പ്രേം മായ സോണിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രേം മായ സോണിർ
Personal information
Full name പ്രേം മായ ബച്ചൻ സോനിർ
Born (1961-07-14) ജൂലൈ 14, 1961  (62 വയസ്സ്)

പ്രേം മായ ബച്ചൻ സോനിർ (ജനനം: 1961 ജൂലൈ 14) നോർത്ത് ഈസ്റ്റേൺ റെയിൽവേ ഹെഡ്ക്വാർട്ടേഴ്സ് ഗോരഖ്പൂർ അസിസ്റ്റന്റ് സ്പോർട്സ് ഓഫീസറായി പ്രവർത്തിക്കുന്നു. ന്യൂഡൽഹിയിൽ നടന്ന 1982 ലെ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ വനിതാ ഹോക്കി ടീമിന്റെ അംഗമായിരുന്നു.

വനിതകളുടെ ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പ് പല തവണ നേടിയ പ്രേം മായ സോണിർ ഇന്ത്യൻ റെയിൽവേ വനിതാ ഹോക്കി ടീമിന്റെ കോച്ചായി പ്രവർത്തിക്കുന്നു. ദേശീയ വനിതാ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്നു. 1985 ൽ അർജുന അവാർഡ് നൽകി ആദരിച്ചു.

ഇന്ത്യൻ റെയിൽവേയിൽ നിന്നുള്ള ബാസ്കറ്റ് ബോൾ കളിക്കാരനായ ബച്ചൻ പ്രസാദിനെ വിവാഹം കഴിച്ചു​. അങ്കിത് ബച്ചനും അർപിത് ബച്ചനുമാണ് ഇവരുടെ മക്കൾ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രേം_മായ_സോണിർ&oldid=3638243" എന്ന താളിൽനിന്ന് ശേഖരിച്ചത്