പ്രേം വത്സ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കനേഡിയൻ മൊബൈൽ കമ്പനിയായ ബ്ലാക്ക്ബെറിയെ ഇൻഡ്യക്കാരനായ പ്രേം വത്സയുടെ ഉടമസ്ഥതയിലുള്ള ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സ് ഏറ്റെടുക്കുന്നു. കാനഡ ആസ്താനമായി പ്രവർത്തിക്കുന്ന ഫെയർഫാക്സ് 29000 കോടി രൂപയ്ക്കാണ് ബ്ലാക്ക്ബെറി സ്വന്തമാക്കുന്നത്.[1]

ബ്ലാക്ക്ബെറിയിൽ 10 ശതമാനം ഓഹരിയുള്ള പ്രേം വത്സ കഴിഞ്ഞ മാസം ബ്ലാക്ക്ബെറി ബോർഡ് ഓഫ് ഡയറക്റ്റേഴ്സിൽ നിന്ന് രാജിവച്ചതിനു ശേഷമാണ് ഏറ്റെടുക്കൽ നടപടികളാരംഭിച്ചത്.

1972 ൽ മദ്രാസ് ഐഐടിയിൽ നിന്ന് കെമിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടി സഹോദരനോടൊപ്പം കാനഡയിലേക്ക് ചേക്കേറിയ ഹൈദരാബാദുകരനായ പ്രേം വത്സ ഒന്റ്റാരിയോ സർവകലാശാലയിൽ നിന്ന് എം.ബി.എ ബിരുദം നേടിയ ശേഷമാണ് ഓഹരി വിപണിയിൽ ഇടപെടുന്നത്.

നിരവധി കമ്പനികളെ ഏറ്റെടുത്ത ശേഷം ഇവയെല്ലാം ചേർത്ത് 1987 ൽ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സ് രൂപീകരിച്ച പ്രേം വത്സ കാനഡയുടെ വാരൻ ബഫറ്റ് എന്നാണ് അറിയപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. "ബ്ലാക്ക്ബറി ഇന്ത്യക്കാരന്റെ കൈയിലേക്ക്‌". മാതൃഭൂമി. 2013 സെപ്റ്റംബർ 24. ശേഖരിച്ചത് 2013 സെപ്റ്റംബർ 26.
"https://ml.wikipedia.org/w/index.php?title=പ്രേം_വത്സ&oldid=3089700" എന്ന താളിൽനിന്ന് ശേഖരിച്ചത്