പ്രേമേന്ദ്ര മിത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രശസ്തനായ ബംഗാളി കവിയും കഥാകൃത്തും ചലച്ചിത്രസംവിധായകനുമാണ് പ്രേമേന്ദ്ര മിത്ര (প্রেমেন্দ্র মিত্র; 1904– 3, മെയ് 1988). സമകാലിക പ്രസക്തിയുളളവയാണ് അദ്ദേഹത്തിന്റെ മിക്ക രചനകളും.[1]

ജീവിതരേഖ[തിരുത്തുക]

1904- ൽ വരാണസിയിൽ ജനിച്ചു, ജനനത്തിയ്യതി കൃത്യമായി അറിവില്ല. കൊൽക്കത്തയിലെ സൌത്ത് സബർബൻ സ്കൂളിൽ നിന്ന് മെട്രിക് പാസ്സായി. ഒന്നിനു പുറകെ ഒന്നായി വിഷയങ്ങൾ മാറ്റിമാറ്റി കോളേജ് വിദ്യാഭ്യാസം തുടങ്ങിയെങ്കിലും മുഴുമിച്ചില്ല. തൊഴിൽ രംഗത്തും ഇതേ അനിശ്ചിതത്വം തുടർന്നു, അവസാനം തന്റെ കർമ്മരംഗം സാഹിത്യമാണെന്നു മനസ്സിലായതോടെ, അടുത്ത 6 ദശാബ്ദക്കാലം എഴുത്തിൽ മുഴുകി. 1930-ൽ വീണാദേവിയുമായുളള വിവാഹം നടന്നു. 1988- ൽ നിര്യാതനായി.

സാഹിത്യജീവിതം[തിരുത്തുക]

1923-ൽ പ്രവാസി മാസികയിൽ പ്രസിദ്ധീകരിച്ച ശുധു കെരനാനി (വെറും കണക്കെഴുത്തുകാരൻ ) ആണ് ആദ്യത്തെ ചെറുകഥ. പങ്ക് (നോവൽ ) 1924-ലും, ആദ്യത്തെ കവിതാ സമാഹാരം പ്രഥമാ 1932-ലും പ്രസിദ്ധീകരിക്കപ്പെട്ടു. നൂറ്റിയമ്പതോളം, ചെറുകഥകളും, പത്തിലധികം നോവലുകളും, നിരവധി കവിതകളും കുട്ടികൾക്കായുളള കഥകളും ബഹുമുഖപ്രതിഭാധനനായ പ്രേമേന്ദ്ര മിത്ര രചിച്ചിട്ടുണ്ട്. അദ്ദേഹം സൃഷ്ടിച്ച ഘനദാ (ഘനയേട്ടൻ ) എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുളള സാഹസിക കഥകൾ അത്യന്തം രസകരമാണ്. ചില കഥകളുടെ ഇംഗ്ളീഷു പതിപ്പ് ലഭ്യമാണ്.[2] അദ്ദേഹത്തിന്റെ തേലേൻപോടാ ആബിഷ്കാർ എന്ന ചെറുകഥയെ ആധാരമാക്കിയാണ്, മൃണാൾ സെൻ ഖണ്ഡഹാർ എന്ന ചലച്ചിത്രം നിർമ്മിച്ചത്.

1960-ൽ പദ്മശ്രീ ലഭിച്ച പ്രേമേന്ദ്ര മിത്ര, വേറേയും ഒട്ടനേകം ബഹുമതികൾക്ക് അർഹനായി , സാഹിത്യ അക്കാദമി അവാർഡ് (1957,സാഗർ ഥേക്കേ ഫേരാ ), രബീന്ദ്ര പുരസ്കാർ (1958 സാഗർ ഥേക്കേ ഫേരാ ), പശ്ചിമ ബംഗാൾ രാഷ്ട്രീയ ശിശുസാഹിത്യ പുരസ്കാർ (1958, ഘനദാ കഥകൾ ), ആനന്ദപുരസ്കാർ (1973), ദേശികോത്തം ബഹുമതി (1988).

അവലംബം[തിരുത്തുക]

  1. Premendra Mitra (1989). Samasta Galpo. Orient Longman. ഐ.എസ്.ബി.എൻ. 086311 0312. 
  2. Premendra Mitra 01430 (2008). Book Mosquito and Other Stories. Penguin Books India Pvt. Ltd. ഐ.എസ്.ബി.എൻ. 9780143063902. 
"https://ml.wikipedia.org/w/index.php?title=പ്രേമേന്ദ്ര_മിത്ര&oldid=1786718" എന്ന താളിൽനിന്നു ശേഖരിച്ചത്