Jump to content

പ്രേം സഹകൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേണൽ പ്രം സഹകൽ (ജീവിതകാലം: 25 മാർച്ച് 1997 - 17 ഒക്ടോബർ 1992) ഒരു ബ്രിട്ടീഷ് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനായിരുന്നു.  അദ്ദേഹം ജപ്പാന്റെ യുദ്ധത്തടവുകാരനായി കഴിഞ്ഞിട്ടുണ്ട്. ആ സമയത്ത് സുഭാസ് ചന്ദ്ര ബോസ് നയിച്ചിരുന്ന ഇന്ത്യൻ നാഷണൽ ആർമിയിൽ ഉദ്യോഗസ്ഥനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്രട്ടീഷ് ഇന്ത്യക്കു വിരുദ്ധമായാണ് ജപ്പാൻ ഈ സംഘടന സ്ഥാപിച്ചത്.

ജീവിതം

[തിരുത്തുക]

സഹകൽ വിദ്യാഭാസം നേടിയത് സെൻട്രൽ മോഡൽ ഹൈസ്ക്കൂൾ, ഗവൺമെന്റ് കോളേജ്, ലാഹോറിൽ നിന്നും ആയിരുന്നു.[1] 1936-ൽ അദ്ദേഹം മിലിറ്ററി പരിക്ഷ പാസ് ആയി ഡഹറാഡൂണിലുള്ള ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ പോയി.[2] ഫെബ്രുവരി 1, 1939-ൽ പുറത്ത് ഇറക്കിയ പ്രത്യേക ലിസ്റ്റ് പ്രകാരം അദ്ദേഹം രണ്ടാമത്തെ ലഫ്ടിനന്റ് ആയി നിയമിതൻ ആയി, അതിനെ തുടർന്ന് അരഗയിൽ, സുദർലാൻഡ് ഹൈലാൻഡ്, സെകൻഡറാബാദ് എന്നിവിടങ്ങളിലും നിയമിതൻ ആയി.[3] അദ്ദേഹം 24 ഫെബ്രുവരി1939 ന് ആണ് ബറ്റാലിയനിൽ ചേരുന്നത്. പിന്നീട് അവിടെ ഒരു വർഷം തുടർന്നു. ആ ബറ്റാലിയൻ സിംഗപ്പൂരിൽ ഫെബ്രുവരി 1939-ൽ നിയമിക്കപ്പെട്ടു, എന്നാൽ യുദ്ധാരംഭത്തിൽ സഹകൽ സ്ഥലംമാറ്റപെട്ടു ഒന്നാമത്തെ ബറ്റാലിയനിലേക്, വെസ്റ്റ് യോക്ഷയർ റജിമന്ട്, അത് ഒരു സമ്മാധാന മേഖലയായിരുന്നു .[4]

ഒരു വർഷത്തെ സേവനത്തിനു ശേഷം അദ്ദേഹം ഒരു മാസത്തെ അവധി എടുത്ത് ലാഹോറിൽ കുടുംബത്തോടൊപ്പം ചിലവഴിച്ചു. അദ്ദേഹത്തിന് തിരിച്ച് വരവിനു ശേഷം 5-മത് ബറ്റാലിയൻ 10മത് ബലൂച്ച് റജിമെന്ടിൽ പേഷ്വാറിനു സമീപം വടക്ക് പടിഞ്ഞാറൻ അതിർഥിയിൽ, ഒരു വിധം യുദ്ധം ഒഴിഞ്ഞതും വീട്ടുകാർക്ക് അടുത്തായി നിയമനം ലഭിച്ചു.[5]  30 എപ്രിൽ1940, സഹകൽക്ക് ലെഫ്ടിനന്റായി  സ്ഥാനക്കയറ്റം കിട്ടി.[6]  അദ്ദേഹം 2/10th ബലൂച്ച് റജിമെന്ടിൽ സ്വമേധയാ മാറി, ഒാഫീസർമാരുടെ കുറവ് മൂലം ആണ് അങ്ങനെ ചെയ്ത്ത്. ഒക്ടോബർ 1940, അദ്ദേഹം ബരെലിയിൽ ഡൽഹിക്ക് അടുത്തുളള 2nd ബറ്റാലിയനിൽ റിപോർട്ട് ചെയ്തു, ഈ റെജിമെന്ട സിംഗപ്പൂരിൽ  28 ഒക്ടോബർ 1940 ന് പുറപ്പെട്ടു.[7][8] അത് അവിടെ എത്തിയത്11 നവംബർ 1940-ന് ആയിരുന്നു.[9]  ഡിസംബർ 1941-ന്, സഹകൽന് ആക്ടിംഗ് കാപറ്റൻ ആയി സ്ഥാനകയറ്റം ലഭിച്ചു, തുടർന്ന് 2/10th ബലൂച്ച് റജിമൻടിൽ ബ്രീട്ടീഷ് ആർമിക്കു വേണ്ടി ജപ്പാനോട് മലയിൽ യുദ്ധം നയിച്ചു.[10]

ഇന്ത്യൻ നാഷണൽ ആർമി

[തിരുത്തുക]

സഹകൽ ഇന്ത്യൻ നാഷണൽ ആർമിയിൽ പ്രവർത്തനം ആരംഭിച്ചു, അദ്ദേഹത്തിന്റെ കൂട്ടുകാർ ഉൾപ്പെടെയുള്ളവർ ബ്രിട്ടീഷ് ഇന്ത്യൻ ആർമിക്ക് എതിരെ ആയുധം എടുത്തു. അദ്ദേഹം 2-മത്തെ ഡിവിഷൻ കമാൻഡർ ആയി പ്രവർത്തിച്ചു. ഒടുവിൽ ബ്രിട്ടീഷ് പടയ്ക്ക് മുന്പിൽ കീഴടങ്ങി. സഹകൽ കീഴടങ്ങിയ ശേഷം വിധി നടന്നത് 1946-ൽ ആണ്, ഐ.എൻ.എ വിഥി എന്ന് ഇന്ത്യ മുഴുവൻ ഇത് അറിയപ്പെട്ടു. 

വ്യക്തി ജീവിതം

[തിരുത്തുക]

മാർച്ച്-1947  ലാഖോറിൽ, സഹകൽ ലക്ഷമി സ്വാമിനാഥനെ വിവാഹം ചെയ്തു. ലക്ഷമി സ്വാമിനാഥൻ ഇന്ത്യൻ നാഷണൽ ആർമിയുടെ വനിത വിഭാഗം നേതാവ് ആയിരുന്നു. സഹകൽസിന് രണ്ട് പുത്രിമാർ ആയിരുന്നു, സുബഹാസിനി അലിയും, അനിസ പുരിയും. 

  1. The Forgotten Army University of Michigan Press, 1995, page 17
  2. The Forgotten Army University of Michigan Press, 1995 page 27
  3. July 1939 Indian Army List
  4. The Forgotten Army University of Michigan Press, 1995 page 29
  5. The Forgotten Army University of Michigan Press, 1995 page 29/30
  6. April 1944 Indian Army List
  7. The Forgotten Army University of Michigan Press, 1995 page 31
  8. History of the Baloch Regiment 1939-56 p 8
  9. The Forgotten Army University of Michigan Press, 1995 page 31
  10. Smith pp 543-544
"https://ml.wikipedia.org/w/index.php?title=പ്രേം_സഹകൽ&oldid=3903387" എന്ന താളിൽനിന്ന് ശേഖരിച്ചത്