പ്രൈസ്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രൈസ്ന
സ്വകാര്യമേഖല
വ്യവസായംഷോപ്പിങ് താരതമ്യം
സ്ഥാപിതം2013
വെബ്സൈറ്റ്http://www.pricena.com

മിഡിൽ ഈസ്റ്റിലെ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകളിലെ വില താരതമ്യം ചെയ്യുന്ന വെബ്സൈറ്റാണ് പ്രൈസ്ന (അറബിക്: برايسنا). 2013-ൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ തുടക്കം കുറിച്ച ഈ വെബ്സൈറ്റ്, നിലവിൽ ഈജിപ്ത്, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നു. പ്രൈസ് എന്ന ഇംഗ്ലീഷ് പദത്തോടൊപ്പം ന (ഞങ്ങളുടെ എന്ന അർത്ഥത്തിൽ) എന്ന അറബി പദം കൂടിച്ചേർന്നാണ് നാമം രൂപപ്പെട്ടത്. മേഖലയിലുടനീളമുള്ള 200 ലധികം സ്ഥാപനങ്ങളിൽ നിന്നുള്ള ഒരു ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങളുടെ വില താരതമ്യം ചെയ്യാൻ വെബ്സൈറ്റിൽ സൗകര്യം ലഭിക്കുന്നു.

2015-ൽ ആ വർഷത്തെ ഓൺലൈൻ സ്റ്റാർട്ടപ്പ് ആയി ഡു എന്റർപ്രൈസ് അജിലിറ്റി അവാർഡ് പ്രൈസ്നക്ക് ലഭിച്ചിരുന്നു[1].

ചരിത്രം[തിരുത്തുക]

പ്രൈസ്നയുടെ പ്രധാന നാഴികക്കല്ലുകൾ ചുവടെ:

  • ജൂലൈ 2013: പ്രൈസ്ന 2013 ജൂലൈയിൽ ദുബായിൽ ഒരു വെബ്സൈറ്റ് ആയി ആരംഭിച്ചു.
  • 2014 ജനുവരി: സൗദി അറേബ്യയിൽ അറബി കൂടി ഉൾപ്പെടുത്തി പ്രൈസ്ന വെബ്‌സൈറ്റ് ആരംഭിച്ചു.[2]
  • ജൂലൈ 2014: പ്രൈസ്ന ഈജിപ്തിൽ ആരംഭിച്ചു
  • മേയ് 2015: പ്രൈസ്ന അതിന്റെ ഐഒഎസ് ആപ്പ് പുറത്തിറക്കി
  • ആഗസ്റ്റ് 2015: പ്രൈസ്ന അതിന്റെ ആൻഡ്രോയ്ഡ് ആപ്പ് പുറത്തിറക്കി
  • ഡിസംബർ 2015: പ്രൈസ്ന കുവൈറ്റിൽ ആരംഭിച്ചു.[3]

അവലംബം[തിരുത്തുക]

  1. Staff, Entrepreneur Middle East. "The Recap: Enterprise Agility Awards 2015" (in ഇംഗ്ലീഷ്). Retrieved 2021-10-10.
  2. "UAE's price comparison website Pricena steps into Saudi Arabia" (in ഇംഗ്ലീഷ്). Retrieved 2021-10-10.
  3. "Leading Middle East shopping comparison site Pricena.com launched in Kuwait". Mid East Information. Archived from the original on 2015-12-26. Retrieved 2015-12-26.
"https://ml.wikipedia.org/w/index.php?title=പ്രൈസ്ന&oldid=3677019" എന്ന താളിൽനിന്ന് ശേഖരിച്ചത്