഷണർ, ന്യൂനപക്ഷ നേതാക്കൾ എന്നിവർക്കെതിരെ ഉപയോഗിക്കപെട്ടു

 • ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന എതിരാളിയുമായ രാഹുൽ ഗാന്ധിയുടെ രണ്ട് സെൽഫോണുകളാണ് ചോർത്തപ്പെട്ടത്.[2]
 • രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ .
 • 2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോട്ടെടുപ്പ് കോഡ് ലംഘനം ഫ്ലാഗ് ചെയ്ത മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ. [3]
 • കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര, അന്നത്തെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ എന്നിവരുൾപ്പെടെ നിരവധി ഇന്ത്യൻ രാഷ്ട്രീയക്കാരുടെ അനുയായികൾ. [4] [5]
 • തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാൾ രാഷ്ട്രീയ പ്രവർത്തകനും നിലവിലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി.[6]
 • സിദ്ധാർഥ് വരദരാജൻ ന്യൂദൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന, അമേരിക്കൻ അന്വേഷണ പത്രപ്രവർത്തകനും ദി വയർ സ്ഥാപകനുമാണ്. പ്രോജക്ട് പെഗാസസിന്റെ അന്വേഷണത്തിൽ വരദരാജനും പങ്കാളിയായിരുന്നു.
 • ഉമർ ഖാലിദ് ഇടതുപക്ഷ വിദ്യാർത്ഥി പ്രവർത്തകനും ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയൻ നേതാവുമായ ഉമർ ഖാലിദിനെ 2018 അവസാനത്തോടെ ചോർത്താനുള്ളവരുടെ പട്ടികയിൽ ചേർത്തു, തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി. കലാപം സംഘടിപ്പിച്ചതിന് 2020 സെപ്റ്റംബറിൽ ഇദ്ദേഹം അറസ്റ്റിലായി, ഹാജറാക്കപ്പെട്ട തെളിവുകൾ അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് എടുത്തതായിരുന്നു. വിചാരണ കാത്തിരിക്കുന്ന അദ്ദേഹം ഇപ്പോൾ ജയിലിലാണ്.
 • സ്റ്റാൻ സ്വാമി റോമൻ കത്തോലിക്കാ പുരോഹിതനും ഗോത്രാവകാശ പ്രവർത്തകനുമായ സ്റ്റാൻ സ്വാമി തീവ്രവാദ ആരോപണത്തിൽ അറസ്റ്റിലായി 2021 ൽ ജയിലിൽ വച്ച് മരിച്ചു [7]
  • പദ്ധതിയുടെ ആരോപണവിധേയമായ പട്ടികയിൽ സഹകാരികളായ ഹാനി ബാബു, ഷോമ സെൻ, റോണ വിൽസൺ എന്നിവരും ഉണ്ടായിരുന്നു. [7]
 • അശ്വിനി വൈഷ്ണവ് അന്വേഷണം റിപ്പോർട്ട് വെളിപ്പെടുത്തുന്നതിന് 3 ആഴ്ചയിൽ മുൻപ് അധികാരമേറ്റ ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി. [8]

അവലംബങ്ങൾ[തിരുത്തുക]

 1. Mitra, Devirupa (2021-07-21). "Pegasus Project: 14 World Leaders in Leaked Database". The Wire. ശേഖരിച്ചത് 2021-07-21.
 2. 2.0 2.1 Safi, Michael (2021-07-19). "Key Modi rival Rahul Gandhi among potential Indian targets of NSO client". The Guardian. ശേഖരിച്ചത് 2021-07-19.
 3. Agarwal, Kabir (2021-07-19). "Ashok Lavasa Placed on Snoop List as EC After Flagging Modi's 2019 Poll Code Violations". The Wire. ശേഖരിച്ചത് 2021-07-20.
 4. Ashirwad Mahaprashasta, Ajoy (2021-07-19). "BJP Ministers Ashwini Vaishnaw, Prahlad Patel Find Place in List of Potential Pegasus Targets". The Wire. ശേഖരിച്ചത് 2021-07-19.
 5. "Pegasus Spyware: फॉरेंसिक टेस्ट में हुई पेगासस द्वारा जासूसी की पुष्टि, निशाने पर थे कई भारतीय पत्रकार". Basti Khabar (ഭാഷ: ഹിന്ദി). 2021-07-18. ശേഖരിച്ചത് 2021-07-20.
 6. Agarwal, Kabir; Ashirwad Mahaprashasta, Ajoy; Varadarajan, Siddharth (2021-07-19). "Prashant Kishor Hacked by Pegasus, Mamata's Nephew Also Selected as Potential Snoop Target". The Wire. ശേഖരിച്ചത് 2021-07-21.
 7. 7.0 7.1 Walker, Shaun; Kirchgaessner, Stephanie; Lakhani, Nina; Safi, Michael (2021-07-19). "Pegasus project: spyware leak suggests lawyers and activists at risk across globe". The Guardian. ശേഖരിച്ചത് 2021-07-19.
 8. "Pegasus Project: 115 Names Revealed By The Wire On Snoop List So Far". The Wire. ശേഖരിച്ചത് 2021-07-22.