പ്രേമ കാരന്ത്
പ്രസിദ്ധയായ കന്നഡ നാടക-ചലച്ചിത്രസംവിധായിക ആണ് പ്രേമ കാരന്ത് . കോളാർ ജില്ലയിലെ ഒരു ഗ്രാമത്തിൽ അപ്പൂപ്പനോടും അമ്മൂമ്മയോടുമൊപ്പം വളർന്നു. ചംദമാമ എന്ന ബാലമാസികയ്ക്കു വേണ്ടി ലേഖനങ്ങളും കഥകളുമെഴുതി. കുട്ടികളുടെ നാടകങ്ങളിലായിരുന്നു കൂടുതൽ ശ്രദ്ധയും താത്പര്യവും. ബനാറസ് ഹിന്ദുസർവകലാശാലയിൽ പഠിച്ചു. നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംവിധാനത്തിൽ ബിരുദം നേടി (1971). ഡൽഹി ആസ്ഥാനമായുള്ള യാത്രിക്, ദിശാന്തർ എന്നീ തിയേറ്റർ ഗ്രൂപ്പുകളിലും ഭർത്താവായ ബി.വി. കാരന്തിന്റെ ബേഹകയിലും ജോലി ചെയ്തു (1975). കന്നഡ, ഹിന്ദി, ഇംഗ്ലിഷ് എന്നീ ഭാഷകളിലായി 120 നാടകങ്ങൾക്ക് വേഷവിധാനമൊരുക്കി. കർണാടിന്റെയും കാരന്തിന്റെയും അസിസ്റ്റന്റായി തബ്ബലിയ നീനാദ മഗനെ (1977), ജി.വി. അയ്യരുടെ കുദ്രേ മോട്ടേ എന്ന ചിത്രത്തിലും പ്രവർത്തിച്ചു. കാസറവള്ളിയോടൊപ്പം ആദർശ് ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലും ജോലി ചെയ്തിട്ടുണ്ട് .
ചിത്രങ്ങൾ
[തിരുത്തുക]- കുദ്രേ മോട്ടേ (1977)
- അമര മധുര പ്രേമ
- ഫണിയമ്മ (1982)
- സിംഹാസന (1983)
- നക്കാല രാജകുമാരി (1989)