പ്രേത വല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു കടലാമ പ്രേത വലയിൽ കുടുങ്ങിയ അവസ്ഥയിൽ.

മത്സ്യത്തൊഴിലാളികൾ സമുദ്രത്തിൽ ഉപേക്ഷിക്കുകയോ നഷ്ടപ്പെടുകയോ ചെയ്ത മത്സ്യബന്ധന വലകളാണ് Ghost Nets അഥവാ പ്രേത വലകൾ. മങ്ങിയ വെളിച്ചത്തിൽ മിക്കപ്പോഴും അദൃശ്യമായ ഈ വലകൾ പാറക്കെട്ടുകളിൽ കുടുങ്ങുകയോ തുറന്ന കടലിൽ ഒഴുകുകയോ ചെയ്യാം. ഇവ മത്സ്യം, ഡോൾഫിനുകൾ, കടലാമകൾ, സ്രാവുകൾ, മുതലകൾ, കടൽ പക്ഷികൾ, ഞണ്ടുകൾ, ഇടയ്ക് മനുഷ്യ മുങ്ങൽ വിദഗ്ധർ ഉൾപ്പെടെയുള്ള മറ്റ് ജീവജാലങ്ങൾക്ക് ഭീഷണിയാണ്. ഈ വലകൾ അവയിലകപ്പെടുന്ന ജീവജാലങ്ങളുടെ ചലനത്തെ നിയന്ത്രിക്കുന്നു. അങ്ങനെ ഭക്ഷണം ലഭിക്കാതെയും, മുറിവ്, അണുബാധ എന്നിവ കാരണവും ശ്വസിക്കാൻ ഉപരിതലത്തിലേക്ക് മടങ്ങേണ്ട ജീവികൾക്ക് തടസ്സമുണ്ടാക്കിക്കൊണ്ടും അവയെ അപകടപ്പെടുത്തുന്നു.[1]

വിവരണം[തിരുത്തുക]

കടലാമകൾ, സ്രാവുകൾ, തിമിംഗലങ്ങൾ, ഡോൾഫിനുകൾ, ഡുഗോംഗുകൾ എന്നിവയുൾപ്പെടെ നിരവധി സമുദ്ര ജീവികൾ പ്രേത വലകളിൽ കുടുങ്ങുന്നു. മിക്കതും ശ്രദ്ധിക്കപ്പെടാതെയും രേഖപ്പെടുത്താതെയും പോകുന്നു.
കടൽത്തീരത്ത് ഒരു ഗ്ലാസ് ഫ്ലോട്ട്. മത്സ്യ വലകൾക്കായുള്ള ഈ ഫ്ലോട്ടുകൾ പലതും പസഫിക്കിന് ചുറ്റുമുള്ള കടൽത്തീരങ്ങളിൽ ഒഴുകുന്നു. ഫ്ലോട്ടുകളുടെ നഷ്ടം മത്സ്യ വലകൾ തുറന്ന സമുദ്രത്തിൽ ഒഴുകിപ്പോകാൻ ഇടയാക്കും, അവ മത്സ്യങ്ങളെയും പക്ഷികളെയും സമുദ്ര സസ്തനികളെയും കുടുക്കുന്നു.

ചില വാണിജ്യ മത്സ്യത്തൊഴിലാളികൾ ഗിൽനെറ്റുകൾ ഉപയോഗിക്കാറുണ്ട്. വലയുടെ ഒരു അരികിൽ ഗ്ലാസ് ഫ്ലോട്ടുകൾ പോലുള്ള വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പ്ലവകങ്ങൾ ഉപയോഗിച്ചാണ് ഇവയെ കടലിൽ വിന്യസിക്കുന്നത്. ഈ രീതിയിൽ നൂറുകണക്കിന് മീറ്റർ നീളമുള്ള ഒരു ലംബ മതിൽ രൂപപ്പെടുത്താൻ കഴിയും, അതിൽ ഒരു നിശ്ചിത വലുപ്പ പരിധിയിലുള്ള എല്ലാ മത്സ്യങ്ങളെയും പിടിക്കാൻ കഴിയും. സാധാരണയായി ഈ വലകൾ മത്സ്യത്തൊഴിലാളികൾ തിരികെ ശേഖരിക്കുകയും അവയിൽ കുടുങ്ങിയ മീനുകളെ നീക്കം ചെയ്യുകയും ചെയ്യുന്നു.

ഇത്തരത്തിൽ വലകൾ നീക്കം ചെയ്തില്ലെങ്കിൽ, വലയിൽ കുടുങ്ങുന്ന മീനുകളുടെ ഭാരം ഫ്ലോട്ടുകളുടെ പൊങ്ങിക്കിടക്കാനുള്ള ശേഷി കവിയുന്നതുവരെ തുടർന്നേക്കാം. അങ്ങനെ വല താണുപോകുന്നു, താഴെ വസിക്കുന്ന ക്രസ്റ്റേഷ്യനുകളും മറ്റ് മത്സ്യങ്ങളും വലയിൽ കുടുങ്ങിയ മത്സ്യത്തെ തിന്നുകളയും. ഭാരം കുറയുമ്പോൾ ഫ്ലോട്ടുകൾ വീണ്ടും ഉയരുകയും ഈ പ്രക്രിയ തുടരുകയും ചെയ്യുന്നു. ഇന്ന് ഉപയോഗിക്കുന്നതരം ഉയർന്ന നിലവാരമുള്ള വലകളെ കണക്കിലെടുക്കുമ്പോൾ, ഈ നാശം വളരെക്കാലം തുടരാം.


മത്സ്യത്തൊഴിലാളികൾ പലപ്പോഴും കേടായ വലകൾ കടലിൽത്തന്നെ ഉപേക്ഷിക്കുന്നു, കാരണം അവർക്കത് ഒഴിവാക്കാനുളള ഏറ്റവും എളുപ്പമാർഗ്ഗമാണത്. [2]

ഈ ലക്ഷ്യത്തിന് സവിശേഷവും ശക്തവുമായ ഊന്നൽ നൽകാനാണ് 2015 സെപ്റ്റംബറിൽ, വേൾഡ് അനിമൽ പ്രൊട്ടക്ഷൻ ഗ്ലോബൽ ഗോസ്റ്റ് ഗിയർ ഇനിഷ്യേറ്റീവ് (ജിജിജിഐ) സൃഷ്ടിച്ചത് .

പാരിസ്ഥിതിക പ്രത്യാഘാതം[തിരുത്തുക]

2000 മുതൽ 2012 വരെ, അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് പ്രതിവർഷം ശരാശരി 11 വലിയ തിമിംഗലങ്ങൾ പ്രേത വലയിൽ കുടുങ്ങുന്നതായി നാഷണൽ മറൈൻ ഫിഷറീസ് സർവ്വീസ് റിപ്പോർട്ട് ചെയ്യുന്നു. 2002 മുതൽ 2010 വരെ വാഷിംഗ്ടൺ സ്റ്റേറ്റിൽ മാത്രം 32,000 സമുദ്ര മൃഗങ്ങൾ ഉള്ളിൽ കുടുങ്ങിയ നിലയിൽ ഇത്തരം 870 വലകൾ കണ്ടെടുത്തു. ആകെ സമുദ്ര മാലിന്യങ്ങളുടെ 10% (640,000 ടൺ) ഇത്തരം ഗോസ്റ്റ് ഗിയർ ആണെന്ന് കണക്കാക്കപ്പെടുന്നു. [2]

ഗ്രേറ്റ് പസഫിക് മാലിന്യ കൂമ്പാരത്തിന്റെ 46% മീൻപിടുത്തവുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക്കുകളാണ്. [3] 200 millimetres (7.9 in) വലുപ്പമുള്ള എല്ലാ സമുദ്ര മാക്രോപ്ലാസ്റ്റിക്‌സിന്റെയും മൊത്തം പിണ്ഡത്തിന്റെ 1% മത്സ്യബന്ധന വലകളാണ്., പ്ലാസ്റ്റിക് മത്സ്യബന്ധന സാമഗ്രികൾ മൊത്തം പിണ്ഡത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഉൾക്കൊള്ളുന്നു. [4]


2016 മെയ് മാസത്തിൽ ഓസ്‌ട്രേലിയൻ ഫിഷറീസ് മാനേജ്‌മെന്റ് അതോറിറ്റി (എ.എഫ്.എം.എ) ഓസ്‌ട്രേലിയൻ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോൺ, ടോറസ് സ്ട്രെയിറ്റ് പരിരക്ഷിത മേഖല പരിധിക്കുള്ളിൽ ഇങ്ങനെ ഉപേക്ഷിച്ച 10 ടൺ വലകൾ കണ്ടെടുത്തു. ഒരു സംരക്ഷിത ആമയെ രക്ഷപ്പെടുത്തുകയും ചെയ്തു. [5]

അവലംബം[തിരുത്തുക]

  1. "'Ghost fishing' killing seabirds". BBC News. 28 June 2007. Retrieved 2008-04-01.
  2. 2.0 2.1 Hannah Gould, Hidden problem of 'ghost gear': the abandoned fishing nets clogging up oceans, Theguardian.com, 10 September 2015
  3. Lebreton, L.; Slat, B.; Ferrari, F.; Sainte-Rose, B.; Aitken, J.; Marthouse, R.; Hajbane, S.; Cunsolo, S.; Schwarz, A. (22 March 2018). "Evidence that the Great Pacific Garbage Patch is rapidly accumulating plastic". Scientific Reports. 8 (1): 4666. Bibcode:2018NatSR...8.4666L. doi:10.1038/s41598-018-22939-w. PMC 5864935. PMID 29568057.
  4. Eriksen, Marcus; Lebreton, Laurent C. M.; Carson, Henry S.; Thiel, Martin; Moore, Charles J.; Borerro, Jose C.; Galgani, Francois; Ryan, Peter G.; Reisser, Julia (2014-12-10). "Plastic Pollution in the World's Oceans: More than 5 Trillion Plastic Pieces Weighing over 250,000 Tons Afloat at Sea". PLOS ONE. 9 (12): e111913. Bibcode:2014PLoSO...9k1913E. doi:10.1371/journal.pone.0111913. PMC 4262196. PMID 25494041.{{cite journal}}: CS1 maint: unflagged free DOI (link)
  5. Ghost net busters Archived 2021-09-18 at the Wayback Machine., Afma.gov.au, 3 May 2016
"https://ml.wikipedia.org/w/index.php?title=പ്രേത_വല&oldid=3939548" എന്ന താളിൽനിന്ന് ശേഖരിച്ചത്