ജെമിനി പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പ്രൊജക്റ്റ് ജെമിനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജെമിനി പദ്ധതി
GeminiPatch.png
Country of originഅമേരിക്ക
Responsible organizationNASA
Purpose
StatusCompleted
Program history
Cost$1.3 billion (1967)[1]
Program duration1961–1966
First flightApril 8, 1964
First crewed flightMarch 23, 1965
Last flightNovember 11–15, 1966
Successes12
Failures0
Partial failures2:
Launch site(s)Cape Kennedy Air Force Station LC-19
Vehicle information
Vehicle typeCapsule
Crew vehicleGemini
Crew capacity2
Launch vehicle(s)
Astronauts White and McDivitt inside the Gemini 4 spacecraft, 1965

മനുഷ്യനെ വഹിച്ചുകൊണ്ടുള്ള നാസയുടെ രണ്ടാമത്തെ ബഹിരാകാശപദ്ധതിയാണ് പ്രൊജക്റ്റ് ജെമിനി. ​​മെർക്കുറി, അപ്പോളോ എന്നീ സംരംഭങ്ങൾക്കിടയിൽ 1961 ൽ ആരംഭിച്ച ജെമിനി 1966 ൽ അവസാനിപ്പിച്ചു. 1965 ലും 1966 ലും ജെമിനിയിലെ സഞ്ചാരികൾ ഭൂമിയോട് ഏറ്റവും അടുത്തുള്ള പരിക്രമണപഥത്തിൽ (LEO) ചുറ്റിസഞ്ചരിച്ചു. സോവിയറ്റ് യൂണിയനുമായി ഉണ്ടായ ശീതയുദ്ധക്കാലത്ത് ബഹിരാകാശത്ത് അമേരിക്കയ്ക്ക് മേൽക്കൈ നേടുന്നതിനു ഈ പദ്ധതി സഹായകരമായിരുന്നു.

ഉദ്ദേശലക്ഷ്യങ്ങൾ[തിരുത്തുക]

ബഹിരാകാശ യാത്രികരെ ചന്ദ്രോപരിതലത്തിൽ എത്തിക്കുന്നതിനുള്ള അപ്പോളോ ദൗത്യത്തിനു വേണ്ടിപരീക്ഷണങ്ങൾ നടത്തുക എന്നതായിരുന്നു പ്രധാന ഉദ്ദേശം. ബഹിരാകാശയാത്രാ സാങ്കേതികതകളുടെ പരീക്ഷണവും ഇതിൽ ഉൾപ്പെട്ടിരുന്നു.ഫ്ലോറിഡയിലെ കേപ് കെന്നഡി എയർഫോഴ്സ് സ്റ്റേഷനിലെ ലോഞ്ച് കോംപ്ലക്സ് 19 (എൽസി -19) ൽ നിന്നാണ് ജെമിനിയുടെ വിക്ഷേപണം നടന്നത്.ജെമിനി-ടൈറ്റൻ II എന്ന പരിഷ്കരിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) ആയിരുന്നു വിക്ഷേപണത്തിനുപയോഗിച്ച റോക്കറ്റ്.[2] ഹ്യൂസ്റ്റണിൽ സ്ഥിതിചെയ്യുന്ന പരിഷ്കരിക്കപ്പെട്ട നിയന്ത്രണ കേന്ദ്രത്തിലെ സംവിധാനങ്ങൾ ആദ്യമായി ഉപയോഗിച്ച വാഹനമാണ് ജെമിനി.[3] ബഹിരാകാശവാഹനത്തിന്റെ പുറത്തുള്ള മനുഷ്യന്റെ പ്രവർത്തനം (ഇ.വി.എ) സാദ്ധ്യമാക്കുക,മറ്റൊരു ബഹിരാകാശവാഹനവുമായി ഘടിപ്പിക്കുന്നതിനും പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിച്ച് സംയോജിപ്പിയ്ക്കപ്പെട്ട ബഹിരാകാശവാഹനത്തെ നിയന്ത്രിക്കാനും ജെമിനി പദ്ധതി ലക്ഷ്യമിട്ടിരുന്നു[4].എട്ട് ദിവസമോ അതിൽക്കൂടുതലോ കാലയളവിൽ മനുഷ്യർ, ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമതയും അതിജീവനശേഷിയും ബഹിരാകാശത്ത് പരീക്ഷിക്കുക എന്നതു കൂടാതെ അന്തരീക്ഷത്തിലേയ്ക്ക് തിരികെ പ്രവേശിയ്ക്കുന്ന വാഹനം ഭൂമിയിലെ നിർദ്ദിഷ്ടസ്ഥലത്ത് തിരികെയിറക്കുക എന്ന അതിസങ്കീർണ്ണമായ സാങ്കേതികവിദ്യയുടെ പരീക്ഷണ നിരീക്ഷണങ്ങളും ഉൾപ്പെട്ടിരുന്നു.[5]


കുറിപ്പുകൾ[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; lafleur20100308 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. The only Gemini spacecraft not launched by a Titan II was the reflight of Gemini 2 for a Manned Orbiting Laboratory test in 1966, which used a Titan IIIC
  3. Gemini 3 used the Mercury Control Center located at Cape Kennedy for flight control, as the new center was still in a test status. Gemini 4 was the first to be guided from Houston, with Mercury Control as a backup. From Gemini 5 through today, all flights are controlled from Houston.
  4. Loff (2013)
  5. The requirement for a touchdown on land using a paraglider was canceled in 1964.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെമിനി_പദ്ധതി&oldid=2773545" എന്ന താളിൽനിന്ന് ശേഖരിച്ചത്